എഐസിടിഇ അംഗീകാരമുള്ള കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് 21 വരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖയിലും അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷാനമ്ബരും ബാങ്കില്‍നിന്ന് ലഭിക്കുന്ന ചെലാന്‍ നമ്ബരും ഉപയോഗിച്ച് 22 വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. മാത്തമാറ്റിക്സ് വിഷയമായി പ്ലസ്ടു തലത്തിലോ ബിരുദതലത്തിലോ പഠിച്ച് മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ഡിഗ്രി പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്ഇബിസി വിഭാഗക്കാരും അംഗവൈകല്യമുള്ളവരും 45 ശതമാനം മൊത്തം മാര്‍ക്ക് നേടിയാല്‍ മതി. എസ്സി/എസ്ടി വിഭാഗക്കാര്‍ ഡിഗ്രി പരീക്ഷ പാസായാല്‍ മതിയാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ ജൂലൈ ഒന്നിന് പകല്‍ രണ്ടുമുതല്‍ നാലുവരെ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് ഡയറക്ടര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് കേന്ദ്രികൃത അലോട്ട്മെന്റ് മുഖേന പ്രവേശനം നടത്തും. പ്രിന്റൗട്ട് എടുത്ത അപേക്ഷാഫോമിനോടൊപ്പം ചെലാന്‍ രസീതിന്റെ ഓഫീസ് കോപ്പിയും~സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, എക്സ്ട്രാ പൊലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ 23ന് വൈകിട്ട് അഞ്ചിന് എത്തിക്കണം. ഫോണ്‍: 0471 2560360, 361, 362, 363, 364, 365. കടപ്പാട്: ദേശാഭിമാനി