നമസ്ക്കാരം ഖുശൂഅ് നഷ്ടപ്പെടുന്ന നമസ്കാരം നമസ്കാരത്തിനിടയില്‍ നമസ്കാരത്തിലില്ലാത്ത കര്‍മങ്ങളില്‍ കൂടുതലായി വ്യാപൃതനാവുന്നതിനെയാണ് പൊതുവെ നമസ്കാരത്തിലെ ‘ഖുശൂഅ്’ ഇല്ലായ്മയായി വിശേഷിപ്പിക്കപ്പെടുന്നത്. ശരീരം ചൊറിയുക, സമയം നോക്കുക, തിരിഞ്ഞു നോക്കുക, തൊപ്പിയും വസ്ത്രവും ശരിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. നമസ്കാരം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഇത്തരം ചലനങ്ങള്‍ ധാരാളമായി നടത്തുന്നവരെ കാണാം. തന്റെ നാഥന്റെ മുമ്പില്‍ നില്‍ക്കുകകയാണെന്ന ബോധത്തോടെയും ചിന്തയോടെയും നമസ്കരിക്കുന്ന ഒരു മുസ്ലിമിന് ചേര്‍ന്നതല്ല ഇത്. അവന് നമസ്കാരത്തെ ആദരിക്കുന്നവനും അതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാനുമായിരിക്കും. നമസ്കാരത്തില്‍ ചെറിയ ചെറിയ ചലനങ്ങള്‍ ഉണ്ടാവുന്നു, ചിലപ്പോഴെക്കെ ശ്രദ്ധ മാറി പോകുന്നു എന്ന അര്‍ത്ഥത്തിലുള്ള ഖുശൂഅ് ഇല്ലായ്മ നമസ്കാരത്തെ നഷ്ടപ്പെടുത്തില്ലെങ്കിലും അതിന്റെ ചൈതന്യം ചോര്‍ത്തിക്കളയുന്നതാണ്. കാരണം നമസ്കാരത്തിന്റെ ചൈതന്യമാണ് ഖുശൂഅ്. അല്ലാഹു പറയുന്നത് കാണുക: ‘നിശ്ചയം, സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. അവരോ, നമസ്കാരത്തില്‍ ഖുശൂഅ് ഉള്ളവരാകുന്നു.’ (23:1-2) ഹൃദയത്തിന്റെ ഖുശൂഅ് എന്നും അവയവങ്ങളുടെ ഖുശൂഅ് എന്നും അതിനെ രണ്ടായി വേര്‍തിരിക്കാം. അല്ലാഹുവിന്റെ മഹത്വവും അവന് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും നമസ്കാരത്തിലേക്ക് കൊണ്ടുവരലാണ് ഹൃദയത്തിന്റെ ഖുശൂഅ്. ഖുര്‍ആന്റെ ആശയത്തെ കുറിച്ച് അവന് ആലോചിക്കും, പാരായണം ചെയ്യുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ആയത്തുകളെയും പ്രാര്‍ത്ഥനകളെയും കുറിച്ചവന് ചിന്തിക്കും. തക്ബീറിന്റെയും തസ്ബീഹിന്റെയും ‘സമിഅല്ലാഹു ലിമന് ഹമിദ’ എന്നു പറയുന്നതിന്റെയും ആശയം അവന്റെ മനസ്സിലെത്തും. താന്‍ ശരിക്കും അല്ലാഹുവിന്റെ മുന്നില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന് അപ്പോള്‍ അവന് അനുഭവപ്പെടുകയും നമസ്കാരമെന്നത് കളിതമാശകളില്‍ നിന്ന് തീര്‍ത്തും മുക്തമാകേണ്ട ഒന്നാണെന്ന് മനസ്സിലാക്കുകയും ചെയ്യും. പ്രമുഖ പണ്ഡിതനായ ഹാതിം അല്‍-അസ്വമിനോട് എങ്ങനെയാണ് അദ്ദേഹം നമസ്കാരം നിര്‍വഹിക്കാറുള്ളത് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഉറപ്പോടെ ഞാന്‍ തക്ബീര്‍ ചൊല്ലും, പിന്നെ അവധാനതയോടെ ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യും, ഖുശൂഓടെ റുകൂഅ് ചെയ്യും, കീഴ്വണക്കത്തോടെ സൂജൂദ് ചെയ്യും. എന്റെ വലതുവശത്ത് സ്വര്‍ഗമാണ് ഇടതുവശത്ത് നരകവും, എന്റെ കാല്ചുവട്ടില് സ്വിറാതാണ്, മുന്നില്‍ കഅ്ബയാണ്, തലക്ക് മുകളില്‍ മരണത്തിന്റെ മലക്കാണ്, എന്റെ പാപകങ്ങള്‍ എന്നെ വലയം ചെയ്തിരിക്കുകയാണ്, അല്ലാഹുവിന്റെ കണ്ണുകള്‍ എന്നെ നോക്കി കൊണ്ടിരിക്കുകയാണ് എന്ന ബോധമായിരിക്കും എന്നില്‍. എന്റെ ആയുസ്സിലെ അവസാന നമസ്കാരമായി ഞാനതിനെ കണക്കാക്കും. കഴിയുന്നിടത്തോളം അതില്‍ ആത്മാര്‍ത്ഥത കാണിക്കും. പിന്നെ ഞാന്‍ സലാം വീട്ടും. അല്ലാഹു എന്നില്‍ നിന്നത് സ്വീകരിക്കുമോ അതല്ല നമസ്കരിച്ചവന്റെ മുഖത്തേക്ക് തന്നെ വലിച്ചെറിയാന്‍ അവന് പറയുമോ എന്നെനിക്കറിയില്ല.’ എന്നാല്‍ ഒരാള്‍ നമസ്കരിക്കുമ്പോള്‍ അയാളില്‍ ഉണ്ടാകുന്നത് തന്റെ മുഴുവന്‍ ഐഹിക പ്രശ്നങ്ങളുമാണെങ്കിലോ? നമസ്കാരമല്ലാത്ത എല്ലാം അതിലേക്ക് കടന്നു വരുന്നു. ഇത്തരത്തിലുള്ള നമസ്കാരം ഒരു മുസ്ലിമിന് യോജിച്ചതല്ല. എന്തൊക്കെയാണെങ്കിലും മനുഷ്യനെ അതിന് നിര്‍ബന്ധിക്കുന്ന പല കാരണങ്ങളുണ്ടായേക്കും. അത്തരം കാര്യങ്ങളും ചിന്തകളും തലയില്‍ നിന്നും ഇറക്കി വെക്കുകയാണ് വേണ്ടത്. ഖുശൂഅ് ലഭിക്കുന്ന സ്ഥാനത്ത് നില്‍ക്കുകയും ചൊല്ലുന്നതിന്റെ ആശയങ്ങളെ കുറിച്ച് ചിന്തിക്കുകയും വേണം. സാധ്യമാകുന്നിടത്തോളം ശ്രദ്ധയെ കേന്ദ്രീകരിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയും ശേഷം വരുന്ന പിഴവുകള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. ഇതാണ് ഹൃദയത്തിന്റെ ഖുശൂഅ്. ഹൃദയത്തിന്റെ ഖുശൂഇന്റെ പൂര്‍ത്തീകരണമാണ് അവയവങ്ങളുടെ ഖുശൂഅ്. ‘ഒരാളുടെ ഹൃദയം ഖുശൂഅ് ഉള്ളതാകുമ്പോള്‍ അവയവങ്ങളും ഖുശൂഅ് ഉള്ളതാകും.’ എന്ന് പറയാറുണ്ട്. (സഈദ് ബിന്‍ മുസ്സയിബിന്റെ വാക്കുകളാണിതെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.) അതിന്റെ ആശയം അവന് നമസ്കാരത്തിന് കുറുക്കന് നോക്കുന്നത് പോലെ നോക്കുകയില്ല. കുട്ടികളുടെ കളി കളിക്കുകയുമില്ല. ഖുശൂഇനെ നശിപ്പിക്കുന്ന തരത്തിലുള്ള നിരന്തര ചലനങ്ങളും അവന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല. അല്ലാഹുവിന്റെ മുന്നില്‍ വളരെയധികം ഭവ്യതയോടെയായിരിക്കും അവന് നില്ക്കുക. നമസ്കാരത്തില്‍ അങ്ങനെ നില്‍ക്കാനാണ് നം കല്പിക്കപ്പെട്ടിരിക്കുന്നതും. ഡോ. യൂസുഫുല്‍ ഖറദാവി നമസ്കാരത്തിലേക്ക് വരൂ; വിജയത്തിലേക്ക് വരൂ.. ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ജീവിതപ്രയാസങ്ങളില്‍ ലക്ഷ്യമില്ലാതെ അലയേണ്ട ഒന്നാണോ നമ്മുടെ മനസ്സ് ? മനസ്സിന് ആശ്വാസം നല്‍കാനും സുരക്ഷ നല്‍കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമില്ലേ ? മനുഷ്യന് പൊതുവേ ദുര്‍ബലനാണ്, അവന് എത്ര ശക്താനാണെന്ന് വാദിച്ചാലും. ഏകനായിരിക്കുമ്പോഴെല്ലാം നിരാശയും ജീവിതത്തിലെ അനിശ്ചതത്വവും അവനെ വല്ലാതെ അലോസരപ്പെടുത്തും. മുന്നോട്ട്പോക്കിനിടയില്‍ രണ്ടു ശാഖകളുള്ള പാതയിലെത്തി ഏത് തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ അവന് പകച്ച് നില്ക്കും. തെറ്റായ പാതയാണ് അവന് തെരഞ്ഞെടുത്തതെങ്കില്‍ ലക്ഷ്യത്തിലെത്താനാവാതെ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം ദുര്‍ഘടസന്ധിയില്‍ അകപ്പെടും. ഉത്തമമായ ഒരു മാര്‍ഗദര്‍ശനത്തിന്റെ അഭാവത്തില്‍ യാത്ര തുടങ്ങിയതാണ് ഇതിനൊക്കെ കാരണം.ശരിയായ തെരഞ്ഞെടുപ്പിന് പ്രചോദിപ്പിക്കുന്ന, സത്യത്തിലേക്ക് ആനയിക്കുന്ന ഒരു സഹായിയുടെ ആവശ്യം തീര്‍ച്ചയായും മനുഷ്യനുണ്ട്. മനുഷ്യശരീരത്തിന് എപ്പോഴും അസ്വസ്ഥതകള്‍ ബാധിക്കാം. ഏത് ഭാഗത്ത് ആക്രമണമുണ്ടായേക്കാവുന്ന ഒരു തുറന്ന പട്ടണംപോലെയാണത്. മനുഷ്യന് ഇക്കാര്യം ചിന്തിക്കുകയാണെങ്കില്‍, അവന്റെ ശരീരത്തിലെ ഓരോ ആറ്റവും ഒരു മഹാവ്യാധിയിലേക്കുള്ള പ്രവേശനമാര്‍ഗമായേക്കാമെന്ന് അവന് ബോധ്യപ്പെടും. യഥാര്‍ഥത്തില്‍, പ്രയാസകരമായ ഇത്തരം അവസ്ഥകളില്‍ നിന്ന് മോചനം ലഭിക്കാനും ജീവിതം സമാധാനപരവും അനുഗ്രഹീതമാക്കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമുണ്ട്. ആ സ്രഷ്ടാവുമായി നമുക്ക് ആത്മബന്ധം ഉണ്ടാവേണ്ടതുണ്ട്. നമസ്കാരം വിശ്വാസിക്ക് അത്തരമൊരു ദൈവിക തണലും ആശ്വാസവുമാണ് നല്‍കുന്നത്. ഒരു ദിവസത്തെ ഓട്ടത്തിനിടയില്‍ കരുണാവാരിധിയായ റബ്ബിന് വേണ്ടി വിശ്വാസി അഞ്ച് തവണ നില്ക്കുന്നു; നിശ്ചിത സമയങ്ങളില്‍. തുറന്ന ഹൃദയത്തോടെ തങ്ങളുടെ രക്ഷിതാവിനെ അഭിമുഖീകരിക്കുകയും അവനോട് നേരിട്ട് സംവദിക്കുകയുമാണ് അവിടെ വിശ്വാസി. റബ്ബിന്റെ മഹത്വത്തെ വാഴ്ത്തിയും സ്തുതിച്ചുമാണ് വിശ്വാസി നമസ്കാരം തുടങ്ങുന്നത്. പിന്നീട് അവന്റെ സഹായത്തില്‍ മാത്രം പ്രതീക്ഷയര്‍പിച്ച് അനുഗ്രഹങ്ങള്‍ തേടലായി; ഒപ്പം ദുര്‍മാര്‍ഗങ്ങളില്‍ നിന്ന് അകറ്റണമേയെന്ന പ്രാര്‍ഥനയും. അല്ലാഹുവിന്റെ പരമമായ ജ്ഞാനത്തെ അപേക്ഷിച്ച് തന്റെ അറിവ് അങ്ങേയറ്റം പരിമിതമാണെന്നും അവന്റെ വിശ്വശക്തി തന്റെ പരിമിത ശക്തിയേക്കാള്‍ ബൃഹത്താണെന്നും വിശ്വാസി അപ്പോഴെല്ലാം മനസ്സില്‍ ഊട്ടിയുറപ്പിക്കും. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നതായി നബി(സ) പറയുന്നു: നമസ്കാരം നമുക്കും നമ്മുടെ ദാസനുമിടയില്‍ രണ്ടാം പകുത്തിരിക്കുന്നു. ദാസന് സര്‍വസ്തുതിയും സര്‍വലോകനാഥനായ അല്ലാഹുവിന്നാകുന്നു എന്നു പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ ദാസന് എന്നെ സ്തുതിച്ചിരിക്കുന്നു.’ അവന് പരമകാരുണികനും കരുണാനിധിയുമാകുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ ദാസന് എന്നെ പ്രശംസിച്ചിരിക്കുന്നു.’ പ്രതിഫലദിനത്തിന്റെ ഉടമസ്ഥന് എന്നു ദാസന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ ദാസന് എന്നെ പ്രകീര്‍ത്തിച്ചിരിക്കുന്നു. ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം സഹായമര്‍ഥിക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഞാനും എന്റെ ദാസനും തമ്മിലുള്ള ബന്ധം ഇതാണ്.’ ദാസന്, ഞങ്ങളെ നീ സന്മാര്ഗത്തിലാക്കേണമേ എന്നു പറയുമ്പോള്‍ അല്ലാഹു പറയും: ‘അത് എന്റെ ദാസന്നുള്ളതാണ്; എന്റെ ദാസന്ന് അവന് ചോദിച്ചതുണ്ട്.’അഥവാ നമസ്കരിക്കുന്ന വിശ്വാസിയില്‍ നിന്ന് അല്ലാഹു അകലെയല്ല. മറിച്ച്, അവന് മറുപടി നല്കിക്കൊണ്ടേയിരിക്കയാണ്. നമസ്കാരവും ആത്മസംസ്കരണവുംജീവിതാവശ്യങ്ങള് പൂര്‍ത്തീകരിക്കാനുള്ള പാച്ചിലിനിടയില്‍ മനുഷ്യന്റെ മനസ്സിന് പലപ്പോഴും ആത്മീയ ശോഷണം സംഭവിച്ചേക്കാം. നിരാശയുടെ കറുത്ത ധൂമപടലങ്ങള്‍ അതിനെ ആവരണം ചെയ്തേക്കാം. ഈ സന്ദര്‍ത്തില്‍ തീര്‍ച്ചയായും അവന് തന്റെ മനസ്സിനെ അതിന്റെ സ്വാഭാവിക വിശുദ്ധിയിലേക്ക് കൊണ്ടുവരാനാഗ്രഹിക്കും. നമസ്കാരമാണ് മനസ്സിനെ കളഞ്ഞുപോയ ആത്മീയവിശുദ്ധിയിലേക്ക് അവനെ വീണ്ടും ആനയിക്കുന്നത്.അബൂസഈദില്‍ ഖുദ് രിയ്യ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്(സ) പറയുന്നു: അഞ്ച് നേരത്തെ നമസ്കാരം അവക്കിടയില്‍ ഉണ്ടായേക്കാവുന്ന പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്. ഒരാളുടെ വീടിനും ജോലസ്ഥലത്തിനുമിടയില്‍ ഒരു നദിയുണ്ടെന്ന് വിചാരിക്കുക. മാലിന്യം പുരണ്ട അദ്ദേഹം ജോലിക്ക് പോവുമ്പോഴെല്ലാം ആ നദിയില്‍ കുളിക്കാറുമുണ്ട്. എങ്കില്‍ അയാളുടെ ശരീരത്തില്‍ എന്തെങ്കിലും മാലിന്യം അവശേഷിക്കുമോ ? ഇതുപോലെയാണ് അഞ്ചുനേരത്തെ നമസ്കാരവും. തെറ്റു ചെയ്യുമ്പോഴെല്ലാം നമസ്കാരക്കാരന് പാപമോചനത്തിന് അര്‍ഥിക്കുകയും അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസത്തിനിടക്ക് അദ്ദേഹത്തിന് സംഭവിച്ചുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നു. മനുഷ്യരിലധികപേരും നിലനില്പിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളിലേര്‍പ്പെടുന്നവരാണ്. അതിനാല്‍തന്നെ സ്വാര്‍ഥത അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതാവട്ടെ, പലപ്പോഴും അവരിലെ മാനുഷികമായ കരുണ, സ്നേഹം, പരക്ഷേമ തല്പരത, അലിവ് തുടങ്ങിയ വികരങ്ങളെ കരിച്ചുകളയുന്നു. ഇത്തരം അധമമായി വികാരങ്ങളില്‍ മനുഷ്യനെവിഹരിക്കാന്‍ വിട്ടാല്‍ അത് തീര്‍ച്ചയായും മാനുഷിക മൂല്യങ്ങളെ കാര്‍ന്നുതിന്നും. അത്തരമൊരവസ്ഥയില്ലാതിരിക്കാനാണ്, ആ അധമവികാരത്തെ തച്ചുടക്കാനാണ് അല്ലാഹു നമസ്കാരം നിര്‍ണയിച്ചു തന്നിരിക്കുന്നത്.റസൂല്‍(സ) പറഞ്ഞു: ഓരോ നമസ്കാരത്തിനും അല്ലാഹുവിന്റെ ഒരു മലക്ക് വന്ന വിളംബരം ചെയ്യും: ആദമിന്റെ മക്കളേ, നിങ്ങളിലെ പാപചൂടിനെ കെടുത്താന്‍ നമസ്കാരത്തിലേക്ക് കടന്നുവരൂ.ഇബ്നു മസ്ഊദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ (പാപച്ചൂടില്‍) എരിഞ്ഞുകൊണ്ടിരിക്കയാണ്, നിങ്ങള്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ നിങ്ങള്‍ സുബ്ഹ് നമസ്കരിച്ചാല്‍ ആ പാപങ്ങള്‍ കുറെ നിങ്ങള്‍ കഴുകിക്കളയുകയാണ്. വീണ്ടും നിങ്ങള്‍ പാപച്ചൂടില്‍ എരിയുമ്പോള്‍ ദുഹ് ര്‍ നമസ്കരിക്കുന്നു. അപ്പോഴും പാപങ്ങള്‍ കഴുകിക്കളയുന്നു. അസര്‍, മഗ് രിബ്, ഇശാഅ് എന്നിവ നമസ്കരിക്കുമ്പോഴെല്ലാം അവക്കിടയിലെ നിങ്ങളുടെ തിന്മകളെല്ലാം ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. (ത്വബറാനി). തിരക്കുപിടിച്ചതും സങ്കീര്‍ണവുമായ ജീവിതത്തിന്റെ മുന്നോട്ടുപോക്കില്‍ മനുഷ്യന് സംഭവിച്ചേക്കാവുന്ന തെറ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്ന മേല്‍ ഹദീസുകള്‍, പാപങ്ങള്‍ക്ക് മേല്‍ നമസ്കാരം ചെലുത്തുന്ന, നൈര്‍മല്യവും തികവുറ്റതുമായ സ്വാധീനത്തെക്കുറിച്ചും ഏറെ പറയുന്നു. നമസ്കാരവും മാനസിക ശക്തിയുംമനസ്സ് ഇഹലോകത്തിന്റെ നശ്വര സുഖാനന്ദങ്ങളോട് ഒട്ടിപ്പോവാന്‍ വെമ്പുമ്പോള്‍ നമസ്കാരം അതിനെ ശാശ്വത സ്വര്‍ഗീയാനുഗ്രഹങ്ങളിലേക്ക് മാടിവിളിക്കുന്നു. അശ്രദ്ധയും ഭൗതിക ഇടപാടുകളും ദൈവസ്മരണയില്‍നിന്ന് അകറ്റുമ്പോള്‍ നമസ്കാരം മനസ്സിനെ അതിന്റെ സ്രഷ്ടാവുമായി കൂട്ടിയിണക്കുന്നു. നമസ്കാരം, അത് യഥാവിധം നിര്വഹിക്കുന്നവന് നല്കുന്ന മാനസിക ശക്തിയെക്കുറിച്ച് അമേരിക്കന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡെയ്ല്‍ കാര്‍നീഷെ പറഞ്ഞതു നോക്കുക: ‘തീര്‍ച്ചയായും വലിയ ശാസ്ത്രജ്ഞര്‍ വരെ മതകീയതത്വങ്ങളിലേക്ക് തിരുയുന്നതായാണല്ലോ നാമിപ്പോള്‍ കാണുന്നത്. Man, The Unknown എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവും നോബേല്‍ ജേതാവുമായ ഡോ.അലെക്സിസ് കാറല്‍ തന്നെ ഒരിക്കല്‍ Reader’s Digest ല്‍ എഴുതിയത് കാണുക: മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ് നമസ്കാരം. ഭൂഗുരുത്വാകര്‍ഷണ ശക്തിയപോലുള്ള ഊര്‍ജവുമാണത്.പല തരം ചികിത്സകള്‍ നടത്തി പരാജയപ്പെട്ട് അവസാനം ശാന്തമായ നിര്‍വഹണംകൊണ്ട് മാത്രം രോഗാപീഡാവസ്ഥകളില്‍നിന്ന് മോചിതരായ പലരെയും ഒരു ഡോക്ടറെന്ന നിലക്ക് എനിക്കറിയാം. സ്വയം പ്രസരണശക്തിയുള്ള റേഡിയം മൂലകം പോലെ നമസ്കാരം സ്വയം ഉത്തേജനവും ഊര്‍ജവും പ്രസരപ്പിക്കുന്ന ആരാധനാ കര്‍മമാണ്. അനന്തമായ ശക്തിവിശേഷങ്ങളുടെ അധിപനായ അല്ലാഹുവില്‍ തന്നെ സ്വയം സമര്‍പിക്കുന്ന നമസ്കാരത്തിലൂടെ വിശ്വാസി നേടുന്നത്, എപ്പോഴും കെട്ടുപോകാവുന്ന തന്റെ മാനസിക ഊര്‍ജത്തിന്റെ പരിപോഷണമാണ്. ഈ ലോകത്തെ ചരിപ്പിക്കുന്ന രക്ഷിതാവില്‍ നിന്നുള്ള അനന്തമായ പ്രചോദകശക്തിയിലേക്ക് നാമറിയാതെ നമ്മെ ഇണക്കിച്ചേര്‍ക്കുകയും ചെയ്യുന്നു നമസ്കാരത്തില്‍. പ്രപഞ്ചനാഥന്റെ മഹാശക്തിയുടെ ഒരുഭാഗം നമ്മുടെ ആവശ്യങ്ങള്‍ക്കായി അവന് പകുത്തുതരികയാണെന്നും നമുക്ക് തോന്നും. (How to stop Worrying 80). വേദഗ്രന്ഥം പറയുന്നതു കാണുക: ‘എന്റെ ദാസന്മാര് എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.’ (അല്‍ബഖറ: 182) ദിനേന ഉണരുമ്പോള്‍ നിങ്ങളുടെ ആദ്യ ചിന്ത പ്രപഞ്ച സ്രഷാടാവിനെക്കുറിച്ചാവുമ്പോള്‍ ദിവസവും മുഴുവന്‍ അവന്റെ സുരക്ഷയും സമാധാനവും നിങ്ങളെ ചൂഴ്ന്ന് നില്ക്കുന്നു. ഉണര്ച്ചയില് തന്നെ ദൈവസ്മരണ നിലനിര്‍ത്തുന്ന, അല്ലാഹുവില്‍ അഭയവും രക്ഷയും തേടുന്ന നിങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കാന്‍ എങ്ങനെയാവാണ് അല്ലാഹുവിനാവുക. പ്രവാചകന് (സ) പറഞ്ഞല്ലോ: ‘ആരെങ്കിലും സുബ്ഹ് നമസ്കാരം നിര്‍വഹിച്ചാല്‍ അവന് അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അവന്റെ സംരക്ഷണത്തെ അതിലംഘിക്കാതിരിക്കുവിന്‍. ആരെങ്കിലും അതിലംഘിക്കാന്‍ ശ്രമിച്ചാല്‍ അല്ലാഹു അവനെ പിടികൂടി നരകത്തിലേക്ക് മൂക്കി കുത്തിയെറിയും.’ അല്ലാഹുവും അവന്റെ ദാസരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഈ ഹദീസില്‍ നമുക്ക് മനസ്സിലാക്കാനാവുന്നു. അല്ലാഹു അവരെ തന്റെ സംരക്ഷണത്തിലേക്ക് ചേര്‍ക്കുക മാത്രമല്ല, അവര്‍ തന്റേതുമാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ആ ദാസര്‍ക്ക് നേരെയുള്ള ഏത് അതിക്രമവും തനിക്കെതിരെയുള്ള കയേറ്റമായി അല്ലാഹു സുബ്ഹാനഹു തആല പറയുകയും ചെയ്യുന്നു.മറ്റൊരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന് (സ) പറഞ്ഞു: ‘എന്റെ ഒരു ഉത്തമ ദാസനോട് ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്റെ അടിമ ഞാനവനോട് നിര്‍ബന്ധമാക്കിയ തിനേക്കാളുപരി എനിക്കിഷ്ടമുള്ള ഒരു കാര്യംകൊണ്ടും എന്നോട് അടുത്തിട്ടില്ലതന്നെ. നിര്‍ബന്ധകര്‍മ്മങ്ങളുടെ പൂരകങ്ങളായ സുകൃതങ്ങള്‍ മൂലം എന്റെ അടിമ എന്നോട് അടുത്തു കൊണ്ടേയിരിക്കുകയും അങ്ങനെ ഞാനവനെ ഇഷ്ടപ്പെടുകയും ചെയ്യും. ഞാനവനെ സ്നേഹിച്ചാല്‍ അവന് കേള്‍ക്കാനാഗ്രഹിക്കുന്ന ശ്രവണ ശക്തിയും കാണാനാഗ്രഹിക്കുന്ന ദൃഷ്ടിയും ഗ്രഹിക്കാനുപയോഗിക്കുന്ന കരവും നടക്കാനുപയോഗിക്കുന്ന കാലുമെല്ലാം ഞാനായിരിക്കും. നിശ്ചയം, അവനെന്നോട് ചോദിക്കുന്നപക്ഷം ഞാനവന് നല്‍കും. എന്നോട് അഭയം തേടുന്നപക്ഷം ഞാനവന് അഭയം നല്‍കുക തന്നെ ചെയ്യും’ (ബുഖാരി) നമസ്കാരാദി കര്മങ്ങളിലൂടെ അല്ലാഹുമായി ഹൃദയബന്ധം സ്ഥാപിക്കുന്നവര്‍ക്ക് അവന് നല്കുന്ന അനുഗ്രഹത്തിന്റെ ആധിക്യത്തെക്കുറിച്ചാണ് മേല്‍ ഹദീസ് സൂചിപിക്കുന്നത്. അത്തരം ഉത്തമ ദാസര്‍ക്ക് അവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ അല്ലാഹുവിന്റ സ്നേഹകരങ്ങളിലേക്ക് സംരക്ഷണത്തിനും രക്ഷക്കുമായി ഓടിയടുക്കും; കൊച്ചുകുട്ടികള്‍ ഭയത്തില്‍ നിന്ന് രക്ഷതേടാന്‍ മാതാപിതാക്കളുടെ മടിത്തട്ടിലേക്ക് ഓടിയടുക്കുന്നതുപോലെ. ഇക്കാര്യം തന്നെയാണ് ഒരു ഹദീസില്‍ സൂചിപ്പിക്കപ്പെട്ടത്. അതിങ്ങനെ: എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടാല്‍ നബി(സ) ഉടനെ നമസ്കാരത്തിലേക്ക് മുഴുകും. മനുഷ്യപ്രക്യതിയില്‍ നിലീനമായ അവന്റെ എല്ലാ മാനസിക ആവശ്യങ്ങളെയും നമസ്കാരം പൂര്‍ത്തീകരിക്കുന്നു.ഡെയ്ല്‍ കാര്‍നീഷെ വീണ്ടും എഴുതുന്നു:’എന്തുകൊണ്ടാണ് മതവിശ്വാസം മനുഷ്യന് ശാന്തിയും സമാധാനവും ആത്മവിശ്വാസവും നല്‍കുന്നതെന്ന് നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? അമേരിക്കന്‍ തത്വശാസ്ത്രജ്ഞനും സൈക്കോളജിസ്റ്റുമായ വില്യം ജെയിംസ് തന്നെ അതിനെക്കുറിച്ച് പറയട്ടെ: ‘അത്യന്തം ക്ഷോഭിച്ച തിരമാലകളുള്ള സമുദ്രഭാഗങ്ങള്‍ അന്തര്‍ഭാഗങ്ങള്‍ ഏപ്പോഴും വളരെ ശാന്തമായാണ് കാണപ്പെടുന്നത്. അവ്വിധം യാഥാര്‍ഥ്യങ്ങളെ എറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കിയ ഒരാള്‍ക്ക് നിമിഷങ്ങളില്‍ തന്നെ തിരമാലകള്‍ പോലെ പലതരം ജീവാതാവസ്ഥകള്‍ അഭിമുഖീകരിച്ചാലും അതയാളെ പ്രയാസത്തിലാക്കില്ല. അയാളെപ്പോഴും ശാന്തനായിരിക്കും.അഥവാ, ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ശരിയായ ബോധ്യമുള്ള ഒരു യഥാര്‍ഥ സത്യവിശ്വാസി എല്ലായ്പോഴും ഉറച്ച മനസ്സുള്ളവനും ശാന്തനും ഏത്് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ കെല്‍പുള്ളവനുമായിരിക്കും.നിങ്ങള്‍ ദുഃഖിതനാണോ, അല്ലെങ്കില്‍ ഉത്കണഠകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ദൈവവിശ്വാസത്തില്‍ അഭയം തേടിക്കൂടാ ? ജര്‍മന്‍ തത്വശാസ്ത്രജ്ഞനായ ഇമ്മാനുവല്‍ കാന്റ് പറഞ്ഞതു പോലെ: എന്തുകൊണ്ട് നമുക്ക് ദൈവിക വിശ്വാസം മനസ്സില്‍ കാത്തുസൂക്ഷിച്ചുകൂടാ ? അത്തരമൊരു വിശ്വാസം നമുക്ക് ആവശ്യവുമാണല്ലോ. ലോകത്തെ നിലനിര്‍ത്തുന്ന, അനന്തമായ ശക്തിയുടെ അധിപനായ ദൈവവുമായി നമുക്ക് എന്തുകൊണ്ട് ഒരു ആത്മബന്ധം സൃഷ്ടിച്ചെടുത്തുകൂടാ ?’ ഇതുവായിക്കുന്ന എന്റെ സഹൃദര്‍ ദൈവവിശ്വാസിയോ അതല്ലാത്തവരോ ആയിക്കൊള്ളട്ടെ, അല്ലെങ്കില്‍ വിശ്വാസകാര്യങ്ങളില്‍ സംശയങ്ങള്‍ നിലനിര്‍ത്തുന്നവരോ ആയിക്കൊള്ളട്ടെ, അവര്‍ക്കെല്ലാം തീര്‍ച്ചയായും നമസ്കാരത്തില്‍ ഒരുപാട് പ്രയോജനം ചെയ്യും. കാരണമതിന് ഒരു പ്രാക്റ്റിക്കല്‍ സ്വഭാവമാണുള്ളത്.പ്രാക്റ്റിക്കല്‍ എന്നാല്‍ ഞാനുദ്ദേശിച്ചത്, വിശ്വാസിയോ അവിശ്വാസിയോ ആയ എല്ലാം മനുഷ്യന്റെയും മുന്ന് മാനസികമായ ആവശ്യങ്ങളെ നമസ്കാരം പൂര്‍ത്തീകരിച്ചു തരുന്നവെന്നതാണ്. അവ താഴെ: 1. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നതും പ്രയാസപ്പെടുത്തുന്നതുമായ കാര്യങ്ങളെ വാക്കുകളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ നമസ്കാരമാണ് നമ്മെ സഹായിക്കുന്നത്. അവ്യക്തവും കൃത്യമായ ധാരണയില്ലാത്തതുമായ ഒരു പ്രശ്നത്തെ അഭിമൂഖീകരിക്കാന്‍ പലപ്പോഴും അസാധ്യമാണ്. നമസ്കാരമാവട്ടെ നമ്മുടെ പ്രയാസങ്ങളെ ഒരു വെള്ള പേപ്പറില്‍ എഴുതുന്നത് പോലെയാണ്. തീര്‍ച്ചയായും നമ്മുടെ ഒരു പ്രയാസത്തില്‍ നമുക്ക് സഹായം ആവശ്യമാണെങ്കില്‍ -അത് ദൈവത്തില്‍ നിന്നാണെങ്കിലും- നാമതിലെ വാക്കുകളിലേക്ക് മാറ്റിയെഴുതേണ്ടതുണ്ട്. 2. മനസ്സിന്റെ വേദനകളെ പങ്കുവെക്കാനുള്ള മാനസികാവസ്ഥയിലേക്ക് നമസ്കാരം നമ്മെ ഉയര്‍ത്തും. പിന്നെയവിടെ ഏകാന്തതയുടെ അന്തരീക്ഷമുണ്ടാവില്ല. നമ്മില്‍ പലര്‍ക്കും എത്ര വലിയ വിഷമമുണ്ടായാലും അത് സഹിക്കാനുള്ള മനക്കരുത്തുണ്ടാവും. ചില പ്രയാസങ്ങള്‍, മറ്റാരോടും പങ്കുവെക്കാന്‍ സാധിക്കാത്ത വിധം തീര്‍ത്തും വൈയക്തികമായിരിക്കും. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമസ്കാരമാണ് നമുക്ക് ഏറെ ആശ്വാമാവേണ്ടത്. മാനസിക പിരുമുറുക്കം അനുഭവിക്കുന്ന എല്ലാവര്ക്കും മനഃശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഒരേ ഒരു ചികിത്സ, നിങ്ങള്‍ നിങ്ങളുടെ വേദനകള്‍ അടുത്തവരുമായി പങ്കുവെക്കുകയെന്നാണ്. ഇനി നമ്മുടെ പ്രയാസങ്ങള്‍ പറയാന്‍ ആരുമില്ലെങ്കില്‍ എന്തിന് മടിക്കണം, നമുക്ക് അല്ലാഹുവിനോട് പറയാമല്ലോ. 3. നമസ്കാരം തീര്‍ച്ചയായും കര്‍മനിരതനാവാനുള്ള ഒരു തരം ശക്തി ഉളവാക്കുന്നുണ്ട്. കര്‍മനൈരന്തര്യത്തിനുള്ള പ്രാഥമിക ഘട്ടവുമാണത്. എന്തെങ്കിലും ഒരു പ്രയോജനം ലഭിക്കാതെ ഒരാളും ദിവസേന നമസ്കാരം നിര്‍വഹിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഡോ.അലെക്സിസ് കാറല്‍ എഴുതിയത് ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ : മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ് നമസ്കാരം. ചുരുക്കത്തില്‍, അല്ലാഹു അതിരറ്റ വാത്സല്യത്തോടയും സ്നേഹത്തോടെയും സൃഷ്ടികളോട് പറയുന്നതിപ്രകാരമാണ് : നിങ്ങള്‍ നിങ്ങളുടെ പരിമിതമായ കഴിവിനെ വല്ലാതെ ആശ്രയിക്കരുത്. ആ കഴിവിനെ നിങ്ങള്‍ അതിരുകവിഞ്ഞ രീതിയില്‍ അവലംബിച്ചാല്‍ ദൈവികമായ സന്മാര്ഗത്തില് നിന്ന് നിങ്ങള്‍ അകറ്റപ്പെടും. സ്വന്തം ദൗര്‍ബല്യത്തിന്റെയു അജ്ഞതയുടെയും ഇരുണ്ട അറകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. അതിനാല്‍ വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിലാണ് ശക്തി തേടേണ്ടത്. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നത് കാണുക: എന്റെ സൃഷ്ടികളേ, നിങ്ങള്‍ നാം വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കിയവരല്ലാത്ത എല്ലാവരും തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ എന്റെ സന്മാര്ഗം തേടുക. തീര്‍ച്ചയായും നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങള്‍ നാം ഭക്ഷണം നല്‍കിയവരല്ലാത്ത എല്ലാവരും വല്ലാതെ വിശപ്പനുഭവിക്കുന്നവരാണ്. അതിനാല്‍ നിങ്ങള്‍ നമ്മോട് ആഹാരം തേടുക, നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഉടുപ്പിച്ചവരല്ലാത്ത എല്ലാവരും വിവസ്ത്രരാണ്. അതിനാല്‍ നിങ്ങള്‍ നമ്മോട് വസ്ത്രം ചോദിക്കുക, നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ പലര്‍ക്കും രാപകലുകളില്‍ വീഴ്ചകളും തെറ്റുകുറ്റങ്ങളും സംഭവിക്കുന്നവരാണ്. നാമാവട്ടെ എല്ലാം തെറ്റുകുറ്റങ്ങളും പൊറുത്തുകൊടുക്കുന്നവനും. അതിനാല്‍ നിങ്ങള്‍ മാപ്പപേക്ഷിക്കുക, നാം മാപ്പ് നല്‍കുന്നതാണ് (മുസ് ലിം). അതിനാല്‍, അല്ലാഹുവിന്റെ സന്മാര്ഗത്തില് വഴിതെറ്റിപ്പോയവരെ അവനിലേക്ക് അടുപ്പിക്കാനും സര്‍വാതിശായിയായ അവന്റെ ശക്തികൊണ്ട് അവരുടെ മനസ്സിനെ ഊര്‍ജസ്വലമാക്കാനും ആത്മാര്‍ഥതയോടെ വിശ്വാസികള്‍ കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്ന്. ഇത് വായിക്കുന്ന സഹൃദയര്‍ക്ക് അത്തരമൊരു മാനസികാവസ്ഥ വന്നിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഖുത്ബയും ഇമാമതും തിരുമേനി(സ) അരുള്‍ ചെയ്തു: ‘ജനങ്ങളേ, നിങ്ങളില്‍ (ജനങ്ങളെ) വെറുപ്പിക്കുന്ന ചിലരുണ്ട്. നിങ്ങളില്‍ ജനങ്ങള്‍ക്ക് ഇമാമായി നില്ക്കുന്നവന് ചുരുക്കി നമസ്കരിക്കട്ടെ. കാരണം പ്രായം ചെന്നവരും ചെറിയകുഞ്ഞുങ്ങളും ആവശ്യക്കാരുമെല്ലാം അവന് പിന്നില്‍ നിന്ന് നമസ്കരിക്കുന്നുണ്ട്.’ ജനങ്ങള്‍ക്ക് ഇമാമായി നിന്ന് നമസ്കാരം ദീര്‍ഘിപ്പിച്ചതിന്റെ പേരില്‍ മുആദ് ബിന്‍ ജബലി(റ)നോട് തിരുമേനി(സ) കോപിക്കുകയുണ്ടായി. അദ്ദേഹം ചോദിച്ചത് ഇപ്രകാരമാണ് : ‘അല്ലയോ മുആദ്, താങ്കള്‍ കുഴപ്പമുണ്ടാക്കുന്നവനാണോ ?’ ചില ഇമാമുമാരുടെയും ഖത്തീബുമാരുടെയും ‘പീഡന’ങ്ങളാല്‍ മുസ്ലിം ലോകം ഇക്കാലത്ത് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എളുപ്പത്തെയും നൈര്‍മല്യത്തെയും പഠിപ്പിക്കുന്ന ഇസ്ലാമികാധ്യാപനങ്ങളെക്കുറിച്ച് അജ്ഞരാണ് അവര്‍. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തെ ആര്‍പ്പുവിളികളാക്കി മാറ്റിയവര്‍ അവരിലുണ്ട്. ഖുര്‍ആന്‍ പാരായണത്തിന്റെ പേരില്‍ മൈക്രോഫോണില്‍ അട്ടഹസിക്കുന്നവരും അവരിലുണ്ട്. അവരുടെ ശബ്ദകോലാഹലം കേള്‍ക്കുന്ന പക്ഷം ഗര്‍ഭിണികള്‍ പ്രകമ്പിതരായി പ്രസവിച്ചേക്കും. തറാവീഹിലെ പ്രാര്‍ത്ഥനകളെ മിമ്പറില്‍ പ്രഭാഷണമാക്കി മാറ്റുന്നവര്‍ അവരിലുണ്ട്. മരണത്തെക്കുറിച്ച വിവരണങ്ങളും, ഖബ്റാളികളുടെ അനുഭവങ്ങളും മറ്റുമാണ് അതിലെ പ്രതിപാദ്യവിഷയം. മരണപ്പെട്ടതും, കുളിപ്പിച്ചതും, കഫന്‍ ചെയ്തതും, നമസ്കരിച്ചതും, മറമാടിയതും, മണ്ണ് വാരിയിട്ടതും, മൃതദേഹം മണ്ണോട് ചേര്‍ന്നതും, പുഴുവരിച്ചതും, അനന്തരസമ്പത്ത് വീതിച്ചതുമെല്ലാം പരാമര്‍ശിക്കുന്നതിനിടയില്‍ മരണപ്പെട്ടവന് കരുണ ചൊരിയുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രം ഇവര്‍ മറന്നുപോവുന്നു. പിന്നീട് ഫലസ്തീന്, ഇറാഖ്, അഫ്ഗാനിസ്ഥാന്, ചെച്നിയ, സോമാലിയ, ബോസ്നിയ, ഫിലിപ്പൈന്‍സ്,തായ്ലന്റ് , കൊസോവോ , ദാര്‍ഫൂര്‍ തുടങ്ങി ലോകത്തുള്ള രാജ്യങ്ങളിലൂടെയും സംഘര്ഷപ്രദേശങ്ങളിലൂടെയും കടന്നുപോവുമ്പോഴേക്കും സദസ്യര്‍ ഉറക്കത്തിലേക്ക് വഴുതിയിരിക്കും. പ്രാസവും, കൃത്രിമത്വവും, കരച്ചിലും, അട്ടഹാസവുമൊക്കെയാണ് ഇന്ന് പള്ളി മിമ്പറുകളിലെ ഖുത്തുബകള്‍. അതിലൂടെ ജനങ്ങളിലെ ഏറ്റവും മികച്ച പ്രഭാഷകനും, പണ്ഡിതനും ഭക്തനുമായിത്തീരാമെന്നാണ് അവരുടെ വിശ്വാസം. ഇപ്രകാരം നാല്പത് മിനിറ്റോളം അവര്‍ പ്രഭാഷണം തുടരുന്നു. പ്രഭാഷണത്തിലൂടെ ജനങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അവരുടെ പ്രഭാഷണങ്ങള്‍ക്ക് യാതൊരു പുരോഗതിയും ഉണ്ടാവുന്നുമില്ല. മുസ്ലിംകള്ക്കെതിരെ നടക്കുന്ന ആഗോള ഗൂഢാലോചനയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. വുദുവിന്റെ ശര്‍ത്വു പോലും അറിയാത്ത ജനങ്ങളുള്ള ഏതെങ്കിലും കുഗ്രാമത്തില്‍ ചെന്ന് ആഗോളീകരണത്തെയും, ധൈഷണികയുദ്ധത്തെയും കുറിച്ച് നടത്തുന്ന പ്രഭാഷണത്തെ ഏതര്‍ത്ഥത്തിലാണ് നാം വിലയിരുത്തേണ്ടത് ? ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയത്തുല്‍ കുര്‍സി ഓതി ഈ ഖത്ത്വീബുമാരുടെ നെഞ്ചത്ത് മൂന്നുപ്രാവശ്യം തടവി അവര്‍ക്ക് ശിഫാ നല്കാന് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. ഇന്റര്‍നെറ്റില്‍ നിന്ന് എടുത്തതോ, ഗ്രന്ഥങ്ങളില്‍ നിന്ന് പകര്‍ത്തിയതോ ആയ ഏതെങ്കിലും രേഖ വായിക്കുകയാണ് മിക്ക ഖത്ത്വീബുമാരും ചെയ്യുന്നത്. യാതൊരു ചൈതന്യവുമില്ലാത്ത, നിര്‍ജീവമായ, സമൂഹത്തിന് യോജിക്കാത്ത ഖുത്വുബകളാണ് അവര്‍ നടത്തുന്നത്. ഒരിക്കല്‍ ഞാന്‍ ഒരു ഇമാമിന് പിന്നില്‍ പ്രഭാത നമസ്കാരം നിര്‍വഹിക്കുകയുണ്ടായി. അദ്ദേഹം നൂന് എന്ന് തുടങ്ങുന്ന അധ്യായമാണ് പാരായണം ചെയ്തത്. നൂന് ദീര്ഘിപ്പിക്കുന്നതുകേട്ട എനിക്ക് അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കഴുത്തിലെ ബട്ടണ്‍ പൊട്ടിപ്പോകുമെന്ന് തോന്നി. നമസ്കാരം കഴിഞ്ഞതും പ്രഭാഷണത്തിനായി എഴുന്നേറ്റുനിന്ന് അദ്ദേഹം വീണ്ടും പീഡനം തുടര്‍ന്നു. അവയെല്ലാം അവസാനിച്ചശേഷം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു:’ശൈഖ് ഇബ്നു ബാസിന് പിന്നിലും, ഇബ്നു ഉഥൈമിന് പിന്നിലും ഞാന്‍ നമസ്കരിച്ചിട്ടുണ്ട്. അക്കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതരും ദൈവബോധമുള്ളവരുമായിരുന്നു അവര്‍. അവരുടെ നമസ്കാരം വളരെ ലളിതവും ദൈര്‍ഘ്യം കുറഞ്ഞതുമായിരുന്നു. അവരുടെ പാരായണം വളരെ നിര്‍മലവും ലോലവുമായിരുന്നു’. തന്റെ കൂടെ നമസ്കരിക്കാന്‍ താല്പര്യമില്ലാത്തവര് വേറെ വല്ല പള്ളിയിലും ചെന്ന് നമസ്കരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വ്യംഗ്യമായ പരാമര്‍ശം. കേവലം പത്തുപേരെ പിന്നില്‍ നിര്‍ത്തി അങ്ങാടി മുഴുവന്‍ കേള്‍ക്കുന്ന ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാമുമാരുണ്ട്. അവരുടെ തക്ബീറുകള്‍ ആര്‍പ്പുവിളികളും പാരായണങ്ങള്‍ ദീനരോദനങ്ങളുമാണ്. അതെന്താണങ്ങനെയെന്ന് എനിക്കറിയില്ല. ഒരാള്‍ ബാങ്കുവിളിച്ച് മൈക്രോഫോണില്‍ ഊതിയതിനെ തുടര്‍ന്ന് അതിന്റെ ബാറ്ററിയും മറ്റ് ഉപകരണങ്ങളും കത്തിയതായി പറയപ്പെടുന്നു. ഖുത്വ്ബയും ഇമാമതും ബാങ്കുവിളിയും നിര്‍വഹിക്കുന്നതിന് പകരം പ്രവാചക സുന്നത്ത് പഠിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. തിരുമേനി(സ) അരുള്‍ ചെയ്തു:’ഖുത്വ്ബയുടെ ചുരുക്കവും നമസ്കാരത്തിന്റെ ദൈര്‍ഘ്യവുമാണ് ഒരാളുടെ ഫിഖ്ഹിനെ അടയാളപ്പെടുത്തുന്നത്’. ഈ ദീന് വളരെ എളുപ്പമാണ് എന്നാണ് തിരുമേനി(സ) ഈ ഉമ്മത്തിനെ പഠിപ്പിച്ചിരിക്കുന്നത് നമസ്കാരം ആത്മാനുഭൂതിയുടെ ഇടവേള ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ജീവിതപ്രയാസങ്ങളില്‍ ലക്ഷ്യമില്ലാതെ അലയേണ്ട ഒന്നാണോ നമ്മുടെ മനസ്സ്? മനസ്സിന് ആശ്വാസംനല്‍കാനും സുരക്ഷനല്‍കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമില്ലേ? മനുഷ്യന് പൊതുവെ ദുര്‍ബലനാണ്, അവന് എത്ര ശക്തനാണെന്ന് വാദിച്ചാലും. ഏകനായിരിക്കുമ്പോഴെല്ലാം നിരാശയും ജീവിതത്തിലെ അനിശ്ചിതത്വവും അവനെ വല്ലാതെ അലോസരപ്പെടുത്തും. മുന്നോട്ടുപോക്കിനിടയില്‍ രണ്ടു ശാഖകളുള്ള പാതയിലെത്തി ഏത് തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ അവന് പകച്ച് നില്ക്കും. തെറ്റായ പാതയാണ് അവന് തെരഞ്ഞെടുത്തതെങ്കില്‍ ലക്ഷ്യത്തിലെത്താനാവാതെ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം ദുര്‍ഘടസന്ധിയില്‍ അകപ്പെടും. ശരിയായ തെരഞ്ഞെടുപ്പിന് പ്രചോദിപ്പിക്കുന്ന, സത്യത്തിലേക്ക് ആനയിക്കുന്ന ഒരു സഹായിയുടെ ആവശ്യം തീര്‍ച്ചയായും മനുഷ്യനുണ്ട്. മനുഷ്യശരീരത്തിന് എപ്പോഴും അസ്വസ്ഥതകള്‍ ബാധിക്കാം. ഏത് ഭാഗത്തും ആക്രമണമുണ്ടായേക്കാവുന്ന ഒരു തുറന്ന പട്ടണം പോലെയാണത്. മനുഷ്യന് ഇക്കാര്യം ചിന്തിക്കുകയാണെങ്കില്‍, അവന്റെ ശരീരത്തിലെ ഓരോ ആറ്റവും ഒരു മഹാവ്യാധിയിലേക്കുള്ള പ്രവേശനമാര്‍ഗമായേക്കാമെന്ന് അവന് ബോധ്യപ്പെടും. യഥാര്‍ഥത്തില്‍, പ്രയാസകരമായ ഇത്തരം അവസ്ഥകളില്‍ നിന്ന് മോചനംലഭിക്കാനും ജീവിതം സമാധാനപരവും അനുഗൃഹീതവുമാക്കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമുണ്ട്. നമസ്കാരം വിശ്വാസിക്ക് അത്തരമൊരു ദൈവികതണലും ആശ്വാസവുമാണ് നല്‍കുന്നത്. ഒരു ദിവസത്തെ ഓട്ടത്തിനിടയില്‍ കരുണാവാരിധിയായ റബ്ബിന് മുന്നില്‍ വിശ്വാസി അഞ്ച് തവണ നില്ക്കുന്നു; നിശ്ചിത സമയങ്ങളില്‍. തുറന്ന ഹൃദയത്തോടെ തങ്ങളുടെ രക്ഷിതാവിനെ അഭിമുഖീകരിക്കുകയും അവനോട് നേരിട്ട് സംവദിക്കുകയുമാണ് അവിടെ വിശ്വാസി. റബ്ബിന്റെ മഹത്വത്തെ വാഴ്ത്തിയും സ്തുതിച്ചുമാണ് വിശ്വാസി നമസ്കാരം തുടങ്ങുന്നത്. പിന്നീട് അവന്റെ സഹായത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ തേടലായി; ഒപ്പം ദുര്‍മാര്‍ഗങ്ങളില്‍ നിന്ന് അകറ്റണമേയെന്ന പ്രാര്‍ഥനയും. അല്ലാഹുവിന്റെ പരമമായ ജ്ഞാനത്തെ അപേക്ഷിച്ച് തന്റെ അറിവ് അങ്ങേയറ്റം പരിമിതമാണെന്നും അവന്റെ വിശ്വശക്തി തന്റെ പരിമിത ശക്തിയെക്കാള്‍ ബൃഹത്താണെന്നും വിശ്വാസി അപ്പോഴെല്ലാം മനസ്സില്‍ ഊട്ടിയുറപ്പിക്കും. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നതായി നബി(സ) പറയുന്നു: നമസ്കാരം നമുക്കും നമ്മുടെ ദാസനുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. ദാസന് സര്‍വസ്തുതിയും സര്‍വലോകനാഥനായ അല്ലാഹുവിന്നാകുന്നു എന്നു പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന് എന്നെ സ്തുതിച്ചിരിക്കുന്നു.’ അവന് പരമകാരുണികനും കരുണാനിധിയുമാകുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന് എന്നെ പ്രശംസിച്ചിരിക്കുന്നു.’ പ്രതിഫലദിനത്തിന്റെ ഉടമസ്ഥന് എന്നു ദാസന് പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന് എന്നെ പ്രകീര്‍ത്തിച്ചിരിക്കുന്നു.’ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം സഹായമര്‍ഥിക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: `ഞാനും എന്റെ ദാസനും തമ്മിലുള്ള ബന്ധം ഇതാണ്.’ ദാസന്, ഞങ്ങളെ നീ സന്മാര്ഗത്തിലാക്കേണമേ എന്നു പറയുമ്പോള്‍ അല്ലാഹു പറയും: `അത് എന്റെ ദാസന്നുള്ളതാണ്; എന്റെ ദാസന്ന് അവന് ചോദിച്ചതുണ്ട്.’ അഥവാ നമസ്കരിക്കുന്ന വിശ്വാസിയില്‍ നിന്ന് അല്ലാഹു അകലെയല്ല. മറിച്ച്, അവന് മറുപടി നല്കിക്കൊണ്ടേയിരിക്കയാണ്. നമസ്കാരവും ആത്മസംസ്കരണവും ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പാച്ചിലിനിടയില്‍ മനുഷ്യമനസ്സിന് പലപ്പോഴും ആത്മീയശോഷണം സംഭവിച്ചേക്കാം. നിരാശയുടെ കറുത്ത ധൂമപടലങ്ങള്‍ അതിനെ ആവരണം ചെയ്തേക്കാം. ഈ സന്ദര്‍ത്തില്‍ തീര്‍ച്ചയായും അവന് തന്റെ മനസ്സിനെ അതിന്റെ സ്വാഭാവിക വിശുദ്ധിയിലേക്ക് കൊണ്ടുവരാനാഗ്രഹിക്കും. നമസ്കാരമാണ് മനസ്സിനെ കളഞ്ഞുപോയ ആത്മീയവിശുദ്ധിയിലേക്ക് അവനെ വീണ്ടും ആനയിക്കുന്നത്. തെറ്റു ചെയ്യുമ്പോഴെല്ലാം നമസ്കാരക്കാരന് പാപമോചനത്തിന് അര്‍ഥിക്കുകയും അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസത്തിനിടക്ക് അദ്ദേഹത്തിന് സംഭവിച്ചുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നു. മനുഷ്യരിലധികപേരും നിലനില്പിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളിലേര്‍പ്പെടുന്നവരാണ്. അതിനാല്‍ തന്നെ സ്വാര്‍ഥത അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതാവട്ടെ, പലപ്പോഴും അവരിലെ മാനുഷികമായ കരുണ, സ്നേഹം, പരക്ഷേമ തല്പരത, അലിവ് തുടങ്ങിയ വികാരങ്ങളെ കരിച്ചുകളയുന്നു. ഇത്തരം അധമമായ വികാരങ്ങളില്‍ മനുഷ്യനെവിഹരിക്കാന്‍ വിട്ടാല്‍ അത് തീര്‍ച്ചയായും മാനുഷികമൂല്യങ്ങളെ കാര്‍ന്നുതിന്നും. അത്തരമൊരവസ്ഥയില്ലാതിരിക്കാനാണ്, ആ അധമവികാരത്തെ തച്ചുടക്കാനാണ് അല്ലാഹു നമസ്കാരം നിര്‍ണയിച്ചു തന്നിരിക്കുന്നത്. ഇബ്നു മസ്ഊദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ (പാപച്ചൂടില്‍) എരിഞ്ഞുകൊണ്ടിരിക്കയാണ്, നിങ്ങള്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ നിങ്ങള്‍ സുബ്ഹ് നമസ്കരിച്ചാല്‍ ആ പാപങ്ങള്‍ കുറെ നിങ്ങള്‍ കഴുകിക്കളയുകയാണ്. വീണ്ടും നിങ്ങള്‍ പാപച്ചൂടില്‍ എരിയുമ്പോള്‍ ദുഹ്ര്‍ നമസ്കരിക്കുന്നു. അപ്പോഴും പാപങ്ങള്‍ കഴുകിക്കളയുന്നു. അസര്‍, മഗ്രിബ്, ഇശാഅ് എന്നിവ നമസ്കരിക്കുമ്പോഴെല്ലാം അവക്കിടയിലെ നിങ്ങളുടെ തിന്മകളെല്ലാം ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. (ത്വബറാനി) തിരക്കുപിടിച്ചതും സങ്കീര്‍ണവുമായ ജീവിതത്തിന്റെ മുന്നോട്ടുപോക്കില്‍ മനുഷ്യന് സംഭവിച്ചേക്കാവുന്ന തെറ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്ന മേല്‍ ഹദീസുകള്‍, പാപങ്ങള്‍ക്ക് മേല്‍ നമസ്കാരം ചെലുത്തുന്ന, നൈര്‍മല്യവും തികവുറ്റതുമായ സ്വാധീനത്തെക്കുറിച്ചും ഏറെ പറയുന്നു. നമസ്കാരവും മാനസിക ശക്തിയും മനസ്സ് ഇഹലോകത്തിന്റെ നശ്വര സുഖാനന്ദങ്ങളോട് ഒട്ടിപ്പോവാന്‍ വെമ്പുമ്പോള്‍ നമസ്കാരം അതിനെ ശാശ്വത സ്വര്‍ഗീയാനുഗ്രഹങ്ങളിലേക്ക് മാടിവിളിക്കുന്നു. അശ്രദ്ധയും ഭൗതിക ഇടപാടുകളും ദൈവസ്മരണയില്‍ നിന്ന് അകറ്റുമ്പോള്‍ നമസ്കാരം മനസ്സിനെ അതിന്റെ സ്രഷ്ടാവുമായി കൂട്ടിയിണക്കുന്നു. നമസ്കാരം, അത് യഥാവിധം നിര്വഹിക്കുന്നവന് ലഭിക്കുന്ന മാനസിക ശക്തിയെക്കുറിച്ച് അമേരിക്കന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡെയ്ല്‍ കാര്‍നീഷെ പറഞ്ഞതു നോക്കുക: `തീര്‍ച്ചയായും വലിയ ശാസ്ത്രജ്ഞര്‍ വരെ മതകീയതത്വങ്ങളിലേക്ക് തിരിയുന്നതായാണല്ലോ നാമിപ്പോള്‍ കാണുന്നത്. `മാന്‍ ദ അണ്‍നോണ്‍’ എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവും നോബെല്‍ ജേതാവുമായ ഡോ. അലെക്സിസ് കാറല്‍ തന്നെ ഒരിക്കല്‍ റീഡേഴ്സ് ഡൈജസ്റ്റില്‍ എഴുതിയത് കാണുക: മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ് പ്രാര്‍ഥന. ഭൂഗുരുത്വാകര്‍ഷണശക്തി പോലുള്ള ഊര്‍ജവുമാണത്. പലതരം ചികിത്സകള്‍ നടത്തി പരാജയപ്പെട്ട് അവസാനം ശാന്തമായ പ്രാര്‍ഥനാ നിര്‍വഹണം കൊണ്ട് മാത്രം രോഗാപീഡാവസ്ഥകളില്‍ നിന്ന് മോചിതരായ പലരെയും ഒരു ഡോക്ടറെന്ന നിലക്ക് എനിക്കറിയാം. സ്വയം പ്രസരണശക്തിയുള്ള റേഡിയം മൂലകം പോലെ നമസ്കാരം സ്വയം ഉത്തേജനവും ഊര്‍ജവും പ്രസരപ്പിക്കുന്ന ആരാധനാ കര്‍മമാണ്. അനന്തമായ ശക്തിവിശേഷങ്ങളുടെ അധിപനായ അല്ലാഹുവില്‍ തന്നെ സ്വയം സമര്‍പിക്കുന്ന നമസ്കാരത്തിലൂടെ വിശ്വാസി നേടുന്നത്, എപ്പോഴും കെട്ടുപോകാവുന്ന തന്റെ മാനസിക ഊര്‍ജത്തിന്റെ പരിപോഷണമാണ്. ഈ ലോകത്തെ ചരിപ്പിക്കുന്ന രക്ഷിതാവില്‍ നിന്നുള്ള അനന്തമായ പ്രചോദകശക്തിയിലേക്ക് നാമറിയാതെ നമ്മെ ഇണക്കിച്ചേര്‍ക്കുകയും ചെയ്യുന്നു നമസ്കാരത്തില്‍. പ്രപഞ്ചനാഥന്റെ മഹാശക്തിയുടെ ഒരുഭാഗം നമ്മുടെ ആവശ്യങ്ങള്‍ക്കായി അവന് പകുത്തുതരികയാണെന്നും നമുക്ക് തോന്നും. (How to stop Worrying). ദിനേന ഉണരുമ്പോള്‍ നിങ്ങളുടെ ആദ്യ ചിന്ത പ്രപഞ്ച സ്രഷാടാവിനെക്കുറിച്ചാവുമ്പോള്‍ ദിവസവും മുഴുവന്‍ അവന്റെ സുരക്ഷയും സമാധാനവും നിങ്ങളെ ചൂഴ്ന്നുനില്ക്കുന്നു. ഉണര്ച്ചയില് തന്നെ ദൈവസ്മരണ നിലനിര്‍ത്തുന്ന, അല്ലാഹുവില്‍ അഭയവും രക്ഷയും തേടുന്ന നിങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കാന്‍ എങ്ങനെയാണ് അല്ലാഹുവിനാവുക. പ്രവാചകന് (സ) പറഞ്ഞല്ലോ: “ആരെങ്കിലും സുബ്ഹ് നമസ്കാരം നിര്‍വഹിച്ചാല്‍ അവന് അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അല്ലാഹു അവരെ തന്റെ സംരക്ഷണത്തിലേക്ക് ചേര്‍ക്കുക മാത്രമല്ല, അവരെ തന്റേതുമാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ആ ദാസര്‍ക്ക് നേരെയുള്ള ഏത് അതിക്രമവും തനിക്കെതിരെയുള്ള കയേറ്റമായി അല്ലാഹു പറയുകയും ചെയ്യുന്നു. മറ്റൊരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന് (സ) പറഞ്ഞു: `എന്റെ ഒരു ഉത്തമ ദാസനോട് ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്റെ അടിമ ഞാനവനോട് നിര്‍ബന്ധമാക്കിയതിനേക്കാളുപരി എനിക്കിഷ്ടമുള്ള ഒരു കാര്യംകൊണ്ടും എന്നോട് അടുത്തിട്ടില്ല തന്നെ. നിര്‍ബന്ധ കര്‍മ്മങ്ങളുടെ പൂരകങ്ങളായ സുകൃതങ്ങള്‍ മൂലം എന്റെ അടിമ എന്നോട് അടുത്തു കൊണ്ടേയിരിക്കുകയും അങ്ങനെ ഞാനവനെ ഇഷ്ടപ്പെടുകയും ചെയ്യും. ഞാനവനെ സ്നേഹിച്ചാല്‍ അവന് കേള്‍ക്കാനാഗ്രഹിക്കുന്ന ശ്രവണശക്തിയും കാണാനാഗ്രഹിക്കുന്ന ദൃഷ്ടിയും ഗ്രഹിക്കാനുപയോഗിക്കുന്ന കരവും നടക്കാനുപയോഗിക്കുന്ന കാലുമെല്ലാം ഞാനായിരിക്കും. നിശ്ചയം, അവനെന്നോട് ചോദിക്കുന്നപക്ഷം ഞാനവന് നല്‍കും. എന്നോട് അഭയം തേടുന്ന പക്ഷം ഞാനവന് അഭയം നല്‍കുക തന്നെ ചെയ്യും.” (ബുഖാരി) നമസ്കാരാദി കര്മങ്ങളിലൂടെ അല്ലാഹുവുമായി ഹൃദയബന്ധം സ്ഥാപിക്കുന്നവര്‍ക്ക് അവന് നല്കുന്ന അനുഗ്രഹത്തിന്റെ ആധിക്യത്തെക്കുറിച്ചാണ് മേല്‍ ഹദീസ് സൂചിപ്പിക്കുന്നത്. അത്തരം ഉത്തമ ദാസര്‍ക്ക് അവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ അല്ലാഹുവിന്റ സ്നേഹകരങ്ങളിലേക്ക് സംരക്ഷണത്തിനും രക്ഷക്കുമായി ഓടിയടുക്കും; കൊച്ചുകുട്ടികള്‍ ഭയത്തില്‍ നിന്ന് രക്ഷതേടാന്‍ മാതാപിതാക്കളുടെ മടിത്തട്ടിലേക്ക് ഓടിയടുക്കുന്നതുപോലെ. ഇക്കാര്യം തന്നെയാണ് ഒരു ഹദീസില്‍ സൂചിപ്പിക്കപ്പെട്ടത്. അതിങ്ങനെ: എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടാല്‍ നബി(സ) ഉടനെ നമസ്കാരത്തിലേക്ക് മുഴുകും. മനുഷ്യപ്രക്യതിയില്‍ നിലീനമായ അവന്റെ എല്ലാ മാനസിക ആവശ്യങ്ങളെയും നമസ്കാരം പൂര്‍ത്തീകരിക്കുന്നു. ഡെയ്ല്‍ കാര്‍നീഷെ വീണ്ടും എഴുതുന്നു: `എന്തുകൊണ്ടാണ് മതവിശ്വാസം മനുഷ്യന് ശാന്തിയും സമാധാനവും ആത്മവിശ്വാസവും നല്‍കുന്നതെന്ന് നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അമേരിക്കന്‍ തത്വശാസ്ത്രജ്ഞനും സൈക്കോളജിസ്റ്റുമായ വില്യം ജെയിംസ് തന്നെ അതിനെക്കുറിച്ച് പറയട്ടെ: `അത്യന്തം ക്ഷോഭിച്ച തിരമാലകളുള്ള സമുദ്രത്തിന്റെ അന്തര്‍ഭാഗങ്ങള്‍ ഏപ്പോഴും വളരെ ശാന്തമായാണ് കാണപ്പെടുന്നത്. അവ്വിധം യാഥാര്‍ഥ്യങ്ങളെ എറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കിയ ഒരാള്‍ക്ക് നിമിഷങ്ങളില്‍ തന്നെ തിരമാലകള്‍ പോലെ പലതരം ജീവാതാവസ്ഥകള്‍ അഭിമുഖീകരിച്ചാലും അതയാളെ പ്രയാസത്തിലാക്കില്ല. അയാളെപ്പോഴും ശാന്തനായിരിക്കും. അഥവാ, ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ശരിയായ ബോധ്യമുള്ള ഒരു യഥാര്‍ഥ സത്യവിശ്വാസി എല്ലായ്പ്പോഴും ഉറച്ച മനസ്സുള്ളവനും ശാന്തനും ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ കെല്‍പുള്ളവനുമായിരിക്കും. നിങ്ങള്‍ ദുഃഖിതനാണോ, അല്ലെങ്കില്‍ ഉത്കണഠകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ദൈവവിശ്വാസത്തില്‍ അഭയം തേടിക്കൂടാ? ജര്‍മന്‍ തത്വശാസ്ത്രജ്ഞനായ ഇമ്മാനുവല്‍ കാന്റ് പറഞ്ഞതു പോലെ: എന്തുകൊണ്ട് നമുക്ക് ദൈവിക വിശ്വാസം മനസ്സില്‍ കാത്തുസൂക്ഷിച്ചുകൂടാ? അത്തരമൊരു വിശ്വാസം നമുക്ക് ആവശ്യവുമാണല്ലോ. ലോകത്തെ നിലനിര്‍ത്തുന്ന, അനന്തമായ ശക്തിയുടെ അധിപനായ ദൈവവുമായി നമുക്ക് എന്തുകൊണ്ട് ഒരു ആത്മബന്ധം സൃഷ്ടിച്ചെടുത്തുകൂടാ?’ ഇതു വായിക്കുന്ന എന്റെ സഹൃദയര്‍ ദൈവവിശ്വാസിയോ അതല്ലാത്തവരോ ആയിക്കൊള്ളട്ടെ, അല്ലെങ്കില്‍ വിശ്വാസകാര്യങ്ങളില്‍ സംശയങ്ങള്‍ നിലനിര്‍ത്തുന്നവര്‍ ആയിക്കൊള്ളട്ടെ, അവര്‍ക്കെല്ലാം തീര്‍ച്ചയായും നമസ്കാരം ഒരുപാട് പ്രയോജനം ചെയ്യും. കാരണമതിന് ഒരു പ്രാക്റ്റിക്കല്‍ സ്വഭാവമാണുള്ളത്. പ്രാക്റ്റിക്കല്‍ എന്നാല്‍ ഞാനുദ്ദേശിച്ചത്, വിശ്വാസിയോ അവിശ്വാസിയോ ആയ എല്ലാ മനുഷ്യന്റെയും മൂന്ന് മാനസികമായ ആവശ്യങ്ങളെ നമസ്കാരം പൂര്‍ത്തീകരിച്ചു തരുന്നവെന്നതാണ്. അവ താഴെ: 1. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നതും പ്രയാസപ്പെടുത്തുന്നതുമായ കാര്യങ്ങളെ വാക്കുകളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ നമസ്കാരമാണ് നമ്മെ സഹായിക്കുന്നത്. അവ്യക്തവും കൃത്യമായ ധാരണയില്ലാത്തതുമായ ഒരു പ്രശ്നത്തെ അഭിമൂഖീകരിക്കാന്‍ പലപ്പോഴും അസാധ്യമാണ്. നമസ്കാരമാവട്ടെ നമ്മുടെ പ്രയാസങ്ങളെ ഒരു വെള്ള പേപ്പറില്‍ എഴുതുന്നത് പോലെയാണ്. തീര്‍ച്ചയായും നമ്മുടെ ഒരു പ്രയാസത്തില്‍ നമുക്ക് സഹായം ആവശ്യമാണെങ്കില്‍ അത് ദൈവത്തില്‍ നിന്നാണെങ്കിലും നാമതിലെ വാക്കുകളിലേക്ക് മാറ്റിയെഴുതേണ്ടതുണ്ട്. 2. മനസ്സിന്റെ വേദനകളെ പങ്കുവെക്കാനുള്ള മാനസികാവസ്ഥയിലേക്ക് നമസ്കാരം നമ്മെ ഉയര്‍ത്തും. പിന്നെയവിടെ ഏകാന്തതയുടെ അന്തരീക്ഷമുണ്ടാവില്ല. നമ്മില്‍ പലര്‍ക്കും എത്ര വലിയ വിഷമമുണ്ടായാലും അത് സഹിക്കാനുള്ള മനക്കരുത്തുണ്ടാവും. ചില പ്രയാസങ്ങള്‍, മറ്റാരോടും പങ്കുവെക്കാന്‍ സാധിക്കാത്ത വിധം തീര്‍ത്തും വൈയക്തികമായിരിക്കും. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമസ്കാരമാണ് നമുക്ക് ഏറെ ആശ്വാസമാവേണ്ടത്. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന എല്ലാവര്ക്കും മനശ്ശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഒരേ ഒരു ചികിത്സ, നിങ്ങള്‍ നിങ്ങളുടെ വേദനകള്‍ അടുത്തവരുമായി പങ്കുവെക്കുകയെന്നാണ്. ഇനി നമ്മുടെ പ്രയാസങ്ങള്‍ പറയാന്‍ ആരുമില്ലെങ്കില്‍ എന്തിന് മടിക്കണം, നമുക്ക് അല്ലാഹുവിനോട് പറയാമല്ലോ. 3. നമസ്കാരം തീര്‍ച്ചയായും കര്‍മനിരതനാവാനുള്ള ഒരു തരം ശക്തി ഉളവാക്കുന്നുണ്ട്. കര്‍മനൈരന്തര്യത്തിനുള്ള പ്രാഥമിക ഘട്ടവുമാണത്. എന്തെങ്കിലും ഒരു പ്രയോജനം ലഭിക്കാതെ ഒരാളും ദിവസേന നമസ്കാരം നിര്‍വഹിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഡോ.അലെക്സിസ് കാറല്‍ എഴുതിയത് ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ. ചുരുക്കത്തില്‍, അല്ലാഹു അതിരറ്റ വാത്സല്യത്തോടയും സ്നേഹത്തോടെയും സൃഷ്ടികളോട് പറയുന്നതിപ്രകാരമാണ് : നിങ്ങള്‍ നിങ്ങളുടെ പരിമിതമായ കഴിവിനെ വല്ലാതെ ആശ്രയിക്കരുത്. ആ കഴിവിനെ നിങ്ങള്‍ അതിരുകവിഞ്ഞ രീതിയില്‍ അവലംബിച്ചാല്‍ ദൈവികമായ സന്മാര്ഗത്തില് നിന്ന് നിങ്ങള്‍ അകറ്റപ്പെടും. സ്വന്തം ദൗര്‍ബല്യത്തിന്റെയും അജ്ഞതയുടെയും ഇരുണ്ട അറകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. അതിനാല്‍ വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിലാണ് ശക്തി തേടേണ്ടത്. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നത് കാണുക: എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കിയവരല്ലാത്ത എല്ലാവരും തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ എന്റെ സന്മാര്ഗം തേടുക. തീര്‍ച്ചയായും നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഭക്ഷണം നല്‍കിയവരല്ലാത്ത എല്ലാവരും വല്ലാതെ വിശപ്പനുഭവിക്കുന്നവരാണ്. അതിനാല്‍ നിങ്ങള്‍ നമ്മോട് ആഹാരം തേടുക, നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഉടുപ്പിച്ചവരല്ലാത്ത എല്ലാവരും വിവസ്ത്രരാണ്. അതിനാല്‍ നിങ്ങള്‍ നമ്മോട് വസ്ത്രം ചോദിക്കുക, നാമത് നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ പലര്‍ക്കും രാപകലുകളില്‍ വീഴ്ചകളും തെറ്റുകുറ്റങ്ങളും സംഭവിക്കുന്നവരാണ്. നാമാവട്ടെ എല്ലാം തെറ്റുകുറ്റങ്ങളും പൊറുത്തു തരുന്നവനും. അതിനാല്‍ നിങ്ങള്‍ മാപ്പപേക്ഷിക്കുക, നാം മാപ്പ് നല്‍കുന്നതാണ് (മുസ്ലിം). അതിനാല്‍, അല്ലാഹുവിന്റെ സന്മാര്ഗത്തില് വഴിതെറ്റിപ്പോയവരെ അവനിലേക്ക് അടുപ്പിക്കാനും അവന്റെ ശക്തികൊണ്ട് അവരുടെ മനസ്സിനെ ഊര്‍ജസ്വലമാക്കാനും ആത്മാര്‍ഥതയോടെ വിശ്വാസികള്‍ കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് വായിക്കുന്ന സഹൃദയര്‍ക്ക് അത്തരമൊരു മാനസികാവസ്ഥ വന്നിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. (ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ Renew Your Life എന്ന പുസ്തകത്തില്‍ നിന്ന്) അല്ലാഹുവിന്റെ ഭവനങ്ങളുടെ പരിപാലനം: എഴുതിയത് : വി. റസൂല്‍ ഗഫൂര്‍ മുസ്ലിംകളുടെ ആരാധനാലയങ്ങള്‍ ‘പള്ളി’ എന്നാണ് പൊതുവില്‍ വിളിക്കപ്പെടുന്നത്. ഈ പ്രയോഗം ഒരു പരമാബദ്ധമാണ്. ‘മസ്ജിദ്’ എന്ന അറബി പദത്തിനു പകരമെന്ന നിലയില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ‘പള്ളി’ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒരു ചരിത്ര സാംസ്കാരിക അര്‍ത്ഥമുണ്ട്. അതു പരിഗണിക്കുമ്പോള്‍ നമുക്കത് ഒഴിവാക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്. പ്രാചീന കേരളത്തില്‍ ജൈനബൗദ്ധ ധര്‍മങ്ങള്‍ക്ക് വലിയ സ്വാധീനമായിരുന്നു. ഇന്നത്തെ പല ഹൈന്ദവ ക്ഷേത്രങ്ങളും ഒരു കാലഘട്ടത്തില്‍ ബൗദ്ധജൈന മതക്കാരുടെ ആരാധനാലയങ്ങളായിരുന്നു എന്നതും സത്യം. ആ ആരാധനലയങ്ങളും അവരുടെ ധര്‍മ്മകേന്ദ്രങ്ങളുമാണ് ‘പള്ളി’ എന്ന് പേരില്‍ അന്നറിയപ്പെട്ടിരുന്നത്. ഹൈന്ദവ സംസ്കാരത്തിനു പുറത്തു നില്‍ക്കുന്നവരെയെല്ലാം ബൌദ്ധന്മാര് എന്നും അഞ്ചാംവേദക്കാര്‍ എന്നും വിളിക്കുന്ന സമ്പ്രദായവും അക്കാലത്തുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ഇസ്ലാംമത വിശ്വാസികളെയും അഞ്ചാംവേദക്കാരെന്നോ ബൗദ്ധരെന്നോ വിളിക്കുന്ന ശീലത്തിന്റെ ഭാഗമായി പള്ളി എന്ന വിശേഷണം മുസ്ലിം ആരാധനലയങ്ങള്‍ക്കും ബാധകമാക്കുകയാണ് അവര്‍ ചെയ്തത്. മുസ്ലിംകളെ ബൗദ്ധന്മാരാക്കിയ സവര്‍ണ്ണ പാരമ്പര്യത്തിന്റെ സംഭാവനയായ പള്ളി എന്ന വാക്കിനെ ഇക്കാലത്തും മുസ്ലിംകള് ഏറ്റെടുത്തു കൊണ്ടു നടക്കുന്നതു ശരിയാണോ ? ഇസ്ലാമിന്റെ സംസ്കാരികവും ആത്മീയവുമായ വ്യതിരിക്തതകളെക്കുറിച്ച് അവബോധം ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇക്കാലത്തും മസ്ജിദുകളെ പള്ളി എന്നു വിളിക്കുന്നത് ശരിയല്ല. മസ്ജിദ് എന്ന ഇസ്ലാമികവും സാംസ്കാരിക വ്യതിരിക്തതയുള്ളതുമായ പദം തന്നെ നാം ഉപയോഗിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ‘അല്ലാഹുവിന്റെ ഭവനങ്ങള്‍’ എന്നാണ് മസ്ജിദുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ശാന്തിയും സമാധാനവും നല്‍കുകയും വിശ്വാസികളെ ആത്മീയ ചിന്തകളിലേക്ക് വഴിതിരിച്ചു വിടുകയും മനുഷ്യര്‍ക്കിടയില്‍ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും വികാര വിചാരങ്ങള്‍ പ്രസരിപ്പിക്കുകയും ചെയ്യുന്നവയാണ് ഇസ്ലാമിലെ മസ്ജിദുകള്‍. മുസ്ലിം സാംസ്കാരിക ജീവിതത്തിന്റെ വിവിധ തലങ്ങളിലേക്ക് പടര്‍ന്നു കിടക്കുന്ന വിപുലമായ ദൌത്യങ്ങളുടെ കേന്ദ്രസ്ഥാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ അവ. വിജ്ഞാന വ്യാപനത്തിനും, മതപരമായ അവബോധ വ്യാപനത്തിലുമൊക്കെ മസ്ജിദുകള്‍ക്ക് പരമപ്രധാന്യമുണ്ട്. വലിയ ഷോപ്പിംഗ് സമുച്ചയങ്ങള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങിയമര്‍ന്ന് നില്ക്കുന്ന മസ്ജിദുകള്‍ ഇന്ന് കേരളത്തിലെ ദയനീയ കാഴ്ചയാണ്. മസ്ജിദുകളോടു ചേര്‍ന്ന് ഷോപ്പിംഗ് കോപ്ളക്സുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നത് നടത്തിപ്പിനായുള്ള പണം കണ്ടെത്താനായിരിക്കാം. പക്ഷേ, അത് പള്ളിയുടെ പ്രൌഢികുറച്ചും അനുബന്ധ കെട്ടിടങ്ങളുടെ പ്രൌഢി കൂട്ടിയുമാവുന്നത് ശരിയല്ല. മസ്ജിദുകള്‍ സ്വതന്ത്രമായി വേറിട്ടു തന്നെ നില്‍ക്കണം. അവയ്ക്ക് ചുറ്റും ധാരാളം തുറസ്സായ സ്ഥലങ്ങളും, പച്ചപ്പുകളും, ശുദ്ധവായു ലഭിക്കുന്നതിനുള്ള അന്തരീക്ഷവുമാണ് ഉണ്ടായിരിക്കേണ്ടത്. കച്ചവടത്തിന്റെയും വ്യാപാരത്തിന്റെയും അന്തരീക്ഷ സാഹചര്യങ്ങളില്‍ നിന്ന് മസ്ജിദുകളെ മാറ്റി നിര്‍ത്തി അവയുടെ പവിത്രതയും സാംസ്കാരിക ഗൌരവവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പ്രാചീന മുസ്ലിംചരിത്രത്തിലെ വൈജ്ഞാനിക അദ്ധ്യാത്മിക വിനിമയങ്ങളുടെ കേന്ദ്രബിന്ദുക്കളായിരുന്നു മസ്ജിദുകളെങ്കില്‍ ആ സാംസ്കാരിക ഔന്നത്യത്തിലേക്കവയെ തിരികെ കൊണ്ടുപോവേണ്ടതാവശ്യമാണ്.മസ്ജിദുകള്‍ നിര്‍മിക്കുന്നത് വലിയ പുണ്യപ്രവൃത്തിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. മസ്ജിദുകള്‍ നിര്‍മിക്കുന്ന ഒരാള്‍ സ്വര്‍ഗത്തില്‍ ഒരിടം നേടി’യെന്നാണ് പ്രവാചക അധ്യാപനം. എന്നാല്‍ അറബികളുടെയും മറ്റും പണം കൊണ്ട് നിര്‍മിക്കപ്പെടുന്ന മുസ്ലിം ആരാധനാലയങ്ങള്‍ക്ക് സ്പോണ്‍സറുടെ പേര് നല്‍കുകയും ആ പേരിലവ അറിയപ്പെടുകയും ചെയ്യുന്നത് കണ്ടുവരുന്നു. അല്ലാഹുവിന്റെ ഗേഹങ്ങളായ മസ്ജിദുകള്‍ വ്യക്തികളുടെ പേരില്‍ അറിയപ്പെടുന്നത് ശരിയാണോ എന്നു ചിന്തിക്കണം. പ്രവാചകന്മാരുടെയും ഖുലഫാഉര്‍റാശിദുകളുടെയും മറ്റ് പുണ്യാത്മാക്കളുടെയും പേരുകള്‍ മസ്ജിദുകള്‍ക്ക് നല്കപ്പെടുന്നത് പഴയകാല മുസ്ലിം സാമൂഹികതയിലെ പതിവായിരുന്നു. അത് അംഗീകൃതവുമാണ്. എന്നാല്‍ കുബേരന്മാരുടെ പ്രൌഢി കൂട്ടാന്‍ ആരാധനലായങ്ങള്‍ നിമിത്തമാവുന്നതിലെ സാംസ്കാരികമായ അപചയം തിരിച്ചറിയപ്പെടേണ്ടതുണ്ട്. പ്രാര്‍ത്ഥനാലയങ്ങള്‍ എന്ന നിലയില്‍ മസ്ജിദുകള്‍ വൃത്തിയുടെയും വിശുദ്ധിയുടെയും കേന്ദ്രങ്ങളായിരിക്കണമല്ലോ. അംഗശുദ്ധി വരുത്തുക എന്നതില്‍ മാത്രമൊതുങ്ങുന്ന ഒരു ശുദ്ധി സങ്കല്പമാണ് ഇന്ന് പലര്‍ക്കുമുള്ളത്. എന്നാല്‍ നിസ്കാരത്തിനു വേണ്ടി വന്നെത്തുന്ന ഒരു വ്യക്തി എല്ലാത്തരം അസ്വസ്ഥതകളില്‍ നിന്നും മുക്തനായിരിക്കേണ്ടതാണ്. ആ നിലക്ക് മൂത്രമൊഴിക്കുവാനും, അംഗശുദ്ധി വരുത്താനുമുള്ള സൌകര്യത്തോടൊപ്പം തന്നെ മലവിസര്‍ജനത്തിനുള്ള സൌകര്യം കൂടി പള്ളികളില്‍ അത്യാവശ്യമാണ്. മനുഷ്യന്റെ നിയന്ത്രണത്തിനും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തുള്ള ശാരീരികമായ ആവശ്യങ്ങള്‍ എന്ന നിലയില്‍ മലമൂത്ര വിസര്‍ജനത്തിനുള്ള സൌകര്യങ്ങള്‍ നിസ്കരിക്കാന്‍ എത്തുന്നവര്‍ക്കായി ഒരുക്കണം. മലവിസര്‍ജനത്തിന്റെ ആവശ്യകത നേരിടുന്ന ഒരാള്‍ക്ക് അസ്വസ്ഥത സഹിച്ചുകൊണ്ട് നിസ്കരിക്കേണ്ടി വരികയോ, അല്ലെങ്കില്‍ നിസ്കാരം മാറ്റിവച്ച് ഒരു കാര്യം നിര്‍വഹിക്കാനായി ഓടേണ്ടി വരികയോ ചെയ്യുന്നത് ദുരവസ്ഥയാണ്. ഇക്കാര്യം നമ്മുടെ മസ്ജിദുകള്‍ അക്കാര്യം ചെയ്യുന്നവരും മതപണ്ഡിതന്മാരും മറ്റും ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. നസ്കാരത്തിന്റെ ഫലങ്ങള്‍ ഭൌതികവും ആത്മീയവുമായ നേട്ടങ്ങള്‍ നിസ്കാരം നിലനിര്‍ത്തുന്നതിലൂടെ ലഭിക്കുന്നതാണ്. ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ശരീരത്തിന്റെ പേശികളെയും ഞരമ്പുകളെയും മറ്റും സജീവമായ പ്രവര്‍ത്തനത്തിന് വിധേയമാക്കുന്നതിലൂടെ ശരീരത്തിന് പുതിയ ഉന്മേഷം ലഭ്യമാകുന്നു. സര്‍വ്വ ശ്രദ്ധയും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചുകൊണ്ടാ കുമ്പോള്‍ പ്രത്യേകിച്ചും.. നിസ്കാരത്തില്‍ നിന്ന് സലാം വീട്ടലോടുകൂടി വലിയൊരു ബാധ്യത നിറവേറ്റിയതുപോലെ ആശ്വാസവും സന്തോഷവും വന്നു ചേരുന്നു. ഇതിനെല്ലാം പുറമെ താന്‍ നിര്‍വ്വഹിച്ച ഈ ആരാധനക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന അംഗീകാരവും പ്രതിഫലവും കൂടി അറിയുമ്പോള്‍ മനുഷ്യന് സമാധാനത്തോടെയും ഒതുക്കത്തോടെയും അടുത്ത നിസ്കാരത്തിനായി കാത്തിരിക്കുകയാണ്. നിസ്കാരത്തിന് മാത്രമല്ല അതിനായി ഒരുങ്ങുന്ന വിശ്വാസിക്ക് തന്നെയും വലിയ പ്രതിഫലമാണ് ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. വുളു (അംഗസ്നാനം) ചെയ്യുന്നതിനും നിസ്കാരത്തിനായി വസ്ത്രം ധരിക്കുന്നതിനും അതിനായി കാത്തിരിക്കുന്നതിന് വരെയും എണ്ണമറ്റ ഗുണങ്ങള്‍ വിശുദ്ധ വചനങ്ങളില്‍ കാണാവുന്നതാണ്. നിസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേള്ക്കുന്നവന് അതിന്റെയും ഇഖാമത്തിന്റെയും ഇടയിലുളള ദുആഅ് തട്ടുകയില്ല. അവിടുന്നങ്ങോട്ട് പ്രതിഫലങ്ങളുടെ പരമ്പരയാണ്. പരിപൂര്‍ണ്ണമായ നിസ്കാരം മനുഷ്യനെ തെറ്റില്‍ നിന്നും നീചവൃത്തികളില്‍ നിന്നും തടയുമെന്ന സത്യം തന്നെ എത്ര സമാധാനമാണ്. ഭയ ഭക്തിയോടെയും ഹൃദയ സാന്നിധ്യത്തോടെയും നിസ്കരിക്കുന്ന വിശ്വാസികള്‍ നിശ്ചയമായും വിജയിച്ചിരിക്കുന്നു എന്ന സൂറത്തുല്‍ മുഅ്മിനിലെ പരാമര്‍ശവും വിശ്വാസിയെ പ്രതീക്ഷയുടെ തേരിലേറ്റുകയാണ്. പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യയാമങ്ങളിലും നീ നിസ്കാരം നിലനിര്‍ത്തുക, കാരണം നിശ്ചയമായും സത്കര്‍മ്മങ്ങള്‍ തിന്മകളെ നീക്കി കളയുന്നതാണ് എന്ന സൂറത്തുല്‍ ഹൂദിലെ നൂറ്റി പതിനാലാമത്തെ ആയത്തും നിസ്കാരം നിലനിര്ത്തുന്നവന് സുവിശേഷമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഇനിയും ധാരാളം സൂക്തങ്ങളില്‍ നിസ്കാരക്കാര്ക്കുളള പ്രതിഫലത്തെ കുറിച്ച് പറയുന്നുണ്ട്. തിരു നബി (സ്വ) യുടെ വിശുദ്ധ ഹദീസുകളിലും ഫര്‍ള് നിസ്കാരങ്ങള്‍ക്കും സുന്നത്ത് നിസ്കാരങ്ങള്‍ക്കും സ്രഷ്ടാവ് നല്കുന്ന സ്വീകാര്യതയെക്കുറിച്ചും പ്രതിഫലത്തെ സംബന്ധിച്ചും നമുക്ക് കാണാവുന്നതാണ്. ഹസ്റത്ത് ഉസ്മാന് (റ) പറയുന്നു, നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ‘മുസ്ലിമായ ഒരാളുമില്ല, അയാള്‍ക്ക് നിസ്കാര സമയമാവുകയും അതിന്റെ വുളൂഉം ഭക്തിയും റുകൂഉമെല്ലാം അയാള്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആ നിസ്കാരം അതിനു മുമ്പ് അവന് ചെയ്ത എല്ലാ ചെറു ദോഷങ്ങള്‍ക്കും പ്രായശ്ചിത്തമാകും. ഇത് സര്‍വ്വ കാലവുമാകുന്നു (മുസ്ലിം). അബൂഹുറൈറഃ (റ) യില്‍ നിന്ന് മുസ്ലിമിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയും കാണാം: “അഞ്ച് നേരത്തെ നിസ്കാരങ്ങളും ഒരു ജുമുഅഃ തൊട്ട് അടുത്ത ജുമുഅ വരെയും അവകള്ക്കിടയിലുളള വീഴ്ചകള്‍ക്ക് പരിഹാരമാണ് (വന്‍ദോഷം ചെയ്യാതിരിക്കുമ്പോള്‍).”അഞ്ച് നേരത്തെ നിസ്കാരങ്ങളില്‍ സ്വുബ്ഹിക്കും അസ്വറിനും പ്രത്യേകം ശ്രേഷ്ഠതയും പ്രതിഫലവും പറഞ്ഞതായി ഹദീസില്‍ കാണാം. ആരെങ്കിലും ‘ബര്‍ദയ്നി’ നിസ്കരിച്ചാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. ‘ബര്‍ദയ്നി’ കൊണ്ട് ഉദ്ദേശിക്കുന്നത് സ്വുബ്ഹിയും അസ്വറുമാണ്. അബൂമൂസ (റ) യില്‍ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നതാണ് പ്രസ്തുത ഹദീസ്. അബൂഹുറൈറഃ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസിന്റെ സാരം ഇങ്ങനെ മനസ്സിലാക്കാം. നബി(സ്വ) പറഞ്ഞു. ‘രാവിലും പകലിലും ചില മലകുകള്‍ നിങ്ങളുടെ അടുക്കല്‍ വന്നുപോയിക്കൊണ്ടിരിക്കും, സ്വുബ്ഹി നിസ്കാരത്തിലും അസ്വറ് നിസ്കാരത്തിലും അവര്‍ ഒരുമിച്ച് കൂടുകയും ശേഷം അവര്‍ ആകാശത്തേക്കുയരുകയും ചെയ്യും. അപ്പോള്‍ അല്ലാഹു അവരോട് ചോദിക്കും. നിങ്ങള്‍ ഭൂമിയില്‍ നിന്ന് പോരുമ്പോള്‍ എന്റെ ദാസന്മാര് എന്ത് ചെയ്യുന്നു? (അവന് അടിമകളെക്കുറിച്ച് നന്നായി അറിയാം) അപ്പോള്‍ മലക്കുകള്‍ പറയും ‘ഞങ്ങള്‍ ചെന്നപ്പോഴും തിരിച്ച് പോരുമ്പോഴും അവര്‍ നിസ്കരിക്കുക തന്നെയാണ് (ബുഖാരി, മുസ്ലിം). അല്ലാഹു വിനോടുള്ള സംഭാഷണത്തില്‍ മലകുകളുടെ സാന്നിധ്യവും അംഗീകാരവും കൂടി ആകുമ്പോള്‍ അത് മൂലം അടിമക്കുണ്ടാകുന്ന ആനന്ദവും പ്രതിഫലവും അവര്‍ണ്ണനീയമാണ്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ആരെങ്കിലും അസ്വര്‍ നിസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ സര്‍വ്വ അമലുകളും നിഷ്ഫലമായി. അബൂ ഹുറൈറഃ (റ) യില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് കൂടി ശ്രദ്ധിക്കുക, നബി (സ്വ) പറഞ്ഞു: നിങ്ങളില്‍ നിന്ന് ഓരോരുത്തരും അവന്റെ നിസ്കാര ശേഷം തെറ്റുകള്‍ ഒന്നും ചെയ്യാതെ അതേ സ്ഥലത്ത് തന്നെ ഇരിക്കുമ്പോഴെല്ലാം മലകുകള്‍ അയാള്‍ക്ക് വേണ്ടി പൊ റുക്കലിനെ തേടുന്നതാണ്. ‘അല്ലാഹുവെ ഇയാള്‍ക്ക് നീ പൊറുക്കണെ…, ഇയാള്‍ക്ക് നീ കരുണ ചെയ്യണെ… എന്ന് മലകുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് (ബുഖാരി). തനിച്ച് നിസ്കരിക്കുന്ന തിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് ഇത്രയും നാം മനസ്സിലാക്കിയത്. ഇനി സംഘടിതമായിട്ടാണ് നിസ്കരിക്കുന്നതെങ്കില്‍ ധാരാളം പ്രതിഫലം വേറെയും പറഞ്ഞതായി കാണാവുന്നതാണ്. നമസ്കാരം അബ്ടു റസ്സാക്ക് ഇസ്ലാമിലെ ഏറ്റവും പ്രധാനവും നിര്‍ബന്ധവുമായ കര്‍മമാണ് നമസ്കാരം. ശരീരം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന. നമസ്കാരം സമയബന്ധിതമായ ആരാധനയാണ്. അത് അതിന്റെ സമയത്തുതന്നെ നിര്‍വഹിച്ചിരിക്കണം. നിര്‍ബന്ധ നമസ്കാരം അഞ്ചു നേരമാണ്. നിശ്ചിത രൂപത്തില്‍ അംഗശുദ്ധി വരുത്തിയ ശേഷമാണ് നമസ്കാരം നിര്‍വഹിക്കേണ്ടത്. ശുദ്ധിയാക്കിയ ശരീരത്തില്‍ ശുദ്ധിയുള്ള വസ്ത്രമണിഞ്ഞ് ശുദ്ധിയുള്ള സ്ഥലത്തുവെച്ചു വേണം നമസ്കാരം നിര്‍വഹിക്കാന്‍. നമസ്കാരം ഒരു സാമൂഹിക അനുഷ്ഠാനമാണ്. പള്ളിയില്‍ വെച്ച് സംഘടിതമായിട്ടാണത് നിര്‍വഹിക്കേണ്ടത്. പള്ളിയില്‍ ഹാജരാകാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടിലോ തൊഴില്‍സ്ഥലത്തോ വഴിയിലോ തങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ വെച്ച് നമസ്കരിക്കാവുന്നതാണ്. ഓരോ നമസ്കാരത്തിന്റെയും സമയമായാല്‍ പള്ളിയില്‍ നിന്ന് ഒരാള്‍ അത് വിളിച്ചറിയിക്കുന്നു. ഈ അറിയിപ്പ് ബാങ്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. മക്കയിലെ കഅ്ബഃയെ അഭിമുഖീകരിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള മുസ്ലിംകള് നമസ്കരിക്കേണ്ടത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ മധ്യാഹ്ന നമസ്കാരത്തിന്റെ സ്ഥാനത്ത് ജുമുഅഃയാണ് നടത്തുക. ജുമുഅഃ സ്ഥാപിക്കേണ്ടതും തദ്ദേശത്തെ എല്ലാ മുസ്ലിംകളും അതില്‍ പങ്കെടുക്കേണ്ടതും സവിശേഷ ബാധ്യതയാണ്. വിശ്വാസിയുടെ മനസ്സും ശരീരവും സദാ ദൈവോന്മുഖമായിരിക്കേണ്ടതിനുള്ള ഉപാധിയാകുന്നു നമസ്കാരം. ദൈവത്തിനു മുന്നില്‍ ചെന്നുനിന്ന് ചില ചലനങ്ങളിലൂടെ അവനോടുള്ള ദാസ്യവും വണക്കവും പ്രകടിപ്പിക്കുകയും അവനെ സ്തുതിക്കുകയും സന്മാര്ഗ ലബ്ദിക്കും ദുര്‍മാര്‍ഗ മുക്തിക്കുമായി പ്രാര്‍ഥിക്കുകയും ഒടുവില്‍ തന്റെ ചുറ്റുമുള്ള ലോകത്തിന് ശാന്തി നേര്‍ന്നുകൊണ്ട് ആ പ്രാര്‍ഥനയില്‍ നിന്ന് വിരമിക്കുകയാണ് വിശ്വാസി ചെയ്യുന്നത്. ദിവസം അഞ്ചു പ്രാവശ്യം ഈ കര്‍മം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസിയില്‍ ദൈവബോധവും സന്മാര്‍ഗാഭിമുഖ്യവും സജീവമായി നില നില്ക്കുന്നു. ഇത് അവരെ ദൈവത്തിനിഷ്ടമില്ലാത്തതില്‍ നിന്നെല്ലാം തടയുകയും ദൈവപ്രീതിയുടെ മാര്‍ഗത്തിലേക്ക് ചരിപ്പിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ പ്രസ്താവിച്ചു ”നമസ്കാരം നിലനിര്‍ത്തുക, നിശ്ചയം നമസ്കാരം ആഭാസങ്ങളെയും ദുര്‍വൃത്തികളെയും വിലക്കുന്നു. ദൈവസ്മരണ ഏറ്റം മഹത്തരമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു” (29:45). പ്രവാചകന് നമസ്കാരത്തെ വര്‍ണിച്ചതിങ്ങനെയാണ്: ”നിങ്ങളുടെ വീടിനരികിലൂടെ ഒരു തെളിനീരരുവി ഒഴുകികൊണ്ടിരിക്കുന്നു. നിങ്ങള്‍ അഞ്ചുനേരം അതിലിറങ്ങി കുളിക്കുന്നുണ്ട്. എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ വല്ല മാലിന്യവുമുണ്ടായിരിക്കുമോ?അതുപോലെ സംശുദ്ധവും സംസ്കൃതവുമായിത്തീരുന്നു നമസ്കരിക്കുന്നവന്റെ മനസ്സ്.” മാനുഷികൈക്യത്തിന്റെയും സാമൂഹിക അച്ചടക്കത്തിന്റെയും പ്രായോഗിക പരിശീലനം കൂടിയാണ് സംഘടിത നമസ്കാരം. ഭരണാധികാരിയും ഭരണീയനും ഉള്ളവനും ഇല്ലാത്തവനും വെളുത്തവനും കറുത്തവനും പണ്ഡിതനും പാമരനും എല്ലാം ഒരേ അണിയില്‍ തോളോട് തോള് ചേര്‍ന്ന് നിന്ന് കൊണ്ട്,അല്ലാഹുവിന്റെ ദാസന്മാരെന്ന നിലയില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന ആശയം മൂര്‍ത്തരൂപത്തില്‍ പ്രകാശിപ്പിച്ചു കൊണ്ടാണത് നിര്‍വഹിക്കപ്പെടുന്നത്. പള്ളിയില്‍ ആദ്യമെത്തുന്നത് ശിപായിയാണെങ്കിലും അയാള്‍ ഒന്നാം നിരയിലെ ഒന്നാമനാകുന്നു. അയാളുടെ ഓഫീസിലെ കലക്ടറോ പ്രധാനമന്ത്രിയോ എത്തുമ്പോള്‍ ആ നിരയില്‍ സ്ഥലമുണ്ടെങ്കില്‍ അയാള്‍ക്കൊപ്പം തോള് ചേര്‍ന്നു നില്‍ക്കണം. ഇല്ലെങ്കില്‍ അയാള്‍ തന്റെ ഓഫീസിലെ ശിപായിയുടെ പിന്നണിയില്‍ നിലകൊള്ളണം. അപ്പോള്‍ സാഷ്ടാംഗവേളയില്‍ അദ്ദേഹത്തിന്റെ തല വെക്കുക ശിപായിയുടെ കാലിനടുത്തായിരിക്കും. എല്ലാ ഉച്ചനീചത്വങ്ങളും തിരസ്കരിക്കപ്പെടുന്ന ഇടമാണ് പള്ളി. അല്ലാഹുവിന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന സ്ഥലമാണത്. വിശ്വാസികള്‍ക്ക് അവരുടെ ചുറ്റുവട്ടത്തുള്ള സഹവിശ്വാസികളെ ദിവസം അഞ്ചു പ്രാവശ്യം കണ്ടുമുട്ടാന്‍ അവസരമൊരുക്കുന്നുവെന്നതാണ് സംഘടിത നമസ്കാരത്തിന്റെ മറ്റൊരു സാമൂഹിക മാനം. ഏതെങ്കിലും ഭൌതിക താല്പര്യങ്ങളല്ല ഈ ഒത്തുചേരലിന്റെയും കണ്ടുമുട്ടലിന്റെയും പ്രേരകം. അതുകൊണ്ടുതന്നെ അത് നിഷ്കളങ്കമാണ്. അതവരില്‍ പരസ്പരം പരിചയവും ധാരണയും സൗഹൃദവും ഐക്യവും സാഹോദര്യവും വളര്‍ത്തുന്നു. ഒരേ നേതാവിന്റെ മുന്നില്‍ അണിനിരക്കുക, അദ്ദേഹത്തിന്റെ അനക്കങ്ങളെയും അടക്കങ്ങളെയും കണിശമായി പിന്തുടരുക, നമസ്കാരത്തിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക ഇതൊക്കെ വിശ്വാസികളെ അച്ചടക്കത്തിന്റെ പാഠങ്ങള്‍ ശീലിപ്പിക്കുന്നു. വ്യക്തിപരമായും സാമൂഹികമായും ദൈവത്തിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിതം നയിക്കുന്നതിനുള്ള പരിശീലനവുമാണത്. നമസ്കാരത്തിന്റെ ഉദ്ദിഷ്ട ഫലങ്ങള്‍ ഉളവാക്കുന്നതിന് അത് ഭക്തിയോടെയും ജാഗ്രതയോടെയും നിര്‍വഹിക്കേണ്ടതുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. ”അന്ത്യവിചാരണയെ തള്ളിപ്പറയുന്നവനെ നീ കണ്ടുവോ? അനാഥരെ ആട്ടിയകറ്റുന്നവനും അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്. എന്നാല്‍ തങ്ങളുടെ നമസ്കാരത്തെക്കുറിച്ച് അശ്രദ്ധരാകുന്ന നമസ്കാരക്കാര്‍ക്ക് നാശമാണുള്ളത്. അവര്‍ ആളുകളെ കാണിക്കുക മാത്രമാകുന്നു. നിസ്സാരമായ ഉപകാരങ്ങള്‍ പോലും അവര്‍ വിലക്കുന്നു”(107:17). യഥാര്‍ഥ നമസ്കാരത്തില്‍ നിന്നുളവാകേണ്ടത് പരലോക വിചാരവും സമത്വഭാവനയും സാഹോദര്യ വികാരവും പരോപകാര തല്‍പരതയുമാണെന്നും അതുളവാക്കാത്ത നമസ്കാരം കേവലം ജാഡയാണെന്നുമാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. മയ്യിത്തു നമസ്കാരം നിസ്കാരത്തിന്റെ രൂപം സാന്നിദ്ധ്യത്തിലുള്ള മയ്യിത്തിനു വേണ്ടിയാണു നിസ്കരിക്കുന്നതെങ്കില്‍ ‘ഈ മയ്യിത്തിന്റെ മേല്‍ എനിക്ക് ഫര്‍ളായ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നു’ എന്നു കരുതിയാല്‍ നിയ്യത്തായി. ഇതോടൊപ്പം തന്നെ കൈകള്‍ രണ്ടും ഉയര്‍ത്തി തക്ബീറത്തുല് ഇഹ്റാമോടു കൂടി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ താഴ്ത്തിവെക്കണം. പിന്നെ ഫാതിഹ ഓതുക. ശേഷം രണ്ടാമത്തെ തക്ബീര്‍ ചൊല്ലുക. നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടത് ഇതിനു ശേഷമാണ്. ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്’ എന്നു പറഞ്ഞാല്‍ ചുരുങ്ങിയ രൂപത്തിലുള്ള സ്വലാത്തായി. അവസാനത്തെ അത്തഹിയ്യാത്തില് ചൊല്ലുന്ന ദീര്‍ഘമായ സ്വലാത്ത് ചൊല്ലിയാല്‍ പൂര്‍ണമായി. അതിപ്രകാരമാണ്. അര്‍ഥം: അല്ലാഹുവേ, ഇബ്റാഹീം നബി(അ)ക്കും കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ കരുണ ചെയ്യേണമേ. ഇബ്റാ ഹീം നബി(അ)യെയും കുടുംബത്തെയും അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി(സ്വ) യെയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. ഈ പ്രാര്‍ഥനയെ ലോകത്തു നീ ശാശ്വതമാക്കണേ. തീര്‍ച്ച, നീ സ്തുത്യര്‍ഹനും മഹത്വത്തിനുടമയുമാണ്. സ്വലാത്ത് കഴിഞ്ഞാല്‍ മൂന്നാമത്തെ തക്ബീര്‍ ചൊല്ലണം. തുടര്‍ന്ന് മയ്യിത്തിനുവേണ്ടി ദുആ ചെയ്യണം. ‘അല്ലാഹുമ്മഗ്ഫിര്‍ലഹു’ എന്നു പറഞ്ഞാല്‍ പ്രാര്‍ഥനയായി. ഇതിന്റെ പൂര്‍ണരൂപം ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ വന്നതിപ്രകാരമാണ്. അര്‍ഥം: അല്ലാഹുവേ, ഈ മയ്യിത്തിനു നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൌഖ്യം നല്‍കുകുയും മാപ്പു കൊടുക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന് ആദരപൂര്‍ണമായ വിരുന്നു നല്‍കുകയും ഖബ്റ് വിശാലമാക്കുകയും ചെയ്യേണമേ. വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും ഇദ്ദേഹത്തെ നീ കഴുകുകയും വെള്ള വസ്ത്രം അഴുക്കില്‍ നിന്നു ശുദ്ധിയാക്കുന്നതു പോലെ പാപ മാലിന്യങ്ങളില്‍ നിന്നു ഇദ്ദേഹത്തെ നീ ശുദ്ധിയാക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന്റെ വീടിനെക്കാള്‍ നല്ല വീടിനെയും കുടുംബത്തേക്കാള്‍ നല്ല കുടുംബത്തേയും ഇണയെക്കാള്‍ നല്ല ഇണയെയും നീ പകരം നല്കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്നു മോക്ഷം നല്കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ. ഈ ദുആയില്‍ പറഞ്ഞ വെള്ളം, മഞ്ഞ്, ആലിപ്പഴം എന്നിവ കൊണ്ടുള്ള ശുചീകരണവും നല്ല വീട്, കുടുംബം, ഇണ എന്നിവ കൊണ്ടുള്ള പരാമര്‍ശവും ആലങ്കാരികമാണെന്ന് മനസ്സിലാക്കണം. ഇനി മയ്യിത്ത് കുട്ടിയുടേതാണെങ്കില്‍ താഴെ പറയുന്ന പ്രാര് ഥന കൂടി ചൊല്ലണം. മക്കളുടെ മരണം മാതാപിതാക്കളില്‍ ഉണ്ടാക്കുന്ന മാനസിക വ്യഥ കണക്കിലെടുത്താണ് ഈ ദുആ. അര്‍ഥം: അല്ലാഹുവേ, ഈ കുട്ടിയെ അതിന്റെ മാതാപിതാക്കള്‍ക്കു പരലോകത്തേക്കുള്ള സൂക്ഷിപ്പു മുതലും മുന്‍കടന്ന പുണ്യകര്‍മ്മവും നിക്ഷേപവും ചിന്തക്കും ഗുണപാഠത്തിനുമുള്ള കാരണവും ആക്കേണമേ. ഈ കുട്ടി കാരണമായി പരലോകത്തു മാതാപിതാക്കളുടെ സുകൃതങ്ങളുടെ തൂക്കം കൂട്ടുകയും അവരുടെ ഹൃദയങ്ങളില്‍ സഹനവും ക്ഷമയും ചൊരിയുകയും ചെയ്യേണമേ. ഇമാം ശാഫിഈ(റ) പല ഹദീസുകളില്‍ നിന്നായി സംഗ്രഹിച്ച എന്നു തുടങ്ങുന്ന ദീര്‍ഘമായ മറ്റൊരു പ്രാര്‍ഥനയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. അടുത്തതായി നാലാമത്തെ തക്ബീര്‍ ചൊല്ലണം. നാലാം തക്ബീറിനു ശേഷം സലാം വീട്ടുന്നതിനുമുമ്പ് താഴെ പറയുന്ന ദുആ കൂടി വേണം. അര്‍ഥം: അല്ലാഹുവേ, ഈ മയ്യിത്തിന്റെ മേല്‍ നിസ്കരിച്ചതിനുള്ള പ്രതിഫലം നീ ഞ ങ്ങള്‍ക്കു തടഞ്ഞുവെക്കരുതേ. ഇയാളുടെ ശേഷം ഞങ്ങളെ നീ കൂടുതല്‍ പരീക്ഷണത്തിനു വിധേയമാക്കരുതേ. ഞങ്ങള്‍ക്കും ഇയാള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഇഹപരവിജയം നല്കേണമേ. ദുആക്കു ശേഷം സലാം വീട്ടണം. സാധാരണ നിസ്കാരത്തിലെ സലാം വീട്ടുന്ന പദത്തിനു പുറമെ ‘വബറകാതുഹു’ എന്നു കൂടി പറയണം. മയ്യിത്തിന്റെ മേല്‍ ദുആ ചെയ്യുമ്പോള്‍ ‘അല്ലാഹുമ്മഗ്ഫിര്‍ലഹു’ എന്ന സര്‍വ്വനാമം പുല്ലിംഗമായി ഉപയോഗിക്കേണ്ടതു മയ്യിത്ത് പുരുഷന്റേതാണെങ്കിലാണ്. സ്ത്രീയുടെ മയ്യിത്താണെങ്കില്‍ ‘ഇഗ്ഫിര്‍ ലഹാ’ എന്നു സ്ത്രീലിംഗപദം ഉപയോഗിക്കണം. ഒരു വ്യക്തി എന്ന നിലക്ക് ‘ലഹു’ ഉപയോഗിച്ചു സ്ത്രീക്കു വേണ്ടിയും പ്രാര്‍ഥിക്കാം എന്ന് അഭിപ്രായമുണ്ട്. അതേപോലെ ഒന്നിലേറെ മയ്യിത്തിനുവേണ്ടി നിസ്കരിക്കുമ്പോള്‍ ‘അല്ലാഹുമ്മഗ്ഫിര്‍ലഹും’ എന്നു ബഹുവചനം ഉപയോഗിക്കണം. മറഞ്ഞ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കുമ്പോള്‍ നിയ്യത്തില്‍ മാറ്റം വരും. മയ്യിത്ത് മു ന്നില്‍ വെച്ചു നിസ്കരിക്കുമ്പോള്‍ ഈ മയ്യിത്തിന്റെ മേല്‍ എന്നു കരുതിയാല്‍ മതി. ഇന്ന ആളുടേതെന്നു വ്യക്തമാക്കേണ്ട. മറഞ്ഞ മയ്യിത്താണെങ്കില്‍ പേരുകൊണ്ടോ മറ്റോ ആളെ നിജപ്പെടുത്തണം. ഇമാമിന്റെ കൂടെ നിസ്കരിക്കുകയാണെങ്കില്‍ ‘ഇമാം നിസ്കരിക്കുന്ന മയ്യിത്തിന്റെ മേല്‍ ഫര്‍ളായ നിസ്കാരം നാല് തക്ബീറോടെ ഞാന്‍ നിസ്കരിക്കുന്നു’ എന്നു കരുതിയാല്‍ മതി. ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഇമാമിന്റെ കൂടെ എന്നു കരുതല്‍ നിര്‍ബന്ധമാണെന്നറിയാമല്ലോ. ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മയ്യിത്ത് പുരുഷന്റേതാണെങ്കില് ഇമാം തലയുടെ ഭാഗത്തു നില്‍ക്കണം. സ്ത്രീയുടേതാണെങ്കില്‍ നടുഭാഗത്താണ് നില്‍ക്കേണ്ടത്. പ്രസവസംബന്ധമായ കാരണത്താല്‍ മരിച്ച ഒരു സ്ത്രീയുടെ മധ്യത്തില്‍ നിന്നുകൊണ്ടു നബി (സ്വ) നിസ്കരിച്ചതായി ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ട്. സ്ഥലത്തില്ലാത്ത മയ്യിത്തിനുവേണ്ടി നിസ്കരിക്കുന്ന ഒരാള്‍ക്കു സ്ഥലത്തുള്ള മയ്യിത്തിനുവേണ്ടി നിസ്കരിക്കുന്ന ആളെ തുടരാം. മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക. മരണം സംഭവിച്ച നാട്ടിലെ ആള് മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ വെച്ചു നിസ്കരിച്ചാലേ സാധുവാകൂ. ആ നാട്ടിനു പുറത്തുള്ളവര്‍ക്കു മറഞ്ഞ മയ്യിത്തായി കരുതി നിസ്കരിക്കാം. മരിച്ച സ്ഥലത്തു പോകാനോ മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ നിസ്കരിക്കാനോ രോഗം കാരണമോ മറ്റോ കഴിയാതെ വന്നാല്‍ മറഞ്ഞ മയ്യിത്തായി കരുതി നാട്ടിലുള്ളയാള്‍ക്കു നിസ്കരിക്കാം സുന്നത് നമസ്കാരങ്ങള്‍ റവാതിബ് സുന്നത് ഒരു ദിവസത്തെ റവാതിബ് ആകെ ഇരുപത്തിരണ്ടാണ്. ഇതില്‍ വെള്ളിയാഴ്ചയും ഒഴിവല്ല. റവാതിബുകള്‍ ളുഹ്റിന് മുമ്പ് 4, ശേഷവും 4, അസ്വ്റിമു മുമ്പ് 4, മഗ്രിബിന് മുമ്പ് 2, ശേഷം 2. ഇശാഇന് മുമ്പ് 2, ശേഷം 2, സ്വുബ്ഹിന് മുമ്പ് 2. വീത്റ് നമസ്കാരം എല്ലാ രാത്രിയിലും വീത്റ് നിസ്കാരമുണ്ട്. ഏറ്റം കുറഞ്ഞത് ഒരു റക്അത്. കൂടിയാല്‍ 11 റക്അത്. വിത്റ് ശക്തമായ സുന്നതാണെന്ന് ഇമാംശാഫി ഈ(റ)പറയുമ്പോള്‍ വാജിബാണെന്ന് അബൂഹനീഫഃ(റ)പറയുന്നു. ആകയാല്‍ ഉപേക്ഷിക്കരുത്. വിത്റ് നി സ്കരിച്ചേ വേദി വിട്ടുപോകാവൂ. വിത്റിന്റെ സമയം ഇശാ നിസ്കരിച്ചശേഷം ഫജ്റുസ്സ്വാദിഖ് വരെയാണ്. വിത്റ് നിസ്കരിച്ചശേഷം തന്റെ ഇശാഅ് ബാത്വിലായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ വിത്റിനെ മടക്കി നിസ്കരിക്കണം. വിത്റ് റമളാനില്‍ ജമാഅതായി നിര്‍വ്വഹിക്കല്‍ സുന്നതാണ്. മറ്റു മാസങ്ങളില്‍ ഒറ്റക്ക് നിസ്കരിക്കണം. തഹജ്ജുര്ദ് നിസ്കാരം രാത്രിയില്‍ ഉറങ്ങിയെഴുന്നേറ്റ് നിസ്കരിക്കുന്നതാണ്. എത്രയുമാവാം. പെരുന്നാള്‍ നിസ്കാരം, രണ്ടു ഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, തറാവീഹ് നിസ്കാരം തുടങ്ങിയവ ജമാഅത്ത് സുന്നതുള്ള നിസ്കാരമാണ്. തഹിയ്യത് നിസ്കാരം. പള്ളിയില്‍ കയറിയാല്‍ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത് നിസ്കാരമുണ്ട്. പേര് തഹിയ്യത് നിസ്കാരം. പള്ളിയില്‍ ജമാഅത് തുടങ്ങാന്‍ സമയമടുത്തുവെങ്കില് ഇതില്‍ പ്രവേശിക്കരുത്.തഹിയ്യത്, ഇസ്തിഖാറതിന്റെ രണ്ട്റക്അത്, ഇഹ്റാമിന്റെ മുമ്പായുള്ള രണ്ട് റക്അത്, വുളുവിന്റെ രണ്ട്റക്അത് ഇവയെല്ലാം ഒരു ഫര്‍ളിന്റെയോ ഇതര സുന്നതിന്റെയോ ഉള്ളില്‍ കൂടി പ്രതിഫലം നേടാനാവുന്ന നിസ്കാരങ്ങളാണ്. യാത്രക്കാരുടെ നമസ്കാരം ഹജ്ജ് യാത്ര വേളയില്‍ മാത്രമല്ല എല്ലാ യാത്രകളിലും നിസ്കാരം ജംഉം ഖസ്വ്റും ആക്കി നിര്‍വഹിക്കാനുള്ള ആനുകൂല്യം ഇസ്ലാം നല്കിയിരിക്കുന്നു. കൃത്യനിഷ്ഠയോടെ നിസ്കരിക്കുന്ന പലരും യാത്ര സന്ദര്‍ഭങ്ങളില്‍ നിസ്കാരം ഉപേക്ഷിക്കുകയും പിന്നീട് ഖള്വാഅ് വീട്ടുക യും ചെയ്യുന്ന സമ്പ്രദായം വളരെ കുറ്റകരമാകുന്നു. അനുവദിച്ച സമയത്തില്‍ നിന്നും നിസ് കാരം പിന്തിക്കുന്നത് വന്‍കുറ്റമാണ്. ഖള്വാഅ് വീട്ടിയത് കൊണ്ട് മാത്രം കുറ്റം ഇല്ലാതാവുകയില്ല. ജംഉം ഖസ്വ്റും ആക്കുന്ന ആനുകൂല്യം പഠിച്ചുവെച്ചാല്‍ പലവര്ക്കും നിസ്കാരം ഖള്വാഅ് ആക്കേണ്ടിവരില്ല. ജംഉം ഖസ്വ്റും നാല് റക്അത്തുള്ള ളുഹ്ര്, അസ്വര്‍, ഇശാഅ് എന്നീ നിസ്കാരങ്ങള്‍ രണ്ട് റക്അത്താക്കി ചുരുക്കി നിസ്കരിക്കുന്നതിനാണ് ഖസ്വ്ര്‍ എന്ന് പറയുന്നത്. ളുഹ്റും അസ്വ്റും രണ്ടിലൊന്നിന്റെ സമയത്തും മഗ്രിബും ഇശാഉം രണ്ടിലൊന്നിന്റെ സമയത്തും നിസ്കരിക്കുന്നതിന് ജംഅ് എന്നും പറയുന്നു. സ്വുബ്ഹി നിസ്കാരത്തിന് ജംഉം ഖസ്വ്റും, മഗ്രിബിന് ഖസ്വ്റും ബാധകമല്ല. രണ്ട് നിസ്കാരവും കൂടി ആദ്യ നിസ്കാരത്തിന്റെ സമയത്ത് നിസ്കരിക്കുന്നതിന് ജംഉത്തഖ്ദീം (മുന്തിച്ച് ജംആക്കുക) എന്നും രണ്ടും കൂടി രണ്ടാമത്തേതിന്റെ സമയത്ത് നിസ്കരിക്കുന്നതിന് ജംഉത്തഅ്ഖീര്‍ (പിന്തിച്ച് ജംആക്കുക) എന്നും പറയുന്നു. യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ അതിര്‍ത്തി കടന്ന മുതല്‍ ഈ ആനുകൂല്യം തുടങ്ങുന്നു. യാത്ര അവസാനി ക്കും മുമ്പ് നിസ്കാരം പൂര്‍ത്തിയാവുകയും വേണം. നമസ്കാരത്തിന്റെ ഫലങ്ങള്‍ ഭൌതികവും ആത്മീയവുമായ നേട്ടങ്ങള്‍ നിസ്കാരം നിലനിര്‍ത്തുന്നതിലൂടെ ലഭിക്കുന്നതാണ്. ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ശരീരത്തിന്റെ പേശികളെയും ഞരമ്പുകളെയും മറ്റും സജീവമായ പ്രവര്‍ത്തനത്തിന് വിധേയമാക്കുന്നതിലൂടെ ശരീരത്തിന് പുതിയ ഉന്മേഷം ലഭ്യമാകുന്നു. സര്‍വ്വ ശ്രദ്ധയും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചുകൊണ്ടാ കുമ്പോള്‍ പ്രത്യേകിച്ചും.. നിസ്കാരത്തില്‍ നിന്ന് സലാം വീട്ടലോടുകൂടി വലിയൊരു ബാധ്യത നിറവേറ്റിയതുപോലെ ആശ്വാസവും സന്തോഷവും വന്നു ചേരുന്നു. ഇതിനെല്ലാം പുറമെ താന്‍ നിര്‍വ്വഹിച്ച ഈ ആരാധനക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന അംഗീകാരവും പ്രതിഫലവും കൂടി അറിയുമ്പോള്‍ മനുഷ്യന് സമാധാനത്തോടെയും ഒതുക്കത്തോടെയും അടുത്ത നിസ്കാരത്തിനായി കാത്തിരിക്കുകയാണ്. നിസ്കാരത്തിന് മാത്രമല്ല അതിനായി ഒരുങ്ങുന്ന വിശ്വാസിക്ക് തന്നെയും വലിയ പ്രതിഫലമാണ് ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. വുളു (അംഗസ്നാനം) ചെയ്യുന്നതിനും നിസ്കാരത്തിനായി വസ്ത്രം ധരിക്കുന്നതിനും അതിനായി കാത്തിരിക്കുന്നതിന് വരെയും എണ്ണമറ്റ ഗുണങ്ങള്‍ വിശുദ്ധ വചനങ്ങളില്‍ കാണാവുന്നതാണ്. നിസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേള്ക്കുന്നവന് അതിന്റെയും ഇഖാമത്തിന്റെയും ഇടയിലുളള ദുആഅ് തട്ടുകയില്ല. അവിടുന്നങ്ങോട്ട് പ്രതിഫലങ്ങളുടെ പരമ്പരയാണ്. പരിപൂര്‍ണ്ണമായ നിസ്കാരം മനുഷ്യനെ തെറ്റില്‍ നിന്നും നീചവൃത്തികളില്‍ നിന്നും തടയുമെന്ന സത്യം തന്നെ എത്ര സമാധാനമാണ്. ഭയ ഭക്തിയോടെയും ഹൃദയ സാന്നിധ്യത്തോടെയും നിസ്കരിക്കുന്ന വിശ്വാസികള്‍ നിശ്ചയമായും വിജയിച്ചിരിക്കുന്നു എന്ന സൂറത്തുല്‍ മുഅ്മിനിലെ പരാമര്‍ശവും വിശ്വാസിയെ പ്രതീക്ഷയുടെ തേരിലേറ്റുകയാണ്. പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യയാമങ്ങളിലും നീ നിസ്കാരം നിലനിര്‍ത്തുക, കാരണം നിശ്ചയമായും സത്കര്‍മ്മങ്ങള്‍ തിന്മകളെ നീക്കി കളയുന്നതാണ് എന്ന സൂറത്തുല്‍ ഹൂദിലെ നൂറ്റി പതിനാലാമത്തെ ആയത്തും നിസ്കാരം നിലനിര്ത്തുന്നവന് സുവിശേഷമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഇനിയും ധാരാളം സൂക്തങ്ങളില്‍ നിസ്കാരക്കാര്ക്കുളള പ്രതിഫലത്തെ കുറിച്ച് പറയുന്നുണ്ട്. തിരു നബി (സ്വ) യുടെ വിശുദ്ധ ഹദീസുകളിലും ഫര്‍ള് നിസ്കാരങ്ങള്‍ക്കും സുന്നത്ത് നിസ്കാരങ്ങള്‍ക്കും സ്രഷ്ടാവ് നല്കുന്ന സ്വീകാര്യതയെക്കുറിച്ചും പ്രതിഫലത്തെ സംബന്ധിച്ചും നമുക്ക് കാണാവുന്നതാണ്. ഹസ്റത്ത് ഉസ്മാന് (റ) പറയുന്നു, നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ‘മുസ്ലിമായ ഒരാളുമില്ല, അയാള്‍ക്ക് നിസ്കാര സമയമാവുകയും അതിന്റെ വുളൂഉം ഭക്തിയും റുകൂഉമെല്ലാം അയാള്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആ നിസ്കാരം അതിനു മുമ്പ് അവന് ചെയ്ത എല്ലാ ചെറു ദോഷങ്ങള്‍ക്കും പ്രായശ്ചിത്തമാകും. ഇത് സര്‍വ്വ കാലവുമാകുന്നു (മുസ്ലിം). അബൂഹുറൈറഃ (റ) യില്‍ നിന്ന് മുസ്ലിമിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയും കാണാം: “അഞ്ച് നേരത്തെ നിസ്കാരങ്ങളും ഒരു ജുമുഅഃ തൊട്ട് അടുത്ത ജുമുഅ വരെയും അവകള്ക്കിടയിലുളള വീഴ്ചകള്‍ക്ക് പരിഹാരമാണ് (വന്‍ദോഷം ചെയ്യാതിരിക്കുമ്പോള്‍).”അഞ്ച് നേരത്തെ നിസ്കാരങ്ങളില്‍ സ്വുബ്ഹിക്കും അസ്വറിനും പ്രത്യേകം ശ്രേഷ്ഠതയും പ്രതിഫലവും പറഞ്ഞതായി ഹദീസില്‍ കാണാം. ആരെങ്കിലും ‘ബര്‍ദയ്നി’ നിസ്കരിച്ചാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. ‘ബര്‍ദയ്നി’ കൊണ്ട് ഉദ്ദേശിക്കുന്നത് സ്വുബ്ഹിയും അസ്വറുമാണ്. അബൂമൂസ (റ) യില്‍ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നതാണ് പ്രസ്തുത ഹദീസ്. അബൂഹുറൈറഃ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസിന്റെ സാരം ഇങ്ങനെ മനസ്സിലാക്കാം. നബി(സ്വ) പറഞ്ഞു. ‘രാവിലും പകലിലും ചില മലകുകള്‍ നിങ്ങളുടെ അടുക്കല്‍ വന്നുപോയിക്കൊണ്ടിരിക്കും, സ്വുബ്ഹി നിസ്കാരത്തിലും അസ്വറ് നിസ്കാരത്തിലും അവര്‍ ഒരുമിച്ച് കൂടുകയും ശേഷം അവര്‍ ആകാശത്തേക്കുയരുകയും ചെയ്യും. അപ്പോള്‍ അല്ലാഹു അവരോട് ചോദിക്കും. നിങ്ങള്‍ ഭൂമിയില്‍ നിന്ന് പോരുമ്പോള്‍ എന്റെ ദാസന്മാര് എന്ത് ചെയ്യുന്നു? (അവന് അടിമകളെക്കുറിച്ച് നന്നായി അറിയാം) അപ്പോള്‍ മലക്കുകള്‍ പറയും ‘ഞങ്ങള്‍ ചെന്നപ്പോഴും തിരിച്ച് പോരുമ്പോഴും അവര്‍ നിസ്കരിക്കുക തന്നെയാണ് (ബുഖാരി, മുസ്ലിം). അല്ലാഹു വിനോടുള്ള സംഭാഷണത്തില്‍ മലകുകളുടെ സാന്നിധ്യവും അംഗീകാരവും കൂടി ആകുമ്പോള്‍ അത് മൂലം അടിമക്കുണ്ടാകുന്ന ആനന്ദവും പ്രതിഫലവും അവര്‍ണ്ണനീയമാണ്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ആരെങ്കിലും അസ്വര്‍ നിസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ സര്‍വ്വ അമലുകളും നിഷ്ഫലമായി. അബൂ ഹുറൈറഃ (റ) യില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് കൂടി ശ്രദ്ധിക്കുക, നബി (സ്വ) പറഞ്ഞു: നിങ്ങളില്‍ നിന്ന് ഓരോരുത്തരും അവന്റെ നിസ്കാര ശേഷം തെറ്റുകള്‍ ഒന്നും ചെയ്യാതെ അതേ സ്ഥലത്ത് തന്നെ ഇരിക്കുമ്പോഴെല്ലാം മലകുകള്‍ അയാള്‍ക്ക് വേണ്ടി പൊ റുക്കലിനെ തേടുന്നതാണ്. ‘അല്ലാഹുവെ ഇയാള്‍ക്ക് നീ പൊറുക്കണെ…, ഇയാള്‍ക്ക് നീ കരുണ ചെയ്യണെ… എന്ന് മലകുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് (ബുഖാരി). തനിച്ച് നിസ്കരിക്കുന്ന തിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് ഇത്രയും നാം മനസ്സിലാക്കിയത്. ഇനി സംഘടിതമായിട്ടാണ് നിസ്കരിക്കുന്നതെങ്കില്‍ ധാരാളം പ്രതിഫലം വേറെയും പറഞ്ഞതായി കാണാവുന്നതാണ്. നമസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍ വളരെ മഹത്വമേറിയ നിസ്കരാരമെന്ന ഇബാദത്ത് ഒഴിവാക്കുന്നവന് വമ്പിച്ച ശിക്ഷ ലഭിക്കുന്നതാണ്. മാത്രമല്ല വിശുദ്ധ മതത്തില്‍ അവന്റെ സ്ഥാനം വളരെ താഴെയാണ്. കാരണം ഒരു വ്യക്തിയും കുഫ്റും തമ്മിലുളള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാകുന്നു എന്ന തിരുവചനം നിസ്കാരം നി ഷേധിക്കുകയോ അത് ഉപേക്ഷിക്കല്‍ അനുവദനീയമാണെന്ന് വാദിക്കുകയോ ചെയ്താല്‍ അവന് കാഫിറാകും എന്ന വസ്തുതയാണ് വിളിച്ചറിയിക്കുന്നത്. ഒരു ഫര്‍ള് നിസ്കാരം അതിന്റെ തൊട്ടടുത്ത നിസ്കാരത്തിന്റെ സമയവും വിട്ട് അലസനായി ഒരാള്‍ പിന്തിച്ചാല്‍ അവന് വധശിക്ഷക്കര്‍ഹനാണമെന്നു ഇമാം ശാഫിഈ (റ) പറയുന്നു. നിസ്കാരത്തിന്റെ കാര്യത്തില്‍ അശ്രദ്ധയും അലസതയും കാണുന്നവന് പതിനാല് ശിക്ഷകള്‍ ലഭിക്കുന്നതാണ്. ഇതില്‍ അഞ്ചെണ്ണം ദുന്യാവിലും മൂന്നെണ്ണം മരണസമയത്തും മൂന്നെണ്ണം ഖബറില്‍ വെച്ചും മൂന്നെണ്ണം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോഴുമാണ് ഉണ്ടാവുക. ദുന്‍യാവിലെ ശിക്ഷകള്‍: (1) ജീവിതത്തില്‍ ബര്‍ക്കതോ ദൈവികമായ അനുഗ്രഹങ്ങളോ ലഭിക്കുകയില്ല. (2) സജ്ജനങ്ങളുടെ മുഖപ്രസന്നത അവനിലുണ്ടാവുകയില്ല. (3) അവന്റെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല. (4) അവന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല. (5) മഹത്തുക്കളുടെ പ്രാര്‍ഥനയില്‍ അവന് ഒരു വിഹിതവും ഉണ്ടാവുകയില്ല. മരണ സമയത്തെ ശിക്ഷ: (1) അവന് നിന്ദനായി മരിക്കും. (2) വിശന്ന് മരിക്കും. (3) മരണ സമയത്ത് അസഹ്യമായ ദാഹമുണ്ടാകും. ഖബറിലെ ശിക്ഷ: (1) വാരിയെല്ലുകള്‍ കോര്‍ക്കപ്പെടും വിധം അവനെ ഞെരുക്കും. (2) ഖബറില്‍ കത്തിക്കപ്പെടും. (2) ഖബറില്‍ അവനെ ശിക്ഷിക്കാനായി ഒരു വലിയ സര്‍പ്പത്തെ നിശ്ചയിക്കും. മഹ്ശറയില്‍: (1) കടുത്ത വിചാരണ ഉണ്ടാകും. (2) അല്ലാഹു അവനോട് കോപിക്കും. (3) അവനെ നരകത്തിലേക്ക് വലിച്ചിഴക്കപ്പെടും. (സവാജിര്‍ - ഇബ്നുഹജര്‍ ) നമസ്കാരം ഒഴുകുന്ന നദി ‘സ്വലാത്ത്’ എന്ന പദത്തിന് ഭാഷാര്‍ഥത്തില്‍ ‘പ്രാര്‍ഥന’ എന്ന് പറയുന്നു. ശഹാദത്ത് കലിമക്ക് ശേഷം വിശുദ്ധ ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനയാണിത്.വിശ്വാസിയുടെയും അവിശ്വാസിയുടെയും പ്രത്യക്ഷ വ്യത്യാസമായാണ് നിസ്കാരത്തെ നബി (സ്വ) പരിചയപ്പെടുത്തിയത്.‘തക്ബീറത്തുല് ഇഹ്റാം’ കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിപ്പിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവൃത്തികളും എന്നാണ് കര്‍മ്മശാസ്ത്ര പണ്ഢിതന്മാര് നിസ്കാരത്തിന് നിര്‍വചനം നല്‍കിയത്. പ്രായപൂര്‍ത്തിയോട് കൂടി ബുദ്ധിയും ശുദ്ധിയുമുളള ഏതൊരു സത്യവിശ്വാസിക്കും നിര്‍ബന്ധമാകുന്ന ഈ ഇബാദത്ത് മുസ്ലിമിന്റെ ജീവിതാന്ത്യം വരെ വിടാതെ പിന്തുടരുന്നത് കൊണ്ടുതന്നെയാണ് ഏഴ് വയസ്സായ കുട്ടികളോട് നിസ്കരിക്കാന്‍ കല്പിക്കാനും പത്ത് വയസ്സായവര്‍ നിസ്കാരം ഉപേക്ഷിച്ചാല്‍ അടിക്കാനും നബി (സ്വ) രക്ഷിതാക്കളോട് ഉണര്‍ത്തിയത്. പരലോകത്ത് ആദ്യമായി ചോദ്യം ചെയ്യുന്നത് നിസ്കാരത്തെ കുറിച്ചായത് കൊണ്ടായിരിക്കാം പാരത്രിക രക്ഷയുടെ പൂര്‍ത്തീകരണമാകുന്ന സ്വര്‍ഗ്ഗപ്രവേശം ലഭിക്കാന്‍ സുജൂദുകള്‍ വര്‍ദ്ധിപ്പിക്കണം എന്ന് തിരുനബി (സ്വ) ശിഷ്യന്മാരെ ഉപദേശിച്ചത്. സാഹചര്യങ്ങളും സൌകര്യങ്ങളും മനുഷ്യനെ തെറ്റിലേക്ക് നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ദിനേന അറിഞ്ഞും അല്ലാതെയും ചെയ്യുന്ന പാപങ്ങളഖിലം കഴുകി കളയാന്‍ മാത്രം ഉയര്‍ന്ന ഒന്നായി നബി (സ്വ) നിസ്കാരത്തെ വിശേഷിപ്പിച്ചത് എത്ര സന്തോഷമാണ്. തന്റെ വീട്ടിനരിക്കലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്ന് ദിവസവും അഞ്ച് തവണ കുളിക്കുന്നവന്റെ ശരീരത്തില്‍ അഴുക്കുകള്‍ ഒന്നും അവശേഷിക്കാത്തത് പോലെ അഞ്ച് നേരത്തെ നിസ്കാരം നിലനിര്ത്തുന്നവന് പാപമായി ഒന്നും ബാക്കിയാവുകയില്ല എന്ന തിരുവചനം എത്ര നല്ല സുവിശേഷമാണ്. നിസ്കാരം ദൂഷ്യങ്ങളില്‍ നിന്നും നീചവൃത്തികളില്‍ നിന്നും മനുഷ്യനെ അകറ്റും എന്ന ദൈവിക വചനം കൂടി ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കുക. തയമ്മും വുളുവും കുളിയും അസാധ്യമായവര്‍ക്കുള്ള താല്‍ക്കാലിക ശുദ്ധീകരണമാണ് തയമ്മും. താല്‍ക്കാലിക ശുദ്ധീകരണമാണെന്നതുകൊണ്ട് ഓരോ ഫര്‍ള് നിസ്ക്കാരത്തിനും (അടിസ്ഥാന ഫര്‍ളുകളായ അഞ്ചു സമയത്തെ നിസ്കാരങ്ങള്‍ക്കും നേര്‍ച്ച കൊണ്ട് നിര്ബന്ധമാകുന്നവക്കും) ഓരോ തയമ്മും അനിവാര്യമാണ്. എന്നാല്‍ ഒരു തയമ്മും കൊണ്ടു തന്നെ സുന്നത്ത് നിസ്കാരവും മയ്യിത്ത് നിസ്കാരവും എത്രയുമാവാം. തയമ്മുമിന്റെ ശര്ത്വുകള് തയമ്മുമിന് നാല് ശര്‍ത്വുകളുണ്ട് (1) നജസില്‍ നിന്ന്് ശുദ്ധിയാവുക. ദേഹത്തില്‍ വിടുതി ചെയ്യപ്പെടാത്ത നജസുണ്ടായിരിെക്ക തയമ്മും സാധുവാകുകയില്ല. (2) സമയമായെന്നറി യുക. ഫര്‍ളോ സമയം നിര്‍ണ്ണയിക്കപ്പെട്ട സുന്നത്തോ നിസ്കരിക്കാനുള്ള തയമ്മും ആ നിസ്ക്കാരങ്ങളുടെ സമയമായ ശേഷവും, മയ്യിത്ത് നിസ്കാരത്തിനുള്ള തയമ്മും മയ്യിത്ത് കുളിപ്പിക്കപ്പെട്ടതിനു ശേഷവുമായിരിക്കണം. എന്നാല്‍ മയ്യിത്ത് കുളിപ്പിക്കപ്പെടു ന്നതിനു മുമ്പ് സമയമായ നിസ്കാരത്തിനു വേണ്ടി ചെയ്ത തയമ്മും മുറിയാതെ ശേഷി ക്കുന്നുണ്ടെങ്കില് മയ്യിത്തു നിസ്കാരത്തിനു അതുമതി. അപ്രകാരം ഇശാഓ മേറ്റതെ ങ്കിലും ഫര്‍ളോ ഖളാഅ് വീട്ടാന്‍ വേണ്ടി ചെയ്ത തയമ്മും കൊണ്ട് അതു നിര്‍വ്വഹി ക്കുന്നതിനു മുമ്പ് സമയം കടന്ന നിസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്. പക്ഷേ, പിന്നീട് ഖളാഅ് വീട്ടുന്നതിന് വേറെ തയമ്മും ചെയ്യണമെന്നു മാത്രം. (3) ശുദ്ധീകരണത്തിനു പര്യാപ്തമായ പൊടിമണ്ണു കൊണ്ടായിരിക്കുക. നജസ് പുരണ്ടതോ, ഒരിക്കല്‍ തയമ്മുമി നുപയോഗിച്ചതോ, അരിപ്പൊടി പോലോത്തത് കലര്‍ന്നതോ ആയ മണ്ണും, മണല്‍തരി യും, അരച്ചുണ്ടാക്കിയ കല്പൊടിയും, കുമ്മായവും തയമ്മുമിന് പറ്റുകയില്ല. അവകൊ ണ്ട് തയമ്മും ചെയ്താല്‍ സാധുവാകുകയില്ല. (4) വെള്ളമുപയോഗിക്കാന്‍ സാധിക്കാതിരിക്കുക. വെള്ളമില്ലാതിരിക്കുകയോ, ഉള്ള വെ ള്ളം കുടിക്കല്‍ പോലോത്തതിന് ആവശ്യമാവുകയോ, വെള്ളമുപയോഗിക്കുക മൂലം രോഗമുണ്ടാവുക, ഉള്ള രോഗം കഠിനമാവുക, സുഖപ്പെടല്‍ വൈകുക, ഏതെങ്കിലും പ്രത്യക്ഷാവയവത്തില് ശക്തമായ കല ശേഷിക്കുക, ഏതെങ്കിലും ഭാഗത്തിന് ബലക്കുറ വുണ്ടാവുക, ശരീരത്തിന് മറ്റെന്തെങ്കിലും നാശമുണ്ടാവുക എന്നിവ ഭയക്കുകയോ ചെയ് താല് വുളുവിനും കുളിക്കും പകരം തയമ്മും ചെയ്യാവുന്നതാണ്. എന്നാല്‍ തണുത്ത വെള്ളമുപയോഗിച്ചാല്‍ ഉപര്യുക്ത വിപത്തുകളേതെങ്കിലുമുണ്ടാവുമെന്നു ഭയന്നാല്‍ ചൂ ടാക്കി വുളു ചെയ്യുകയാണു വേണ്ടത്. അതും സാധ്യമായില്ലെങ്കിലേ തയമ്മും ചെയ്യാവൂ. മുറിവോ, ചതവോ ഉള്ളതിനാല്‍ വെള്ളമുപയോഗിക്കാനാവാതിരുന്നാല്, അതിന്മേല് മരു ന്നും മറ്റും വെച്ചു കെട്ടിയിട്ടില്ലെങ്കില്‍, നനക്കാവുന്ന എല്ലാ സ്ഥലങ്ങളും കഴുകുകയും മുറിവുള്ള സ്ഥലത്തിനു വേണ്ടി തയമ്മും ചെയ്യുകയും വേണം. ആ തയമ്മും ചെയ്യേ ണ്ടത് മുറിവുള്ള അവയവം കഴുകേണ്ട സമയത്താണ്. ചെറിയ അശുദ്ധിയുള്ളവന് (ശു ദ്ധീകരണത്തില്) അവയവങ്ങള്‍ക്കിടയില്‍ തര്‍ത്തീബ് (ക്രമം പാലിക്കല്‍) നിര്‍ബന്ധമാ യതിനാല്‍ മുറിവുള്ള അവയവം കഴുകേണ്ട സമയത്തേ തയമ്മും ചെയ്യാവൂ. ഉദാ:- കയ്യി ന്മേലാണ് മുറിവെങ്കില്‍ തയമ്മും ചെയ്യുന്നത്, മുഖം കഴുകിയ ശേഷവും തല തടവുന്ന തിന്റെ മുമ്പുമായിരിക്കണം. എന്നാല്‍, വലിയ അശുദ്ധിയുള്ളവന് ദേഹം മുഴുവന്‍ ഒരൊറ്റ അവയവമായതിനാല്‍ ഉദ്ദേശിക്കുന്ന സമയത്ത് തയമ്മും ചെയ്യാവുന്നതാണ്. അവന്റെ ദേഹത്തില്‍ എത്ര മുറിവുകളുണ്ടെങ്കിലും ഒരു തയമ്മും മതി. വുളുവില്‍ തര്‍തീബ് നിര്‍ബന്ധമുള്ള പല അവയവങ്ങളില്‍ മുറിവുണ്ടെങ്കില്‍ അത്രയും തയമ്മും നിര്‍ബന്ധമാകുന്നതാണ്. അതുകൊണ്ട് മുഖത്തും കയ്യിലും മുറിവുണ്ടെങ്കില്‍ രണ്ടും കാലിലുമുണ്ടെങ്കില് മൂന്നും തയമ്മും വേണ്ടി വരും. എന്നാല്‍ വുളുവിന്റെ അവയവങ്ങളിലൊന്നിലും വെള്ളമുപയോഗിക്കാനാവാതിരുന്നാല് ഒരു തയമ്മും മാത്രമേ നിര്‍ബന്ധമുള്ളൂ. കൈകള്‍ക്കിടയിലും കാലുകള്ക്കിടയിലും തര്‍തീബ് നിര്ബന്ധമില്ലെന്നതിനാല് രണ്ടു കൈകള്‍ക്കും, രണ്ടു കാലുകള്‍ക്കും ഓരോ തയമ്മും മതി. എങ്കിലും തര്‍തീബ് (വല ത്തെതിനെ ആദ്യമാക്കല്) സുന്നത്തുണ്ടെന്നതിനാല് ഓരോ അവയവത്തിനും ഓരോ ത യമ്മും സുന്നത്താണ്. മുറിവ് വലത് കയ്യിനാണെങ്കില് ഇടതുകൈ കഴുകുന്നതിനു മുമ്പും ഇടത്തെതിനാണെങ്കില് വലതു കൈ കഴുകിയ ശേഷവും തയമ്മും ചെയ്യലാണു സുന്നത്ത്. മുറിവുള്ള അവയവം കഴുകുക, മുറിവിനുവേണ്ടി തയമ്മും ചെയ്യുക എന്നി വക്കിടയില് ക്രമമില്ലെങ്കിലും ആദ്യം തയമ്മും ചെയ്യലാണ് ഉത്തമം. ഈ പറയപ്പെട്ട (മരു ന്നും മറ്റും വെച്ചു കെട്ടാത്ത) മുറിവിന്മേല് വെള്ളം കൊണ്ടു തടവേണ്ടതില്ല. എന്നാല്‍, മുറിവ് തയമ്മുമിന്റെ അവയവങ്ങളായ മുഖത്തോ കയ്യിലോ ആണെങ്കില്‍ മണ്ണുകൊണ്ട് തടവേണ്ടിവരും. മുറിവിന്റെ മേല്‍ മരുന്നോ പ്ളാസ്റ്ററോ മറ്റോ വെച്ചു കെട്ടേണ്ടി വന്നാല്‍ അത് പൂര്‍ണ്ണ വു ളുവിനു ശേഷമായിരിക്കണം, വെച്ചുകെട്ടല് ആവശ്യമായ സ്ഥലമല്ലാതെ മറക്കുകയുമ രുത്. ഇപ്രകാരം പൂ ര്‍ണ്ണ ശുദ്ധിയോടെ മറച്ച ശേഷം വുളു മുറിഞ്ഞാല്‍ പിന്നീട് വുളു ചെയ്യുമ്പോള്‍ അത് നീക്കല്‍ ബുദ്ധിമുട്ടായാല്‍ മുറിവില്ലാത്ത സ്ഥലം കഴുകുകയും മുറി വിന്റെ മേല്‍ വെള്ളം കൊണ്ട് തടവുകയും ചെയ്ത ശേഷം മേല്‍ പറയപ്പെട്ട പ്രകാരം തയമ്മും ചെയ്താല്‍ മതി. അത്തരം മറയുള്ള മുറിവ് തയമ്മുമിന്റെ അവയവത്തിലാ ണെങ്കിലും മണ്ണുകൊണ്ട് തടവേണ്ടതില്ല. ഈ തയമ്മും കൊണ്ട് ഒരു ഫര്‍ള് നിസ്ക്കരിച്ച ശേഷം മറ്റൊരു ഫര്‍ള് നിസ്കരിക്കാനുദ്ധേശിച്ചാല് ആദ്യം കഴുകിയ അവയവങ്ങള്‍ വീണ്ടും കഴുകേണ്ട ആവശ്യമില്ല. പക്ഷേ, ഒരു തയമ്മും കൊണ്ട് ഒന്നിലധികം ഫര്‍ളു നിസ്കാരങ്ങള്‍ സാധുവാകില്ലെന്നതിനാല് വീണ്ടും തയമ്മും ചെയ്യേണ്ടി വരും. തര്‍തീബ് പരിഗണിച്ച് മുറിവുള്ള അവയവത്തിനു ശേഷമുള്ളതിനെ കഴുകലും ആവര്ത്തിക്കണ മെന്ന് അഭിപ്രായമുണ്ട്. പൂര്‍ണ്ണ ശുദ്ധി കൂടാതെയാണ് മുറിവിന്റെ മേല്‍ വെച്ചു കെട്ടിയതെങ്കില്‍ തയമ്മുമിന് വേണ്ടി അതു നീക്കേണ്ടതാണ്. അത് വിഷമമാണെങ്കില്‍ മേല്‍ പറയപ്പെട്ടതുപോലെ ചെ യ്ത് നിസ്ക്കരിച്ച് പിന്നീട് മടക്കിയാല്‍ മതി. എന്നാല്‍ മുറിവിന്മേല് മറവില്ലാത്തവനും പൂര്‍ണ്ണ ശുദ്ധിയോടെ വെച്ചുകെട്ടിയവനും മടക്കി നിസ്ക്കരിക്കണമെന്നില്ല. എങ്കിലും വെ ച്ചുകെട്ടിയ മുറിവ് തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍, ശുദ്ധിയോടെ വെച്ചതാണെ ങ്കില്‍ പോലും മടക്കി നിസ്കരിക്കണം. ജയിലിലടക്കപ്പെട്ട വനോ മറ്റോ വെള്ളവും മണ്ണും ലഭ്യമല്ലാതിരുന്നാല്‍ അശുദ്ധിയോടെ ഫര്‍ള് മാത്രം നിസ് കരിച്ച് പിന്നീട് മടക്കണം. ജനാബതുകാരന് കുളി കൊണ്ടും ചെറിയ അശുദ്ധിയുള്ളവന് വുളു കൊണ്ടും അനുവദ നീയമാകുന്ന എല്ലാ കാര്യങ്ങളും തയമ്മും കൊണ്ടും അനുവദനീയമാകും. ജനാബതു കാരന് തയമ്മും ചെയ്ത ശേഷം വുളു മുറിയുന്ന കാര്യം സംഭവിച്ചാല്‍ വുളുവില്ലാത്ത വര്‍ക്ക് ഹറാമാകുന്ന കാര്യങ്ങള്‍ മാത്രമേ അവനും ഹറാമാകൂ. ഖുര്‍ആന്‍ പാരായണം, പള്ളിയില്‍ താമസിക്കല്‍ തുടങ്ങിയവ നിഷിദ്ധമാകുകയില്ല. വുളൂഅ് അഞ്ച് നേരങ്ങളിലെ നിസ്കാരമാണ് സത്യവിശ്വാസിക്ക് നിത്യേന നിര്‍വ്വഹിക്കാനുള്ള ഏറ്റവും പ്രധാന ആരാധന. വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയില്‍ പ്രകടമായ പ്രധാന വ്യ ത്യാസം നിസ്കാരം നിര്‍വ്വഹിക്കലാണ്. ആകാശഭൂമികളെയും സര്‍വ്വ സൃഷ്ടികളെയും സൃഷ്ടിച്ചു സംരക്ഷിച്ചു പോരുന്ന അല്ലാഹുവുമായി അവന്റെ അടിമ നടത്തുന്ന സംഭാഷണമാണ് നിസ്കാരം. നിസ്കാരം നിര്വ്വഹിക്കാത്തവന് ശക്തവും കഠിനവുമായ ശിക്ഷകള്‍ ലഭിക്കുമെന്ന് വിശുദ്ധഖുര്‍ആനും ഹദീസുകളും വ്യക്തമായ മുന്നറിയിപ്പുകള്‍ നല്കിയിരിക്കുന്നു. നിസ്കാരം സാധുവാകണമെങ്കില്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് അംഗശുദ്ധീകരണമെന്ന വുളൂഅ്. വിശുദ്ധ ഖുര്‍ആനും ഹദീസും വീക്ഷണ വ്യത്യാസങ്ങള്‍ക്ക് പഴുത് നല്‍കാതെ വ്യക്തമായി നിര്‍ദ്ദേശിച്ച വിഷയമാണ് വുളൂഅ് നിര്‍വ്വഹിക്കണമെന്നത്. ഇമാം നവവി(റ) പറയുന്നു. “നിസ്കാരത്തിന്റെ സാധുതക്ക് ശുദ്ധി നിബന്ധനയാണെന്ന് ഈ സമുദായം ഏകോപിച്ചിരിക്കുന്നു” (ശറഹു മുസ്ലിം). നബി(സ്വ) വ്യക്തമായിത്തന്നെ പ്രഖ്യാപിക്കുന്നു: “വുളൂഅ് ഇല്ലാത്തവര്‍ക്ക് നിസ്കാരമില്ല”. നബി(സ്വ) വീണ്ടും പറയുന്നു: “വുളൂഅ് ഇല്ലാത്തവന്റെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല”. അപ്പോള്‍ അവന് വുളൂഅ് നിര്‍വ്വഹിച്ച് നിസ്കരിക്കണം. “സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നിസ്കാരമാണെന്നും നിസ്കാരത്തിന്റെ താക്കോല്‍ ശുദ്ധിയാണെന്നും” നബി(സ്വ) പറഞ്ഞിട്ടുണ്ട് (അഹ്മദ്). ഒരാള്‍ വുളൂഅ് നിര്‍വ്വഹിക്കാതെ ബോധപൂര്‍വ്വം നിസ്കരിച്ചാല്‍ അവന് ഇസ്ലാമില്‍ നിന്ന് പുറത്ത് പോയതായി പ്രഖ്യാപിക്കാമെന്ന് വരെ ഇമാം അബൂഹനീഫ(റ)വിന് അഭിപ്രായമുള്ളതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കൈ മുറിക്കപ്പെടുകയോ മറ്റോ കാരണത്താല്‍ സ്വന്തമായി വുളൂഇന് സാധിക്കാത്തവന് അവന് വുളൂഅ് നിര്‍വ്വഹിച്ചു കൊടുക്കുന്ന ഒരാളെ (അനുയോജ്യമായ പ്രതിഫലത്തിന് പകരം) കൂലിക്ക് വിളിക്കല് നിര്‍ബന്ധമാണെന്ന് സകരിയ്യല്‍ അന്‍സ്വാരി(റ) അസ്നല്‍ മത്വാലിബ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വുളൂഅ് നിര്‍വ്വഹിക്കാന്‍ വെള്ളവും പകരം തയമ്മും ചെയ്യാന്‍ മണ്ണും ലഭിക്കാത്ത പശ്ചാത്തലത്തില്‍ എന്ത് ചെയ്യണമെന്നതില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ വുളൂഅ് ചെയ്യാതെ നിസ്കരിക്കണമെന്നും വെള്ളം ലഭിക്കുമ്പോള്‍ വുളൂഅ് നിര്‍വ്വഹിച്ച് നിസ്കാരം മടക്കുകയാണ് വേണ്ടതെന്നും ഇമാം ശാഫിഈ(റ) പഠിപ്പിക്കുന്നു. പി ന്നീട് ഖളാഅ് വീട്ടേണ്ടിവരാത്ത രൂപത്തില്‍ തയമ്മും ചെയ്ത് നിസ്കരിക്കാവുന്ന സന്ദര്‍ഭമാണെങ്കില്‍ മണ്ണ് ലഭിച്ചാല്‍ തയമ്മും ചെയ്തും നിസ്കാരം മടക്കണമെന്ന് തുഹ്ഫയിലും രേഖപ്പെടുത്തിയിട്ടുണ്ട്. മടക്കേണ്ടതില്ലെന്ന പ്രഭലമല്ലാത്ത വീക്ഷണവും നിലവിലുണ്ട്. നിസ്കരിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളെങ്കിലും വേണ്ടവിധം വുളൂഅ് ഇല്ലാത്തവരുണ്ടെങ്കില്‍ അതിന്റെ അവലക്ഷണങ്ങള് വുളൂഅ് നിര്‍വ്വഹിച്ചവരുടെ നിസ്കാരത്തെ പോലും ദോഷകരമായി ബാധിക്കുമെന്നും ഹദീസുകളില്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇമാം നസാഈ(റ) ശബീബ്ബ്നു അബീറൌഹ്(റ) വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം : സ്വഹാബിമാരില്‍ പെട്ട ഒരാള്‍ പറഞ്ഞു: നബി(സ്വ) ഒരിക്കല്‍ സ്വുബ്ഹ് നിസ്കാരം നിര്‍വ്വഹിച്ചു. നിസ്കാരത്തില്‍ സൂറത്തു റൂം പാരായണം ചെയ്തു. പാരായണത്തിനിടയില്‍ നബി(സ്വ)ക്ക് ഇടര്‍ച്ച (ഇല്‍തിബാസ്) സംഭവിച്ചു. നിസ്കാരം നിര്‍വ്വഹിച്ച ശേഷം നബി(സ്വ) ഇങ്ങനെ പറഞ്ഞു: ശുദ്ധി വേണ്ടവിധം നിര്‍വ്വഹിക്കാതെ നമ്മോടൊപ്പം നിസ്കരിക്കുന്ന ആളുകളുടെ അവസ്ഥയെന്താണ്? അവര്‍ മാത്രമാണ് നമുക്ക് ഖുര്‍ആന്‍ പാരായണത്തില്‍ ഇടര്‍ച്ചയുണ്ടാക്കുന്നവര്‍ (നസാഈ). വുളൂഅ് നിര്‍വ്വഹിക്കുന്നതിന്റെ പുണ്യങ്ങളും ഫലങ്ങളും ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇമാം ബുഖാരിയും(റ) മുസ്ലിമും(റ) ഉദ്ധരിക്കുന്ന ഹദീസ് കാണുക. ആരെങ്കിലും വുളൂഅ് നിര്‍വ്വഹിച്ചാല്‍, വുളൂഅ് പൂര്‍ണ്ണരൂപത്തില്‍ ഭംഗിയായി നിര്‍വ്വഹിച്ചാല്‍, അവരുടെ തെറ്റുകള്‍ (ചെറുദോഷങ്ങള്‍) ശരീരത്തില്‍ നിന്ന് പുറത്തു പോകും, നഖങ്ങളുടെ ചുവട്ടില്‍ നിന്ന് പോലും പുറത്തേക്ക് പോകും (പൂര്‍ണ്ണമായി പാപ മുക്തനാകും) (ബുഖാരി മുസ്ലിം). ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് കാണുക വിശ്വാസിയായ അടിമ വുളൂഅ് നിര്‍വ്വഹിച്ചു മുഖം കഴുകിയാല്‍ അവന്റെ കണ്ണ് കൊണ്ട് നോക്കിയ തെറ്റുകുറ്റങ്ങളില്‍ നിന്ന്, മുഖത്ത് നിന്ന് ഉറ്റിവീഴുന്ന അവസാന തുള്ളി വെള്ളത്തോടൊപ്പം അവന് മോചിതനാകും. കൈ കഴുകിയാല്‍ അവന്റെ ഇരു കരങ്ങള്‍ ചെയ്ത തെറ്റുകളില്‍ നിന്ന് ഉറ്റി വീഴുന്ന അവസാന തുള്ളി വെള്ളത്തോടൊപ്പം അവന് മുക്തനാകും. കാലുകള്‍ കഴുകുന്നതോടെ കാലില്‍ നിന്ന് ഉറ്റി വീഴുന്ന വെള്ളത്തോടൊപ്പം, നടന്നുപോയ കുറ്റങ്ങളില്‍ നിന്ന് മോചനം ലഭിക്കും. അങ്ങനെ തെറ്റുകളില്‍ നിന്നെല്ലാം ശുദ്ധനായി അവന് പുറത്തേക്ക് വരും (മുസ്ലിം) ‘വുളൂഅ്’ എന്ന അറബി പദത്തിന്റെ ഉത്ഭവം തന്നെ ‘വളാഅത്ത്’ എന്ന ക്രിയാധാതുവില്‍ നിന്നാണ്. ഇതിന്റെ അര്‍ഥം പ്രകാശം എന്നത്രെ. തെറ്റുകുറ്റങ്ങളിലൂടെ വന്ന് ചേര്‍ന്ന അന്ധകാരങ്ങള്‍ മനുഷ്യനില്‍ നിന്ന് നീക്കം ചെയ്ത് പ്രഭ പരത്തുന്നതുകൊണ്ടാണ് ഈ പ്രക്രിയക്ക് വുളൂഅ് എന്ന പേര് വരാന്‍ കാരണമെന്ന് ഇമാം ഇബ്നുഹജര്‍(റ)വിന്റെ തുഹ്ഫയിലും മറ്റ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) തന്നെ വുളൂഇനെ സംബന്ധിച്ച് പ്രകാശം എന്നര്‍ഥം വരുന്ന നൂര്‍ എന്ന് പ്രയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍ വുളൂഅ് ഇല്ലാതെ നിര്‍വ്വഹിക്കാന്‍ പാടില്ലാത്ത കുറ്റകരമായ ചില കാര്യങ്ങളുണ്ട്. (1)നിസ്കാരം. ഇക്കാര്യത്തില്‍ വീക്ഷണ വ്യത്യാസങ്ങളില്ല. നബി(സ്വ) പ്രഖ്യാപിക്കുന്നു: വുളൂഅ് ഇല്ലെങ്കില്‍ വുളൂഅ് നിര്‍വ്വഹിക്കുന്നത് വരെ നിങ്ങളില്‍ ഒരാളുടെയും നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല (ബു.മു). (2)ഖുര്‍ആന്‍ പാരായണ സുജൂദും മയ്യിത്ത് നിസ്കാരവുമെല്ലാം നിസ്കാരം ഹറാമാണെന്ന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് പണ്ഢിതന്മാര് വിശദീകരിച്ചിരിക്കുന്നു. (3) ത്വവാഫിന് (കഅബ പ്രദക്ഷിണം ചെയ്യുന്നതിന്) വുളൂഅ് നിര്‍ബന്ധമാണ്. വുളൂഅ് ഇല്ലാതെ ത്വവാഫ് ചെയ്യുന്നത് ഹറാമാണ്. നബി(സ്വ) പറഞ്ഞു: അല്ലാഹു സംസാരത്തെ അനുവദിച്ചു എന്നതൊഴിച്ചാല്‍ ത്വവാഫ് നിസ്കാരത്തിന്റെ സ്ഥാനത്താണ്. ആരെങ്കിലും ത്വവാഫ് സമയത്ത് സംസാരിക്കുന്നുവെങ്കില്‍ അവന് നല്ലതല്ലാതെ സംസാരിക്കരുത്. ഈ ഹദീസ് ഹാകിം(റ) റിപ്പോ ര്‍ട്ട് ചെയ്തിരിക്കുന്നു. (4, 5) മുസ്വ്ഹഫ് ചുമക്കലും അതിന്റെ കടലാസ് പോലും തൊടലും വുളൂഅ് ഇല്ലെങ്കില്‍ ഹറാമാകും. “ശുദ്ധിയുള്ളവരല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിക്കരുതെന്ന്” വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിന്റെ താല്പര്യത്തില് വുളൂഅ് ഇല്ലാതെ മുസ്വ്ഹഫ് തൊടുകപോലും ചെയ്യരുതെന്ന ആശയം ഉള്‍ക്കൊള്ളുന്നതായി പണ്ഢിതലോകം പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്വ്ഹഫുള്ള ഉറയും ബോക്സും പഠിക്കാന്‍ വേണ്ടി ഖുര്‍ആന്‍ എഴുതപ്പെട്ട പലകയുമെല്ലാം തൊടുന്നതും ചുമക്കുന്നതും പാടില്ലെന്നാണ് പ്രബല വീക്ഷണം. ഖുര്‍ആന്‍ എഴുതപ്പെട്ട നാണയങ്ങളും, തഫ്സീറുകളും (വ്യാ ഖ്യാനം ഖുര്‍ആന്‍ വാക്യങ്ങളെക്കാള്‍ കൂടുതലുള്ള) ചുക്കുന്നതിനോ തൊടുന്നതിനോ വിരോധമില്ല. ചരക്കുകളെന്ന നിലക്ക് മറ്റു ചരക്കുകളുടെ കൂടെ മുസ്വ്ഹഫ് ചുമക്കുന്നത് വിരോധമില്ലെന്നാണ് പ്രബലമായ വീക്ഷണം. അതുപോലെ ജുമുഅയുടെ ഖുത്വുബയും വുളൂഇല്ലാതെ നിര്‍വ്വ ഹിക്കാന്‍ പാടില്ലാത്തതാണ്. അഞ്ചു നമസ്കാരങ്ങള്‍ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘അതിനാല്‍ നിങ്ങള്‍ രാത്രിയും രാവിലെയും അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുക. ആകാശത്തും ഭൂമിയിലും അവനുതന്നെയാണ് സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും അവനെ വാഴ്ത്തുവീന്‍’. (വി: ഖു.30:17,18)ഈ ആയത്തിന്റെ തഫ്സീറില്‍ പറയുന്നു: ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഖുര്‍ആനില്‍ അഞ്ച് നമസ്കാരങ്ങളുമുണ്ട്. ശിഷ്യര്‍ ചോദിച്ചു: എവിടെ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘രാവില്‍ നിങ്ങള്‍ അവന്റെ വിശുദ്ധിയെ വാഴ്ത്തുക’. ഇവിടെ ഉദ്ദേശം മഗ്രിബ് നമസ്കാരവും ഇശാ നമസ്കാരവുമാണ്. ‘രാവിലെയും’ എന്നതുകൊണ്ടുദ്ദേശം സുബ്ഹി നമസ്കാരമാണ്. ‘വൈകുന്നേരം’ എന്നത് അസര്‍ നമസ്കാരമാണുദ്ദേശം. ഉച്ചതിരിയുമ്പോള്‍ എന്നതിന് മധ്യാഹ്ന(ളുഹ്ര്) നമസ്കാരമാണ് ഉദ്ദേശം. ദഹാക്, സഈദ് ബ്നു ജുബൈര്‍ എന്നീ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇതേ വ്യാഖ്യാനമാണ് ഈ ആയത്തുകള്‍ക്ക് നല്‍കിയിട്ടുള്ളത്.ഈ സൂക്തത്തില്‍ നാല് നമസ്കാരങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇശാ നമസ്കാരത്തെക്കുറിച്ച് സൂറത്തു ഹൂദിലെ സൂക്തം 114-ലാണ് പറഞ്ഞിരിക്കുന്നത്. ‘പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യയാമത്തിലും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.’മിക്കവാറും പണ്ഡിതര്‍ ആദ്യ അഭിപ്രായത്തെയാണ് പിന്തുണച്ചിരിക്കുന്നത്. ഇമാം ജസ്വാസ്വ് പറയുന്നു: ‘നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്.’ അബ്ദുല്ലാ ബ്നു മസ്ഊദില്‍ നിന്ന് റിപ്പോര്‍ട്ട്. അദ്ദേഹം പറഞ്ഞു: ഈ ആയത്തിന്റെ (4:103) ഉദ്ദേശം ഹജ്ജിന്റെ സമയം പോലെ നമസ്കാരത്തിനും സമയക്രമമുണ്ട് എന്നാകുന്നു. ഇബ്നു അബ്ബാസ് മുജാഹിദ് അത്വിയ്യ എന്നിവര്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ എന്നാണ് വ്യാഖ്യാനിച്ചത്. നിര്‍ണിത സമയത്തിന്റെ ഉദ്ദേശം: നിര്‍ണിതവും അറിയപ്പെട്ടതുമായ സമയത്ത് നമസ്കാരങ്ങള്‍ നിര്ബകന്ധമാണ് എന്നാണ്. ഇവിടെ എല്ലാ സമയവും പൊതുവായി പരാമര്ശിക്കകയാണ് ചെയ്തിരിക്കുന്നത്. വേറെ ആയത്തുകളില്‍ ക്രമത്തിലല്ലാതെ മുഴുവന്‍ നമസ്കാരത്തിന്റെയും സമയങ്ങള്‍ പരാമര്‍ശിക്കുകയാണ് ചെയ്തിരിക്കുന്നത്. പിന്നെ നബി(സ) അതിന്റെ ക്രമവും റക്അത്തുകളുടെ എണ്ണവും പഠിപ്പിക്കുകയും ചെയ്തു.അല്ലാഹു ഖുര്‍ആനിലൂടെ നമസ്കാര സമയം പറയുന്നത് വ്യത്യസ്ത സൂക്തങ്ങളിലൂടെയാണ്. ‘സൂര്യന് തെറ്റുന്നതു മുതല്‍ രാവ് ഇരുളും വരെ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്തുള്ള പ്രഭാത നമസ്കാരവും.’ മുജാഹിദ് ഇബ്നു അബ്ബാസില്‍ നിന്നും ഉദ്ധരിക്കുന്നു: ‘ദുലൂക്കു ശംസ്’ എന്നതിന്റെ ഉദ്ദേശം സൂര്യന് ആകാശത്തിന്റെ മധ്യത്തില്‍ നിന്ന് നീങ്ങിയാല്‍ എന്നാണ്. അഥായത് ളുഹ്റ് നമസ്കാരമാണ് ഉദ്ദേശിച്ചത്. ‘ഇലാ ഗസകില്ലൈലി’ എന്നതിന്റെ ഉദ്ദേശം രാത്രി തുടങ്ങുമ്പോള്‍ അഥായത് മഗ്രിബും ഇശായുമാണ്. ഇബ്നു ഉമറും ഇതേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്.മറ്റൊരു ആയത്തില്‍ പറയുന്നു: പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ആദ്യയാമത്തിലും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.(11:114) ഹസന്(റ) പറയുന്നു: ഇവിടെ പകലിന്റെ രണ്ടറ്റംകൊണ്ടുദ്ദേശം സുബ്ഹി നമസ്കാരവും ളുഹ്റും അസറുമാകുന്നു. രാത്രിയിലെ നമസ്കാരങ്ങള്കൊണ്ട് മഗ്രിബും ഇശാഉമാണ് ഉദ്ദേശം. ഇങ്ങനെ അഞ്ച് നമസ്കാരങ്ങളും ഈ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഹസനും ലൈസും ഇതേ ആശയത്തില്‍ സൂറത്തുറൂമിലെ 17,18 ആയത്തുകളെ വിശദീകരിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ഖാഫ് സൂക്തം 39-ലും സൂറത്തുത്വാഹ സൂക്തം 130-ലും ഇതുപോലെ നമസ്കാരത്തിന്റെ സമയങ്ങള്‍ ക്രമത്തിലല്ലാതെ പറഞ്ഞിരിക്കുന്നു എന്നാണ് ഇബ്നു അബ്ബാസില്‍നിന്നും മറ്റ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.(അഹ്കാമുല്‍ ഖുര്‍ആന്‍, ജസ്വാസ്വ്) സകാത്ത് ഫിത്ര് സക്കാത്ത് എന്ത് ? റമദാന് വ്രതത്തില്‍ നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധമാവുന്ന ഒരു ദാനമാണ് ഫിത്വര്‍ സകാത്ത്. സ്ത്രീയോ പുരുഷനോ, വലിയവനോ ചെറിയവനോ, അടിമയോ സ്വതന്ത്രനോ, ആരായിക്കൊള്ളട്ടെ മുസ്ലിംകളില് പെട്ട ഓരോ വ്യക്തിയുടെ പേരിലും പ്രസ്തുത സക്കാത്ത് നിര്‍ബന്ധമത്രെ. ഇബ്്നു ഉമര്‍ പ്രസ്്താവിച്ചതായി ബുഖാരിയും മുസ്്ലിമും ഉദ്ദരിച്ച താഴെ വരുന്ന ഹദീസാണ് തെളിവ്: (റമദാനിലെ നോമ്പവസാനിക്കുന്ന സകാത്തായി മുസ്ലിംകളായ അടിമകള്‍ക്കും സ്വതന്ത്രനും, സ്ത്രീക്കും പുരുഷനും, ചെറിയവനും വലിയവനും, ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്‍ ഒരു സ്വാഅ് യവമോ നല്‍കണമെന്ന് അല്ലാഹുവിന്റെ റസൂല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു). അതിലടങ്ങിയ യുക്തി: നോമ്പുകാലത്ത് മനുഷ്യനില്‍നിന്ന് വന്നിരിക്കാവുന്ന അനാവശ്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നും നോമ്പുകാരന് ശുദ്ധീകരണമായിരിക്കാനും സാധുക്കള്‍ക്കും അവശ്യര്ക്കും ഒരു സഹായമാവാനും വേണ്ടിയാണ് ഫിത്വര്‍ സക്കാത്ത് ശരീഅത്തില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഹിജ്റ രണ്ടാം വര്‍ഷം ശഅ്ബാനിലായിരുന്നു അത് നിര്‍ബന്ധമാക്കിയത്. ഇബ്നു അബ്ബാസ്(റ) ഇങ്ങനെ പ്രസ്താവിച്ചതായി അബൂദാവൂദ്, ഇബ്്്നുമാജ, ദാറഖുത്്നി എന്നിവര്‍ രേഖപ്പെടുത്തുന്നു: (നോമ്പുകാരന് അനാവശ്യകാര്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നും ശുദ്ധീകരണമായും സാധുക്കള്‍ക്ക് ആഹാരമായുമാണ് അല്ലാഹുവിന്റെ റസൂല്‍ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാക്കിയത്. വല്ലവരും അത് നമസ്കാരത്തിനുമുമ്പ് നല്കിയാല് അതൊരു സ്വീകാര്യമായ സകാത്താകുന്നു. നമസ്കാരത്തിന് ശേഷമാണ് നല്കുന്നതെങ്കിലോ ഇതര ദാനങ്ങളെപ്പോലെ ഒരു ദാനവും). ആര്‍ക്കാണ് നിര്‍ബന്ധം ? തനിക്കും തന്റെ കുടുംബത്തിനും ഒരു രാവും പകലും കഴിയാനാവശ്യമായ ആഹാരം കഴിച്ച് ഒരു സ്വാഅ് ഭക്ഷ്യസാധനം ഉടമയിലുള്ള എല്ലാ സ്വതന്ത്രരായ മുസ്ലിംകള്ക്കും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നു. അവര്‍ സ്വദേഹത്തിനു വേണ്ടിയും തങ്ങള്‍ ചെലവ് കൊടുക്കേണ്ട ഭാര്യാസന്തതികള്ക്ക് വേണ്ടിയും തങ്ങള്‍ രക്ഷാകര്ത്തൃത്വമേല്ക്കുകയും ചെലവ് നിര്‍വഹിക്കുകയും ചെയ്യുന്ന ഭൃത്യന്മാര്‍ക്ക് വേണ്ടിയും പ്രസ്തുത സകാത്ത് നല്‍കേണ്ടത് നിര്‍ബന്ധമാണ്. അളവ്: ഗോതമ്പ്, യവം, ഈത്തപ്പഴം, മുന്തിരി, പാല്‍ക്കട്ടി, അരി, ചോളം തുടങ്ങിയ പ്രധാന ആഹാരമായി കണക്കാക്കപ്പെടുന്ന വസ്തുക്കളില്‍ നിന്ന് ഒരു സ്വാഅ് ആണ് ഫിത്വര്‍ സകാത്തായി നല്‍കേണ്ടത്. എന്നാല്‍ ഫിത്വര്‍ സകാത്തില്‍ സാധനത്തിന്റെ വില കൊടുത്താല്‍ മതിയാകുമെന്നും അരിയോ ഗോതമ്പോ ആണ് നല്കുന്നതെങ്കില് അര സ്വാഅ് മതിയാകുമെന്നും അബൂഹനീഫ അഭിപ്രായപ്പെട്ടിരിക്കുന്നു. അബൂ സഈദില്‍ ഖുദ്രി പ്രസ്താവിക്കുന്നു: റസൂല്‍ (സ) ഞങ്ങളോടൊപ്പമുണ്ടായിരുന്ന കാലത്ത് ചെറിയവന്നും വലിയവന്നും അടിമക്കും സ്വതന്ത്രന്നും വേണ്ടി ഞങ്ങള്‍ ഫിത്വര്‍ സകാത്തായി നല്‍കിയിരുന്നത് ഗോതമ്പ്, യവം, പാല്‍ക്കട്ടി, കാരക്ക, മുന്തിരി തുടങ്ങി ഏതെങ്കിലുമൊന്നില്‍ നിന്ന് ഒരു സ്വാആയിരുന്നു. പിന്നെയും ഞങ്ങളങ്ങനെത്തന്നെ കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് അമീര്‍ മുആവിയ ഹജ്ജിനോ ഉംറക്കോ വേണ്ടി വന്നത്. അദ്ദേഹം മിമ്പറില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ചു പ്രസംഗിച്ച കൂട്ടത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: ‘രണ്ട് മുദ്ദ് (അരസ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് (നാല് മുദ്ദ്) കാരക്കക്ക് തുല്യമാവുമെന്നാണെന്റെ അഭിപ്രായം.’ അനന്തരം ജനങ്ങളത് സ്വീകരിച്ചു. അബൂസഈദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം, മുമ്പ് നല്കിയ അത്രതന്നെ (ഒരു സ്വാഅ്) നല്കിക്കൊണ്ടേ ഇരിക്കുന്നതാണ്’ (ജമാഅത്ത് ഉദ്ധരിച്ചത്). തിര്‍മിദി പ്രസ്താവിക്കുന്നു: ഇതനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഏതാനും പണ്ഡിതന്മാരുടെ അഭിപ്രായം. അതായത് എല്ലാറ്റില്‍നിന്നും ഒരു സ്വാഅ് തന്നെ നല്കണമെന്നവര് പറയുന്നു. ശാഫിഈ, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായവും അതാണ്. അരി, ഗോതമ്പ് എന്നിവയൊഴിച്ച് മറ്റെല്ലാറ്റില്‍ നിന്നും ഒരു സ്വാഅ് വേണമെന്നും അരി, ഗോതമ്പ് എന്നിവയ്ക്ക് അര സ്വാഅ് മതിയെന്നുമാണ് മറ്റു ചില പണ്്ഡിതന്മാരുടെ പക്ഷം. സുഫ്യാന്, ഇബ്നുല്‍ മുബാറക് എന്നിവരുടെയും കൂഫക്കാരുടെയും അഭിപ്രായമതാണ്. നിര്ബന്ധമാവുന്നതെപ്പോള് ? റമദാനിന്റെ അവസാനത്തിലാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെന്ന കാര്യത്തില്‍ പണ്്ഡിതന്മാര്ക്കിടയില് യോജിപ്പാണുള്ളതെങ്കിലും അതിന്റെ നിശ്ചിത സമയം ഏതാണെന്ന കാര്യത്തെപ്പറ്റി അവര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. സൗരി, അഹ്മദ്, ഇസ്ഹാഖ് എന്നിവരും പുതിയ അഭിപ്രായത്തില്‍ ശാഫിഈയും മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം മാലിക്കും പറയുന്നത് പെരുന്നാള്‍ രാവില്‍ സൂര്യനസ്തമിക്കുന്നതോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുക എന്നത്രെ. എന്തുകൊണ്ടെന്നാല്‍ റമദാന് വ്രതത്തില്‍ നിന്നു വിരമിക്കുന്ന സമയം അതാണല്ലോ. എന്നാല്‍ അബൂഹനീഫയുടെയും ലൈസിന്റെയും ഖദീമു പ്രകാരം ശാഫിഈയുടെയും, മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം മാലികിന്റെയും അഭിപ്രായത്തില്‍ ചെറിയ പെരുന്നാള്‍ ദിവസത്തിന്റെ പ്രഭാതോദയം മുതല്ക്കാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുക. ചെറിയ പെരുന്നാള്‍ രാവിന്റെ സൂര്യാസ്തമയ ശേഷവും പ്രഭാതോദയത്തിന്റെ മുമ്പുമായി ജനിക്കുന്ന കുട്ടിക്ക് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുമോ ഇല്ലേ എന്ന പ്രശ്നത്തിലാണ് ഈ അഭിപ്രായഭിന്നതയുടെ ഫലം പ്രകടമാവുന്നത്. ആദ്യത്തെ അഭിപ്രായപ്രകാരം ആ കുട്ടിക്ക് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമില്ല. കാരണം നിര്‍ബന്ധമാവുന്ന സമയത്തിന് ശേഷമാണ് കുട്ടി ജനിച്ചത്. രണ്ടാമത്തെ അഭിപ്രായപ്രകാരം നിര്‍ബന്ധവുമാണ്. കാരണം, നിര്‍ബന്ധമാവുന്ന സമയത്തിന് മുമ്പാണ് കുട്ടിയുടെ ജനനം. സമയത്തിന് മുമ്പ് നല്കല് പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഫിത്വര്‍ സകാത്ത് നല്കിയാല് സാധുവാകുമെന്നാണ് കര്‍മശാസ്ത്ര പണ്്ഡിതന്മാരുടെ ഭൂരിഭാഗത്തിന്റെ അഭിപ്രായം. ഇബ്നു ഉമര്‍(റ) പ്രസ്താവിക്കുന്നു: (ജനങ്ങള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് ഫിത്വര്‍ സകാത്ത് നല്കാന് റസൂല്‍(സ) ഞങ്ങളോട് കല്പിച്ചു). ഇബ്നു ഉമര്‍(റ) പെരുന്നാളിന്റെ ഒരു ദിവസവും രണ്ടുദിവസവും മുമ്പ് അത് നല്കാറുണ്ടായിരുന്നുവെന്ന് നാഫിഅ് പ്രസ്താവിക്കുന്നു. അതില്‍ കൂടുതല്‍ ദിവസം മുമ്പ് ഫിത്വര്‍ സകാത്ത് നല്‍കുന്നതിനെ സംബന്ധിച്ചേടത്തോളം പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ ഭിന്നതയുണ്ട്. റമദാന് മാസത്തിനു മുമ്പ് കൊടുത്താല്‍ പോലും സാധുവാകുമെന്നാണ് അബൂഹനീഫയുടെ പക്ഷം. ശാഫിഈയുടെ അഭിപ്രായത്തില്‍ റമദാന് മാസത്തിന്റെ ആരംഭം മുതല്‍ അത് നല്‍കാമെന്നാണ്. ഒന്നോ രണ്ടോ ദിവസം മുമ്പായി മാത്രം അത് നല്‍കാമെന്നാണ് മാലിക്കിന്റെ പക്ഷം. അഹ്മദിന്റെ പ്രസിദ്ധാഭിപ്രായവും അപ്രകാരമത്രെ. നിര്‍ബന്ധമായ ശേഷം കൊടുക്കാന്‍ പിന്തിച്ചത് കൊണ്ട് ഫിത്വര്‍ സകാത്തിന്റെ കടപ്പാട് ഇല്ലാതാവുകയില്ലെന്നും ജീവിതാന്ത്യത്തിലെങ്കിലും അത് വീട്ടുന്നതുവരെ, നിര്‍ബന്ധമായ ആളുടെ ഉത്തരവാദിത്വത്തില്‍ അതൊരു കടമായി അവശേഷിക്കുമെന്നുമുള്ള കാര്യത്തില്‍ ഇമാമുകള്‍ ഏകോപിച്ചിരിക്കുന്നു. അപ്രകാരം തന്നെ അത് പെരുന്നാള്‍ ദിവസത്തെക്കാള്‍ പിന്തിക്കാന്‍ പാടില്ലെന്നതിലും അവര്‍ ഏകോപിച്ചിരിക്കുന്നു. പെരുന്നാള്‍ ദിവസത്തേക്കാളും പിന്തിക്കാമെന്ന് ഇബ്നുസീരീനും നഖഈയും പറയുന്നതായ ഉദ്ധരണിമാത്രം അതില്‍ നിന്നൊഴിവത്രെ. ‘അതില്‍ തെറ്റൊന്നുമുണ്ടാവുകയില്ലെന്നാണ് എന്റെ പ്രതീക്ഷ’ എന്നത്രെ ഇമാം അഹ്മദ് പറയുന്നത്. ഇബ്നുരിസ് ലാന് പറയുന്നു: അത് ഏകകണ്ഠമായി ഹറാമാണ്. കാരണം, അത് നിര്‍ബന്ധദാനമായി. അപ്പോള്‍ നമസ്കാരം സമയം വിട്ടു പിന്തിക്കുന്നതു പോലെത്തന്നെ അത് പിന്തിക്കുന്നതിലും കുറ്റമുണ്ടാവേണ്ടത് നിര്‍ബന്ധമത്രെ. ‘പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് ആരെങ്കിലും അത് നല്കിയാല് അത് സ്വീകാര്യമായ സകാത്താണ്. നമസ്കാരാനന്തരമാണ് നല്കുന്നതെങ്കില് ഇതര ദാനങ്ങളെപ്പോലെ ഒരു ദാനം മാത്രവും’ എന്ന നബിവചനം മുമ്പുദ്ധരിച്ചിട്ടുണ്ടല്ലോ. വിതരണം: സകാത്തിന്റെ വിതരണവകുപ്പുകളില് തന്നെയാണ് ഫിത്വര്സകാത്തും വിതരണം ചെയ്യേണ്ടത്. അതായത് ‘ഇന്നമ സ്വദഖാത്തു ലില്‍ ഫുഖ്റാഇ….’ എന്ന് തുടങ്ങുന്ന ആയത്തില്‍ പ്രസ്താവിച്ച എട്ടു വിഭാഗങ്ങള്‍ക്കാണ് അതും വീതിക്കേണ്ടതെന്നര്ഥം. എന്നാല്‍ ഇവയില്‍ സാധുക്കളാണിവിടെ എല്ലാം പരിഗണനീയമായ വിഭാഗം. ‘അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍നിന്നും നോമ്പുകാരന്നുള്ള ശുദ്ധീകരണമായും സാധുക്കള്‍ക്ക് ആഹാരമായുമാണ് റസൂല്‍(സ) ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്’ എന്ന ഉപര്യുക്ത ഹദീസാണ് തെളിവ്. കൂടാതെ ഇബ്്നു ഉമറില്‍നിന്ന് ബൈഹഖിയും ദാറഖുത്ത്നിയും ഉദ്ധരിച്ച ഹദീസ് ഇതിന് തെളിവെത്രെ. അദ്ദേഹം പറഞ്ഞു: റസൂല്‍(സ) ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: (ഈ ദിവസം നിങ്ങളവര്‍ക്ക് അന്യാശ്രയം കൂടാതെ കഴിക്കുക). ബൈഹഖിയുടെ നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: (ഈ ദിവസത്തില്‍ ചുറ്റിനടക്കുന്നതില്നിന്ന് അവരെ നിങ്ങള്‍ ഐശ്വര്യവാന്മാരാക്കുക). ദിമ്മിക്കു കൊടുക്കാമോ ? ഫിത്വര്‍ സകാത്തില്‍ നിന്ന് ദിമ്മിക്ക് കൊടുക്കാമെന്ന് സുഹ്രി, അബൂഹനീഫ, മുഹമ്മദ്, ഇബ്നുശുബ്റുമ എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. താഴെ കൊടുക്കുന്ന ഖുര്‍ആന്‍ സൂക്തമാണവര് തെളിവായുദ്ധരിക്കുന്നത്: “മതകാര്യത്തില്‍ നിങ്ങളുമായി യുദ്ധം ചെയ്യുകയോ നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ബഹിഷ്കരിക്കുകയോ ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നന്മ ചെയ്യുന്നതും അവരുമായി നീതിപൂര്‍വം വര്‍ത്തിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല. നീതിപാലകരെ അല്ലാഹു ഇഷ്്ടപ്പെടുന്നു” എന്തുകൊണ്ട് സകാത്ത് ചര്‍ച്ചാവിഷയമാകുന്നില്ല? ഇസ്ലാമിലെ നിര്ബന്ധകര്മ്മങ്ങളില് നമസ്കാരം കഴിഞ്ഞാല്‍ അടുത്തത് സകാത്താണ്. വിശുദ്ധ ഖുര്‍ആനില്‍ പല സൂക്തങ്ങളിലും നമസ്കാരത്തോടൊപ്പം നിര്‍ബന്ധ ദാനത്തെയും ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. സകാത്ത് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും ശേഖരിച്ച് വിതരണം നടത്തിയാല്‍ ദാരിദ്ര്യത്തിനും പിന്നാക്കാവസ്ഥക്കും മാറ്റം വരുമെന്നതിന് ചരിത്രത്തുടനീളം ഉദാഹരണങ്ങളുണ്ട്. എന്നാല്‍ സമൂഹത്തില്‍ വന്‍ നേട്ടങ്ങളുണ്ടാക്കുന്ന ഈ ആരാധന കേരളീയ മുസ്ലിം സൂഹത്തില്‍, വിശിഷ്യാ മുഖ്യധാരാ മതസംഘടനകള്‍ക്കിടയില്‍ വേണ്ടത് പോലെ ചര്‍ച്ചചെയ്യപ്പെടുന്നില്ല. ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ഈണത്തിലും താളത്തിലും നടത്തപ്പെടുന്ന പ്രസംഗങ്ങളില്‍ ദജ്ജാലും ഇബ്ലീസും ജിന്നും മാത്രമല്ല സിനിമാ ഗാനങ്ങളുടെ പാരഡികള്‍ വരെ വിഷയമാകുന്നു. തിരുകേശത്തിന്റെ പോരിശയെ കുറിച്ചും മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ മലക്കിനെ വിളിക്കുന്നതിനെ കുറിച്ചും സംവാദങ്ങള്‍ പാതിരാവിലും നടക്കുന്നു. യൂട്യൂബും ഫേസ്ബുക്കും വഴി അത് പ്രചരിക്കുന്നു. എന്നാല്‍ വിശ്വാസികളുടെ അടിസ്ഥാന ബാധ്യതകളിലൊന്നായ സകാത്ത് എന്ന ജീവിത ഗന്ധിയായ വിഷയത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ മുഖ്യധാരാ മതസംഘടനകളും ജനപ്രിയ പ്രസംഗകരും തയ്യാറാകുന്നില്ല. സംഘടിതമായ സകാത്ത് ശേഖരണവും വിതരണവും നടത്തുക എന്ന ആശയത്തിന് ഈ സംഘടനകള്‍ എതിരാണ്. അവരും ഖാദിയേയോ മഹല്ല് കമ്മിറ്റി ഭാരവാഹികളേയോ സകാത്ത് സംഖ്യ ഏല്‍പ്പിക്കുകയും അവര്‍ പൊതു പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് അര്‍ഹരായവര്‍ക്ക് നല്‍കുകയും ചെയ്താല്‍ ഓരോ മഹല്ലിലും മാറ്റങ്ങള്‍ ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ്, വാടക ട്രാവല്‍സ് ഏജാന്‍സി, ട്രാന്‍സ്പോര്‍ട്ട് തുടങ്ങി വരുമാന മാര്‍ഗങ്ങളുടെയും ഒരിക്കല്‍ പോലും അണിയാത്ത ആഭരണങ്ങളുടെയും സകാത്തിനെ പറ്റി സ്വന്തം അണികളെ ബോധവല്‍ക്കരിക്കേണ്ട ബാധ്യത ഓരോ സംഘടനകള്‍ക്കുമുണ്ട്. ഇതര വിഭാഗങ്ങളുടെ കുറ്റവും കുറവും കാണാനും സാങ്കല്‍പ്പിക വിഷയങ്ങള്‍ എല്‍.സി.ഡി വെച്ച് വിശദീകരിക്കാനും സമയവും പണവും വ്യയം ചെയ്യുന്നത് കൊണ്ട് പരസ്പരമുള്ള വൈര്യം കൂടുകയേ ഉള്ളൂ. അതേയവസരത്തില്‍ അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുകയും ഇല്ലാത്തവന്റെ ദാരിദ്ര്യത്തിന് അറുതിവരുത്തുകയും ചെയ്യുന്ന സകാത്തിനെ കുറിച്ച് ഗൗരവ പൂര്‍വം ചര്‍ച്ച ചെയ്താല്‍ മണ്ണിലും വിണ്ണിലും അതിന്റെ ഗുണങ്ങളുണ്ടാകും. ഫിത്വ്ര് സകാത്ത് അവകാശി അനുഗൃഹീത റമദാന്റെ അവസാനത്തില്‍ അല്ലാഹു ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിന്റെ പിന്നില്‍ ധാരാളം യുക്തികളുണ്ട്. ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അനാവശ്യത്തില്‍ നിന്നും, തിന്മയില് നിന്നുമുള്ള ശുദ്ധീകരണമായും അഗതിക്ക് അന്നമായും ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് അത് നിര്വഹിച്ചവന് അത് സ്വീകാര്യമായ സകാത്തും, ശേഷം നല്കിയവന് ദാനവുമാണ്.നമസ്കാരത്തില്‍ മറവിക്ക് പകരമായുള്ള സുജൂദിനെ പോലെയാണ് ഫിത്വ്ര് സകാത്ത്. നമസ്കാരത്തിലെ കുറവുകള്‍ സഹ്വിന്റെ സുജൂദ് പരിഹരിക്കുന്നത് പോലെ നോമ്പിലെ കുറവുകള്‍ പരിഹരിക്കാനുള്ളതാണ് ഫിത്വ്ര് സകാത്ത്. പെരുന്നാള്‍ ദിനത്തില്‍ ദരിദ്രരെ യാചനയില്‍ നിന്ന് മുക്തമാക്കുകയും പെരുന്നാള്‍ സന്തോഷത്തില്‍ സമ്പന്നരോടൊപ്പം അവരെയും പങ്കാളിയാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൂടി അതിനുണ്ട്.ആണോ, പെണ്ണോ, ചെറിയവനോ, മുതിര്ന്നവനോ, ബുദ്ധിയുള്ളവനോ, ഭ്രാന്തനോ എന്ന ഭേദമില്ലാതെ എല്ലാവര്ക്കും ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാണ്. നബിതിരുമേനി(സ)യില്‍ നിന്ന് ഇബ്നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:’റമദാനില്‍ തിരുമേനി(സ) ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഈത്തപ്പഴത്തില്‍ നിന്നോ, ബാര്‍ലിയില്‍ നിന്നോ ഒരു സ്വാഅ് ആയിരുന്നു അദ്ദേഹം നിര്‍ബന്ധമാക്കിയത്. അടിമയും, സ്വതന്ത്രനും, ആണും പെണ്ണും, ചെറിയവനും വലിയവനും എന്ന വ്യത്യാസമില്ലാതെ എല്ലാ മുസ്ലിമിനും ഇത് നിര്‍ബന്ധമാണ്’.ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാകുന്നതിന് രണ്ട് നിബന്ധനകളുണ്ട്. മുസ്ലിമാവുകയെന്നതാണ് ആദ്യത്തേത്. നിഷേധിയില്‍ നിന്ന് അല്ലാഹു ദാനധര്‍മം സ്വീകരിക്കുകയില്ല ‘അവരുടെ പക്കല്‍നിന്ന് അവരുടെ ദാനം സ്വീകരിക്കാതിരിക്കാന്‍ കാരണം ഇതു മാത്രമാണ്: അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും തള്ളിപ്പറയുന്നു; മടിയന്മാരായല്ലാതെ അവര്‍ നമസ്കാരത്തിനെത്തുന്നില്ല. വെറുപ്പോടെയല്ലാതെ ധനം ചെലവഴിക്കുന്നുമില്ല’.(അത്തൗബ: 54)ഫിത്വ്ര് സകാത്ത് നല്‍കാനുള്ള കഴിവുണ്ടാവുകയെന്നതാണ് രണ്ടാമത്തേത്. പെരുന്നാള്‍ ദിനത്തിനും അതിന്റെ രാവിനും തന്റെ കുടുംബത്തിന് ആവശ്യമുള്ള ഭക്ഷണവും വസ്ത്രവും നീക്കിവെച്ചശേഷം കയ്യില്‍ ബാക്കിയുള്ളവരാണ് അത് നിര്‍വഹിക്കേണ്ടത്.പെരുന്നാള്തലേന്ന് സൂര്യന് അസ്തമിക്കുന്നതോടെ ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാകുന്നു. സൂര്യാസ്തമയത്തിന് മുമ്പ് മരണപ്പെട്ട വ്യക്തിക്ക് മേല്‍ അത് നിര്‍ബന്ധമല്ല. അതിന് ശേഷം മരണപ്പെട്ടവന്, ഏതാനും മിനുട്ടുകള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എങ്കിലും അയാളുടെ മേല്‍ ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാണ്. സൂര്യാസ്തമയത്തിന് ശേഷം ഇസ്ലാം സ്വീകരിച്ചവനും, ശേഷം പിറന്നുവീണ കുഞ്ഞിനും ഫിത്വ്ര് സകാത്ത് നിര്‍ബന്ധമല്ല. സൂര്യാസ്തമയത്തിന് മുമ്പ് പിറന്നുവീണ കുഞ്ഞിന് മേല്‍ അത് നിര്‍ബന്ധമാണ്.നാട്ടിലെ സാധാരണ ഭക്ഷ്യപദാര്‍ത്ഥമാണ് ഫിത്വ്ര് സകാത്തായി നല്‍കേണ്ടത്. ഇബ്നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്ത മേലുദ്ധരിച്ച ഹദീസ് ഇക്കാര്യത്തിലേക്ക് സൂചന നല്കുന്നു. പ്രവാചക കാലത്ത് ബാര്‍ലി സാധാരണ ഭക്ഷ്യപദാര്‍ത്ഥമായിരുന്നു. അബൂസഈദ് ഖുദ്രിയ്യ്(റ) പറയുന്നു:’ഞങ്ങള്‍ പ്രവാചക കാലത്ത് ഭക്ഷണത്തില്‍ നിന്ന് ഒരു സ്വാആണ് ഫിത്വ്ര് സകാത്തായി നല്‍കിയിരുന്നത്. ബാര്‍ലിയും, ഉണക്കമുന്തിരിയും, ഈത്തപ്പഴവും, പാല്കട്ടിയുമായിരുന്നു ഞങ്ങളുടെ ഭക്ഷണം’.‘സാധാരണ ഉപയോഗിക്കുന്ന ഏതു ഭക്ഷണധാന്യങ്ങളില് നിന്നും ഒരു സ്വാഅ് നല്കിയാല് മതി. ഗോതമ്പില്‍ നിന്ന് കിലോഗ്രാം കണക്കാക്കി നല്കുമ്പോള് രണ്ട് കിലോയും നാന്നൂറ് ഗ്രാമുമാണ് നല്‍കേണ്ടത്. ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കുമാണ് അത് നല്‍കേണ്ടത്’ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ അഭിപ്രായപ്പെടുന്നത് അപ്രകാരമാണ്. സ്വയം ചെലവിനുനല്കല് നിര്‍ബന്ധമായവര്‍ക്ക് അതില്‍ നിന്ന് നല്കാന് പാടുള്ളതല്ല. ദിമ്മികള്‍ക്കും അത് നല്കാവതല്ല. ഒരു ദരിദ്രനോ, ഒന്നിലധികം പേര്‍ക്കോ അത് നല്‍കാവുന്നതാണ്. ബന്ധുക്കളില്‍പെട്ട ദരിദ്രര്‍ക്ക് നല്‍കുന്നതാണ് ഉത്തമമായിട്ടുള്ളത്.ഇസ്ലാം എല്ലാ കാലത്തേക്കും ദേശത്തേക്കും യോജിച്ചതാണ്. ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ, വര്‍ഗത്തിന്റെയോ കുത്തകയല്ല അത്. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പും അത് നല്‍കാവുന്നതാണ്. നാം വര്‍ഷങ്ങളായി ഫിത്വ്ര് സകാത്ത് ഒരേയിനം തന്നെ ഒരേ ആളുകള്‍ക്ക് നല്‍കുന്നത് പതിവാക്കിയിരിക്കുന്നു. കാലം മാറിയതും, മുസ്ലിംകളുടെ ആവശ്യം മാറിയതും നാം തിരിച്ചറിഞ്ഞിട്ടില്ല.വിശുദ്ധ ഖുര്‍ആന്റെയും തിരുമേനി(സ)യുടെയും ചര്യയുടെയും അടിസ്ഥാനത്തില്‍ കുറച്ചുകൂടി വ്യക്തമാക്കാം. അല്ലാഹു നമ്മുടെ സമൂഹത്തില്‍ വളരെ അപൂര്‍വം ദരിദ്രരെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂവെന്നത് അവന്റെ മഹത്തായ ഔദാര്യമാണ്. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരെയാണ് ഞാന്‍ ദരിദ്രര്‍ എന്നതുകൊണ്ടുദ്ദേശിച്ചത്. അവനാണ് ഫിത്വ്ര് സകാത്ത് സന്തോഷത്തിന് വഴിയൊരുക്കുന്നത്. തനിക്കുവേണ്ട ഭക്ഷണം സമ്പാദിക്കാന്‍ കഴിയുന്ന എന്നാല്‍ ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ ആസൂത്രണം നടത്താന്‍ കഴിയാത്ത അഗതികളാണ് നമുക്ക് ചുറ്റും ജീവിക്കുന്നവരില്‍ കൂടുതലും. നമ്മുടെ നാട്ടില്‍ എവിടെയെങ്കിലും പട്ടിണിയുള്ളതായോ, ഭക്ഷണം ലഭിക്കാതെ മരണപ്പെട്ടതായോ നമുക്കറിയില്ല.ഫിത്വ്ര് സകാത്ത് നല്കുന്നതില് ആസൂത്രണമില്ലായ്മയും, സന്തുലിതത്വം പാലിക്കാത്തതും അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പലപ്പോഴും തടസ്സമാവുന്നു എന്നത് ഒരു വസ്തുതയാണ്. പെരുന്നാള്‍ പ്രഭാതമാവുന്നതോടെ ചില ദരിദ്രരുടെ വീടുകള്‍ അരിച്ചാക്കുകള്‍ കൊണ്ട് നിറയും. ധാരാളമായി അരി ലഭിക്കുന്ന അവരുടെ വീട്ടില്‍ മറ്റ് അവശ്യഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ തന്നെ കുറഞ്ഞ വിലക്ക് ആ അരി കടകളില്‍ വില്‍ക്കാനും, മറ്റുസാധനങ്ങള്‍ വാങ്ങാനും അവര്‍ നിര്‍ബന്ധിതരാവുന്നു. വേറെ ചിലയിടങ്ങളില്‍ പട്ടണപ്രാന്ത പ്രദേശങ്ങളിലെ ദരിദ്രര്‍ക്ക് ആവശ്യത്തിലേറെ സഹായം ലഭിക്കുമ്പോള്‍ വിദൂരദിക്കുകളിലെ , കുഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അവ ലഭിക്കാതെ പോവുകയും ചെയ്യുന്നു.ദരിദ്രരാണ് ഫിത്വ്ര് സകാത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍. ദാരിദ്ര്യത്തിന്റെ കയ്പുനീര് കടിച്ചിറക്കി ജീവിക്കുന്നവര്‍ നമ്മുടെ അയല്രാഷ്ട്രങ്ങളിലുണ്ട്. യുദ്ധവും ആക്രമണവും അവരുടെ ജീവിതത്തെ താറുമാറാക്കിയിരിക്കുന്നു. ആഫ്രിക്കയും, സിറിയയും ഇന്ന് ദാരിദ്ര്യ രേഖക്കുതാഴെയാണ്. അവര്‍ക്കും പെരുന്നാളില്‍ സന്തോഷിക്കാനുള്ള അവകാശമില്ലേ? ഫിത്വ്ര് സകാത്ത് അവര്‍ക്കുകൂടി എത്തിച്ച് നല്കല് നമ്മുടെ ബാധ്യതയല്ലേ?രാഷ്ട്രത്തിന്റെ സ്വത്തില്‍ ദരിദ്രനുള്ള അവകാശമാണ് ഫിത്വ്ര് സകാത്ത്. ഇക്കാര്യത്തില്‍ ലോകത്തെ പണ്ഡിതന്മാരും പണ്ഡിതവേദികളും ഫത്വ പുറപ്പെടുവിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഫിത്വ്ര് സകാത്ത് അതിന്റെ അര്‍ഹര്‍ക്ക് എത്തുകയും, ഇസ്ലാം അതുകൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം പൂര്ത്തീകരിക്കപ്പെടുകയുമുള്ളൂ. സകാത്ത് നല്‍കുമ്പോള്‍നാം ഓര്‍ക്കണം ലോകത്തുടനീളമുള്ള മുസ്ലിംകള് ഫിത്ര് സകാത്ത് നല്‍കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. സ്വതന്ത്രരായ മുഴുവന്‍ മുസ് ലിംകളുടെയും വ്യക്തി ബാധ്യതയാണ് ഫിത്ര് സകാത്ത്. തനിക്കും തന്റെ ഭാര്യക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും തുടങ്ങി തന്നെ ആശ്രയിച്ചു കഴിയുന്ന മുഴുവന്‍ പേര്‍ക്കു വേണ്ടിയും ഫിത്ര് സകാത്ത് നല്കാന് ഒരു മുസ്ലിം ബാധ്യസ്ഥനാണ്.ഇബ്നു ഉമര്‍ പറയുന്നു. ‘സ്ത്രീയോ പുരുഷനോ, ആണോ പെണ്ണോ, യുവാവോ വൃദ്ധനോ, സ്വതന്ത്രനോ അടിമയോ ആയ എല്ലാ മുസ്ലിമിനും ഫിത്ര് സകാത്ത് നിര്‍ബന്ധമാണെന്ന് പ്രവാചകന് പറഞ്ഞിരിക്കുന്നു’.ഫിത്ര് സകാത്ത് ദരിദ്ര അവശ വിഭാഗങ്ങളെ സഹായിക്കാനുള്ള ഒരു സംവിധാനമാണ്. റമദാന് മാസത്തില്‍ ഒരു വിശ്വാസി നോറ്റ നോമ്പുകളില്‍ വന്ന തെറ്റുകുറ്റങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ് ഫിത് ര്‍ സകാത്ത്.ഇബ്നു അബ്ബാസ് (റ) പറയുന്നു. ‘നബി (സ) ഫിത് ര്‍ സകാത്ത് നല്കാന് കല്‍പ്പിച്ചിരിക്കുന്നു. അതുവഴി നോമ്പുകാരന് ചെയ്തു പോയിട്ടുള്ള പാകപ്പിഴവുകളില്‍ നിന്നും ചീത്ത സംസാരത്തില്‍ നിന്നും അവന് ശുദ്ധീകരിക്കപ്പെടുന്നു. അതുപോലെ അത് ദരിദ്രരായ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനും വേണ്ടിയുള്ളതാണ്. ആയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് ആര് ആ ബാധ്യത നിര്‍വ്വഹിക്കുന്നുവോ അവന്റെ ദാനം സ്വീകാര്യമായ ഫിത്ര് സകാത്തായി എണ്ണപ്പെടും. പെരുന്നാള്‍ നമസ്കാരത്തിന് ശേഷം നല്‍കുന്നവര്‍ക്ക് സാധാരണ ദാനധര്‍മ്മത്തിന്റെ പുണ്യം ലഭിക്കും’. (അബൂ ദാവൂദ്). ഇതിനു പുറമെ, നിരവധി മുസ് ലിംകള്‍ അവരുടെ വിവിധയിനം സമ്പത്തിന്റെ സകാത്ത് റമദാനില്‍ നല്കുന്നു. സകാത്ത് സംവിധാനം കേരളത്തില്ഇസ് ലാമിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുകയും അത് പ്രയോഗവല്‍ക്കരിക്കാനുമുള്ള പ്രവണത മുസ് ലിം സമൂഹത്തില്‍ പൊതുവെ വര്‍ധിച്ചു വരുന്നത് ശുഭസൂചകമാണ്. ഇസ് ലാമികാന്തരീക്ഷം പുനഃസൃഷ്ടിക്കാനും പ്രയോഗത്തില്‍ കൊണ്ടുവരാനുമുള്ള കേരളത്തിലെ മുസ് ലിം സമൂഹത്തിന്റെ ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്. കേരളത്തിലെ സംഘടിത സകാത്ത് ശേഖരണം അതിന് മികച്ച ഒരു ഉദാഹരണമാണ്. സംഘടിത സകാത്ത് ശേഖരണം, അതിന്റെ വിതരണം, അതുവഴി മുസ് ലിം സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ദിരിദ്രരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍, കേരളത്തില്‍ മിക്കവാറും മഹല്ലുകളും പള്ളിക്കമ്മിറ്റികളും സംഘടകളും നിറവേറ്റി വരുന്നു. സംഘടിത സകാത്ത് സംവിധാനത്തോട്, സംഘടനാ-പ്രസ്ഥാനങ്ങള്ക്കതീതമായി കേരള മുസ് ലിം സമൂഹം ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്.കേരളത്തിലെ മുസ് ലിം സമൂഹത്തിന്റെ സാമ്പത്തിക ഉണര്‍വ്വിനും സമുദായത്തിന്റെ സാമ്പത്തിക സന്തുലിതത്വത്തിനും മറ്റു പല ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയതു പോലെ തന്നെ, സകാത്ത് സംവിധാനവും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. രണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സമുദായം അനുഭവിച്ച ദാരിദ്ര്യത്തിന് ഇന്ന് ഏതാണ്ട് അറുതി വന്നു കഴിഞ്ഞു. കേരളത്തിന്റെ മൊത്തം സാമൂഹിക സാമ്പത്തിക പുരോഗതിയാണ് അതിന്റെ പ്രധാന കാരണം.ഇത്തരമൊരു സാഹചര്യത്തില്‍ കേരള മുസ് ലിംകളുടെ സകാത്ത്, സ്വദഖ, ഫിത്ര് സകാത്ത് ഫണ്ടുകള്‍ കേരള ജനതയില്‍ തന്നെ പൂര്‍ണ്ണമായും വിനിയോഗിക്കണമെന്ന് ശരീഅത്ത് നിര്‍ബന്ധിക്കുന്നുണ്ടോ ? അതല്ല, കേരളത്തിലെ ദരിദ്ര ജനതയുടെ ആവശ്യം പരിഗണിച്ച് ഒരു നിശ്ചിത വിഹിതം ഇവിടെ ചിലവഴിക്കുകയും ബാക്കി തുക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാനാതരം പ്രയാസങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന മുസ് ലിംകള്‍ക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? യഥാര്‍ത്ഥത്തില്‍ ഇസ് ലാമിന്റെ സകാത്ത് സംവിധാനം ഏതെങ്കിലും ഒരു പ്രദേശത്തെ ജനതയെ മാത്രം ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ളതാണോ ? ലോകത്തെ പല കോണുകളിലും ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന മുസ് ലിം സമൂഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണോ നമ്മുടെ ബാധ്യത ?മുസ്ലിംകള് അവരുടെ വ്യക്തിപരമായ ബാധ്യതയായ സകാത്ത് നിര്വ്വഹിക്കുമ്പോള് തന്നെ, ജീവിതത്തില്‍ സകലതും നഷ്ടപ്പെട്ട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവരുടെ ചുറ്റിലും ജീവിക്കുന്ന സഹോദരീ സഹോദരന്മാരെ മറന്നു പോകുന്നു. ഈ സന്ദര്‍ഭത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം സഹോദരന്മാരെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്. ഫലസ്തീനിലും സിറിയയിലും ബര്‍മ്മയിലും ആസാമിലുമുള്ള കുടിയൊഴിപ്പിക്കപ്പെട്ട ജനതയാണ് ആഗോള മുസ് ലിം സമൂഹത്തില്‍ ഇന്ന് ഏറ്റവും പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ എന്നത് പ്രത്യേകം പറയേണ്ടതില്ല. പിറന്ന നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ നിസ്സഹായരായി അക്രമണങ്ങള്ക്കിരയാകുന്നവരാണ് നമ്മുടെ സദഖ-സകാത്ത് ദാന ധര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ അര്‍ഹര്‍. റോഹിങ്ക്യന്‍-അസം മുസ് ലിംകള്മ്യാന്മറിലെ ഭൂരിപക്ഷ ബുദ്ധവിഭാഗങ്ങളുടെ കരങ്ങളാല്‍ റോഹിങ്ക്യയിലെ മുസ് ലിംകളെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടു കൊണ്ടിരിക്കുന്നത്. നിസ്സഹായരുമായ റോഹിങ്ക്യന്‍ മുസ് ലിംകള്‍ കടുത്ത പീഡനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കുന്നത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.റോഹിങ്ക്യക്കാര്‍ എന്നറിയപ്പെടുന്ന ബംഗാള്‍ വംശജരായ മ്യാന്മര് മുസ് ലിംകള്‍ ഏറെനാളുകളായി പീഡനങ്ങള്‍ക്കും വിവേചനത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു. മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖേനില്‍ കഴിഞ്ഞ ജൂണില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ആയിരക്കണക്കിന് മുസ് ലിംകളാണ് നാടും വീടും വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടി വന്നിരിക്കുന്നത്. ഒരു ബുദ്ധ വനിതയെ മൂന്ന് മുസ്ലിം യുവാക്കള്‍ ബലാല്‍സംഗം ചെയ്തു കൊന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് വംശീയ കലാപം രൂപം കൊണ്ടത്. ഇതിന്റെ പേരില്‍ കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന വര്‍ഗീയ കലാപത്തില്‍ കുറഞ്ഞത് 77 മുസ്ലിംകള് വധിക്കപ്പെടുകയും ആയിരണക്കണക്കിന് മുസ്ലിം വീടുകള്‍ അഗ്നിക്കിരയാവുകയും പതിനായിരക്കണക്കിന് മുസ്ലിംകള് ഭവനരഹിതരാവുകയുമുണ്ടായി. കലാപത്തെ അടിച്ചമര്‍ത്താനോ കുറ്റവാളികളെ പിടികൂടാനോ ബര്മ്മന് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, കലാപം ആളിക്കത്തിക്കുവാന്‍ ഉതകുന്ന തരത്തിലുള്ള നടപടികളാണ് സ്വീകരിച്ചത്. റോഹിങ്ക്യന്‍ മുസ്ലിംകള് മ്യാന്മര് പൗരന്മാരല്ലന്നും അനധികൃത കുടിയേറ്റക്കാരാണെന്നുമാണ്, വീടും നാടും വിട്ടെറിഞ്ഞ് പാലായനം ചെയ്ത മുസ്ലിംകളെ കുറിച്ച് സര്‍ക്കാര്‍ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്.മ്യാന്മര് കലാപത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുന്‍പേ, ആസാമില്‍ ബോഡോ തീവ്രവാദികള്‍ അഴിച്ചുവിട്ട കലാപത്തില്‍ ആയിരക്കണക്കിന് മുസ് ലിംകള്‍ വധിക്കപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ പാലായനം ചെയ്യുകയുണ്ടായി. 4 ലക്ഷത്തോളം വരുന്ന നമ്മുടെ സഹോദരങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിവരണാതീതമായ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അടിച്ചമര്‍ത്തപ്പെടുന്ന സിറിയന്‍ ജനതലോകത്തിലെ ഏറ്റവും അക്രമകാരിയായ ഭരണകൂടങ്ങളിലൊന്നായ സിറിയന്‍ ഭരണകൂടം അവിടത്തെ ജനങ്ങള്‍ക്കു നേരെ നിഷ്ഠൂരമായ അക്രമണമാണ് അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. സിറിയന്‍ ഏകാധിപതി ബശാറുല്‍ അസദ് നിര്‍ദാക്ഷിണ്യം തന്റെ ജനതയെ കൊന്നൊടുക്കുന്നു.സിറിയന്‍ സുരക്ഷാ സൈന്യത്തിന്റെ ആക്രമണത്തില്‍ ആയിരക്കണക്കിന് സിറിയക്കാരാണ് കൊല ചെയ്യപ്പെടുന്നത്. ഇന്ന് സഹായമര്‍ഹിക്കുന്ന ഒരു ജനതയായി മാറിയിരിക്കുന്നു സിറിയന്‍ ജനത. നിസ്സഹായരായ ഫലസ്തീനികള്കാലങ്ങളായി അധിനിവേശത്തിന്റെ ഇരയാണ് ഫലസ്തീന് ജനത. ഈ ജനതയെ ഒന്നടങ്കം പട്ടിണിക്കിടുന്നതിലും, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലും ലോകം അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്രത്തിനും, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി ആയുധങ്ങളില്ലാതെ ഇച്ഛാ ശക്തികൊണ്ട് മാത്രം ചെറുത്തു നില്ക്കുന്ന ഇവരെ, മൃഗീയമായി കൊന്നൊടുക്കുന്നതും അവരുടെ പ്രാഥമികമായ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്നതും പതിവാക്കിയ ഇസ്രയേല്‍ എന്ന തെമ്മാടി രാഷ്ട്രത്തോട് അരുതെന്ന് പറയാന്‍ ലോക രാഷ്ട്രങ്ങളില്‍ ആരുമില്ലാതെ പോയി. ഇത്തരം ആക്രമണങ്ങളെ ‘സ്വയം പ്രതിരോധ’മെന്നും ‘സംസ്കാരത്തിന്റെ സംരക്ഷണമെന്നും’ പേര് നല്കി, കാട്ടാളത്തത്തെ ന്യായീകരിക്കാനാണ് അന്താരാഷ്ട്ര സമൂഹം കൂട്ടു നില്‍ക്കുന്നത്. ‘സംസ്കാരത്തിന്റെ സംരക്ഷണത്തി’ന്റെ മറവില്‍ മുസ് ലിംകളുടെ വിശുദ്ധ ഭവനമായ മസ്ജിദുല്‍ അഖ്സയെ തകര്‍ക്കാനുള്ള ഗൂഢപദ്ധതികളും നടന്നു കൊണ്ടിരിക്കുന്നു. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത, അല്ലെങ്കില്‍ മറുത്തൊന്നും ഉരിയാടില്ലെന്നുറപ്പുള്ള വൃദ്ധരായ മുസ് ലിംകള്‍ക്ക് മാത്രമേ ഇന്നവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂ. സുരക്ഷാ കാരണം പറഞ്ഞ് ഏതൊരു മുസ് ലിമും ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് എപ്പോള്‍ വേണമെങ്കിലും മരിച്ചു വീഴാം.ഈ ഭൂമിയിലെ വിളകള്‍ നശിപ്പിച്ചും വൃക്ഷങ്ങള്‍ മുറിച്ച് മാറ്റിയും അധിനിവേശ ശക്തികള്‍ ഈ ജനതയെ കൊല്ലാകൊല ചെയ്യുന്നു. എല്ലാത്തിനുമുപരി, ഏറെകാലമായി ഈ ദരിദ്ര ജനവിഭാഗത്തിനുമേല്‍ ചില പ്രബല രാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു. വെള്ളം വൈദ്യുതി, ആവശ്യ മരുന്നുകള്‍, പാചക വാതകം തുടങ്ങി ഫലസ്തീന് ജനതയുടെ ദൈനംദിന ആവശ്യങ്ങള്‍ മുഴുവന്‍ തടഞ്ഞ് പട്ടിണി കിടന്ന് മരിക്കുന്നത് കാണാന്‍ ലോകത്തിലെ സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും അമരക്കാര്‍ കാത്തിരിക്കുകയാണ്. മുസ് ലിം ലോകത്തു നിന്നുള്ള സഹായ സഹകരണങ്ങളാണ് ഈ ജനതയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകുന്നത്.ഇസ്രയേല്‍ സൈനികര്‍ തകര്‍ത്ത വീടുകള്‍ക്കു മുമ്പില്‍, തങ്ങളുട പിഞ്ചു പൈതങ്ങളെ കൈയ്യിലേന്തി എന്തു ചെയ്യണമെന്നറിയാതെ അലമുറയിടുന്ന സഹോദരിമാരേക്കാള്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ നമ്മളില്‍ ആരാണുള്ളത് ? അല്ലാഹുവിലുള്ള പ്രതീക്ഷ കൈവിടാതെ, പിറന്ന ഭൂമിയില്‍ തന്നെ തങ്ങളുടെ മരണം വരെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ലോക മുസ് ലിംകളുടെ പ്രാര്‍ത്ഥനയും പിന്തുണയും മാത്രമാണവരുട പ്രതീക്ഷ. സോമാലിയകാലങ്ങളായി ദാരിദ്ര്യത്തിന്റെ പ്രതീകമാണ് സോമാലിയ. ആഭ്യന്തര യുദ്ധങ്ങള്‍, പകര്‍ച്ച വ്യാധികള്‍, ക്ഷാമം തുടങ്ങി സോമാലിയന്‍ ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വറുതികള്‍ അനവധിയാണ്. ലക്ഷക്കണക്കിന് സോമാലിയക്കാര് പട്ടിണി കൊണ്ട് ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ജല ദൗര്‍ബല്യം മൂലം വിള നശിച്ചു, കന്നുകാലികള്‍ ചത്തൊടുങ്ങി. ആവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തില്‍ രാജ്യത്തെ ബാധിച്ച ക്ഷാമം രാജ്യത്ത് അനേകം കുഞ്ഞുങ്ങള്‍ മരിക്കാനിടയാക്കി. മഴ പെയ്തു തുടങ്ങിയെങ്കിലും ഇപ്പോഴും ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ല.ഈ റമദാനില്‍ നോമ്പ് പിടിക്കാനും തുറക്കാനും അവര്‍ക്ക് ഭക്ഷണമില്ല. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഠിന യാതനകള്‍ അനുഭവിക്കുന്നവര്ക്കാകട്ടെ നമ്മുടെ സകാത്തിന്റെയും ഫിത് ര്‍ സകാത്തിന്റെയും വലിയരോഹരി. മുനീര്‍ മുഹമ്മദ് റഫീഖ് മുതലാളിത്ത ലോകത്തിന്റെ ഭാവി മൂലധനത്തിന്റെ പടക്കുതിര രാജ്യാതിര്‍ത്തികള്‍ ഭേദിച്ച്, വിജയപതാക പറപ്പിച്ച് മുന്നേറുകയാണ്. പുതിയ ലോകത്തിന്റെ ശരീരഭാഷ മുതലാളിത്ത വ്യവസ്ഥയുടെ ജയഭേരി മുഴക്കുന്ന തരത്തിലുള്ളതാണ്. മുതലാളിത്ത വ്യവസ്ഥയുടെ കടുത്ത ശത്രുക്കള്‍ പോലും ആയുധം താഴെ വെച്ച് കീഴടങ്ങുകയാണ്. ഒഴുക്കിനെതിരെ നീന്താനുള്ള ഇച്ചാശക്തി മനുഷ്യസമൂഹത്തിന് നഷ്ടപ്പെട്ടുപോകുന്നു. ഇനിയൊരു ബദലില്ലെന്നാണ് വര്‍ത്തമാനകാലത്തെ പ്രചാരണം. മുതലാളിത്ത വ്യവസ്ഥക്ക് ഓശാന പാടുന്ന പാശ്ചാത്യ ഉദാര ജനാധിപത്യ വ്യവസ്ഥയുടെ ആഗോളവ്യാപനത്തിലൂടെ, ചരിത്രം അവസാനിച്ചതായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സിസ് ഫുക്കുയാമക്ക് ധൈര്യം പകരുന്നത്, മുതലാളിത്തത്തിനെതിരായ പ്രതികരണങ്ങള്‍ അവസാനിച്ചുവെന്ന ധാരണകളാണ്. മുതലിന്റെ ആധിപത്യമാണ് മുതലാളിത്തം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്, സമ്പത്ത് കുന്നുകൂട്ടണമെന്ന് ദുരാഗ്രഹമുള്ള വരായിരിക്കണമെന്നാണ് മുതലാളിത്തത്തിന്റെ പിതാവായ ആഡംസ്മിത്ത് പഠിപ്പിച്ചത്. വ്യക്തികളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാനേ പാടില്ല. അഥവാ ഇടപെടുന്നുണ്ടെങ്കില്‍ തന്നെ പണമുള്ളവര്‍ക്ക് കൂടുതല്‍ പണമുണ്ടാക്കുന്നതിന് എളുപ്പവഴി സമ്മാനിക്കുന്ന വിധത്തിലായിരിക്കണം. വ്യക്തികളുടെ കൈയില്‍ പണം കുന്നുകൂടുന്നതോടെ സമൂഹവും ക്രമേണ രാഷ്ട്രവും അഭിവൃദ്ധിപ്പെടും. ഇപ്രകാരം മനുഷ്യരെ പണത്തിന് പിന്നാലെ പായുന്നവരാക്കുന്നതില് മുതലാളിത്തം വിജയിച്ചു. മനുഷ്യന്റെ അടിസ്ഥാനപരമായ ദൌര്ഭല്യമാണല്ലോ പണത്തോടുള്ള ആര്‍ത്തി. ഈ ദൌര്ഭല്യത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഖുര്‍ആന്‍ മരണം എന്ന യാഥാര്‍ത്യത്തെക്കുറിച്ച് മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ പ്രാതിനിധ്യം മാത്രമാണ് മനുഷ്യന് സാമ്പത്തിക മേഖലയില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ പണം മനുഷ്യജീവിതത്തിന്റെ നിലനില്പിന് അനിവാര്യവുമാണ്. ഇസ്ലാമികസമൂഹത്തില്‍ പണമുള്ളവരുടെ സാന്നിധ്യത്തെ ആരും നിരാകരിക്കുന്നില്ല. പണം ഭൌതിക ജീവിതത്തിന്റെ അലങ്കാരവും സ്വര്‍ഗത്തിലേക്കുള്ള പാതേയവും മൂലധനവുമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മുതലാളിത്തത്തിന്റെ ദൌര്‍ഭല്യങ്ങള്‍ മനുഷ്യസമൂഹത്തില്‍ ആദ്യകാലത്ത് നിലനിന്നിരുന്ന വ്യവസ്ഥ ‘ലഘു ഉല്പാദന വ്യവസ്ഥ’ എന്നാണ് അറിയപ്പെടുന്നത്. സാധനസാമഗ്രികള്‍ ഉത്പാദിപ്പിച്ചിരുന്നത് അവയുടെ ഉപയോഗമൂല്യം നോക്കിയായിരുന്നു. ഒരു ഉല്പന്നം ഉണ്ടാക്കുകയും അത് കമ്പോളത്തില്‍ വില്പന നടത്തുകയും അതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ച് മറ്റൊരു ഉല്പന്നം സ്വന്തമാക്കുകയും ചെയ്തു. CMC(Commodity Money Commodity) എന്ന സമവാക്യത്തിലാണ് ഇത് അറിയപ്പെടുന്നത്. ‘c’ എന്നാല്‍ ഉല്പന്നം (Commodity), ‘m’ എന്നാല്‍ പണം (Money). ഈ വ്യവസ്ഥിതിയില്‍ ഉല്പാദനം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഉല്പന്നം കൊണ്ട് തന്നെയാണ്. മനുഷ്യസമൂഹത്തിന് ഗുണകരമായ വ്യവസ്ഥയുമാണ് ഇത്. കാരണം ആത്യന്തിക ലക്ഷ്യം പണ മല്ലാത്തതുകൊണ്ട് മനുഷ്യസമൂഹത്തിന്റെ നിലനില്പിന് ആവശ്യമായ സാധനങ്ങളും സേവനങ്ങളും മാത്രമാണ് കമ്പോളത്തില്‍ ലഭ്യമായിരുന്നത്. വസ്തുക്കളുടെ വിനിമയമൂല്യത്തിന് പകരം ഉപയോഗമൂല്യമാണ് പരിഗണിക്കപ്പെട്ടിരുന്നത്. സങ്കീര്‍ണതകളില്ലാത്ത ഈ ഉല്പാദനവ്യവസ്ഥയെ മുതലാളിത്തം സമര്‍ത്ഥമായി മറിച്ചിടുകയും പണത്തിന് പ്രാധാന്യമുള്ള MCM(Money Commodity Money) എന്ന മുതലാളിത്ത ഉല്പാദനവ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്തു. ഈ വ്യവസ്ഥയില്‍ ഉല്പാദനം ആരംഭിക്കുന്നതും അവസാനിക്കുന്നതും പണത്തിലാണ്. പണം നേടാനുള്ള മാധ്യമം മാത്രമാണ് ഉല്പന്നം. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗമൂല്യത്തെക്കാള്‍ അവ കമ്പോളത്തില്‍ വിറ്റഴിക്കാനുള്ള സാധ്യതയിലാണ് മുതലാളിത്തത്തിന്റെ ശ്രദ്ധ. പണമുണ്ടാക്കുന്നതിനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളുമായിരിക്കും ഉല്പാദകന്റെ മൂല്യവ്യവസ്ഥ. ഖാറൂനെ കണ്ടപ്പോള്‍ വിവരമില്ലാത്ത ജനങ്ങള്‍ പറഞ്ഞതായി ഖുര്‍ആന്‍ നല്കുന്ന സൂചന ശ്രദ്ധേയമാണ്. “ഖാറൂന് നല്കിയതുപോലെ സമ്പത്ത് ഞങ്ങള്‍ക്ക് നല്കിയില്ലല്ലോ” എന്ന് വിലപിക്കുകയായിരുന്നു അവര്‍. ഒന്നുകില്‍ പണമുണ്ടാക്കുക, അല്ലെങ്കില്‍ പണമുള്ളവരോട് കൊതിയുണ്ടാക്കുക. ഇതാണ് ആര്‍ത്തി പൂണ്ട സാമ്പത്തിക വ്യവസ്ഥയുടെ ഇന്നത്തെയും അന്നത്തെയും അടിസ്ഥാനം.സൂറത്തുല്കഹ്ഫിലെ തോട്ടക്കാരന്റെ കാഴ്ചപ്പാട് തന്നെയാണ് മുതലാളിത്ത ഉല്പാദന വ്യവസ്ഥയില്‍ ഏര്‍പ്പെടുന്നവരുടെ മുദ്രാവാക്യങ്ങള്‍ . അതില്‍ പ്രധാനം സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന് താനാണെന്ന ഭാവമാണ്. തന്റെ വ്യക്തിപരമായ കഴിവുകള്‍ കൊണ്ടാണ് അവയത്രയും ഉണ്ടാക്കിയതെന്നും ഇവയൊന്നും ഒരിക്കലും നശിച്ചുപോകുന്നതല്ലെന്നും തോട്ടക്കാരന് അഹങ്കരിക്കുന്നുണ്ട്. ഈ ചിന്താഗതി കമ്പോളത്തിലേക്കും ഉല്പാദകനിലേക്കും സന്നിവേശിപ്പിക്കുകയാണ് മുതലാളിത്തം ചെയ്തത്. മുതലാളിത്തത്തിന്റെ പ്രധാന സംവിധാനങ്ങളിലൊന്നാണ് പലിശ. അതിര് കവിഞ്ഞ മനുഷ്യന്റെ ആഗ്രഹങ്ങളാണ് പലിശയിലേക്ക് നയിക്കുന്നത്. സാമ്പത്തികശാസ്ത്രം ആഗ്രഹങ്ങളെ താഴെ പറയുന്ന രീതിയില്‍ വിശകലനം ചെയ്തിട്ടുണ്ട്.1. ആഗ്രഹങ്ങള്‍ അതിരു കവിഞ്ഞതാണ്.2. ആഗ്രഹങ്ങള്‍ക്ക് യാതൊരു അവസാനവുമില്ല.ഒരു ആഗ്രഹം പൂര്‍ത്തീകരിച്ചു കഴിഞ്ഞ് അടുത്ത നിമിഷം തന്നെ മറ്റൊരു ആഗ്രഹം ജന്മമെടുക്കുകയായി.3. അതിരില്ലാത്തതും അനന്തവുമായ ആഗ്രഹങ്ങളെ ശമിപ്പിക്കുന്നതിനാവശ്യമായ വിഭവങ്ങളാവട്ടെ വളരെ പരിമിതമാണ്. കുറഞ്ഞ വിഭവങ്ങളുള്ളവര്‍ക്ക് അതിരുകവിഞ്ഞ ആഗ്രഹങ്ങള്‍ നിവര്‍ത്തിപ്പാനുള്ള പ്രധാന ഉപാധിയാണ് പലിശാധിഷ്ടിത വായ്പകള്‍ . ഇവ പിന്നീട് ഉല്പാദന മേഖലയിലും കടന്നു വന്നു. സാമ്പത്തിക ശാസ്ത്രമനുസരിച്ച് നാല് ഉല്പാദന ഘടകങ്ങളാണ് ഉള്ളത്; ഭൂമി,തൊഴിലാളി, മൂലധനം, സംരംഭകന്. ഈ ഉല്പാദനഘടകങ്ങള്‍ക്ക് യഥാക്രമം പാട്ടം, കൂലി, പലിശ, ലാഭം എന്നിങ്ങനെ പ്രതിഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഇവയില്‍ മൂലധനത്തിന് ലഭിക്കുന്ന പലിശയൊഴിച്ച് ബാക്കിയൊന്നിനോടും ഇസ്ലാം വിയോജിക്കുന്നില്ല. ഉല്പാദനവ്യവസ്ഥയില് മൂലധനം വഹിക്കുന്ന പങ്ക് ഇസ്ലാമിക സാമ്പത്തികശാസ്ത്രം നിരാകരിക്കുന്നില്ല. മൂലധനത്തിന്റെ ഉടമസ്ഥനും സംരംഭകനും ലാഭനഷ്ടങ്ങള്‍ പങ്കുവെക്കുന്ന രീതിയാണ് ഇസ്ലാമിക ധനശാസ്ത്രം മുന്നോട്ടു വെക്കുന്നത്. അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തുവെന്ന ഖുര്‍ആന്‍ സൂക്തം ചിന്തോദ്ദീപകമാണ്. പലിശക്ക് പ്രാമുഖ്യം നല്കുന്ന മുതലാളിത്ത വ്യവസ്ഥയെ ചോദ്യം ചെയ്ത് പുതിയ ലോകത്തിന് ബദലാവുകയാണ് ഇസ്ലാമിക ധനശാസ്ത്രം. മുതലാളിത്തവിപ്ലവം അരങ്ങേറിയതിന്റെ ഫലമായി വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അസന്തുലിതത്വം അതിഭീകരമാണ്. മനുഷ്യസമൂഹം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മൂല്യങ്ങളുടെ വാണിജ്യവല്‍ക്കരണം, കമ്പോളവ്യവസ്ഥ ജീവിതത്തിനുമേല്‍ ഉയര്‍ത്തിയ മറ്റൊരു വെല്ലുവിളിയാണ്. അനിയന്ത്രിതമായ വാണിജ്യവല്ക്കരണമാവട്ടെ, ഉപഭോഗസംസ്കാരത്തിന് അടിപ്പെട്ട ഒരു യാന്ത്രിക സമൂഹത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ധാര്‍മികതയുടെ സ്വാധീനമില്ലാത്ത ശാസ്ത്ര സാങ്കേതിക മേഖലയുടെ വികാസം, പരിസ്ഥിതിക്കും മനുഷ്യസമൂഹത്തിന്റെ നിലനില്പിനും വലിയ ഭീഷണിയാണ്. (ഫൈസല്‍ കൊച്ചി) ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രസക്തി ആഗോളവ്യാപകമായി അനുഭവപ്പെടുന്ന ഭക്ഷ്യക്ഷാമം ലോകമെങ്ങും – വിശേഷിച്ച് അവികസിത, വികസ്വര രാജ്യങ്ങളില്‍ – ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ദുസ്സഹമായിത്തീര്‍ന്നിരിക്കുകയാണ്. പല ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലും സാധാരണക്കാര്‍ മൂന്നു നേരത്തെ ആഹാരം രണ്ടു നേരമായും രണ്ടു നേരത്തേത് ഒരു നേരമായും വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പട്ടിണിമരണം പെരുകുന്നു. കുട്ടികളില്‍ ആപത്കരമായ തോതില്‍ പോഷകാഹാരക്കുറവും തജ്ജന്യമായ രോഗങ്ങളും കണ്ടുവരുന്നു. ഭക്ഷ്യദൌര്‍ലഭ്യം മുതലാളിത്ത സമ്പദ്ഘടനക്കാകമാനം ഭീഷണിയുയര്‍ത്തുന്നതായി ലോക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘യഥാര്‍ത്ഥ ആഗോള ദുരന്തം’ എന്നാണ് യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഇതിനെ വിശേഷിപ്പിച്ചത്. മുന്‍ ലോകബാങ്ക് പ്രസിഡണ്ട് പോല്‍ വുള്‍ഫോ വിട്സ് വ്യാപകമായ ഭക്ഷ്യകലാപത്തെക്കുറിച്ച് ഉത്കണ് ടപ്പെടുകയാണ്. ‘നിശ്ശബ്ദ സുനാമി’ എന്നാണ് വേള്‍ഡു ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജോസെറ്റ് ഷിറാന്‍ ഇതിനെ വിളിക്കുന്നത്. ഈ ദുരന്തത്തെ നേരിടുന്നതിന് കൂട്ടായ പരിപാടികളാവിഷ്കരിക്കാന്‍ യു. എന്‍. സെക്രട്ടറി ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്യുകയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് റോമില്‍ ഒരു അന്താരാഷ്ട്ര ഭക്ഷ്യ സമ്മേളനം ചേരുകയും ചെയ്തു. ചര്‍ച്ചകള്‍ ധാരാളം നടന്നെങ്കിലും ഉറച്ച തീരുമാനങ്ങളോ പ്രതീക്ഷക്ക് വക നല്കുന്ന പ്രായോഗിക പദ്ധതികളോ ഒന്നും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. അംഗരാജ്യങ്ങള്‍ പാ ലിച്ചുകൊള്ളണമെന്ന് ഒരു നിര്‍ബന്ധവുമില്ലാത്ത ശിപാര്‍ശാ രൂപത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സമ്മേളനം പുറത്തു വിട്ടത്. വികസിത രാജ്യങ്ങള്‍ പൊതുവില്‍ സ്വീകരിച്ചത് ഇപ്പോഴത്തെ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളില്‍നിന്നും ശരിയായ പരിഹാരമാര്‍ഗത്തില്‍നിന്നും ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു. ഇന്ത്യയിലും ചൈനയിലും ജീവിതനിലവാരം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭക്ഷണ ഉപഭോഗം വര്‍ധിച്ചതാണ് ഭക്ഷ്യക്ഷാമത്തിന്റെ കാരണമായി അമേരിക്ക ഉന്നയിച്ചത്. ഉല്‍പാദനക്കമ്മി, വികലമായ വിതരണരീതി, ഭക്ഷ്യവിഭവങ്ങള്‍ ആഹാരേതര ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കല്‍ തുടങ്ങിയ ഭക്ഷ്യക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെ ഗൌരവപൂര്‍വ്വം സമീപിക്കാന്‍ സമ്മേളനം തയ്യാറായില്ല. ഈ കാരണങ്ങളെല്ലാം ആഗോളീകൃത മുതലാളിത്ത സമ്പദ്ഘടനയുടെ സൃഷ്ടികളാകുന്നു എന്നതാണതിന് കാരണം. വികസിതനാടുകളില്‍ സര്‍ക്കാര്‍ സബ്സിഡികളുടെ തണലില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് ലോകത്തെവിടെയും കൊണ്ടുവന്ന് വില്ക്കാന് ആഗോളവല്‍ക്കരണം കളമൊരുക്കിയിട്ടുണ്ട്. സബ്സിഡി വിലക്കപ്പെട്ട അവികസിത, വികസ്വര രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് അവരോടു മത്സരിക്കാനാവില്ല. അവരുടെ കൃഷി ഭക്ഷ്യവിളകളില്‍നിന്ന് നാണ്യവിളകളിലേക്ക് മാറി. അതിന് കഴിയാത്തവര്‍ കടംകൊണ്ട് വലഞ്ഞ് കാര്‍ഷികവൃത്തിയില്‍നിന്ന് പിന്മാറി. പെട്രോളിന്റെ വിലക്കയറ്റം ഭക്ഷ്യവിളകളെ ജൈവ ഇന്ധനം ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത പദാര്‍ത്ഥമാക്കി മാറ്റാന്‍ വ്യവസായികളെ പ്രേരിപ്പിച്ചു. ഈ പ്രശ്നങ്ങളെയൊന്നും സമ്മേളനം ഗൌരവപൂര്‍വ്വം സമീപിക്കുകയുണ്ടായില്ല. സമീപിച്ചിരുന്നുവെങ്കില് ആഗോളവല്‍കൃത സമ്പദ്വ്യവസ്ഥയില് ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകത അനിഷേധ്യമായി ഉയര്‍ന്നു വരുമായിരുന്നു. മുതലാളിത്ത സമൂഹങ്ങള്‍ അതൊരിക്കലും അംഗീകരിക്കുകയില്ല. ഭക്ഷ്യക്ഷാമം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വേണ്ട, മുതലാളിത്തത്തിന്റെ നിലവിലുള്ള വ്യവസ്ഥക്ക് കോട്ടം തട്ടിക്കൂടാ എന്നാണവരുടെ നിലപാട്. സമകാലീന സാമ്പത്തിക കുഴപ്പങ്ങളുടെ യഥാര്‍ത്ഥ കാരണം മുതലാളിത്തത്തിന്റെ ലോകാധിപത്യമാണെന്ന് ഇസ്ലാമിക സാമ്പത്തിക വിദഗ്ദ്ധന്മാര് വാദിക്കുന്നത് വെറുതെയല്ല. അക്കൂട്ടത്തിലൊരാളായ, ഇന്റര്‍ നാഷണല്‍ സെന്റെര് ഫോര്‍ എജുക്കേഷന്‍ ഇന്‍ ഇസ്ലാമിക് ഫിനാന്‍സ് ഡീന്‍ ഡോക്ടര്‍ മുഹമ്മദ് മഹ്മൂദ് അവാന്റെ അഭിപ്രായത്തില്‍ , അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഇസ്ലാമിക സാമ്പത്തിക സിദ്ധാന്തങ്ങള്‍ പിന്തുടര്ന്നിരുന്നുവെങ്കില് ആസന്നമായ സാമ്പത്തിക ദുരന്തം ഒഴിവാക്കാമായിരുന്നു. ഇസ്ലാമിക തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദ്ദേഹം അത് സമര്‍ഥിക്കുന്നത്. കേവല ഭൌതിക സാമ്പത്തിക വീക്ഷണത്തില്‍ വ്യവസായികള്‍ക്കും മൂലധനയുടമകള്‍ക്കും അവരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാം.സമകാലീന സാമ്പത്തിക കുഴപ്പങ്ങളുടെ യഥാര്‍ത്ഥ കാരണം മുതലാളിത്തത്തിന്റെ ലോകാധിപത്യമാണെന്ന് ഇസ്ലാമിക സാമ്പത്തിക വിദഗ്ദ്ധന്മാര് വാദിക്കുന്നത് വെറുതെയല്ല. അക്കൂട്ടത്തിലൊരാളായ, ഇന്റര്‍ നാഷണല്‍ സെന്റെര് ഫോര്‍ എജുക്കേഷന്‍ ഇന്‍ ഇസ്ലാമിക് ഫിനാന്‍സ് ഡീന്‍ ഡോക്ടര്‍ മുഹമ്മദ് മഹ്മൂദ് അവാന്റെ അഭിപ്രായത്തില്‍ , അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഇസ്ലാമിക സാമ്പത്തിക സിദ്ധാന്തങ്ങള്‍ പിന്തുടര്ന്നിരുന്നുവെങ്കില് ആസന്നമായ സാമ്പത്തിക ദുരന്തം ഒഴിവാക്കാമായിരുന്നു. ഇസ്ലാമിക തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദ്ദേഹം അത് സമര്‍ഥിക്കുന്നത്. കേവല ഭൌതിക സാമ്പത്തിക വീക്ഷണത്തില്‍ വ്യവസായികള്‍ക്കും മൂലധനയുടമകള്‍ക്കും അവരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാം.ലാഭം കിട്ടുമെങ്കില്‍ രാഷ്ട്രങ്ങളുടെ തകര്‍ച്ചയോ ജനതകളുടെ കൂട്ടക്കുരുതിയോ ഒന്നും പ്രശ്നമല്ല. ഭക്ഷ്യവിളകളേക്കാള്‍ ലാഭകരം നാണ്യവിളകളാണെന്ന് കണ്ടാല്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരി കൊള്ളുമ്പോഴും അവര്‍ നാണ്യവിളകളെ കൃഷി ചെയ്യൂ. കണ്മുമ്പില് ആയിരങ്ങള്‍ വിശന്നു മരിക്കുമ്പോഴും കൈവശമുള്ള ഭക്ഷ്യധാന്യങ്ങള്‍ ജൈവ ഇന്ധനം ഉത്പാദിപ്പിക്കാന്‍ നീക്കി വെക്കുന്നതില്‍ ഒരു സങ്കോചവുമുണ്ടാവില്ല. ദുര മൂത്ത മുതലാളിത്തത്തിന്റെ ക്രൂരവും അമാനവികവുമായ ഈ നയത്തിന്റെ സ്വാഭാവികമായ പരിണതിയാണ് ലോകം ഇന്നഭിമുഖീകരിക്കുന്നത്. ഈ സാഹചര്യം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെ മറ്റെന്നത്തേക്കാളുമേറെ പ്രസക്തമാക്കുന്നുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ അനുഭവിക്കുന്ന ചൂഷണത്തിനും പീഡനത്തിനും അറുതി വാഗ്ദാനം ചെയ്യുന്ന ഒരു ബദല്‍ അത് മാത്രമേയുള്ളൂ. ഇനിയെങ്കിലും ലോകം അതൊന്നു പരീക്ഷിച്ചു നോക്കാന്‍ തയ്യാറായെങ്കില്‍ ! ഇസ്ലാമും സാമ്പത്തിക നയങ്ങളും ലോകത്ത് ഇന്ന് നിലവലുള്ള മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാം ഒരു സമ്പൂ ര്‍ണ്ണ ജീവിത വ്യവസ്ഥിതിയാണ്. അതിന്റെ അധ്യാപനങ്ങള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും സ്പര്‍ശിക്കുന്നു. കര്‍മ്മശാസ്ത്ര പണ്ഢിതന്മാര് ഇസ്ലാമിക അധ്യാപനങ്ങളെ വിശ്വാസത്തിനു പുറമെ നാലു സുപ്രധാന അദ്ധ്യായങ്ങളായി തിരിച്ചിട്ടു്. ഇബാദാത്ത്, മുആമലാത്, മുനാകഹാത്, ജിനായാത്. നിസ്കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ ഔപചാരിക ആരാധനകളെ ഇബാദാത്തിലും, പൗരധര്‍മ്മത്തെ മുആമലാത്തിലും, കുടുംബജീവിതത്തെ ബാധിക്കുന്ന നിയമ നിര്ദ്ദേശങ്ങളെമുനാകഹാത്തിലും, ഭരണം, രാഷ്ട്രീയം, സിവില്‍-ക്രിമിനല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവയെമുനാജിയാത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിശാലമായ ഒരു സാമ്പത്തിക ശാസ്ത്രം തന്നെ മുഹമ്മദ് നബി (സ്വ) ആവിഷ്കരിച്ചിട്ടു്. ബൃഹത്തായ ഒരു ഗ്രന്ഥത്തിലൂടെയല്ലാതെ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ വിവിധ വശങ്ങള് വിവരിക്കുക സാധ്യമല്ല. ഉടമാവകാശം: തൗഹീദിലധിഷ്ഠിതമാണ് ഇസ്ലാമിലെ സര്‍വ്വനിയമങ്ങളും. പ്രപഞ്ചത്തിന്റെയും അതിലുള്ള സര്‍വ്വ വസ്തുക്കളുടെയും സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനും എല്ലാം അല്ലാഹുവാണ്. അതിനാല്‍ ഇതര സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാമില്‍ സമ്പത്തിന്റെ ഉടമാവകാശം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ വ്യക്തിയിലോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ സമൂഹത്തിലോ നിക്ഷിപ്തമല്ല. എന്നാല്‍ പ്രായോഗികതലത്തില്‍ വ്യക്തിക്ക് ഇസ്ലാം ഉടമാവകാശം അനുവദിക്കുന്നു്. സ്വകാര്യ സ്വത്ത് സമ്പാദനത്തെ മതം വിലക്കുന്നില്ല. സ്വത്ത് സമ്പാദിക്കുന്നതും അത് കൈ കാര്യം ചെയ്യുന്നതും അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ”ഭൂമിയിലുള്ള മുഴുവന്‍ വിഭവങ്ങളും മനുഷ്യരുടെ ഉപഭോഗത്തിനുള്ളതാണെ’ന്ന് ഖുര്‍ആന്‍ അല്‍ബഖറയിലെ 29þ-ാം സൂക്തത്തില്‍ പ്രഖ്യാപിച്ചിട്ടു്. ഈ സൂക്തത്തിലൂടെ ഭൂമിയിലുള്ള വിഭവങ്ങളുടെ ഉപഭോഗാവകാശം മുഴുവന്‍ മനുഷ്യര്‍ക്കുമാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. സമ്പത്ത് ചിലര്‍ കുത്തകയാക്കി വെക്കുകയും മറ്റുള്ളവര്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥ ഇസ്ലാം അനുവദിക്കുന്നില്ല. എന്നാല്‍ സമ്പത്ത് വ്യക്തികള്‍ക്കിടയില്‍ തുല്യമായി വീതിക്കണമെന്ന സ്ഥിതിസമത്വവാദം ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല. മനുഷ്യോത്പത്തി മുതല്‍ ഇന്നേവരെ ലോകത്തൊരിടത്തും സാധിച്ചിട്ടില്ലാത്ത കേവലം ഉട്ടോപ്പ്യന് സിദ്ധാന്തമാണത്. ഖുര്‍ആന്‍ 16þ-ാം അദ്ധ്യായം സൂറത്തുന്നഹ്ലിലെ 71þ-ാം സൂക്തം ഇപ്രകാരം ഉണര്‍ത്തുന്നു. ”ആഹാര വിഭവങ്ങളില്‍ അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ മിച്ചം നല്കിയിട്ടു്. എന്നിട്ടും മിച്ചം നല്കപ്പെട്ടവര് അവരുടെ വശമുള്ള ആഹാര വിഭവങ്ങള്‍ തങ്ങളുടെ ഉടമയിലുള്ളവര്ക്ക് നല്‍കുന്നില്ല! അവരാകട്ടെ, അതില്‍ തുല്യാവകാശികളാണു താനും. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയാണവര്‍ ചെയ്യുന്നത്.” സമ്പത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഏറ്റക്കുറച്ചില്‍ അനുവദിക്കുന്ന ഇസ്ലാം സമ്പത്ത് കുത്തകയാക്കി വെക്കുന്ന നിലപാടിനെ അംഗീകരിക്കുന്നില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ആഹാരം നല്‍കാനുള്ള ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. വായു, വെളിച്ചം, സൂര്യന്, ചന്ദ്രന്, നക്ഷത്രം മുതലായവ എല്ലാവര്ക്കും അവകാശപ്പെട്ടതാണല്ലോ. അതുപോലെ ഭൂമിയിലെ പ്രകൃതി വിഭവങ്ങളും എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ വ്യക്തിയുടെ കര്‍മ്മവും അധ്വാനവും അടിസ്ഥാനമാക്കി ചില വസ്തുക്കളില്‍ അല്ലാഹു വ്യക്തിക്ക് ഉടമാവകാശം നല്കുന്നു്. ഇങ്ങനെ വസ്തുക്കളില്‍ വ്യക്തികള്‍ക്ക് ഉടമാവകാശം ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ആ സ്വത്തില്‍ അയാളുടെ സമ്മതമില്ലാതെ മറ്റു വ്യക്തികള്‍ക്ക് ഉപഭോഗവും ഉപയോഗവും അനുവദിക്കുന്നില്ല. അധ്വാനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കല്പ്പിക്കുന്നു്. തരിശുഭൂമിയെക്കുറിച്ചുള്ള ഇസ്ലാമിന്റെ സമീപനം ഒരു നബിവചനത്തില്‍ നിന്ന് വ്യക്തമാണ്. നബി (സ്വ) പറഞ്ഞു. ”തരിശുനിലം അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാണ്. (അത് പൊതുസ്വത്താണ് എന്നര്‍ഥം.) വല്ലവനും തരിശുനിലം കൃഷിയിറക്കി ജീവത്താക്കിയാല്‍ അത് അവനുള്ളതാണ്.” കൃഷിഭൂമി കര്ഷകന് എന്ന ആധുനിക ധനതത്വശാസ്ത്രമാണ് ഇവിടെ ശരിവെക്കപ്പെടുന്നത്. എന്നുവച്ച് ”നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാണ് പൈങ്കിളിയേ” എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഇസ്ലാം അനുവദിക്കുന്നുമില്ല. മുതലാളിയായ കര്ഷകന് കൂലി കൊടുത്ത് വിളയിറക്കുമ്പോള്‍ അതിന്റെ ഉടമാവകാശം മുതലാളിക്ക് തന്നെയാണുള്ളത്. അയാള്‍ ഭൂമി വെറുതെ ഉപയോഗശൂന്യമാക്കി ഇടുമ്പോള്‍ അയാള്‍ക്കെതിരെ ഇസ്ലാമിക സ്റ്റേറ്റ് ഇടപെടുന്നു. ആവശ്യമാണെന്നു തോന്നിയാല്‍ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് വിതരണം ചെയ്യാന്‍ ഇസ്ലാമിക സര്‍ക്കാറിന് അധികാരമുണ്ട്. ഒരിക്കല്‍ ഉമറുല്‍ ഫാറൂഖ് (റ) തന്റെ ഭരണകാലത്ത് ഒരു തരിശുനിലം പിടിച്ചെടുത്ത് ജനങ്ങള്‍ ക്കിടയില് പതിച്ചു കൊടുക്കുകയുണ്ടായി. ബിലാലുല്‍ മുസ്നി എന്നൊരാള്‍ക്ക് നബി (സ്വ) പതിച്ചുകൊടുത്ത സ്ഥലമായിരുന്നു അത്. അത് കൃഷിയിറക്കാത്ത നിലയില്‍ കപ്പോള്‍ ഉമര്‍ ബിലാലിനോടു പറഞ്ഞു. ”റസൂല്‍ (സ്വ) താങ്കള്‍ക്ക് ഈ സ്ഥലം പതിച്ചുതന്നത് ബഹുജനങ്ങള്‍ക്ക് അതിലുള്ള അവകാശം തടഞ്ഞുവയ്ക്കാനല്ല, അധ്വാനിച്ച് മെച്ചപ്പെടുത്താന്‍ വേിയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നതെടുത്ത് ബാക്കി സ്റ്റേറ്റിന് വിട്ടുതരിക.” ബിലാല്‍ അനുസരിച്ചില്ല. അപ്പോള്‍ ഉമര്‍ (റ) ആ ഭൂമി അക്വയര്‍ ചെയ്ത് മുസ്ലിംകള്ക്കിടയില് വീതിച്ചുകൊടുത്തു. (കിതാബുല്‍ അംവാല്‍, കിതാബുല്‍ ഖറാജ്) ധനമുള്ളവര്‍ ആവശ്യം കഴിച്ച് ബാക്കിയുള്ളത് നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നാണ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്. സൂറത്തുത്തൗബ 34þ-ാം സൂക്തം പറയുന്നു. ‘‘ദൈവമാര്‍ഗ്ഗത്തില്‍ ചെലവുചെയ്യാതെ സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിച്ചുവെക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളതെന്ന സന്തോഷവാര്‍ത്ത അറിയിക്കുക.’‘ അലി (റ) പറഞ്ഞതായി മുഹല്ലായില്‍ കാണാം. ”ദരിദ്രന്മാര് വിശക്കുകയോ വസ്ത്രമില്ലാത്തവരാവുകയോ പട്ടിണി കിടക്കുകയോ മറ്റോ ചെയ്യുന്നുവെങ്കില്‍ അതിനു കാരണം ധനികന്മാര് തങ്ങളുടെ ബാധ്യത നിറവേറ്റാത്തത് മാത്രമാണ്. അതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. സകാത് ലോകത്ത് ഒരു മതവും ഇസ്ലാമിലേതു പോലെയുള്ള ഒരു നിര്‍ബന്ധദാന പദ്ധതി ആവിഷ്കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളില്‍ നിലവിലുള്ളവര്‍ക്ക് സകാതായി വര്‍ഷാന്തം നല്‍കണമെന്ന് ഇസ്ലാം അനുശാസിച്ചിട്ടുണ്ട്. പണത്തിന്റെ രണ്ടര ശതമാനവും പ്രത്യേക ഉത്പന്നങ്ങളുടെ പത്തു ശതമാനവുമാണ് സാധാരണ ഗതിയില്‍ സകാത് നല്‍കേത്. ഇതിനു പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും സകാതു്. ഒട്ടകം, ആട്, പശു എന്നീ മൃഗങ്ങള്‍ക്കാണ് സകാത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കെട്ടിത്തീറ്റുന്നവയും നിലം ഉഴുതുന്നതിനും മറ്റും ഉപയോഗിക്കുന്നതുമായ മൃഗങ്ങളെ സകാത് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇസ്ലാമിക സര്‍ക്കാറുകളുള്ളേടത്ത് ഗവണ്മെന്റ് ഏജന്‍സികള്‍ സകാത് ശേഖരിക്കുന്നതാണ്. സര്‍ക്കാറില്ലാത്തേടത്ത് വ്യക്തികള്‍ സ്വയം ആ കര്‍ത്തവ്യം നിര്‍വ്വഹിക്കണം. സര്ക്കാറുള്ളേടത്ത് പോലും വ്യക്തികള്‍ സകാത് നേരിട്ടു നല്‍കുന്നതാണ് ഉത്തമം എന്ന അഭിപ്രായമായിരുന്നു ഇമാം അഹ്മദുബ്നു ഹമ്പലിന്. മറ്റു മൂന്ന് ഇമാമുകള്‍ക്കും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണുള്ളത്. സകാത് അതിന്റെ യഥാര്‍ഥ അവകാശികളില്‍ എത്തുന്നുന്നെ മനസ്സംതൃപ്തി ദായകന് ലഭിക്കണമെങ്കില്‍ അയാളത് നേരിട്ട് വിതരണം ചെയ്യണമെന്ന് ഇമാം അഹ്മദുബ്നു ഹമ്പല്‍ (റ) തീര്‍ത്ത് പറഞ്ഞിട്ടു്. സര്ക്കാറുള്ളേടത്താണ് ഇത്. സര്‍ക്കാറില്ലാത്തേടത്ത് സംഘടനകള്‍ സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുന്നതിനോട് നാല് ഇമാമുകള്‍ക്കും യോജിപ്പില്ല. സകാതും മറ്റു ദാനധര്‍മ്മങ്ങളും നല്കുമ്പോള് കുടുംബ ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു്. ”ദാനധര്‍മ്മങ്ങള്‍ പാവങ്ങള്‍ക്കു നല്കുമ്പോള് അത് ദാനധര്‍മ്മം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍ കുടുംബക്കാര്‍ക്ക് നല്കുമ്പോള് അത് ദാനധര്‍മ്മവും ചാര്‍ച്ച ചേര്‍ക്കലും കൂടിയാകുന്നു. രിന്റെയും പ്രതിഫലം ലഭിക്കുകയും ചെയ്യും”എന്ന നബിവചനം ആധാരമാക്കി ഇസ്ലാമിക സര്‍ക്കാറുകളുള്ളേടത്ത് പോലും വ്യക്തിഗത വിതരണമാണ് നല്ലതെന്ന അഭിപ്രായവും ഇമാമുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് സകാത് ശരിക്കും അതിന്റെ അവകാശികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മാത്രമേ സര്‍ക്കാറിനെ ഏല്‍പ്പിക്കാവൂ എന്നാണ് ഇമാം സൗരി അഭിപ്രായപ്പെട്ടിട്ടുള്ളത്. അപ്പോള്‍ കമ്മിറ്റി വഴി നടത്തുന്ന സംഘടിത സകാത് വിതരണത്തിന്റെ കഥ പറയാനുമില്ല. ദാരിദ്ര്യ നിര്‍മ്മാര്‍ജനം സകാതിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ പെട്ടതാണ്; ആത്മശുദ്ധീകരണവും പരമപ്രധാനമാണ്. സമ്പത്തിന്റെ പേരിലുള്ള സകാതിന് പുറമെ റമളാനിന്റെ പരിസമാപ്തി കുറിക്കുന്ന ഫിത്വ്ര് സകാത് എന്ന വ്യക്തിഗത ദാനവും ഇസ്ലാം അനുശാസിക്കുന്നു്. ഇതിനെല്ലാം പുറമെ സമ്പത്ത് ആവശ്യക്കാര്‍ക്ക് ദാനമായി നല്കാന് ഖുര്‍ആന്‍ വിശ്വാസികളെ പലവിധേനയും പ്രേരിപ്പിക്കുന്നു. ”നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്തോ അത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതു വരെ നിങ്ങള്‍ നന്മ പ്രാപിക്കയില്ല” എന്നാണ് ഖുര്‍ആനിലെ പ്രഖ്യാപനം. ഒരു പ്രമുഖ സ്വഹാബി ഈ സൂക്തം കേട്ട മാത്രയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ‘ബൈറു’ആാഅ്’ എന്ന തോട്ടം ഇസ്ലാമിക രാഷ്ട്രത്തിന് സംഭാവന ചെയ്തു. സമൂഹത്തില്‍ സാമ്പത്തിക ചൂഷണം ഒരു വിധത്തിലും നിലനില്ക്കാന് ഇസ്ലാം അനുവദിക്കുന്നില്ല. സാമ്പത്തിക രംഗത്തെ മുഖ്യ ചൂഷണ ഉപാധിയായ പലിശയെ ഇസ്ലാം ശക്തമായ ഭാഷയില്‍ അപലപിക്കുകയും നിരോധിക്കുകയും ചെയ്തിട്ടു്. പലിശ അക്രമമാണെന്ന് ഖുര്‍ആന്‍ പറയുന്നു. പലിശ മുതല്‍ ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്തവരോട് അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്നുള്ള യുദ്ധം നേരിടാന്‍ തയ്യാറായിക്കൊള്ളുക എ ന്നാണ് ഖുര്‍ആന്റെ താക്കീത്. സൂറത്തുല്‍ ബഖറയിലെ ഈ സൂക്തം ഇപ്രകാരമാണ് അവസാനിക്കുന്നത്. ”നിങ്ങള്‍ പീഢിപ്പിക്കരുത്, പീഢനത്തിന് വിധേയമാവുകയും ചെയ്യരുത്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില് ഉല്പാദനവും വിതരണവും ഉപഭോഗവും കിടമത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നില്ല. സമൂഹ താല്പര്യമാണ് പ്രധാനം. അന്യരുടെ ഐശ്വര്യത്തില്‍ സ്വന്തം ഐശ്വര്യം കണ്ടെത്തുക എന്നതാണ് ഒരു മുസ്ലിമിന്റെ ബാധ്യത. സാമ്പത്തിക ഇടപാടുകളെ നയിക്കേ മുഖ്യഘടകം ധര്‍മ്മചിന്തയും ദൈവബോധവുമാണ്. ലാഭമുണ്ടാക്കാന്‍ വേണ്ടി അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നവരെ അല്ലാഹു ശപിച്ചിട്ടു്. ചീത്ത വസ്തുക്കള്‍ വ്യാപാരം നടത്തുന്നതും അത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നതുമൊക്കെ വിലക്കപ്പെട്ടിട്ടു്. ഉല്പാദനത്തിലും ഉപഭോഗത്തിലും വിതരണത്തിലുമെല്ലാം നീതിബോധമാണ് ഇസ്ലാമിന്റെ തത്വം. മനുഷ്യന് തന്റെ പ്രാപ്തിക്കും നൈസര്‍ഗിക സിദ്ധികള്ക്കുമനുസൃതമായി ജീവിത വിഭവങ്ങള്‍ തേടാനുള്ള അവകാശം ഇസ്ലാം വകവെച്ചു കൊടുക്കുന്നു. പക്ഷേ, ധര്‍മ്മം ലംഘിക്കാനോ സാമൂഹ്യക്രമം തകിടം മറിക്കാനോ അതനുവദിക്കുന്നില്ല. ഭാഗ്യപരീക്ഷണത്തിലൂടെ പെട്ടെന്ന് പണക്കാരനാകാനുള്ള ദുരാഗ്രഹം ഇസ്ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ടാ ണ് ഇസ്ലാം ലോട്ടറി നിരോധിച്ചിട്ടുള്ളത്. ഉപഭോഗത്തിനും ഇസ്ലാം ചില മാനദണ്ഡങ്ങള്‍ വെച്ചിട്ടു്. സമ്പത്തുകൊണ്ട് തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ചൂതാട്ടം, മദ്യപാനം തുടങ്ങി വിഭവങ്ങളുടെ ദ്രോഹപരമായ ഉപഭോഗം ഇസ്ലാം കര്‍ശനമായി നിരോധിച്ചിട്ടു്. അതോടൊപ്പം സമ്പത്ത് ചെലവഴിക്കുന്നതില്‍ മിതത്വവും സന്തുലിതത്വവും പാലിക്കാന്‍ ഇസ്ലാം അനുയായികളെ ഉപദേശിക്കുകയും ചെയ്യുന്നു. ദാനധര്‍മ്മങ്ങള്‍ക്ക് വളരെയധികം പ്രോത്സാഹനം നല്കുമ്പോള് തന്നെ സമ്പത്ത് മുഴുവന്‍ ദാനം ചെയ്ത് സ്വന്തം കുടുംബത്തെ പാപ്പരാക്കുന്ന അവസ്ഥയെ നബി (സ്വ) നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരിക്കല്‍ രോഗിയായി കിടക്കുന്ന സഅദ്ബ്നു അബീവഖാസിനെ നബി (സ്വ) സന്ദര് ശിക്കുകയുണ്ടായി. തന്റെ സ്വത്ത് മുഴുവന്‍ ബൈതുല്‍മാലിലേക്ക് നല്കാന് സഅദ് സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ നബി (സ്വ) അത് വിലക്കുകയും മൂന്നിലൊന്ന് മാത്രം സ്വീകരിക്കുകയും ചെയ്തു. ‘നിങ്ങളുടെ അനന്തിരാവകാശിയെ ദരിദ്രരാക്കി വിടുന്നത് നിങ്ങള്ക്കഭികാമ്യമല്ല’ എന്നാണ് നബി (സ്വ) അദ്ദേഹത്തെ ഉപദേശിച്ചത്. സകാത്ത് ഇസ്ലാമിന്റെ പഞ്ചസ്തഭങ്ങളില്‍ മൂന്നാമത്തേത്. സമ്പത്തിലെ എട്ട് ഇനങ്ങളില്‍ നിശ്ചിത അളവ് പൂര്‍ത്തിയാകുമ്പോള്‍ ചില നിബന്ധനകള്‍ക്കനുസൃതമായി സമൂഹത്തിലെ എട്ട് വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനായി ഇസ്ലാം നിയമമാക്കിയ നിര്‍ബന്ധദാന പദ്ധതിയാണ് സകാത്. ഒരു മുസ്ലിം തന്റെ കൈവശമുള്ള സ്വത്തിലെ, നിശ്ചിത അളവും ഒരു ചാന്ദ്ര വര്‍ഷവും പൂര്‍ത്തിയാക്കിയ എട്ട് ഇനങ്ങള്‍ക്ക് മാത്രം സകാത് നിര്‍ബന്ധമാകുന്നതാണ്. എന്നാല്‍, മുഖ്യ ഭക്ഷ്യാഹാരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകേണ്ടതില്ല. വിളവെടുപ്പ് നടത്തിയ ഉടനെ സകാത് നല്‍കണമെന്നാണ് നിയമം.. സകാതിന്റെ നിര്‍ബന്ധത്തെ നിഷേധിക്കു ന്നവര്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോകും. സകാത് നിര്‍ബന്ധമാക്കിയതിനെക്കുറിച്ചു പരിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം. “നിങ്ങള്‍ നിസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുക, സകാത് നല്‍കുക, അല്ലാഹുവിനും റസൂലിനും സഹായികളും ആവുക” (അല്‍അഹ്സാബ് 33). “നബിയേ, അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സകാത് അവരുടെ സമ്പത്തുകളില്‍ നിന്ന് തങ്ങള്‍ സ്വീകരിക്കുക” (തൌബ 103). ഇബനു അബ്ബാസ് (റ) പറയുന്നു. നബി (സ്വ) മുആദ് (റ) നെ യമനിലെ ഗവര്‍ണറായി നിയോഗിച്ച ശേഷം പറഞ്ഞു. “മുആദ്, പൂര്‍വ്വ വേദങ്ങള്‍ നല്കപ്പെട്ട ഒരു വിഭാഗത്തിലേക്കാണു നീ പോകുന്നത്. ആദ്യമായി അവരെ സത്യ സാക്ഷ്യത്തിലേക്ക് ക്ഷണിക്കുക. അവര്‍ അതംഗീകരിക്കുന്ന പക്ഷം ഒരു ദിവസം രാപ്പകലുകളിലായി അഞ്ചു നേരത്തെ നിസ്കാരം അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. അവരത് സ്വീകരിച്ചാല്‍, സമ്പന്നരില്‍ നിന്നും ധനം ശേഖരിച്ച് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്ന നിര്‍ബന്ധദാനത്തെ കുറിച്ച് അവര്‍ക്ക് ബോധനം നല്‍കുക” (ബുഖാരി മുസ്ലിം). സകാത്, ഭാഷാര്‍ഥം സകാത് എന്ന പദത്തിന്റെ ഭാഷാര്‍ഥം ശുദ്ധീകരണമെന്നാണ്. ശുദ്ധി ശാരീരികം മാനസികം എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. സകാതിലൂടെ ഈ രണ്ട് ശുദ്ധീകരണവും സാധ്യമാകുന്നുവെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. “അവരുടെ സമ്പത്തുകളില്‍ നിന്ന് നബിയേ, താങ്കള്‍ ദാനം വാങ്ങുക. അതവരെ (ശാരീരികമായി) ശുദ്ധി ചെയ്യും. തങ്ങള്‍ ആ ദാനം വഴി അവരെ (ആത്മീയ) സംസ്കരണത്തിന് വിധേയമാക്കും” എന്ന് ഖുര്‍ ആന്‍ പറഞ്ഞു. ശാരീരിക ശുദ്ധി എങ്ങനെ? സകാത്ത് നിര്‍ബന്ധമായ വ്യക്തിക്ക് താന്‍ കൊടുത്തുവീട്ടല്‍ നിര്‍ബന്ധമായ ഓഹരിയില്‍ അവകാശമില്ല. വിനിമയാധികാരം നഷ്ടപ്പെട്ട സകാതിന്റെ മുതല്‍ അയാള്‍ കൈകാര്യം ചെയ്യുകയാണങ്കില്‍ അ ന്യരുടെ ധനം അനുവാദമോ അവകാശമോ ഇല്ലാതെ ഉപയോഗിച്ച വിധിയാണ് വരിക. അതു ഭക്ഷിച്ച് വളരുന്ന ശരീരം മലിനമാകുന്നു. വസ്ത്രമണിയുമ്പോഴും വീടുവെച്ച് താമസിക്കുമ്പോഴും അയാള്‍ അഴുക്കില്‍ നിന്ന് മുക്തനല്ല. ഭാര്യാ സന്താനങ്ങള്‍ക്കു ഭക്ഷിപ്പിക്കുമ്പോള്‍ അവരുടെ ശരീരവും മലിനമാകുന്നു. എന്നാല്‍ സമ്പത്തിന്റെ സകാത് ഒരാള്‍ യഥാസമയം, യഥാവിധി അവകാശികളിലെത്തിക്കു മ്പോള്‍ പ്രസതുത മാലിന്യങ്ങളില്‍ നിന്നെല്ലാം അയാള്‍ മുക്തനാവുകയും ശാരീരികശുദ്ധി കൈവരിക്കുകയും ചെയ്യുന്നു. അന്യര്‍ക്കവ കാശപ്പെട്ട വിഹിതം സമ്പത്തില്‍ നിന്ന് വേര്‍തിരിക്കുക വഴി അയാളുടെ മുതലും മലിനമുക്തമാക്കപ്പെടുന്നു. സകാതിലൂടെ അത്മീയ ശുദ്ധി സമ്പത്ത് വര്‍ദ്ധിക്കുമ്പാള്‍ അത് തന്റെ കഴിവുകൊണ്ടാണെന്ന അഹങ്കാരം സ്വാഭാവികമാണ്. പത്തു കിട്ടിയാല്‍ നൂറു ലഭിക്കണമെന്ന അതിമോഹവും മനുഷ്യ സഹചമാണ്. ദാനം നല്കിയാല് ദാരിദ്യ്രം വന്നു ചേരുമെന്ന പിശാചിന്റെ ദുര്‍ബോധനം കൂടിയാവു മ്പോള്‍ തന്റെ സമ്പത്ത് ചെലവഴിക്കുന്നത് വലിയ ക്ളേശമായി മാറും. മനസിന്റെ മലിനീകരമാണിതിനെല്ലാം കാരണം. നേരേമറിച്ച്, തന്റെ അധീനതയിലുളള പണം ദൈന്യതയനുഭവിക്കുന്നവരിലേക്കു തിരിച്ചുവിടാന്‍ സന്നദ്ധനാകുമ്പാള് ഉണ്ടാകുന്ന നേട്ടം നോക്കുക. (1)വിശ്വാസികളുടെ പാവന മാര്‍ഗം പിന്തുടരണമെന്ന മാനസികാവസ്ഥ കൈവരുന്നു (2) ദാനം ദാരി ദ്യ്രത്തിനു നിമിത്തമാകുമെന്ന പൈശാചിക ബോധനത്തെ ചെറുത്ത് തോല്പിക്കാന് കഴിയുന്നു. (3) സമ്പത്തിന്റെ പിന്നില്‍ തന്റെ കഴിവാണന്ന അഹങ്കാ രത്തെ ഇല്ലാതാക്കുകയും യഥാര്‍ഥ ദാതാവിനെ വണങ്ങുകയും ചെയ്യും.(4) സമ്പത്തി നോടുള്ള അമിതാസക്തിയെ അതിജയിക്കാനുള്ള കരുത്ത് വന്നുചേരുന്നു.(5) മാനുഷിക സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് സാമ്പത്തിക ത്യാഗം ചെയ്യാന്‍ സന്നദ്ധത കൈവ രുന്നു. ഇതെല്ലാമാണ് ഒരു വിശ്വാസി സകാതിലൂടെ നേടിയെടുക്കുന്നത്. സമ്പദ് സമൃതി സകാത് എന്ന അറബി പദത്തിന് വളര്‍ച്ച എന്നും അര്‍ഥമുണ്ട്. അഥവാ സകാത് നല്‍കുന്നതിലൂടെ അത് കൊടുക്കുന്നവര്‍ക്കും ലഭിക്കുന്നവര്‍ക്കും വളര്‍ച്ചയുണ്ടാകു മെന്ന് സാരം. നല്കുന്നവന്റെ അഭിവൃദ്ധി അല്ലാഹു അവനു കൂടുതല്‍ സമ്പത്ത് നല്കുന്നതിലൂടെയാണ്. സാമ്പത്തിക ത്യാഗത്തിന് തയ്യാറായ വ്യക്തിക്ക് അല്ലാഹു പ്രതിഫലം മാത്രം നല്‍കും, അല്ലെങ്കില്‍ പ്രതിഫലവും സമ്പദ്സമൃദ്ധിയും നല്‍കും. ഏത് നിലിയലായാലും വളര്‍ച്ചയാണ്. സകാത്ത് ലഭിക്കുന്നവരില്‍, താന്‍ ശ്രദ്ധിക്കപ്പെടുന്നു ണ്ടെന്ന സുരക്ഷിതത്വബോധം ഉടലെടുക്കുകയും മേലിലും താന്‍ വഴിയാധാരമാകില്ലെന്ന അത്മധൈര്യം വളരുകയും പ്രയാസങ്ങള്‍ നീങ്ങുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യും. ധനം കൈവരിക വഴി സാമ്പത്തിക ഉന്നതി ലഭിക്കുകയും ചെയ്യുന്നു. നോമ്പ് നോമ്പു തുറ നാളെ നോമ്പു തുറക്കാന്‍ ഒരാള്‍ അധികമുണ്ടെങ്കില്‍ ഇന്ന് ശരിക്കുറക്കം വരില്ല. അയല്‍പക്കങ്ങളില്‍നിന്ന് കൊടുത്തപോലെ തന്നെ സാധനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ എന്തുകരുതും. അവസാനം ഉളളത് ഒന്നു മൊഞ്ചു കൂട്ടിക്കൊടുക്കാം എന്ന് സ്വയം ആശ്വസിക്കുമ്പോഴായിരിക്കും ഉറക്കം അനുഗ്രഹിക്കുക. നോമ്പിന് തൊട്ടുമുമ്പ് കല്യാണം കഴിഞ്ഞ ദമ്പതികളുടെ ആദ്യപത്തിലെ നോമ്പുസല്ക്കാരത്തിന് പങ്കെടുത്ത ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ആട്, കോഴി, കാട, ചെമ്മീന്‍, പോത്ത്, എമു….. തുടങ്ങി പല ജീവികളും പേരറിയാത്ത തരാതരം പൊരിക്കടികളും ജ്യൂസുകളും… അത്രയൊക്കെയേ ഓര്‍മയില്‍ വരുന്നുള്ളൂ. തറാവീഹിന്റെ സമയംകൂടി എടുത്തെങ്കിലേ അത് കണ്ടു തീരൂ. നോമ്പുള്ള വലിയവരും കുട്ടികളും സ്ത്രീകളും കാശുള്ളവരും ഇല്ലാത്തവരുമെല്ലാം ബാങ്കു കേട്ടാല്‍ നോമ്പു തുറക്കണം. എന്നാല്‍ ഇത്തരം വമ്പന്‍ തുറകള്ക്കിടെ ബേജാറുകൊണ്ട് നോമ്പുതുറക്കാന്‍ മറന്നുപോകുന്ന വീട്ടുകാരുണ്ട്. അവിടെ ‘നിങ്ങള്‍ വേഗം നോമ്പുതുറക്കുന്ന കാലമത്രയും നന്മയിലാണ്’ എന്ന പ്രവാചക വചനം വെറുതെയാവുകയാണ്. ഞങ്ങളുടെ നാട്ടില്‍ ഒരു മാഷുണ്ടായിരുന്നു. ഇഫ്താര്‍ മീറ്റുകളും മെഗാ റംസാന് പ്രോഗ്രാമുകളുമൊക്കെ പൊടിപൊടിക്കുമ്പോള്‍ അദ്ദേഹത്തെ ഓര്‍ത്തുപോവുക സ്വാഭാവികം. നാട്ടുകാരുടെ കാഴ്ചപ്പാടില്‍ എല്ലാമുണ്ടായിട്ടും അങ്ങനെയങ്ങ് കൈയയച്ച് സഹായിക്കുന്ന ആളായിരുന്നില്ല മാഷ്. കാരണം റമദാന്മാസത്തില് ഒരു വലിയ നോമ്പുതുറ സംഘടിപ്പിക്കാന്‍ പോലും അദ്ദേഹം മെനക്കെടാറില്ല. പക്ഷെ ആളുകളറിയാതെ പോയ ചില സംഗതികളുണ്ട് മാഷിന്റെ ജീവിതത്തില്‍. നാട്ടിലെ ഏതെങ്കിലും ഒരാള്‍ അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് ദിവസവും നോമ്പുതുറക്കാന്‍ വീട്ടിലെത്താറുണ്ട്. നോമ്പ് കഴിയുമ്പോഴേക്കും മുപ്പതോ അധിലധികമോ ആളുകളുടെ മനസ്സില്‍ മാഷിന് വലിയ സ്ഥാനം കിട്ടിയിരിക്കും. ഒരുപക്ഷെ അവര്‍ക്ക് ആമാശയത്തിലേക്ക് ലഭിച്ചത് കൊയ്ത നെല്ലുകുത്തി പൊടിച്ച് പാകമാക്കിയുണ്ടാക്കിയ പത്തിരിയും കറിയും മുറ്റത്തെ മാവിലെ മാങ്ങയോ മറ്റെന്തെങ്കിലും പഴങ്ങളോ മാത്രമായിരിക്കും. മുമ്പില്‍ കൈനീട്ടി നില്‍ക്കുന്നവര്‍ക്ക് സഹായം കിറ്റാക്കി നല്കി അതിന്റെ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നവര്‍ക്കിടയിലും മാഷ് വ്യത്യസ്തനാണ്. മാഷ് ആദ്യമെ ശട്ടംകെട്ടിയതനുസരിച്ച് നോമ്പുതുറക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ കുറച്ചുനേരത്തെ വീട്ടിലെത്തിയിരിക്കും. എല്ലാ വിവരങ്ങളും ചോദിച്ചറിയാനും എന്തെങ്കിലും സഹായമര്ഹിക്കുന്നവരാണെങ്കില് ആരുമറിയാതെ തന്നാലാവുംവിധത്തില് അത് നികത്താനും ആ സമയം തന്നെ ധാരാളം. ഇങ്ങനെ വളര്‍ത്തിയെടുത്ത ആത്മബന്ധമായിരിക്കണം മക്കളില്ലാത്ത മാഷ് മരണപ്പെട്ടപ്പോള്‍ ഒരുപാട് മക്കള്‍ സാന്നിധ്യമറിയിക്കാനിടയായത്. ഇഫ്താര്‍ മീറ്റുകള്വഴി ഐക്യമുണ്ടാക്കാനും പുതിയബന്ധങ്ങള്‍ സൃഷ്ടിക്കാനും ചിലര്‍ക്കെങ്കിലും സാധിക്കുന്നുണ്ടെങ്കിലും പ്രകടനപരത കടന്ന് സഹജീവി സ്നേഹത്തിന്റെ തലത്തിലേക്ക് മിക്കതും ഉയരുന്നേയില്ല. പ്രമാണിമാര്‍ക്ക് എടുത്താല്‍ പൊങ്ങാത്ത വിഭവങ്ങളൊരുക്കിയും പാവപ്പെട്ടവന് വേണ്ടി അവനിണങ്ങുന്ന രീതിയിലും നോമ്പുതുറകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. റമദാന് മാസപ്പിറവി ഗോളശാസ്ത്ര ഗണനം റമദാന് മാസപ്പിറവി എല്ലാ വര്‍ഷവും റമദാന് ആഗതമാവുമ്പോഴും അവസാനിക്കുമ്പോഴും തര്‍ക്കമുണ്ടാവുക പതിവാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സമുദായം യോജിക്കുമെന്നും അങ്ങനെ നോമ്പും പെരുന്നാളും ഏകീകരിച്ചുവരും എന്നുമാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ, റമദാന് തുടങ്ങുന്ന കാര്യത്തിലും പെരുന്നാള്‍ ആഘോഷിക്കുന്ന കാര്യത്തിലും അടുത്തടുത്ത നാടുകള്‍ തമ്മില്‍ പോലും അഭിപ്രായ വ്യത്യാസം കാണാം. ചില നാടുകള്‍ക്കിടയില്‍ ചിലപ്പോള്‍ മൂന്നുദിവസത്തെ വ്യത്യാസം. ചിലപ്പോള്‍ ഒരുനാട്ടില്‍ തന്നെ നോമ്പിന്റെയും പെരുന്നാളിന്റെയും കാര്യത്തില്‍ വലിയ വ്യത്യാസം.മുസ്ലിംകള്ക്കിടയില് ഇത്രത്തോളം അഭിപ്രായവ്യത്യാസം ഉണ്ടാകാമോ?മുസ്ലിംകള്ക്ക് എന്ത് കൊണ്ട് ഗോളശാസ്ത്ര ഗണനം സ്വീകരിച്ചുകൂടാ?ആധുനികയുഗം ഏറെ പുരോഗമിച്ചു. മനുഷ്യന് ചന്ദ്രനില്‍ പോലും എത്തി. അപ്പോള്‍ ഗോളശാസ്ത്ര സഹായത്തോടെ ചന്ദ്രോദയം കണക്കാക്കാന്‍ കഴിയില്ലേ? ചില ഭൗതിക വാദികള്‍, ഇസ്ലാമിന് ആധുനികയുഗത്തെ നേരിടാന്‍ കഴിയുകയില്ല എന്ന് ഇക്കാര്യങ്ങളൊക്കെ മുന്‍നിര്‍ത്തി വാദിക്കുന്നു. ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന പണ്ഡിതന്മാരെയും വൈജ്ഞാനിക കേന്ദ്രങ്ങളെയും ദുര്‍ബലരും പിന്നാക്കക്കാരുമെന്ന് ആക്ഷേപിക്കുന്നു.ഈ വിഷയത്തിലെ ഇജ്തിഹാദിന്റെ വാതില്‍ പറ്റെ അടച്ചിരിക്കയാണോ? ഹദീസില്‍ പറഞ്ഞിരിക്കുന്നു: ‘ നിങ്ങള്‍ മാസപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കുക. മാസപ്പിറവി കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.’ ഇവിടെ നോമ്പും പെരുന്നാളും മാസപ്പിറവി കാണുന്നതുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്; ശാസ്ത്ര ഗണനയോടല്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇജ്തിഹാദ് സ്വീകാര്യമാണോ? റമദാന് മാസം ഉറപ്പിക്കുന്നതിന് ഗോള ശാസ്ത്രഗണനം ഉപയോഗിക്കാമോ എന്ന വിഷയം എന്റെ രണ്ട് പുസ്തകങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.1. ഫിഖ്ഹുസ്സിയാം (നോമ്പിന്റെ കര്‍മ്മശാസ്ത്രം)2. കൈഫ നതആമലു മഅസ്സുന്നത്തിന്നബവിയ്യ (നബിചര്യയുമായി നമ്മുടെ സമീപനം)ഒന്നാമത്തെ പുസ്തകത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി: ഇസ്ലാമിക ശരീഅത്ത് ചാന്ദ്രമാസത്തില്‍ നോമ്പ് നിര്‍ബന്ധമാക്കി. റമദാന് ഉറപ്പിക്കുന്നതില്‍ പ്രകൃതിപരവും ലളിതവും ഏവര്‍ക്കും സാധ്യമായതുമായ മാര്‍ഗമാണ് സ്വീകരിച്ചത്. അതിലവ്യക്തതയും കെട്ടിക്കുടുക്കുമില്ല. അക്കാലത്ത് സമുദായം നിരക്ഷരരായിരുന്നു. അവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല. അതിനാല്‍ മാസപ്പിറവി കണ്ണുകൊണ്ട് കാണുക എന്ന മാര്‍ഗം നിര്‍ദേശിക്കപ്പെട്ടു.അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ‘നിങ്ങള്‍ മാസപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കുക. മാസപ്പിറവി കണ്ടാല്‍ നോമ്പു മുറിക്കുകയും ചെയ്യുക. അന്തരീക്ഷം മൂടിയതുകാരണം മാസപ്പിറവി കാണാതായാല്‍ ശഅ്ബാന്‍ മുപ്പതുദിവസമായി കണക്കാക്കുക.’ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ‘ മാസപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. മാസപ്പിറവി കാണുന്നതുവരെ നിങ്ങള്‍ നോമ്പ് മുറിക്കുകയും ചെയ്യരുത്. അന്തരീക്ഷം മൂടിയാല്‍ നിങ്ങള്‍ അത് കണക്ക് കൂട്ടി തീരുമാനിക്കുക.’ഇത് സമുദായത്തിന് ലഭിച്ച ഒരനുഗ്രഹമാണ്. കണക്ക് പ്രകാരം മാസം ഉറപ്പിക്കാന്‍ അല്ലാഹു കല്പിച്ചിട്ടില്ല. കാരണം, അവര്‍ക്ക് കണക്ക് കൂട്ടാന്‍ അറിയുമായിരുന്നില്ല. അതിന് അവരോട് കല്പിച്ചാല് അവര്‍ ഇക്കാര്യത്തില്‍ അന്യമതക്കാരെ അനുകരിക്കാന്‍ നിര്‍ബന്ധിതരാകുമായിരുന്നു. മൂന്ന് മാര്‍ഗങ്ങള്‍:റമദാന് ഉറപ്പിക്കുന്നതിന് മൂന്ന് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടതായി ഹദീസില്‍ നിന്ന് മനസ്സിലാകുന്നു:1- മാസപ്പിറവി കാണുക.2- ശഅ്ബാന്‍ മാസം മുപ്പത് പൂര്‍ത്തിയാക്കുക.3- കണക്കിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുക. ഒന്നാമത്തെ മാര്‍ഗം: ഈ വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ട്: മാസപ്പിറവി നീതിമാനായ ഒരാള്‍ കണ്ടാല്‍ മതിയോ അതോ നീതിമാന്മാരായ രണ്ടുപേര്‍ കാണേണ്ടതുണ്ടോ അതോ വലിയൊരു സംഘം ആളുകള്‍ കാണേണ്ടതുണ്ടോ?നീതിമാനായ ഒരാളുടെ മാത്രം സാക്ഷ്യം സ്വീകരിക്കാം എന്ന് ചിലര്‍ പറയുന്നു. ഇബ്നു ഉമര്‍ ഉദ്ധരിച്ച ഹദീസാണ് അവര്‍ക്ക് തെളിവ്. അദ്ദേഹം പറഞ്ഞു: ‘ ജനങ്ങള്‍ ചന്ദ്രനെ കാണുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുനോക്കി. ഞാന്‍ തിരുമേനിയോട് പറഞ്ഞു: ഞാന്‍ മാസം കണ്ടിരിക്കുന്നു. അപ്പോള്‍ തിരുമേനി നോമ്പ് നോല്‍ക്കുകയും ജനങ്ങളോട് നോമ്പ് നോല്ക്കാന് കല്പിക്കുകയും ചെയ്തു.’രണ്ടു പേര് മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തണം എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഹുസൈന് ബിന്‍ ഹരീസുല് ജദലിയില്നിന്ന് ഉദ്ധരിച്ച ഹദീസാണിതിന് തെളിവ്. അദ്ദേഹം പറയുന്നു: ‘മക്കയിലെ അമീര്‍, ഹാരിസ് ബിന്‍ ഹാത്വിബ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു: ‘മാസപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കാന്‍ തിരുമേനി ഞങ്ങളോട് കല്പിക്കും. ഇനി ഞങ്ങള്‍ മാസപ്പിറവി കണ്ടില്ലെങ്കില്‍ നീതിമാന്മാരായ രണ്ട് പേര് മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തിയാല്‍ നോമ്പനുഷ്ഠിക്കാനും തിരുമേനി ഞങ്ങളോട് കല്പിച്ചു.’വലിയൊരു സംഘം ആളുകള്‍ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തണം എന്ന് നിബന്ധന വെച്ചത് ഹനഫികളാണ്. തെളിഞ്ഞ അന്തരീക്ഷത്തിലാണത്. അന്തരീക്ഷം മൂടിയ അവസ്ഥയിലാണെങ്കില്‍ ഒരാള്‍ മാത്രം കണ്ടാലും മതി. കാരണം, അന്തരീക്ഷം മൂടിയ അവസ്ഥയില്‍ മേഘം ഒരു നിമിഷം മാറിയാല്‍ ഒരാള്‍ മാത്രം കാണുകയും മറ്റുള്ളവര്‍ കാണാതിരിക്കുകയും ചെയ്യാനിടയുണ്ട്. പക്ഷേ, അന്തരീക്ഷം തെളിഞ്ഞതും കാഴ്ചക്ക് തടസ്സമുണ്ടാക്കുന്നതൊന്നും മുമ്പില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരാള്‍ മാത്രം മാസപ്പിറവി കാണുകയും മറ്റുള്ളവര്‍ കാണാതിരിക്കുകയും ചെയ്യുന്നതെങ്ങനെ? അതുകൊണ്ടാണ് വലിയൊരു സംഘം മാസപ്പിറവി കാണണം എന്ന് നിബന്ധനവെച്ചത്.മുസ്ലിംകള് ശഅ്ബാന്‍ മാസം 29-ന് അസ്തമയവേളയില്‍ മാസപ്പിറവി നോക്കിനില്‍ക്കണം. അതൊരു സാമൂഹ്യ ബാധ്യതയാണ്. സമൂഹത്തില്‍ ആരെങ്കിലും അതു ചെയ്യണം.രണ്ടാമത്തെ മാര്‍ഗം: അന്തരീക്ഷം തെളിഞ്ഞതായാലും ഇരുണ്ടതായാലും ശരി, ശഅ്ബാന്‍ മുപ്പത് ദിവസം പൂര്‍ത്തിയാക്കുക. 30-ാം രാവില്‍ മാസപ്പിറവി നോക്കുക. ആരും മാസപ്പിറവി കാണാതിരുന്നാല്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കണം.ഇവിടെ ശഅ്ബാന്‍ പിറവി ആരംഭത്തില്‍ത്തന്നെ അറിയേണ്ടത് അനിവാര്യമാണ്. ചന്ദ്രനെ നോക്കിനില്ക്കുന്ന മുപ്പതാംരാവ് അറിയുവാനും ചന്ദ്രനെ കാണാതിരിക്കുമ്പോള്‍ മാസം 30 പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിന്നും വേണ്ടിയാണത്. ഇതില്‍ പിഴവ് സംഭവിക്കാന്‍ ഇടയുണ്ട്. കാരണം, മാസങ്ങളുടെ പിറവിയുടെ കൃത്യമായ കണക്ക് പൊതുവെ മൂന്ന് മാസങ്ങളില്‍ മാത്രമാണ് നാം ശ്രദ്ധിക്കാറ്. നോമ്പ് നോല്ക്കാന് വേണ്ടി റമദാനും, പെരുന്നാളിനുവേണ്ടി ശവ്വാലും, അറഫാ ദിനം ഉറപ്പിക്കാന്‍ വേണ്ടി ദുല്‍ഹജ്ജും. സമുദായവും അതിലെ ഉത്തരവാദപ്പെട്ടവരും എല്ലാ മാസപ്പിറവിയും കൃത്യമായി ശ്രദ്ധിക്കണം. കാരണം, അവ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്.മൂന്നാമത്തെ മാര്‍ഗം: ഹദീസില്‍ ‘ അന്തരീക്ഷം മൂടിയതാണെങ്കില്‍ നിങ്ങള്‍ കണക്ക് കൂട്ടി തീരുമാനിക്കുക’ എന്നു പറഞ്ഞതുപോലെ, അന്തരീക്ഷം ഇരുണ്ടതു കാരണം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വരുമ്പോള്‍ കണക്ക് കൂട്ടി തീരുമാനിക്കുകയാണത്.‘കണക്കാക്കുക’ എന്ന് പറയുന്നതിന്റെ അര്‍ഥമെന്താണ്? അഹ്മദുബ്നു ഹമ്പലും, ഒരുവിഭാഗം പണ്ഡിതന്മാരും പറയുന്നത്, അതിന്റെ അര്‍ഥം ‘ഇടുക്കമനുഭവിക്കുക’ എന്നാണ്. അഥവാ, മേഘം മൂടിയതിനാല്‍ ചന്ദ്രനെ കാണാന്‍ പ്രയാസമാവുക എന്നര്‍ഥം. അപ്പോള്‍ അന്തരീക്ഷം മൂടിയ ദിവസം നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ് എന്നാണവരുടെ അഭിപ്രായം.പ്രമുഖ താബിഈ പണ്ഡിതനായ മുത്വര്റിഫ് ഇബ്നു അബ്ദില്ലയും ശാഫിഈ പണ്ഡിതന്മാരില് പ്രമുഖനായ അബുല്‍ അബ്ബാസുബ്നു സുറൈജും ഇബ്നു ഖുതൈബയും പറയുന്നത്, കണക്കാക്കുക എന്നതിന്റെ അര്‍ഥം ചന്ദ്രന്റെ ഉദയം മുതല്‍ നിങ്ങള്‍ മാസം കണക്കാക്കുക എന്നാണ്.അബൂ ഹനീഫയും ശാഫിഇയും മറ്റു ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത്, മുപ്പത് ദിവസം കണക്കാക്കുക എന്നാണ്. ‘ നിങ്ങള്‍ മുപ്പത് ദിവസം കണക്കാക്കുക’ എന്ന ഹദീസാണ് അവര്‍ക്ക് തെളിവ്.ഇബ്നുല്‍ അറബി പറയുന്നത്, നിങ്ങള്‍ കണക്കാക്കുക എന്നത് ഗണനം അറിയുന്നവര്‍ക്കും, നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുക എന്നത് സാധാരണ ജനങ്ങള്‍ക്കും ബാധകമാണ് എന്നാണ്.ഇമാം നവവി ‘മജ്മൂഇ’ല്‍ പറയുന്നു: ‘ ചന്ദ്രോദയത്തിന്റെ അടിസ്ഥാാനത്തില്‍ കണക്കാക്കുക എന്ന് പറയുന്ന അഭിപ്രായം തള്ളപ്പെടേണ്ടതാണ്. കാരണം, തിരുമേനി പറഞ്ഞിരിക്കുന്നു: ‘ ഞങ്ങള്‍ അക്ഷരജ്ഞാനമില്ലാത്ത ഒരു സമുദായമാണ്. ഞങ്ങള്‍ക്ക് എഴുതാനും കണക്ക് കൂട്ടാനും കഴിയുകയില്ല.’അതുകൊണ്ട് ജനങ്ങളോട് കണക്ക് കൂട്ടാന്‍ കല്പിച്ചാല് അവര്‍ക്കത് ബുദ്ധിമുട്ടായിരിക്കും. കാരണം, വലിയ നാടുകളില്‍ ഏതാനും ചിലര്‍ക്ക് മാത്രമെ കണക്ക് അറിയുകയുള്ളൂ.’ഇമാം നവവി തെളിവായി ഉദ്ധരിച്ച ഹദീസ് പ്രമാണമായി സ്വീകരിക്കാന്‍ കഴിയുകയില്ല. കാരണം, അദ്ദേഹം സമുദായത്തിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. തിരുമേനിയുടെ പ്രവാചകത്വ കാലഘട്ടത്തില്‍ അതായിരുന്നു അവസ്ഥ. പക്ഷേ, സമുദായത്തിന്റെ നിരക്ഷരത സ്ഥായിയായ സ്വഭാവമൊന്നുമല്ല. സമുദായത്തെ നിരക്ഷരതയില്‍നിന്ന് മോചിപ്പിക്കാന്‍ തിരുമേനി പരിശ്രമിക്കുകയുണ്ടായി. എഴുത്ത് പഠിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ബദ്ര് യുദ്ധം മുതല്‍ അതാരംഭിച്ചു. പില്ക്കാലത്ത് സമുദായത്തിന് എഴുതാനും കണക്ക് കൂട്ടാനും അറിയുന്ന കാലം വരുന്നതിന് വിരോധമൊന്നുമില്ല. മുസ്ലിംകള് അവരുടെ നാഗരികമായ ഉയിര്ത്തെഴുന്നേല്പിന്റെ കാലഘട്ടത്തില്‍ ഗോളശാസ്ത്രവും ഗണിത ശാസ്ത്രവുംമെല്ലാം പഠിക്കുകയുണ്ടായി. ഇക്കാലത്ത് ശാസ്ത്രപുരോഗതിയിലൂടെ മനുഷ്യന് ചന്ദ്രനിലും ചൊവ്വയിലുംവരെ കാല് കുത്തുന്ന അവസ്ഥയുണ്ടായി. ഇതൊന്നും ശരീഅത്തില്‍ ആക്ഷേപിക്കപ്പെട്ട ജ്യോല്‍സ്യമോ ജ്യോതിഃശാസ്ത്രമോ അല്ല.എന്നാല്‍ വലിയ നാടുകളില്‍ ഏതാനും ആളുകള്‍ക്ക് മാത്രമേ കണക്കും ശാസ്ത്രഗണനയും അറിയുകയുള്ളൂ എന്ന് പറയുന്നത്, അദ്ദേഹത്തിന്റെ കാലഘട്ടം പരിഗണിക്കുമ്പോള്‍ ശരിയായിരിക്കാം. പക്ഷേ, ഇക്കാലത്ത് ഗോളശാസ്ത്രം അനേകം സര്‍വകലാശാലകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. യന്ത്രങ്ങളും തെലസ്കോപ്പുകളും വളരെ ഉയര്‍ന്ന നിലവാരത്തിലും സൂക്ഷ്മമായും പ്രവര്‍ത്തിക്കുന്നു. ഇന്ന് ഈ വിഷയത്തില്‍ തെറ്റ് സംഭവിക്കുക സെക്കന്റില്‍ ലക്ഷത്തില്‍ ഒരു ശതമാനം മാത്രമാണ്!അതുപോലെ വലുതും ചെറുതുമായ എല്ലാ നാടുകളും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. എല്ലാം കൂടിച്ചേര്‍ന്ന് ഒരു ആഗോള ഗ്രാമമായിത്തീര്‍ന്നിരിക്കുന്നു.ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക്,കിഴക്കുനിന്ന് പടിഞ്ഞാറോട്ടും തിരിച്ചും വാര്‍ത്തകള്‍ സഞ്ചരിക്കാന്‍ മിനുട്ടുകള്‍ മാത്രം മതി.ശാഫിഈ ഇമാമുകളില്‍പ്പെട്ട അബുല്‍ അബ്ബാസുബ്നു സുറൈജിന്റെ അഭിപ്രായത്തില്‍ ഗോളശാസ്ത്രഗണനവും ചന്ദ്രോദയവും അറിയുന്ന ഒരാള്‍ക്ക് കണക്ക് കൂട്ടി നാളെ റമദാനാണെന്ന് ഉറപ്പായാല്‍ അയാള്‍ക്ക് നോമ്പ് നിര്‍ബന്ധമാകും. കാരണം, തെളിവിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ മാസപ്പിറവി അറിഞ്ഞിരിക്കുന്നത്. ഖാദി അബുത്ത്വയ്യിബും ഈ അഭിപ്രായം അംഗീകരിച്ചിരിക്കുന്നു. മറ്റു ചിലര്‍ പറയുന്നത്, അയാള്‍ക്ക് നോമ്പ് നോല്‍ക്കല്‍ അനുവദനീയമാണ്, നിര്‍ബന്ധമില്ല എന്നാണ്. അതു പോലെ അയാളെക്കുറിച്ച് നല്ല വിശ്വാസമുള്ളവര്‍ക്ക് അയാളെ അനുകരിക്കുകയും ചെയ്യാം.ഇക്കാലഘട്ടത്തിലെ ചില പ്രസിദ്ധ പണ്ഡിതന്മാര് പറയുന്നത് ഉറപ്പായ ഗോളശാസ്ത്രഗണന പ്രകാരം മാസപ്പിറവി ഉറപ്പിക്കാം എന്നാണ്. ഈ വിഷയകമായി പ്രമുഖ ഹദീസ് പണ്ഡിതനായ അല്ലാമാ അഹ്മദ് മുഹമ്മദ് ശാക്കിര്‍ തന്റെ ‘ചാന്ദ്രമാസാരംഭം ഗോളശാസ്ത്രഗണന വഴി ഉറപ്പിക്കാമോ?’ എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്.ഇക്കാലത്ത് ഈ അഭിപ്രായത്തെ പിന്തുണക്കുന്ന മഹല്‍വ്യക്തിയാണ് പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന് ശൈഖ് മുസ്തഫാ അസ്സര്‍ഖാ.ഹദീസില്‍ നിന്ന് മനസ്സിലാവുന്നത് ഗോളശാസ്ത്രവിജ്ഞാനത്തില് നിന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര് എതിര്‍ത്തത് ജ്യോല്‍സ്യവും ജ്യോതിശ്ശാസ്ത്രവുമാണ്. അതില്‍ നക്ഷത്രങ്ങളുടെ സഹായത്തോടെ ഭാവികാര്യങ്ങള്‍ അറിയാന്‍ സാധിക്കും എന്ന് പറയുന്നതിനെയാണ്. ഇത് തെറ്റാണ്. ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ‘ആരെങ്കിലും ജ്യോതിഷം വഴി ഒരു വിവരം സ്വീകരിച്ചാല്‍ അവന് സിഹ്റിന്റെ ഒരംശം സ്വീകരിച്ചു.’ഇമാം ഇബ്നു ദഖീഖില്‍ ഈദ് പറയുന്നു: ‘എന്റെ അഭിപ്രായത്തില്‍, നോമ്പിന്റെ കാര്യത്തില്‍ ചന്ദ്രനെ സൂര്യനോട് സദൃശപ്പെടുത്തിക്കൊണ്ട് ജ്യോല്സ്യന്മാരെപ്പോലെ കണക്കുകൂട്ടി നിശ്ചയിക്കാന്‍ പറ്റുകയില്ല എന്നാണ്. കാരണം, അവര്‍ കണക്കുകൂട്ടി മാസം കാഴ്ചയെക്കാള്‍ ഒന്നോ രണ്ടോ ദിവസം മുമ്പിലേക്ക് മാറ്റുക പതിവാണ്. അത് ശരീഅത്തിന് വിരുദ്ധമാണ്. ഇനി, കണക്ക് പ്രകാരം ചന്ദ്രന് ദൃശ്യമാകുന്ന തരത്തില്‍ ഉദിച്ചു എന്ന് മനസ്സിലാവുകയും, അന്തരീക്ഷം മൂടിയതു കാരണം അത് കാണാന്‍ സാധിക്കാതെ വരുകയും ചെയ്താല്‍ ന്യായമായ കാരണം കൊണ്ട് നോമ്പ് നിര്‍ബന്ധമാകും.’എന്നാല്‍ ആധുനിക ഗോളശാസ്ത്രം ഉപകരണങ്ങളുടെ സഹായത്താലും കൃത്യമായ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുമാണ് നിലനില്‍ക്കുന്നത്. ഇന്നത്തെ മതപണ്ഡിതന്മാരില് അധികവും ഗോളശാസ്ത്രത്തിന്റെ കണക്ക് പഞ്ചാംഗം നിര്‍മാതാക്കളുടെ കണക്ക് പോലെയാണെന്ന് തെറ്റിദ്ധരിക്കുന്നു. അവര്‍ ചില പഴയ ഗ്രന്ഥങ്ങള്‍ അവലംബിക്കുകയും തങ്ങളുടെ പഞ്ചാംഗങ്ങളില്‍ അവ പകര്‍ത്തിവെക്കുകയും ചെയ്യുന്നു.ഈ പഞ്ചാംഗങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം കാണാം. ചിലതില്‍ ശഅ്ബാന്‍ 29 ദിവസമാണ്. മറ്റു ചിലതില്‍ 30 ദിവസവും. അപ്രകാരംതന്നെയാണ് റമദാനും ദുല്‍ഖഅ്ദയും മറ്റു മാസങ്ങളുമെല്ലാം.ഇക്കാരണത്താല്‍ പണ്ഡിതന്മാര് അവയെ മുഴുവന്‍ നിരാകരിച്ചു. അത് കൃത്യമല്ല എന്നതാണ് കാരണം. കൃത്യമായ കണക്ക് പരസ്പരം എതിരാവുകയില്ലല്ലോ. എന്നാല്‍, ഇതല്ല നാം ഉദ്ദേശിക്കുന്ന ഗോളശാസ്ത്ര കണക്ക്.ആധുനിക ഗോളശാസ്ത്രം അംഗീകരിക്കുന്ന കണക്കാണ് നാം ഉദ്ദേശിച്ചത്. അത് കാഴ്ചയുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. ടെക്നോളജിയുടെ സഹായത്തോടെ മനുഷ്യനെ ചന്ദ്രനിലും ചൊവ്വയിലും എത്തിക്കുകയും, അതിവിദൂരമായ നക്ഷത്രങ്ങളെ കണ്ടെത്തുകയും ചെയ്യുന്ന ശാസ്ത്രമാണത്. അതിന്റെ കണക്കുകൂട്ടലില്‍ സെക്കന്റില്‍ ലക്ഷത്തില്‍ ഒന്ന് എന്ന തോതിലേ പിഴവുപറ്റാന്‍ ഇടയുണ്ടാവുകയുള്ളൂ. അതുവഴി ഓരോ മിനിറ്റിലും ചക്രവാളത്തില്‍ ചന്ദ്രന് പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് കൃത്യമായി അറിയാന്‍ കഴിയും. മാസപ്പിറവി കാണല്എന്റെ ‘കൈഫ നതആമലു മഅസ്സുന്ന’ എന്ന കൃതിയില്‍ ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രസിദ്ധമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘നിങ്ങള്‍ ചന്ദ്രപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കുക. ചന്ദ്രപ്പിറവി കണ്ടാല്‍ നോമ്പ് മുറിക്കുകയും ചെയ്യുക. ഇനി, അന്തരീക്ഷം മൂടിയാല്‍ നിങ്ങള്‍ അത് കണക്കാക്കുക.’ മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണ്: ‘ഇനി അന്തരീക്ഷം ഇരുണ്ടാല്‍ നിങ്ങള്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക’ഈ ഹദീസ് ഒരു ലക്ഷ്യം സൂചിപ്പിക്കുന്നു. ഒരു മാര്‍ഗം നിശ്ചിയിക്കുകയും ചെയ്തിരിക്കുന്നു.ഹദീസില്‍ പറഞ്ഞ ലക്ഷ്യം വളരെ വ്യക്തമാണ്. അത് ജനങ്ങള്‍ റമദാന് മുഴുവന്‍ നോമ്പനുഷ്ഠിക്കണമെന്നും, ഒരു ദിവസവും പാഴാക്കരുതെന്നും ഒരു നോമ്പും ശഅ്ബാനിലോ ശവ്വാലിലോ ഉള്‍പ്പെട്ടു പോകരുതെന്നുമാണ്. പൊതുജനങ്ങള്‍ക്ക് സാധ്യമാകുന്ന ഒരു മാര്‍ഗമാണ് അതിന് നിശ്ചയിച്ചത്. ദീനിന്റെ കാര്യത്തില്‍ അവര്‍ ഒരു ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കരുത്.കണ്ണുകൊണ്ട് കാണുക എന്നത് അക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഒരു എളുപ്പ മാര്‍ഗമായിരുന്നു. അതുകൊണ്ടാണ് അതംഗീകരിച്ചുകൊണ്ട് ഹദീസ് വന്നത്. പകരം, ഗോളശാസ്ത്ര ഗണനം പോലെ ഒരു മാര്‍ഗം സ്വീകരിക്കാന്‍ കല്‍പ്പിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് പ്രയാസമാകുമായിരുന്നു. അല്ലാഹു തന്റെ അടിമകള്‍ക്ക് എളുപ്പമാണുദ്ധേശിക്കുന്നത്. പ്രയാസം ഉണ്ടാക്കാനല്ല. തിരുമേനി (സ) പറഞ്ഞിരിക്കുന്നു: ‘എന്നെ എളുപ്പമുളവാക്കുന്ന അധ്യാപകനായിട്ടാണ് അല്ലാഹു നിയോഗിച്ചിരിക്കുന്നത്. പ്രയാസമുണ്ടാക്കുന്നവനായിട്ടല്ല.’മാസപ്പിറവി ഉറപ്പിക്കുന്ന കാര്യത്തില്‍ പിഴവിന്റെയും ഊഹത്തിന്റെയും സാധ്യതയില്ലാത്ത ഒരു മാര്‍ഗം തുറന്നുകിട്ടുകയും, അത് സമുദായത്തിന്റെ കഴിവില്പ്പെട്ടതായിരിക്കുകയും, ലോകാടിസ്ഥാനത്തില്‍ പണ്ഡിതന്മാരും ഗോളശാസ്ത്ര വിദഗ്ധരും ഏകോപിക്കുകയും ചെയ്ത ശാസ്ത്രീയമായ കണക്കിന്റെ ഒരു മാര്‍ഗം തുറന്നുകിട്ടുകയും ചെയ്താല്‍ പിന്നെ നാമെന്തിനാണ് മാര്‍ഗത്തില്‍ പിടിച്ചുതൂങ്ങുകയും ലക്ഷ്യം വിസ്മരിക്കുകയും ചെയ്യുന്നത്?കൃത്യമായ കണക്ക് മാസപ്പിറവി ഉറപ്പിക്കുന്ന ഒരു മാര്‍ഗമാണ്. അത് സ്വീകരിക്കുന്നതാണ് ഏറെ അഭികാമ്യമായിട്ടുള്ളത്. കാഴ്ച എന്ന ലഘുവായ ഒരു മാര്‍ഗം നിര്‍ദേശിച്ചുതന്ന ശരീഅത്ത്, ലക്ഷ്യം നേടാന്‍ വേണ്ടി ഉത്തമവും പൂര്‍ണ്ണവുമായ മറ്റൊരു മാര്‍ഗം സ്വീകരിക്കുന്നതില്‍ എതിര് നില്‍ക്കില്ല. നോമ്പിന്റെയും പെരുന്നാളിന്റെയും അഭിപ്രായവ്യത്യാസങ്ങളില്‍ നിന്ന് മുക്തമായി സമുദായത്തെ ഏകീകരിപ്പിക്കുന്ന ഒരു മാര്‍ഗമാണ് നിര്‍ണിതമായ കണക്ക്. ഇന്ന് ഈ വിഷയത്തില്‍ സംഭവിക്കാനിടയുള്ള പിഴവ് സെക്കന്റെില്‍ ലക്ഷത്തില്‍ ഒന്ന് എന്ന തോതിലാണ്.അന്തരീക്ഷം മൂടിയ അവസ്ഥയില്‍ കണക്കുകൂട്ടി തീരുമാനിക്കാന്‍ പ്രവാചകന് (സ) പറയുകയുണ്ടായി. ‘മാസപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോനോമ്പ് നോല്‍ക്കരുത്. മാസപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോമ്പ് ഉപേക്ഷിക്കരുത്. ഇനി, അന്തരീക്ഷം മൂടിയതാണങ്കില് നിങ്ങള്‍ അത് കണക്കാക്കുക.’കണക്കുകൂട്ടാന്‍ കല്പ്പിച്ചതില്, അതറിയുന്നവര്‍ക്ക് കണക്കുകൂട്ടി തീരുമാനിക്കാം എന്ന സൂചനയുണ്ട്. അതാകട്ടെ, ഇന്നത്തെ കാലഘട്ടത്തില്‍ ഉറപ്പായ അറിവിന്റെ തലത്തിലുള്ളതുമാണ്. ആധുനിക ശാസ്ത്രത്തെക്കുറിച്ച് ചെറിയ വിവരമെങ്കിലുമുള്ളവര്‍ക്ക് അതറിയുന്ന കാര്യമാണ്. അംഗീകരിക്കേണ്ട വസ്തുതകള്മൂന്ന് കാര്യങ്ങള്‍ ഇവിടെ അനിവാര്യമായും അംഗീകരിക്കേണ്ടതുണ്ട്. അതില്‍ ഭിന്നിപ്പുണ്ടാകാന്‍ പാടില്ല. ഒന്ന്, മാസപ്പിറവി ഉറപ്പിക്കുന്ന കാര്യത്തില്‍ വിശാലതയും മൃദുലതയും കാണിക്കണം. ശര്‍ഇന്റെ വ്യക്തമായ പ്രസ്താവനകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഈ വിഷയത്തില്‍ പണ്ഡിതന്മാര് തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് വിശാലതയും സമുദായത്തിന് അനുഗ്രഹവുമാണ്.രണ്ട്, ഇത്തരം വിഷയങ്ങളില്‍ വരുന്ന പിഴവുകള്‍ പൊറുക്കപ്പെടും. ഒരാള്‍ തെറ്റായി താന്‍ റമദാന് അല്ലങ്കില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടു എന്ന് സാക്ഷിപറയുകയും അതിനെത്തുടര്‍ന്ന് ജനങ്ങള്‍ ശഅ്ബാനില്‍ ഒരു ദിവസം നോമ്പു നോല്‍ക്കുകയോ, റമദാനില്‍ ഒരു ദിവസം നോമ്പ് മുറിക്കുകയോ ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കാന്‍ ഏറെ അര്‍ഹനാണ്. അവന് നമ്മോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാനാണ് പറഞ്ഞത്: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ മറക്കുകയോ ഞങ്ങള്‍ക്ക് തെറ്റ് പറ്റുകയോ ചെയ്താല്‍ നീ ഞങ്ങളെ പിടിച്ച് ശിക്ഷിക്കരുതേ.'(അല്‍ബഖറ 286)എത്രത്തോളമെന്നാല്‍ അവര്‍ ദുല്‍ഹിജ്ജ മാസം കണ്ടതില്‍ തെറ്റ് സംഭവിച്ചു. എന്നിട്ട് ദുല്‍ഹിജ്ജ എട്ടിനോ പത്തിനോ അറഫയില്‍ നിന്നു. എങ്കില്‍ അവരുടെ ഹജ്ജ് ശരിയും സ്വീകാര്യയോഗ്യവുമാണ്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയും മറ്റും ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു.മൂന്ന്, മുസ്ലിംകളുടെ നോമ്പിലും പെരുന്നാളിലും മറ്റു ആരാധനാ കര്‍മ്മങ്ങളിലും യോജിപ്പുണ്ടാവുക എന്നത് അനിവാര്യമായ ഒരു കാര്യമാണ്. അങ്ങനെ സംഭവിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, ഒരവസ്ഥയിലും അക്കാര്യത്തല്‍ വീഴ്ചവരുത്താന്‍ പാടില്ല. അതായത്, ലോകത്തെ മുസ്ലിം നാടുകള്‍ക്കിടയില്‍ പൂര്‍ണമായ തോതില്‍ ഐക്യം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ ഭാഗികമായി, ഒരു നാട്ടിലെ മുസ്ലിംകള്‍ക്കിടയിലെങ്കിലും ഐക്യം ഉണ്ടാക്കാന്‍ നാം ശ്രമിക്കേണ്ടതാണ്.ഒരു നാട്ടിലോ ഒരു പട്ടണത്തിലോ മാസപ്പിറവിയുടെ കാര്യത്തില്‍ ഭിന്നിപ്പുണ്ടാവുകയും, ഒരു വിഭാഗം റമദാനാണ് എന്ന പേരില്‍ ഇന്ന് നോമ്പനുഷ്ഠിക്കുകയും, മറുവിഭാഗം ശഅ്ബാനാണ് എന്ന പേരില്‍ ഇന്ന് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തുകൂടാ. അപ്രകാരംതന്നെ, റമദാന്റെ അവസാനത്തില്‍ ഒരു കൂട്ടര് നോമ്പനുഷ്ഠിക്കുകയും മറ്റൊരുകൂട്ടര്‍ പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്തുകൂടാ. ഇത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്.ഭരണാധികാരിയുടെ വിധി, അല്ലെങ്കില്‍ രക്ഷാകര്‍ത്താവിന്റെ തീരുമാനം അഭിപ്രായവ്യത്യാസമുള്ള വിഷയത്തില്‍ അന്തിമമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.അപ്പോള്‍ ഒരു രാജ്യത്തെ ഉത്തരവാദപ്പെട്ട ഒരു കേന്ദ്രം (ഉദാ: പരമോന്നത കോടതി, ഫത്വാ ബോര്‍ഡ്, മതകാര്യവകുപ്പ് എന്നിവ) നോമ്പ് നോല്ക്കാനോ നോമ്പ് അവസാനിപ്പിക്കാനോ തീരുമാനിച്ചാല്‍, അപ്പോള്‍ അന്നാട്ടിലെ മുസ്ലിംകള് അതംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം. കാരണം, അത് നല്ല കാര്യത്തിലെ അനുസരമാണ്. അത് മറ്റൊരു നാട്ടിലെ തീരുമാനത്തിന് എതിരായാരുന്നാലും ശരി.തിരുമേനി (സ) പറഞ്ഞിരിക്കുന്നു: ‘നിങ്ങളുടെ നോമ്പ് നിങ്ങള്‍ നോമ്പനുഷ്ഠിക്കുന്ന അന്നാണ്. നിങ്ങള്‍ നോമ്പ് മുറിക്കുന്നത് നിങ്ങള്‍ നോമ്പു മുറിക്കുന്ന അന്നുമാണ്.’ മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണ്: ‘നിങ്ങള്‍ നോമ്പ് മുറിക്കുന്നത് നിങ്ങള്‍ നോമ്പ് മുറിക്കുന്ന അന്നാണ്. നിങ്ങളുടെ ബലി നിങ്ങള്‍ ബലിയറുക്കുന്ന അന്നുമാണ്.’ഇമാം അല്ഖത്വാബി പറയുന്നു: ഹദീസിന്റെ സാരം, ഇജ്തിഹാദിയായ പ്രശ്നത്തില്‍ വരുന്ന പിഴവില്‍ ജനങ്ങള്‍ക്ക് ഇളവുണ്ട്. അപ്പോള്‍ സമൂഹം ഇജ്തിഹാദ് ചെയ്തു. എന്നിട്ട് മുപ്പത് ദിവസത്തിന് ശേഷമാണ് മാസം കണ്ടത്. എണ്ണം പൂര്‍ത്തിയാവുന്നതു വരെ അവര്‍ നോമ്പ് മുറിച്ചില്ല. ശേഷം മാസം 29 ആണെന്ന് അവര്‍ക്ക് ബോധ്യമായി. എങ്കില്‍ അവരുടെ നോമ്പും പെരുന്നാളും കഴിഞ്ഞുപോയി. അതിന്റെ പേരില്‍ അവര്‍ക്ക് പാപമോ കുറ്റമോ ഇല്ല. അപ്രകാരം തന്നെ, അറഫാദിനത്തിന്റെ വിഷയത്തില്‍ അവര്‍ക്ക് തെറ്റ് പറ്റി. എങ്കില്‍ അത് മടക്കി ചെയ്യേണ്ടതില്ല. അവരുടെ ബലിയും മടക്കി ചെയ്യേണ്ടതില്ല. ഇത് അല്ലാഹു നല്കിയ ഇളവും അടിമകളോടുള്ള അവന്റെ കാരുണ്യവുമാണ്.’ റമദാന് ശേഷം എന്താണ്? പുണ്യങ്ങളുടെ പൂക്കാലമായ റമദാന് ശേഷം എന്താണ് നമ്മുടെ സ്ഥിതി? റമദാനിനെ നാം നന്നായി തന്നെ സ്വീകരിച്ചു. നിര്‍ബന്ധ കര്‍മ്മങ്ങള്‍ വളരെ ഭംഗിയായും കൃത്യമായും ചെയ്തതിനു പുറമെ സുന്നത്തുകളും നിര്‍വഹിച്ചു. ആരാധനകളുടെ മാധുര്യം ആസ്വദിച്ചു. വിശുദ്ധ ഖുര്‍ആന്‍ ധാരാളം പാരായണം ചെയ്തു. എല്ലാ നമസ്കാരങ്ങളും ജമാഅത്തായി തന്നെ നമസ്കരിച്ചു. അല്ലാഹു വിരോധിച്ച മുഴുവന്‍ കാര്യങ്ങളില്‍ നിന്നും വിട്ടു നിന്നു. എന്നാല്‍ റമദാനിനു ശേഷം നമ്മുടെ അവസ്ഥ അങ്ങനെതന്നെയാണോ? റമദാനില്‍ ഇബാദത്തുകളില്‍ നാം കാണിച്ച ആവേശം റമദാന് ശേഷവും നമുക്കുണ്ടോ? ആ ആരാധനകളില്‍ നിന്ന് നമുക്ക് ലഭിച്ച ആത്മീയ അനുഭൂതി ഇന്നും നമുക്ക് ലഭിക്കുന്നുണ്ടോ?നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണിവ. നമ്മില്‍ അധിക പേരും ഇനി മുതല്‍ സുബ്ഹിന്റെ ജമാഅത്തില്‍ പങ്കെടുക്കില്ല. നമ്മില്‍ എത്ര പേര് ഖുര്‍ആന്‍ പാരായണം ഇനിയും തുടരും? റമദാനില്‍ സുന്നത്ത് നമസ്കാരങ്ങള്‍ കാണിച്ച ശുശ്കാന്തി ഇനി നമ്മില്‍ എത്ര പേര്‍ക്കുണ്ടാവും? സംശയമില്ല. ഇനി നമ്മില്‍ അധിക പേരും സുന്നത്തുകള്‍ നിര്‍വഹിക്കുകയില്ല. ഇത്തരമൊരു അവസ്ഥയില്‍ നിന്ന് നാം മോചനം ആഗ്രഹിക്കുന്നുണ്ടോ? റമദാനിന്റെ ആത്മീയ ചൈതന്യവും, ഭയ ഭക്തിയും തുടര്‍ന്നും നില നിര്‍ത്തണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ? റമദാനില്‍ നാം അനുഷ്ഠിച്ച കര്‍മ്മങ്ങള്‍ക്ക് ലഭിച്ച ഇരട്ടിയിരട്ടി പ്രതിഫലങ്ങള്‍ നമുക്കിനി പ്രതീക്ഷിക്കാന്‍ വയ്യ. എന്നു കരുതി, ഇനി നമ്മുടെ നന്മകളും ഇബാദത്തുകളും കുറയ്ക്കാമെന്നാണോ?റമദാന് അവസാനിക്കുന്നതോടെ നമ്മുടെ അനുഷ്ഠാനങ്ങളില്‍ നാം നിര്‍വഹിക്കാതിരിക്കുന്നത് നോമ്പും തറാവീഹ് നമസ്കാരവും മാത്രമാണ്. എന്നാല്‍ നോമ്പു കാലത്തും നാം ചെയ്ത നിരവധി സല്ക്കര്മ്മങ്ങളും ഇബാദത്തുകളും ജീവിതത്തില്‍ ഇനിയും തുടരേണ്ടതുണ്ട്. അല്ലങ്കില്‍ റമദാന്റെ യഥാര്‍ത്ഥ ഉദ്ധേശ്യം നിറവേറ്റപ്പെടാതെ പോകും. ഈ മാസത്തിലൂടെ നാം സംഭരിച്ച ഈമാനിക ആവേശവും ഊര്‍ജ്ജവും വരുന്ന പതിനൊന്ന് മാസക്കാലത്തെക്കും ഉപയോഗപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. ഈ മാസം അവസാനിക്കുന്നതോടെ നിലച്ചു പോകേണ്ടതല്ല നമ്മുടെ സല്‍ക്കര്‍മ്മങ്ങള്‍.റമദാനിന് ശേഷം നമ്മുടെ കര്‍മ്മങ്ങള്‍ക്ക് സ്ഥിരതയുണ്ടാകാനും, റമദാനിലൂടെ നാം നേടിയെടുത്ത ആത്മീയ ഔന്നിത്യം നില നിര്‍ത്തുവാനുമുള്ള ചില നിര്‍ദേശങ്ങളാണ് ചുവടെ. ഇതില്‍ ഏറ്റവും പ്രധാനം കര്‍മ്മങ്ങളെ തുടര്‍ച്ചയായി ചെയ്യാനും അതില്‍ സ്ഥിരത നില നിര്‍ത്താനുമുള്ള സഹായം അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കുകയെന്നതാണ്. അല്ലാഹുവിന്റെ സന്മര്ഗവും അതില്‍ തന്നെ ഉറച്ച് നില്‍ക്കാനുള്ള ഉതവിയും തേടിക്കൊണ്ടിരിക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ‘ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാര്ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ, നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.’2. അല്ലാഹുവിന്റെ ദീനിനെ കുറിച്ചും പ്രവാചക സുന്നത്തിനെ കുറിച്ചും കൂടുതല്‍ പഠിക്കുക. അത്തരം ക്ലാസ്സുകളില്‍, സംരംഭങ്ങളില്‍ പങ്കാളികളാവുക. ആ ഈമാനികാവേശം നിലനിര്‍ത്തുക.3. സഹാബികളുടെയും മഹാന്മാരുടെയും ചരിത്രം സ്മരിക്കുക. അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗ്ഗത്തില്‍ അവരര്‍പ്പിച്ച ത്യാഗ പരിശ്രമങ്ങള്‍ മനസ്സിലാക്കി അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുക. കുടുംബത്തെ വിളിച്ചുണര്‍ത്തുക റമദാനിലെ അവസാന പത്തുദിവസങ്ങളില്‍ പ്രവാചകന് കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്താറുണ്ടായിരുന്നു എന്നാണ് ആയിശ (റ) വ്യക്തമാക്കിയത്. തീര്‍ച്ചയായും, വര്‍ഷത്തിലെ മറ്റു ദിവസങ്ങളിലും പ്രവാചകന് ഇപ്രകാരം സ്വപത്നിമാരെ നമസ്കാരത്തിനായി വിളിച്ചുണര്‍ത്താറുണ്ടായിരുന്നു, പക്ഷെ രാത്രിയില്‍ അല്‍പ്പനേരം നമസ്കരിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇത്. എന്നാല്‍ മറ്റ് സന്ദര്‍ഭങ്ങളെ അപേക്ഷിച്ച് റമദാനിന്റെ അവസാന പത്ത് ദിവസങ്ങളില്‍ ദീര്‍ഘ നേരം നിന്ന് നമസ്കരിക്കുന്നതിന് വേണ്ടിയാണ് പ്രവാചകന് ഭാര്യമാരെ വിളിച്ചുണര്‍ത്തിയിരുന്നത്. ആരാധനക്കായി ഉഴിഞ്ഞിരിക്കുക ആയിശ (റ) പറയുന്നു : ‘വര്‍ഷത്തിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് റമദാനിന്റെ അവസാന പത്ത് രാത്രികളില്‍ പ്രവാചകന് ആരാധനകള്‍ക്കായി ഉഴിഞ്ഞിരിക്കാറുണ്ടായിരുന്നു’ (മുസ്ലിം) പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതന് ഇമാം ശാഫിഈ പറയുന്നു : ‘റമദാനിന്റെ അവസാന പത്ത് രാത്രികളില്‍ ആരാധനകള്‍ക്കായി ഉഴിഞ്ഞിരിക്കലും അതില്‍ ഉത്സാഹം കാണിക്കലും പ്രവാചകചര്യയില്‍ പെട്ടതാണ്’. ‘പ്രവാചകന് മുണ്ട് മുറുക്കി ഉടുക്കാറുണ്ടായിരുന്നു’ എന്ന ആയിശ (റ) ന്റെ ആലങ്കാരിക പ്രയോഗവും ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ പ്രവാചകന് കാണിച്ച ഔത്സുക്യവും ഊര്‍ജ്ജസ്വലതയുമാണ് വ്യക്തമാക്കുന്നത്. ലൈലതുല്‍ ഖദ്റിനെ പ്രതീക്ഷിച്ചിരിക്കുക റമദാനിന്റെ അവസാന പത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലൈലതുല്‍ ഖദ്ര് എന്ന പവിത്രമായ രാവ് ഈ ദിനങ്ങളിലാണെന്നതാണ്. ആയിരം മാസങ്ങളേക്കാള്‍ പവിത്രമായ രാവ്. 84 വര്‍ഷം തുടര്‍ച്ചയായി ആരാധനകള്‍ നിര്‍വഹിച്ചാല്‍ ലഭിക്കുന്ന പുണ്യം ഈയൊരു ദിനത്തിലെ ആരാധനകള്‍ക്ക് കൊണ്ട് മാത്രം നേടിയെടുക്കാന്‍ ഒരു മുസ്ലിമിന് സാധിക്കുന്നു. വിശ്വാസി സമൂഹത്തിന് അല്ലാഹു നല്കിയ മഹത്തായ അനുഗ്രഹമാണിത്. പ്രവാചകനില്‍ നിന്നും അബൂഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്നു : ‘അല്ലാഹുവില്‍ വിശ്വസിച്ചും അവന്റെ തൃപ്തി കാംക്ഷിച്ചും ലൈലതുല്‍ ഖദ്റില്‍ പ്രാര്‍ഥനയില്‍ മുഴുകിയവന്റെ കഴിഞ്ഞകാല പാപങ്ങളെല്ലാം പൊറുത്തു കൊടുക്കപ്പെടും’ (ബുഖാരി, മുസ്ലിം) ഒറ്റയായ ദിനങ്ങളിലാണ് ലൈലതുല്‍ ഖദ്ര് ഉണ്ടാകുകയെന്ന് പ്രവാചകനില്‍ നിന്നും ആയിശ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം. ‘റമദാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്റിനെ പ്രതീക്ഷിക്കുക’ (ബുഖാരി, മുസ്ലിം). ഉബയ്യിബ്നു കഅ്ബില്‍ നിന്നുമുള്ള ഒരു റിപ്പോര്‍ട്ടില്‍ ലൈലതുല്‍ ഖദ്റിന് കൂടുതല്‍ സാധ്യതയുള്ള ദിവസം റമദാന് 27 ആണെന്ന് കാണാം. ‘അല്ലാഹുവാണേ, ആ ദിവസം ഏതാണെന്ന് എനിക്കറിയാം. അല്ലാഹുവിന്റെ പ്രവാചകന് ആരാധനകളില്‍ മുഴുകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ട ദിവസമാണത്. റമദാനിന്റെ 27 ാമത്തെ രാത്രിയാണത്’ (മുസ്ലിം). അതുകൊണ്ട് റമദാനിന്റെ അവസാന പത്ത് ദിവസങ്ങളില്‍ വിശ്വാസി വ്യത്യസ്തങ്ങളായ ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകണം. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും നാഥനോട് പാപമോചനം തേടിയും ദിക്റുകള്‍ വര്‍ധിപ്പിച്ചും കഴിച്ചു കൂട്ടുക. ‘ലൈലതുല്‍ ഖദ്റിനെ പ്രതീക്ഷിച്ചിരിക്കേണ്ടത് ആരാധനാ കര്‍മ്മങ്ങളില്‍ അധികമായി മുഴുകിയാണെന്ന്’ പ്രവാചകന് പറഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞിരിക്കുന്നു : ‘വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്. ആ രാവില്‍ മലക്കുകളും ജിബ്രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി. പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും.’ (അല്‍ഖദ് ര്‍ 3-5) ഇഅ്തികാഫിന്റെ പത്ത് റമദാനിന്റെ അവസാന പത്തില്‍ നിര്‍വഹിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമാണ് ഇഅ്തികാഫ്. ആയിശ (റ) പറഞ്ഞു : ‘പ്രവാചകന് (സ) മരണപ്പെടുന്നത് വരെ റമദാനിന്റെ അവസാന പത്തു ദിവസങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പത്നിമാരും അത് തുടര്‍ന്നിരുന്നു’ (ബുഖാരി, മുസ്ലിം). അല്ലാഹുവുമായുള്ള ഹൃദയബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിനുള്ള മാര്‍ഗമാണ് ഇഅ്തികാഫ്. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ സാമീപ്യവും തേടിയാണ് ഓരോ വ്യക്തിയും ഇഅ്തികാഫ് അനുഷ്ഠിക്കുന്നത്. ഇഅ്തികാഫ് അനുഷ്ഠിക്കുന്ന വ്യക്തി അത്യാവശ്യങ്ങള്‍ക്കല്ലാതെ പള്ളിയില്‍ നിന്നും പുറത്ത് പോകരുത്. ഇഅ്തികാഫിലായിരിക്കുമ്പോള്‍ അഞ്ചു നേരത്തെ നമസ്കാരത്തിന് പുറമെ മറ്റു ഐഛിക കര്‍മ്മങ്ങളിലും ദൈവിക സ്മരണയിലും ഖുര്‍ആന്‍ പാരായണത്തിലുമായി കഴിച്ചു കൂട്ടണം. അതോടൊപ്പം അനാവശ്യ സംസാരങ്ങളും വര്‍ജിക്കണം. ദാനശീലം വര്‍ധിപ്പിക്കുക വിശ്വാസികള്‍ പിശുക്ക് കാണിക്കാതെ ഉദാരതയില് മുന്നേറേണ്ട ദിനങ്ങളാണിത്. അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : ‘അല്ലാഹുവിന്റെ പ്രവാചകന് ധാരാളമായി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന ആളായിരുന്നു, റമദാനിലായിരുന്നു പ്രവാചകന് ഏറ്റവും കൂടുതല്‍ ദാനധര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നത്. എല്ലാ റമദാനിലും ജിബ്രീല്‍ പ്രവാചകനുമായി കൂടിക്കാഴ്ച്ച നടത്തുകയും പ്രവാചകന് ജിബ്രീലിന് വിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു കൊടുക്കുകയും ചെയ്യും. ജിബ്രീലുമായുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞാല്‍ പ്രവാചകന് അത്യധികം ഔദാര്യവാനാകും’ (ബുഖാരി, മുസ്ലിം) ഇമാം നവവി പറയുന്നു : ‘ ഉദാരതയും മഹാമനസ്തകയും റമദാന് പ്രോത്സാഹിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് അവസാന പത്ത് ദിവസങ്ങളില്‍. അപ്രകാരം ചെയ്യുന്നതിലൂടെ നമ്മളുടെ മാര്‍ഗദര്‍ശിയായ പ്രവാചകനെ പിന്തുടരാനാണ് നാം ശ്രമിക്കുന്നത്. നന്മകള്‍ക്ക് മറ്റ് മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന അനുഗ്രഹീത മാസമാണിത്. അതുപോലെ ജനങ്ങള്‍ നോമ്പിലും മറ്റു ആരാധനാ കര്മ്മങ്ങളിലുമായി കൂടുതല്‍ മുഴുകുന്ന ഈ മാസത്തില്‍ അവര്‍ അവരുടെ ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു, അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് സഹായം ആവശ്യമായിരിക്കും’. സ്രഷ്ടാവിന്റെ നോട്ടസ്ഥാനം നന്നാക്കുക മനുഷ്യന്റെ മറ്റ് അവയവങ്ങളെ അപേക്ഷിച്ച് വളരെയധികം സൂക്ഷിക്കേണ്ട ഒന്നാണ് മനുഷ്യമനസ്സ്. മനുഷ്യമനസ്സുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. മഹാനായ ഇമാം ഗസ്സാലി മനസ്സുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മനസ്സിനെ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അതില്‍ വിവരിക്കുന്നു. മനസ്സ് വളരെ ഗോപ്യമാണെങ്കിലും സ്രഷ്ടാവായ അല്ലാഹുവിന്റെ മുന്നില്‍ അത് തുറന്ന പുസ്തകമാണ്. നിങ്ങളുടെ മനസ്സുകള്‍ മറച്ചു വെക്കുന്നതൊക്കെയും അവനറിയുന്നു എന്നത് അത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. മറ്റൊരു പ്രവാചക വചനത്തില്‍ പറയുന്നത് അല്ലാഹു നിങ്ങളുടെ രൂപഭാവങ്ങളിലേക്കോ ശരീരത്തിലേക്കോ അല്ല നോക്കുന്നത്, മറിച്ച് അവന് നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണെന്നാണ്. സര്‍വലോക രക്ഷിതാവിന്റെ ദൃഷ്ടി പതിയുന്ന ഇടത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ചെയ്യുന്നത്. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അല്ലാഹു നോക്കുന്നു എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നതിന്റെ പ്രസക്തി അതാണെന്ന് ഗസ്സാലി പറയുന്നു. മറ്റാരുടെയും നോട്ടം എത്താത്ത ഹൃദയം അല്ലാഹുവിന്റെ സവിശേഷമായ ശ്രദ്ധ പതിയുന്ന ഇടമാണ്. സൃഷ്ടികളുടെ ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങള്‍ വൃത്തിയാക്കാന്‍ ഏറെ പാടുപെടുന്നവരാണ് നമ്മള്. വൃത്തിയും ശുചിത്വവും അടിസ്ഥാനപരമായ ആവശ്യമാണെങ്കിലും മനുഷ്യരുടെ കാഴ്ച്ചയില്‍ പെടുന്ന കാര്യങ്ങള്‍ വൃത്തിയാക്കാന്‍ നാം കൂടുതല്‍ ശ്രദ്ധ നല്കുന്നു. അതിന്റെ ഭാഗമായിട്ടാണ് നാം ശരീരവും, വസ്ത്രവും, വീടും പരിസരവുമെല്ലാം ശുദ്ധിയാക്കുന്നത്. സൃഷ്ടികളുടെ നോട്ടമെത്തുന്ന ഇടങ്ങള്‍ വൃത്തിയാക്കാന്‍ വളരെയധികം ബദ്ധപ്പാട് കാണിക്കുന്ന മനുഷ്യന് സ്രഷ്ടാവിന്റെ നോട്ടസ്ഥാനം വൃത്തിയാക്കുന്നതില്‍ എത്രത്തോളം താല്പര്യമാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആശ്ചര്യത്തോടെ ചോദിക്കുന്നു. എന്നാല്‍ സ്രഷ്ടാവിന്റെ മാത്രം നോട്ടം എത്തുന്ന അവിടത്തെ ഏതെങ്കിലും അഴുക്ക് ഒരു സൃഷ്ടി കാണുകയാണെങ്കില്‍ അവനെ ആട്ടിയോടിക്കുമായിരുന്നു. അത്തരം ഒരുപാട് അഴുക്കുകള്‍ അടിഞ്ഞു കിടക്കുന്നതാണ് ലോകരക്ഷിതാവിന്റെ നോട്ടസ്ഥാനമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം പറയുന്ന മറ്റൊരു കാര്യം മനുഷ്യമനസ്സ് എന്നത് ഉന്നതമായ ഒരുപാട് വസ്തുക്കള്‍ ശേഖരിച്ച് വെക്കുന്ന പാത്രമാണെന്നാണ്. മനുഷ്യന്റെ ബുദ്ധി, ജ്ഞാനം, അറിവ്, തിരിച്ചറിവ്, ഉള്‍ക്കാഴ്ച്ച തുടങ്ങിയ മഹത്തായ സംഗതികളുടെ ഇരിപ്പിടമാണത്. ഒരു സാധനത്തിന്റെ മൂല്യത്തിനനുസരിച്ച പാത്രത്തിലാണ് അവ സൂക്ഷിച്ചു വെക്കാറുള്ളത്. ‘പാല്പായസം കോളാമ്പിയില്‍ വിളമ്പുക’ എന്ന ചൊല്ല് പരിചിതമാണല്ലോ. ഒരു വസ്തു സൂക്ഷിച്ചു വെക്കുന്ന പാത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നാണത് വ്യക്തമാക്കുന്നത്. അതുകൊണ്ട് ഒരുപാട് നല്ല സംഗതികള്‍ സൂക്ഷിച്ച് വെക്കേണ്ട ഹൃദയമെന്ന പാത്രം വളരെയ വൃത്തിയായിരിക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്ന മറ്റൊരു കാര്യം ഒരുപാട് അന്തര്വൈരികളുടെ സങ്കേത സ്ഥാനവും കൂടിയാണത്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയെ ഭാരതീയ തത്വശാസ്ത്രത്തില്‍ ഷഡ് വൈരികളായി കണക്കാക്കുന്നുണ്ട്. അഷ്ടവൈരികള് എന്നും ചിലര്‍ എണ്ണിയിട്ടുണ്ട്. ഈ വൈരികളെ വേണ്ട വിധം നിയന്ത്രിക്കണമെങ്കില്‍ മനസ്സിന്റെ ശുദ്ധീകരണം വളരെ പ്രധാനമാണ്. നമ്മുടെ കണ്ണിനെയും കാതിനെയും മറ്റവയവങ്ങളെയും നിയന്ത്രിക്കുന്നത് പോലെ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല. വേണ്ടാത്ത കാഴ്ച്ചകളില്‍ നിന്ന് കണ്ണുകളെ മൂടിവെക്കാന്‍ കണ്‍പോളകളുണ്ട്. കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തിവെക്കാം. അനാവശ്യ സംസാരത്തില്‍ നിന്ന് വിട്ടു നില്ക്കാന് വായ അടച്ചു വെക്കാം. എന്നാല്‍ മനസ്സിലേക്ക് വരുന്ന കാര്യങ്ങളെ തടഞ്ഞു വെക്കാന്‍ അത്തരം ഒരു മൂടി നിലവിലില്ല. മനസ്സ് സ്വയം നിരാകരിച്ചാല്‍ മാത്രമേ അവയെ തടഞ്ഞു വെക്കാന്‍ സാധിക്കുകയുള്ളൂ. സ്വയം ശുദ്ധിയുള്ള ഒന്നായി മനസ്സ് നിലകൊള്ളുമ്പോള്‍ മാത്രമേ അത്തരത്തില്‍ നിരാകരിക്കാന്‍ അതിന് സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അതിനെ ശുദ്ധമായി സൂക്ഷിക്കുന്നതിന് ഏറെ പ്രധാന്യമുണ്ട്. മനസ്സ് നന്നാവുമ്പോഴാണ് തെറ്റായ കാഴ്ച്ചക്ക് നേരെ കണ്ണ് ചിമ്മാനും, മോശമായ സംസാരത്തില്‍ നിന്ന് ചെവി പൊത്താനും സാധ്യമാവുന്നത്. മനുഷ്യനിലെ അനുസരിക്കപ്പെടുന്ന രാജാവാണ് അവന്റെ മനസ്സെന്ന് ഇമാം ഗസ്സാലി പറയുന്നുണ്ട്. ഹൃദയം എന്നുള്ളത് രാജാവാണ്. യഥാ രാജ തഥാ പ്രജ എന്നു പറയാറുണ്ട്. ശരീരത്തിലെ മറ്റു അവയവങ്ങളെല്ലാം ആ രാജാവിന്റെ പ്രജകളാണ്. നല്ല രാജാവ് നല്ല കല്പനകളേ നല്‍കുകയുള്ളൂ. നല്ല കല്പനകള് ലഭിക്കുന്ന പ്രജകള്‍ നല്ല കാര്യങ്ങളേ ചെയ്യുകയുള്ളൂ. മനുഷ്യ ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്, അത് നന്നായാല്‍ മുഴുവന്‍ ശരീരവും നന്നായി എന്ന് പ്രവാചകന്(സ) പറഞ്ഞത് അക്കാരണത്താലാണ്. മനുഷ്യ ശരീരത്തില്‍ ഒരു വിഷം കടന്നു കയറിയാല്‍ അത് പുറത്തു കളയാനുള്ള സംവിധാനങ്ങളുണ്ട്. മനുഷ്യന്റെ ആമാശയത്തിലെത്തിയ വിഷം ചിലപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് പുറത്തു പോയേക്കും. എന്നാല്‍ ഹൃദയത്തില്‍ കയറി കൂടിയിട്ടുള്ള വിഷം പുറത്തു കളയല്‍ അത്ര എളുപ്പമല്ല. ചിലപ്പോള്‍ മരണം വരെയും അത് അവനില്‍ തന്നെ നിലനിന്നേക്കും. എപ്പോഴാണ് അത് ഉയര്‍ന്നു വരികയെന്ന് പറയാന്‍ സാധിക്കുകയില്ല. മനസ്സ് എന്നത് എഴുപത് പിശാചുക്കളേക്കാള്‍ മോശമാണെന്ന് ഒരു കവി പാടിയിട്ടുണ്ട്. തന്റെ ഹൃദയം ശുദ്ധമായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരുമാണ്. അതില്‍ ഒരു തുള്ളി വിഷം പോലും കലരാതിരിക്കാന്‍ നാം സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. മനുഷ്യമനസ്സ് എന്നത് ഒരു ശിശുവിനെ പോലെയാണ്, നിര്‍ബന്ധപൂര്‍വം അതിന്റെ മുലകുടി മാറ്റിയില്ലെങ്കില്‍ യുവാവായാലും അവന്റെ മുലകുടി മാറുകയില്ലെന്ന് ഇമാം ബൂസൂരി അദ്ദേഹത്തിന്റെ ബുര്‍ദയില്‍ പാടിയിട്ടുണ്ട്. ഇത്തരം ഒരു നിര്‍ബന്ധ ബുദ്ധി ഹൃദയത്തെ ശുദ്ധമായി നിലനിര്‍ത്തുന്നതില്‍ നാം മുറുകെ പിടിക്കേണ്ടതുണ്ട്. നോമ്പിന്റെ മര്യാദകള്‍ നോമ്പനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പാതിരാ ഭക്ഷണം നോമ്പനുഷ്ഠിക്കുന്നവര്‍ വെളുപ്പാന്‍ നേരത്തിന് മുമ്പായി എന്തെങ്കിലും ഭക്ഷിക്കുന്നതു നല്ലതാണ്. രാത്രിപാതിയായതുമുതല് പ്രഭാതോദയത്തിനു മുമ്പുവരെയാണ് അതിന്റെ സമയം. നബി(സ) പറഞ്ഞതായി അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു: (പാതിരാഭക്ഷണം അനുഗ്രഹമാണ്. അതിനാല്‍ അത് ഉപേക്ഷിക്കരുത്. അത് ഒരിറക്ക് വെള്ളം കുടിച്ചുകൊണ്ടായാലും മതി. കാരണം, പാതിരാഭക്ഷണം കഴിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുന്നു. മലക്കുകള്‍ അവര്‍ക്ക് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.) കിഴക്കെ ചക്രവാളത്തില്‍ പ്രകാശത്തിന്റെ ആദ്യകിരണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രഭാതം. പ്രഭാതമായെന്ന് മനസ്സിലാകുംവരെ ഭക്ഷണം കഴിക്കാം. അതുവഴി നോമ്പിന് ഭംഗം വരുന്നില്ല. പ്രഭോതോദയത്തിനു ശേഷം ഭക്ഷണം കഴിക്കാവതല്ല. ഖുര്‍ആന്‍ പറയുന്നു: (കറുത്ത രേഖയില്‍നിന്ന് പ്രഭാതമാകുന്ന വെള്ളിരേഖ പ്രത്യക്ഷപ്പെട്ടതായി നിങ്ങള്‍ക്ക് വ്യക്തമാകുംവരെ തിന്നുകയുംകുടിക്കുകയും ചെയ്തുകൊള്ളുക. പിന്നെ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക البقرة:187)) ഈ ഭക്ഷണം പ്രഭാതോദയത്തിന് തൊട്ടുമുമ്പാവുന്നതാണ് ഉത്തമം. അംറുബ്നുമൈമൂന്‍ (റ) പറയുന്നു: (നബി (സ)യുടെ അനുചരര്‍ വേഗം നോമ്പ്മുറിക്കുന്നവരും വൈകിമാത്രം പാതിരാഭക്ഷണംകഴിക്കുന്നവരുമായിരുന്നു.) 2. അസ്തമയം ഉറപ്പായാല്‍ വേഗം നോമ്പ് മുറിക്കുക. നബി (സ) പറഞ്ഞതായി സഹ്ലുബ്നു സഅദ് (റ) ഉദ്ധരിക്കുന്നു:(വേഗത്തില്‍ നോമ്പ് മുറിക്കുന്ന കാലത്തോളം ജനങ്ങള്‍ ന•യിലായിരിക്കും.) നോമ്പ് മുറിക്കുന്നത് ഈത്തപ്പഴം തിന്നുകൊണ്ടോ അതില്ലാത്തപക്ഷം വെള്ളം കുടിച്ചുകൊണ്ടോ ആവുന്നതും ഈത്തപ്പഴം ഒന്ന്, മൂന്ന് എന്നിങ്ങനെ ഒറ്റയാവുന്നതും നല്ലതാണ്. അനസ് (റ) പറയുന്നു: (നബി(സ) നമസ്കരിക്കുംമുമ്പ് ഏതാനും ‘റുത്വബ്’ തിന്നുകൊണ്ട് നോമ്പു മുറിക്കുകയായിരുന്നു പതിവ്. ‘റുത്വബ്’ ഇല്ലെങ്കില്‍ ഈത്തപ്പഴം തിന്നുകൊണ്ട് . അതുമില്ലെങ്കില്‍ ഏതാനും ഇറക്ക് വെള്ളം കുടിക്കും.) ഇവ്വിധം ലഘുവായി നോമ്പ് തുറന്ന് നമസ്കരിച്ചശേഷം ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം എടുത്തുവെച്ചിട്ടുണ്ടെങ്കില്‍ ഭക്ഷണാനന്തരം നമസ്കരിക്കുന്നതാണ് ഉത്തമം. നബി(സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു: (ഭക്ഷണം മുമ്പില്‍ കൊണ്ടുവെച്ചിട്ടുണ്ടെങ്കില്‍ മഗ്രിബ് നമസ്കരിക്കും മുമ്പ് നിങ്ങള്‍ അതു കഴിച്ച് തുടങ്ങുക. ഭക്ഷണത്തിനുമുമ്പ് ധൃതിയില്‍ നമസ്കരിക്കണമെന്നില്ല.) 3. നോമ്പ് സമയങ്ങളിലും നോമ്പ് മുറിക്കുമ്പോഴും പ്രാര്‍ഥിക്കുക. നബി (സ) പറയുന്നു: (മൂന്നുപേരുടെ പ്രാര്‍ഥന തള്ളിക്കളയുകയില്ല. നോമ്പുകാരന്റെ പ്രാര്‍ഥന, അയാള്‍ നോമ്പുമുറിക്കുംവരെ; നീതിമാനായ ഭരണാധികാരി; മര്ദ്ദിതന്.) 4. നോമ്പിന് ഇണങ്ങാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുക. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: (തീനും കുടിയും ഉപേക്ഷിക്കലല്ല വ്രതം. അനാവശ്യവാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കലാണ് വ്രതം. ആരെങ്കിലും നിന്നെ അസഭ്യം പറഞ്ഞാല്‍ അല്ലെങ്കില്‍ നിന്നോട് അവിവേകം ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞേക്കുക.) 5. നോമ്പുള്ളപ്പോള്‍ പല്ലുതേച്ച് വായ വൃത്തിയാക്കുക. ഉച്ചയ്ക്കു മുമ്പ്, ശേഷം എന്ന ഭേദം ഇക്കാര്യത്തിലില്ല. ആമിറുബ്നു റബീഅ (റ) പറയുന്നു: (കണക്കാക്കാനാവാത്തത്ര തവണ, നോമ്പുകാരനായിരിക്കെ നബി (സ) ദന്തശുദ്ധി വരുത്തുന്നതു ഞാന്‍ കണ്ടിട്ടുണ്ട്്.) 6. ഖുര്‍ആന്‍ പഠന പാരായണവും ദാനവും ഖുര്‍ആന്‍ പഠനം, പാരായണം, ദാനം എന്നിവയ്ക്ക് നോമ്പുകാലത്ത് സവിശേഷ പ്രാധാന്യമുണ്ട്്. ഇബ്നു അബ്ബാസ് (റ) പറയുന്നു: (നബി (സ) ജനങ്ങളില്‍ ഏറ്റവും വലിയ ഉദാരനായിരുന്നു. നബി(സ) കൂടുതല്‍ ഉദാരനാവുക റമദാനില്‍ ജിബ്രീല്‍ അദ്ദേഹത്തെ വന്നുകാണുമ്പോഴായിരുന്നു. ജിബ്രീലാകട്ടെ റമദാനില്‍ എല്ലാ രാത്രിയിലും നബി(സ)യുടെ അടുക്കല്‍ വന്ന് ഖുര്‍ആന്‍ പാരായണം ചെയ്യിക്കും. അപ്പോള്‍ നബി(സ) അടിച്ചുവീശുന്ന കാറ്റിനെക്കാള്‍ ഉദാരനായിരിക്കും.) 7. റമദാനിന്റെ അവസാനത്തെ പത്തുദിവസങ്ങളില്‍ ആരാധനയില്‍ കൂടുതല്‍ മുഴുകുക. ആയിശ (റ) പറയുന്നു: (അവസാനത്തെ പത്തുദിവസങ്ങളില്‍ നബി (സ) രാത്രി സജീവമാക്കും. വീട്ടുകാരെ വിളിച്ചുണര്‍ത്തും, അരമുറുക്കിയുടുക്കും.) രാത്രി നമസ്കാരം, ദീര്‍ഘമായ ഖുര്‍ആന്‍ പാരായണം, ദിക്ര്, ദുആ എന്നിവ അധികരിപ്പിക്കുകയാണുദ്ദേശ്യം. വ്രതത്തിന്റെ ആരോഗ്യശാസ്ത്രം മനുഷ്യശരീരത്തിന് ഒരു വ്യവസ്ഥയും ക്രമവുമുണ്ട്. ശരീരകലകൡ വ്യത്യസ്ത രീതിയില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളും അവയെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന കേന്ദ്രങ്ങളും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഒരു രൂപവും ക്രമവും ശരീരത്തിന് പ്രദാനം ചെയ്യുന്നു.ഇന്ദ്രിയവ്യവസ്ഥകളെ ചിട്ടപ്പെടുത്തുകയും വ്യവസ്ഥാപിതമായി അവയെ ക്രമീകരിക്കുകയും അതുവഴി ശാരീരികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നതില്‍ വ്രതത്തിന്റെ പങ്ക് നിസ്തുലമാണ്.മനുഷ്യപ്രകൃതിയുടെ മതമാണ് ഇസ്ലാം. അതിന്റെ ആചാരക്രമങ്ങളും കര്‍മ-അനുഷ്ഠാനങ്ങളും പ്രകൃതിയുടെ പുരോഗമനാത്മകവും നിര്‍മാണാത്മകവുമായ വ്യവഹാരങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അവ പ്രകൃതിയുടെ താല്പര്യവും ശരീരവ്യവസ്ഥയുടെ ചാലകവുമാകുന്നു. ഇസ്ലാമിലെ വ്രതം അടിസ്ഥാനപരമായി മതപരവും ആത്മീയവുമായ ജീവിതവിശുദ്ധി ലക്ഷ്യമിടുമ്പോള്‍ തന്നെ, തല്‍ഫലമായി സാധ്യമാകുന്ന ഭൗതികവും ശാരീരികവുമായ നേട്ടങ്ങളെ അത് പാടെ നിരാകരിക്കുന്നില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തി യൗവനയുക്തമായ ശരീരവും മനസ്സും പ്രദാനം ചെയ്യുക എന്നതാണ് വ്രതത്തിന്റെ ഭൗതിക ഫലം. ആരോഗ്യപരിപാലനത്തിനും രോഗശമനത്തിനും വ്രതം അത്യാവശ്യമാണെന്ന് ഇപ്പോള്‍ ആരോഗ്യ ലോകം തത്വത്തില്‍ ആംഗീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിലെ പൊരുത്തക്കേടുകള്‍, അമിതാഹാരം, ക്രമരഹിതമായ ഭോജനം എന്നിവയാണ് ഒട്ടുമിക്ക രോഗങ്ങളുടെയും ഹേതുവായി ഗണിക്കപ്പെടുന്നത്. അമിതാഹാരം മൂലം ഭക്ഷണം ശരിയാംവണ്ണം ദഹിക്കാത്ത അവസ്ഥ സംജാതമാകുന്നു. ഇത് ഫലത്തില്‍ ദഹനവ്യവസ്ഥയെ താറുമാറാക്കുന്നു. തല്‍ഫലമായി അടിഞ്ഞുകൂടുന്ന ‘മാലിന്യങ്ങള്‍’ ചേര്‍ന്ന് ദുര്‍മേദസ്സ് ആയിത്തീരുന്നു. ഒട്ടേറെ രോഗങ്ങള്‍ക്ക് ഇത് കാരണമായി ഭവിക്കുന്നു. ക്രമരഹിതമായ ആഹാരരീതി ജീവിതത്തിലെ ആഗിരണത്തെയും ദഹനത്തെയും പ്രതികൂലമായി ബാധിക്കുകയും അതുവഴി ഒട്ടേറെ രോഗങ്ങള്‍ക്ക് ഹേതുവായി മാറുകയും ചെയ്യുന്നു. സുദീര്ഘങ്ങളല്ലാത്ത നിരാഹര-ഉപവാസ രീതികള്‍ ദഹനവ്യവസ്ഥയ്ക്ക് വേണ്ടത്ര വിശ്രമം നല്കുന്നു. ക്ലിപ്തപ്പെടുത്തിയ സമയം വിശന്നിരിക്കുക വഴി, പതിവായി ശരീരത്തില്‍ നടക്കുന്ന ദഹനപ്രക്രിയ എന്ന ജോലിഭാരത്തിന്റെ ബാധ്യതയില്‍ നിന്ന് അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നു. തല്‍ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടിയ ദുര്‍മേദസ്സ് എന്ന മാലിന്യം ദീപനത്തിന് വിധേയമാക്കി നീക്കം ചെയ്യപ്പെടുന്നു. ദഹനപ്രക്രിയയുടെ ജോലിഭാരം ലഘൂകരിക്കുക വഴി കരള്‍, വൃക്ക, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമവും കൂടുതല്‍ കരുത്തും പ്രവര്ത്തിനക്ഷമതയും ലഭ്യമാകുന്നു. വ്രതത്തിന്റെ മറ്റൊരു നേട്ടം, തെറ്റായ രീതിയിലുള്ള പോഷണപരിണാമങ്ങളും ആഗിരണപ്രക്രിയകളും ക്രമീകരിക്കുന്നുവെന്നതാണ്. ആന്തരികാവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം കിട്ടുന്നത് വിസര്‍ജനാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ക്രമരഹിതമായ പോഷണ പരിണാമങ്ങള്‍ തടയാനും സഹായകമാകുന്നു. കരളിന്റെയും പിത്താശയത്തിന്റെയും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ആവശ്യമായ വിശ്രമം നല്‍കുകയും ചെയ്യുന്നു. ഇതുവഴി രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണം വര്‍ധിക്കുകയും പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിമത്താക്കുകയും ചെയ്യുന്നു. തലച്ചോറിലെയും ഞരമ്പുകളിലെയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും കൊഴുപ്പ് ഉപയോഗിച്ചൊഴിവാക്കുകയും ചെയ്യുന്നത് വഴി ബുദ്ധിയും ഗ്രഹണശേഷിയും ഞരമ്പുകളുടെ സംവേദനക്ഷമതയും വര്‍ധിപ്പിക്കുന്നു വ്രതാനുഷ്ഠാനം ആത്മാവിനെ ആരോഗ്യദൃഢമാക്കാന്‍ ലഭിക്കുന്ന ഏറ്റവും നല്ല മാര്‍ഗമാണെങ്കില്‍, ശരീരത്തെ അരോഗമാക്കി ശക്തിപ്പെടുത്താന്‍ ലഭ്യമാകുന്ന ഏറ്റവും നല്ല ഉപാധിയും വ്രതം തന്നെയാണ്. ആമാശയത്തിന് ലഭിക്കുന്ന വിശ്രമവും ഉപദ്രവകരമായ പദാര്‍ഥങ്ങളുടെ പുറംതള്ളലിലും ഒട്ടേറെ രോഗങ്ങളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുകയും പല രോഗങ്ങളുടെയും വ്യാപനം തടയുകയും ചെയ്യുന്നു. ‘നോമ്പനുഷ്ഠിക്കുക, ആരോഗ്യവാന്മാരാകുക’ (ത്വബ്റാനി) എന്ന മുഹമ്മദ് നബി(സ)യുടെ വചനം ആത്മീയവും ശാരീരികവുമായി വ്രതം നല്കുന്ന സല്‍ഫലങ്ങളിലേക്ക് വെളിച്ചം വീശുന്നു. ആഹാരത്തിലെ ആവശ്യഘടകങ്ങള്‍ ശരീരവളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ പ്രദാനം ചെയ്യുക, അപചയ പ്രവര്‍ത്തനങ്ങള്‍ മൂലം ശരീരത്തിനുണ്ടാകുന്ന തേയ്മാനങ്ങളും അറ്റകുറ്റങ്ങളും നികത്തുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുക എന്നിവയാണ് ആഹാരം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആഹാരത്തില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങള്‍ താഴെ വിവരിക്കുന്നവയാണ്: 1. അന്നജം (carbohydrates), 2. കാല്‍സ്യം(protein), 3. കൊഴുപ്പ് (fat), 4. ലവണങ്ങള്‍ (minerals), 5. വിറ്റാമിനുകള്‍ (vitamins), 6. വെള്ളം (water). അന്നജം ഇന്ധനപ്രധാനമായവയാണ് അന്നജങ്ങള്‍. ശരീരതാപമായും ഊര്‍ജമായും ഉപയോഗിക്കപ്പെടുന്നതിന്റെ കലോറിമാനം ആഗിരണം ചെയ്യുന്ന അന്നജത്തിന്റെ കലോറിമാനത്തിന് തുല്യമാണ്. അന്നജ ആഗിരണം കുറയുമ്പോള്‍ ശരീരം അതിന്റെ സൂക്ഷിപ്പു മുതലിലടങ്ങിയ മാംസ്യവും കൊഴുപ്പും അപചയ പ്രവര്‍ത്തനങ്ങള്‍ (catabolism) വഴി ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അന്നജ ആഗിരണം കൂടുമ്പോള്‍ അത് മറ്റു രൂപങ്ങളില്‍ സൂക്ഷിക്കുകയും അത് വര്‍ധിച്ച് ‘പൊണ്ണത്തടി’ (obesity) ഉണ്ടാകുകയും ചെയ്യുന്നു. ഒരുഗ്രാം അന്നജം 4.1 കലോറി ഊര്‍ജം ഉത്പാദിപ്പിക്കുന്നു. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 2000 മുതല്‍ 2500 വരെ ഊര്‍ജം ആവശ്യമാണ്. കൂടുതല്‍ അധ്വാനിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ കലോറി ആവശ്യമാണ്. പഞ്ചസാര, ധാന്യങ്ങള്‍, കിഴങ്ങുകള്‍, പഴങ്ങള്‍ എന്നിവയില്‍ അന്നജം അധികമായുണ്ട്. മാംസ്യം ശരീരഭാഗങ്ങളുടെ നിര്‍മിതിക്ക് മാംസ്യം അത്യന്താപേക്ഷിതമാണ്. ശരീരകോശങ്ങള്‍ (സെല്ലുകള്‍) മാംസ്യവും വെള്ളവുമടങ്ങിയ ‘പ്രോട്ടോപ്ലാസം’ കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. പുതിയ കോശങ്ങളുടെ നിര്മിതിക്കുപുറമെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വഴി കോശങ്ങള്‍ക്ക് സംഭവിക്കുന്ന തേയ്മാനം പരിഹരിക്കലും മാംസ്യങ്ങളുടെ ധര്‍മമാണ്. മുട്ട, മാംസം, മത്സ്യം, നിലക്കടല, ബദാം, പരിപ്പ്, പയര്‍ എന്നിവയില്‍ കൂടുതല്‍ മാംസ്യമുണ്ട്. കൊഴുപ്പുകള്‍ ശാരീരികാവശ്യത്തിന് ഉപയുക്തമായ ഇന്ധനം കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് കൊഴുപ്പിനാണ്. ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റും ഒരു ഗ്രാം മാംസ്യവും 4.1 കലോറി വീതം ഊര്‍ജം പ്രദാനം ചെയ്യുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് 9.4 കലോറി ഊര്‍ജം പ്രദാനം ചെയ്യുന്നു. മാംസം, മത്സ്യം, സസ്യ എണ്ണകള്‍ എന്നിവയില്‍ കൂടുതല്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ലവണങ്ങള്‍ ശാരീരികാവയവങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ലവണങ്ങള്‍ അന്ത്യന്താപേക്ഷിതമാണ്. ശരീരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സന്തുലനത്തിലും ലവണങ്ങള്‍ക്ക് പങ്കുണ്ട്. വിറ്റാമിനുകള്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെയേറെ ആവശ്യമാണ് വിറ്റാമിനുകള്‍. പ്രധാന വിറ്റാമിനുകള്‍ എ,ബി,സി,ഡി,ഇ,കെ എന്നിവയാണ്. എ,ഡി,ഇ,കെ വിറ്റാമിനുകള്‍ കൊഴുപ്പുലായകമെന്നും മറ്റുള്ളവ ജലലായകമെന്നും അറിയപ്പെടുന്നു. വെള്ളം ശരീരത്തിന്റെ അധികഭാഗവും വെള്ളമാണ്. രക്തത്തിന്റെ പത്തില്‍ ഒന്‍പത് ഭാഗവും മാംസത്തിന്റെ നാലില്‍ മൂന്ന് ഭാഗവും വെള്ളമാണ്. അകത്തേക്ക് കഴിക്കുന്ന വെള്ളത്തിന് പുറമെ, ശരീരത്തിലെ ഉപാപചയ പ്രക്രിയ വഴിയും ശരീരത്തിന് ജലാംശം ലഭ്യമാകുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാവശ്യമായ പദാര്‍ഥങ്ങള്‍ എത്തിക്കാനും ശരീരത്തില്‍ നിന്ന് ഒഴിവാക്കേണ്ട വസ്തുക്കള്‍ ഒഴിവാക്കാനും ജലമെന്ന മാധ്യമം ആവശ്യമാണ്. ആഹാരത്തിലെ അവശ്യഘടകങ്ങള്‍ കൃത്യമായ അളവിലും അനുപാതത്തിലും ശരീരത്തിന് ആവശ്യമാണ്. വ്രതം മൂലം അവശ്യഘടകങ്ങളുടെ നിശ്ചിത തോതും അളവും നിയന്ത്രിക്കപ്പെടുന്നു. ക്രമപരമായ വിശ്രമവും ക്ലിപ്തപ്പെടുത്തിയ ഭക്ഷണരീതിയും അവശ്യഘടകങ്ങളുടെ ആധിക്യത്തെയും അമിതപോഷണത്തെയും തടയുന്നു. അവശ്യഘടകങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ട വിവിധ അവയവങ്ങള്‍ക്കും കോശകലകള്‍ക്കും (ടിഷ്യു) വേണ്ടത്ര വിശ്രമവും പ്രവര്‍ത്തന ലഘൂകരണവും സാധ്യമാകുന്നു. നിരാഹാരത്തിന്റെ ഘട്ടങ്ങള്‍ നിരാഹാരം(starvation) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഖരരൂപത്തിലോ ദ്രവരൂപത്തിലോ ഉള്ള ആഹാരപദാര്‍ഥങ്ങള്‍ ശരീരത്തിന് ലഭ്യമാകാത്ത അവസ്ഥയാണ്. ഇത് പെടുന്നനെയോ(acute form) ക്രമേണയോ (chronic form) ആകാം. പൊടുന്നനെയുള്ള നിരാഹാരം ഗുരുതരവും അപകടകരവുമായ അവസ്ഥയിലേക്ക് നയിക്കുന്നു. ക്രമേണയുണ്ടാകുന്ന നിരാഹാരം ക്ഷണികമായി ഗുരുതരമല്ലെങ്കിലും ദൂരവ്യാപകമായ പ്രതിഫലനങ്ങളാണ് ശരീരത്തിലുണ്ടാക്കുന്നത്. നിരാഹാരത്തിന്റെ പ്രധാന ഘട്ടം ആദ്യത്തെ 36 മണിക്കൂറുകളാണ്. വിശപ്പ്, ദാഹം, ക്ഷീണം എന്നിവയാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷണങ്ങള്‍. ശരാശരി ആരോഗ്യനിലവാരത്തിലും താഴ്ന്ന ഒരാള്‍ക്കുപോലും ഈ ഘട്ടം തരണം ചെയ്യാന്‍ സാധിക്കും. 48 മണിക്കൂറിനും 72 മണിക്കൂറിനുമിടയില്‍ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങുന്നു. വിശപ്പിന്റെ വേദന എന്നതാണ് പ്രധാന ലക്ഷണം. വയറിന്റെ മേല്‍ഭാഗത്ത് കഠിനമായ വേദനയനുഭവപ്പെടുകയും അതില്‍ നിന്ന് മുക്തിനേടാനായി വയറിന് മേല്‍ അമര്‍ത്തുകയും സ്വയം ചുരുളുന്ന അവസ്ഥ (curling) ഉണ്ടാവുകയും ചെയ്യുന്നു. ബലക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനാവാതിരിക്കുക എന്നിവയും അനുഭവപ്പെടും. നിരാഹാരം തുടരുമ്പോള്‍, മൂന്നാം ദിവസത്തോടെ സ്ഥിതി കൂടുതല്‍ വഷളാവുന്നു. മൂത്രത്തിന്റെ അളവ് കുറയുന്നു. എണ്ണം(frequency) കൂടുന്നു. മലവിസര്‍ജനത്തിന് തടസ്സം നേരിടുന്നു. ശരീരത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്)യുടെ അളവ് കുറയുന്നു. രക്ത സമ്മര്‍ദം, നാഡിമിടിപ്പ്, കൊളസ്ട്രോള്‍ അളവ് എന്നിവ ക്രമാതീതമായി കുറയുന്നു. നിരാഹാരത്തിന്റെ ആറാം ദിവസം ശരീരമാകമാനം ശോഷിക്കുകയും ത്വക്കിന്നടിയിലെ കൊഴുപ്പ്ശേഖരം കുറയുകയും ചെയ്യുന്നു. കണ്ണുകള്‍ കുഴിയുകയും പ്യൂപ്പിള്‍ വികസിക്കുകയും ചെയ്യുന്നു. കവിള് ഒട്ടുകയും താടിയെല്ലുകള്‍ മുഴച്ചുനില്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ എല്ലുകളും സന്ധികളും കൂടുതല്‍ മുഴച്ചുനില്ക്കുന്നു. ശബ്ദം ഇടറുകയും പതര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. ഉമിനീര് കുറയുകയും കൊഴുക്കുകയും ചെയ്യുന്നു. ചുണ്ട് വരളുകയും വിണ്ടുകീറുകയും ചെയ്യുന്നു. നാവ് പ്രത്യേകതരം ആവരണത്തിന് വിധേയമാകുന്നു. നിരാഹാരം മൂലം മരണമുണ്ടാകുന്നത് രക്തസംവഹന വ്യവസ്ഥയിലെ തകരാറുകൊണ്ടാണ്(cardio vascular failure). ഏറ്റവും അപകടകരമായ ഘട്ടം ഏഴു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളിലാണ്. ആഹാരമില്ലാതെ പരമാവധി ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് രണ്ടു മാസത്തോളമാണ്. ഇസ്ലാമിലെ വ്രതരീതി മറ്റ് നിരാഹാര-ഉപവാസ രീതികളില്‍ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ക്ലിപ്തപ്പെടുത്തിയ സമയനിഷ്ഠയും മാനസികമായ ഉന്നത നിലവാരവുമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ശരാശരി പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്രതം നിമിത്തം നിരാഹാരത്തിന്റെ (starvation)പൊടുന്നനെയുള്ള അവസ്ഥയോ, നിശ്ചിത ദിവസങ്ങളില്‍ പരിമിതപ്പെടുത്തുന്നതിനാല്‍ നിരാഹാരത്തിന്റെ ക്രമേണയുള്ള അവസ്ഥയോ രൂപപ്പെടുന്നില്ലെന്നു മാത്രമല്ല, ചിട്ടപ്പെടുത്തിയ വ്രതരീതി മറ്റു ഭൗതികവും മാനസികവുമായ നേട്ടങ്ങള്‍ സാധിച്ചെടുക്കുകയും ചെയ്യുന്നു. നിരാഹാരത്തിന്റെ പ്രാഥമിക ഘട്ടത്തിന്റെ (36 മണിക്കൂര്‍) മൂന്നിലൊന്നോളം മാത്രമേ ഇസ്ലാമിലെ വ്രതത്തിന്റെ സമയം എത്തുന്നുള്ളൂ എന്നതിനാല്‍ നിരാഹാരത്തിന്റെ പ്രത്യക്ഷ ഫലത്തില്‍ നിന്നും പരോക്ഷ ഫലത്തില്‍ (indirect effect) നിന്നും ശരീരം മുക്തമാകുന്നു. സാധാരണയില്‍ താഴ്ന്ന ആരോഗ്യസ്ഥിതിയുള്ള ഒരാള്‍ക്കുപോലും പ്രഥമഘട്ടത്തിലെ നേരിയ വിശപ്പും ദാഹവും തരണം ചെയ്യാനാകുമെന്നത് സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. ഫലത്തില്‍ ഉപവാസത്തിന്റെ ആദ്യഘട്ടത്തിലെ മുഴുവന്‍ ഗുണവും ഇസ് ലാമിലെ വ്രതരീതി കൊണ്ട് കരഗതമാകുന്നു. എന്നാല്‍ നിരാഹാരത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ നോമ്പുമൂലം ഉണ്ടാകുന്നില്ല എന്നതാണ് സത്യം. ദഹനത്തിന്റെ പ്രക്രിയകള്‍ മനുഷ്യന് ഭക്ഷിക്കുന്ന ആഹാരപദാര്‍ഥങ്ങളില്‍ നിന്നു പോഷകങ്ങള്‍ വേര്‍തിരിച്ച് രക്തത്തിനും കോശത്തിനും വലിച്ചെടുക്കാവുന്ന രീതിയില്‍ പാകപ്പെടുത്തിയെടുക്കുന്ന പ്രക്രിയയാണ് ദഹനത്തിലൂടെ സാധിച്ചെടുക്കുന്നത്. വായ തൊട്ട് ഗുദം വരെയായി ഏതാണ്ട് മുപ്പതടി നീളമുള്ള അന്നപഥത്തില്‍ വെച്ചാണ് ഈ പ്രക്രിയ പൂര്‍ത്തിയാകുന്നത്. വായയില്‍ വെച്ചുതന്നെ ദഹനം തുടങ്ങുന്നു. ചവയ്ക്കുമ്പോള്‍ ഭക്ഷണപദാര്‍ഥം വളരെ ചെറുതായി മാറുന്നു. മൂന്ന് ജോഡി ഉമനീര്ഗ്രന്ഥികള് പുറപ്പെടുവിക്കുന്ന ഉമിനീര് ഭക്ഷണത്തെ നനച്ച് മൃദുവാക്കുക മാത്രമല്ല, ഉമിനീരിലെ ട്യാലിന് എന്ന ദഹന എന്‍സൈം ഭക്ഷണത്തിലെ അന്നജനങ്ങളെ പഞ്ചസാരയാക്കി മാറ്റുകയും ചെയ്യുന്നു. ഉമിനീരിലെ മ്യൂസിന്(mucin) എന്ന പദാര്‍ഥമാണ് അയവുള്ള രൂപമാക്കി മാറ്റുന്നത്. വിഴുങ്ങുമ്പോള്‍ തൊണ്ടയില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള വഴി താനെ അടയുകയും ഉദരത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നു. വായില്‍ നിന്ന് തൊണ്ടയിലെത്തിയ ഉടനെ തൊണ്ടയിലെ കുഴല്‍ അമര്ത്തിയടയ്ക്കുമ്പോഴാണ് ഭക്ഷണ ഉരുള താഴേക്കിറങ്ങുന്നത്. അതുപോലെ ഭക്ഷണത്തിലുടനീളം കുഴല്‍ അമര്ന്നമര്ന്ന് ഉരുളയെ തള്ളിക്കൊണ്ടു പോകുന്നു. ഇത്തരം പേശീചലനങ്ങളെ പെരിസ്റ്റാള്‍സിസ് എന്നു പറയുന്നു. ഉപവാസ-വ്രത സമയങ്ങളില്‍ ഈ ചലനം മന്ദഗതിയിലാകുന്നത് മൂലം വിഷാംശങ്ങളടങ്ങിയ മാലിന്യങ്ങള്‍ പുറംതള്ളാന്‍ കരളിന് ആയാസം ലഭിക്കുന്നു. ഉദരത്തിലെ പേശീചലനങ്ങള്‍ മൂലം തന്നെ ഭക്ഷണം ഉരുള മര്‍ദിക്കപ്പെടുന്നു. മിനുട്ടില്‍ മൂന്നു തവണ ഇങ്ങനെ ശക്തിയായി അമര്‍ത്തപ്പെടുന്ന ഭക്ഷണം ആകെ കുഴഞ്ഞ് കലര്‍ന്ന് ദഹനരസങ്ങളുമായി ലയിച്ചുചേരുന്നു. ഉദരത്തില്‍ മാത്രം ഏകദേശം മൂന്നുകോടി ദഹനരസഗ്രന്ഥികളുണ്ട്. പെപ്സിനും ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ന്നാണ് മാംസ്യം വിഘടിപ്പിക്കുന്നത്. കൊഴുപ്പുകളില്‍ ചിലത് മാത്രമേ ഉദരത്തില്‍ വെച്ച് വിഘടിപ്പിക്കപ്പെടുന്നുളളൂ. കുടലില്വച്ചാണ് കൊഴുപ്പുദഹനം നടക്കുന്നത്. ഉദരത്തിലെ ദഹനപ്രക്രിയ തീരുന്നതോടെ ആഹാരം കൊഴുത്ത ഒരു തരം ദ്രാവകമായി മാറുന്നു. കുടലിലെ ‘ഡ്യൂവോഡിന’ ത്തില്‍ വെച്ച് പാന്‍ക്രിയാസ് ഗ്രന്ഥികളിലെ രസങ്ങളുമായി ഇത് ചേരുന്നു. അവയിലെ എന്‍സൈമുകള്‍ ദഹിക്കാന്‍ ബാക്കിയുള്ള അന്നജത്തെയും മാംസ്യത്തെയും ദഹിക്കാനുള്ള കൊഴുപ്പിനെയും ദഹിപ്പിക്കുന്നു. പിത്താശയഗ്രന്ഥി (gail bladder)യില്‍ നിന്നുമുള്ള സ്രവങ്ങള്‍ കൊഴുപ്പിന്റെ വിഘടനത്തിന് ആക്കം കൂട്ടുന്നു. ഭക്ഷ്യാവശിഷ്ടത്തിലെ ജലം വലിച്ചെടുക്കുന്നത് വന്‍കുടലില്‍ വെച്ചാണ്. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഉദരത്തിലെ ദഹനപ്രക്രിയ തിരക്കുപിടിച്ച് നടക്കും. മൂന്നു മണിക്കൂറിനകം അത് പൂര്‍ത്തിയാകുന്നു. അമിതാഹാരം മൂലം എട്ടു മണിക്കൂര്‍ വരെ ഉദരത്തില്‍ ഭക്ഷണം കെട്ടിക്കിടക്കാറുണ്ട്. ഇത് പിന്നീട് അജീര്‍ണമായി രൂപപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. വ്രതം വഴി ഈ കെട്ടിക്കിടപ്പു വസ്തുക്കളെയും അജീര്ണത്തെയും സൂക്ഷിപ്പുമുതലിനെയും ശരിയായി ഉപയോഗപ്പെടുത്താനാകുന്നു. വിശപ്പിന്റെ നിയന്ത്രണം മനുഷ്യശരീരത്തിലെ ഭക്ഷ്യധാതുക്കളുടെ അളവും വിശപ്പിന്റെ നിയന്ത്രണവും പ്രധാനമായും നിര്‍വഹിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തിലെ ഹൈപ്പോതലാമസ് എന്ന തലച്ചോറിന്റെ ഭാഗമാണ്. ആഹരിക്കലും ആഹരിക്കാതിരിക്കലും നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസിലെ രണ്ട് കേന്ദ്രങ്ങളാണ്. പാര്‍ശ്വത്തിലായി സ്ഥിതി ചെയ്യുന്ന ‘ഭക്ഷ്യകേന്ദ്രം’, മധ്യത്തിലായി സ്ഥിതി ചെയ്യുന്ന തൃപ്തി കേന്ദ്രം എന്നിവയാണ് ആ കേന്ദ്രങ്ങള്‍. ഭക്ഷ്യകേന്ദ്രത്തിന്റെ ഉദ്ദീപനം നിയന്ത്രണമില്ലാത്ത ആഹരിക്കലും, ആ കേന്ദ്രത്തിന്റെ നശീകരണം അനിയന്ത്രിതമായ വിശപ്പും പ്രദാനം ചെയ്യുമെന്നും, തൃപ്തികേന്ദ്രത്തിന്റെ ഉദ്ദീപനം ആഹരിക്കലിന്റെ സ്തംഭനവും ആ കേന്ദ്രത്തിന്റെ നശീകരണം അനിയന്ത്രിതമായ ഭോജനവും അതുവഴി ഹൈപ്പോതലാമസിന്റെ പൊണ്ണത്തടി എന്ന മാരകരോഗവും ഉണ്ടാക്കുന്നുവെന്നും പരീക്ഷണ മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. (ref. The hypothalamus: Haymaker, W, Anderson E, Nauta WJH) ഭക്ഷ്യ കേന്ദ്രത്തിന്റെയും തൃപ്തികേന്ദ്രത്തിന്റെയും നിയന്ത്രണം പ്രധാനമായും നിര്‍ണിയിക്കുന്നത് ശരീരകോശങ്ങളിലെ പഞ്ചസാര(ഗ്ലൂക്കോസ്)യുടെ അളവിലെ വ്യതിയാനങ്ങളാണ്. ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണ വിഗിരണ തോതിലുള്ള തുലനാവസ്ഥ പ്രസ്തുത കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് മൂലം അത്തരം കോശങ്ങള്‍ ഗ്ലൂക്കോസ്റ്റാറ്റ് കേന്ദ്രങ്ങളെന്ന് വിളിക്കപ്പെടുന്നു. മനുഷ്യശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് 70-110 mg/dl ആണ്. ഗ്ലൂക്കോസിന്റെ കോശ അളവ് കുറയുമ്പോള്‍ ഗ്ലൂക്കോസ്റ്റാറ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നു. അപ്പോള്‍ ഭക്ഷ്യ കേന്ദ്രത്തിന്റെ ധര്‍മം തകിടംമറിയുകയും കലശമായ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ഗ്ലൂക്കോസ് അളവ് കൂടുമ്പോള്‍ ഗ്ലൂക്കോസ്റ്റാറ്റുകളുടെ പ്രവര്‍ത്തനം വര്‍ധിക്കുകയും ഭക്ഷ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മിതപ്പെടുകയും വ്യക്തിക്ക് ആഹാരം ‘മതിയായതായി’ അനുഭവപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ഗ്ലൂക്കോസിന്റെ തോത് നിശ്ചിത അനുപാതത്തില്‍ കുറയുമ്പോള്‍ വിവിധ ഗ്രന്ഥികളിലേക്ക് കേന്ദ്ര നാഡീവ്യൂഹത്തില്‍ നിന്നു ‘സന്ദേശ’ ങ്ങള് പ്രവഹിക്കാന്‍ തുടങ്ങുന്നു. കോശങ്ങളിലെ ഊര്ജക്കലവറകളില് സംഭരിച്ചുവെച്ചിട്ടുള്ള ഗ്ലൈക്കോജനും കൊഴുപ്പു പദാര്‍ഥങ്ങളും ഗ്ലൂക്കോസാക്കി തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയ പുനരാരംഭിക്കുന്നു. പ്രധാന അന്തസ്രാവഗ്രന്ഥികളായ പിറ്റിയൂറ്ററി, തൈറോയിഡ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതുവഴി ശരീരകോശങ്ങളിലെ ഗ്ലൂക്കോസ് നില സ്ഥിരമായി നിലനില്ക്കുകയും ചെയ്യുന്നു. ശരീരകോശങ്ങളിലെ ഊര്ജക്കലവറ പ്രധാനമായും ഉദരഭാഗത്തും മുതുകിലും പൃഷ്ഠഭാഗത്തുമാണ് കേന്ദ്രീകരിക്കപ്പെട്ടിട്ടുളളത്. ഗ്ലൈക്കോജന്റെയും വിവിധതരം കൊഴുപ്പുകളുടെയും രൂപത്തിലുള്ള സംഭരണികളായാണ് ഊര്ജക്കലവറകള് രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. ദഹനവ്യവസ്ഥ: നിയന്ത്രണവും ഏകോപനവും ദഹനേന്ദ്രിയ വ്യവസ്ഥയുടെ ക്രമീകൃതമായ പ്രവര്‍ത്തനം പ്രധാനമായും നിയന്ത്രിക്കുന്നത് അന്നപഥമടക്കമുള്ള ആന്തരികാവയവങ്ങളുടെ നാഡീശൃംഖലകളുടെ വിന്യാസവും ദഹനരസങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാംസബന്ധിതമായ ശൃംഖലയടങ്ങുന്ന Auerbach’s plexus ഉം ഉപരിശ്ലേഷ്മ (submucous) ശൃംഖലയടങ്ങുന്ന (Meissner’s plexus)മാണ് ദഹനേന്ദ്രിയ വ്യൂഹത്തിലെ പ്രധാന നാഡീശൃംഖലാ വിന്യാസങ്ങള്‍. ഇവയുടെ ഉദ്ദീപനം (stimulation)വിവിധ ദഹനഹോര്മോണുകള് ഉല്പാദിപ്പിക്കാന് കാരണമായിത്തീരുന്നു. ദഹനവ്യവസ്ഥയിലെ പ്രധാന ഹോര്‍മോണുകള്‍ രണ്ട് കുടുംബങ്ങളില്‍ പെടുന്നു. ഗാസ്ട്രിന് കുടുംബം, സെക്രിറ്റിന്‍ കുടുംബം എന്നിവയാണവ ഗാസ്ട്രിന് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ ഗാസ്ട്രിനും കോലിസിസ്റ്റോകൈനിനുമാണ്. സെക്രിറ്റില് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ സെക്രിറ്റിന്‍, ഗ്ലൂക്കഗോണ്‍,ഗ്ലിസെന്റിന്, വാസോ ആക്ടീവ് ഇന്റസ്റ്റൈനല്‍ പെപ്റ്റെഡ് (vip), ഗാസ്റ്റട്രിക് ഇന്‍ഹിബിറ്ററി പെപ്റ്റഡ് എന്നിവയുമാണ്. വിവിധ ഹോര്‍മോണുകളും എന്‍സൈമുകളുമാണ് ദഹനപ്രക്രിയ രൂപപ്പെടുത്തുന്നതെങ്കിലും കേന്ദ്ര നാഡീവ്യൂഹത്തിന്റെ നിയന്ത്രണം ഇതിനും ബാധകമാണ്. വിവിധതരം ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതും കേന്ദ്ര നാഡീവ്യവസ്ഥയാകയാല് തന്നെ വ്രതംമൂലം വളര്‍ത്തിയെടുക്കുന്ന ആത്മനിയന്ത്രണത്തിനും മനഃസ്ഥൈര്യത്തിനും മാനസിക സന്തുലിതാവസ്ഥയ്ക്കും ദഹനവ്യവസ്ഥയുടെ ഏകോപനത്തില്‍ പ്രധാന പങ്കുണ്ടെന്ന് വ്യക്തമാക്കുന്നു. വ്രതവും സ്ത്രീകളും നിശ്ചിത സമയങ്ങളില്‍ വ്രതമനുഷ്ഠിക്കുന്നത് സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വ്രതത്തിന്റെ സമയങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില നാഡീസംവഹനികള് സ്ത്രൈണ ലൈംഗികാവയവങ്ങളെ ഉദ്ദീപിപ്പിക്കുന്നുവെന്നും അതുവഴി പ്രത്യുത്പാദനശേഷിയും അതോടൊപ്പം തന്നെ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന്റെ ഗര്‍ഭസ്ഥശിശുവിനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും വര്‍ധിക്കുന്നതായി ഒരു സംഘം അമേരിക്കന്‍ ആരോശ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു ! (Medicine today: British broadcasting corporation (BBC) channel) വ്രതം മൂലം സ്ത്രീകളിലെ കൊഴുപ്പിന്റെ അംശം കുറയുകയും പൊണ്ണത്തടി ചുരുങ്ങുകയും ചെയ്യുന്നത് വളരെയധികം രോഗങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാനുതകും. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഐച്ഛിക നോമ്പുകളെടുക്കുന്നവരില് താരതമ്യേന കുറവാണ്. വ്രതത്തിന്റെ ശരീരശാസ്ത്രം മനുഷ്യന് ആഹരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളെ ദഹിപ്പിക്കുക എന്നത് ശരീരത്തില്‍ നിരന്തരമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ധാന്യങ്ങളിലും പഴവര്ഗങ്ങളിലുമടങ്ങിയ കാര്‍ബോഹൈഡ്രേറ്റ്, വിവിധതരം പ്രോട്ടീന്‍ (മാംസ്യം), എണ്ണയിലും കൊഴുപ്പിലുമടങ്ങിയ ഫാറ്റ് എന്നീ വ്യത്യസ്ത രൂപത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള ഭക്ഷ്യപദാര്‍ഥങ്ങളെ ദഹിപ്പിച്ച് ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പഞ്ചസാരകളും, അമിനോ ആസിഡുകള്‍, ഗ്ലിസറോള്‍ തുടങ്ങിയവയുമായി രൂപാന്തരപ്പെടുന്നു. ശരീരത്തിനാവശ്യമായ ഊര്‍ജം ഉപയോഗിച്ച് ബാക്കി വരുന്നവയെ ഗ്ലൈക്കോജന്‍, കൊഴുപ്പ്, പ്രോട്ടീനുകള്‍ തുടങ്ങിയ രൂപങ്ങളില്‍ ശരീരത്തില്‍ നിക്ഷേപിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു. ഒരു പരിധിവരെ ഈ ശേഖരം പഞ്ഞകാലങ്ങളില്‍ ഉപയോഗപ്പെടുത്താമെങ്കില്‍ ആവശ്യത്തിലധികം സൂക്ഷിപ്പുമുതല്‍ വര്‍ധിക്കുമ്പോള്‍ അത് വിവിധ ജൈവപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. metabolic waste എന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിക്കപ്പെടാതെ ശരീരത്തില്‍ കെട്ടിക്കിടക്കുകയും തല്‍ഫലമായി രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡിയും എന്‍സൈമുകളും ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷിയും കഴിവും തീരെ കുറയുകയും ചെയ്യുന്നു. ഭക്ഷണം ശാരീരികാവശ്യങ്ങള്‍ക്ക് ഊര്‍ജം പ്രദാനം ചെയ്യുന്നത് പോലെത്തന്നെ അത് ദഹിപ്പിക്കാനും അധികമുള്ളവ സംഭരിക്കാനും ശരീരത്തിന് ഊര്‍ജം വ്യയംചെയ്യേണ്ടതുണ്ട്. ആവശ്യത്തിലധികം ഭക്ഷണപദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുമ്പോള്‍ ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനക്ഷമത കുറയുകയും തല്‍ഫലമായി രൂപംകൊള്ളുന്ന അജീര്‍ണം പ്രതിരോധശേഷി കുറയ്ക്കുകയും വിവിധ രോഗാണുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. വ്രതത്തിന്റെ ഘട്ടത്തില്‍ ദഹനരസോത്പാദനവും ദഹനാവയവങ്ങളുടെ പേശീചലനവും വളരെ മന്ദഗതിയിലാകുന്നു. തല്‍ഫലമായി കരളില്‍ ശേഖരിച്ചുവെച്ചിരുന്ന മാലിന്യങ്ങളും വിഷാംശങ്ങളും വിവിധ metabolite കളായി പിത്തരസത്തോടൊപ്പം ചെറുകുടലിന്റെ ഭാഗമായ ഡുവോഡിനത്തിലൂടെ പുറന്തള്ളപ്പെടുന്നു. കൂടുതല്‍ കൊഴുപ്പ് ഭക്ഷിച്ചിരുന്ന വ്യക്തിയാണെങ്കില്‍ പിത്തരസത്തിന്റെ ഉത്പാദനവും കൂടും. പേശീചലനത്തിന്റെ കുറവുമൂലം ചെറിയതോതില്‍ സ്തംഭനമോ മലബന്ധമോ ഉണ്ടാകാനിടയുണ്ട്. ശരീരത്തിലെ വിസര്‍ജന-ശുദ്ധീകരണ-അവയവങ്ങളിലെല്ലാം വ്രതത്തോടനുബന്ധിച്ച് വ്യതിയാനങ്ങള്‍ കാണാവുന്നതാണ്. ഉമിനീര്രസത്തിന് സാന്ദ്രത കൂടുകയും അളവ് കുറയുകയും കയ്പ് രുചിയും ദുസ്വാദും അനുഭവപ്പെടുകയും ചെയ്യുന്നു. സാധാരണയില്‍ നിന്നും ഭിന്നമായ സ്രവങ്ങള്‍ ഉദരത്തിലും വയറ്റിലുമെത്തുന്നതിന്റെ ഫലമായി അവയ്ക്ക് പുളിപ്പ് പ്രക്രിയ നടക്കുകയും തല്‍ഫലമായി രൂപംകൊള്ളുന്ന വാതകത്തെ പുറംതള്ളുന്നത് മൂലം ഡയഫ്രം മേലോട്ടുയരുകയും നേരിയ നെഞ്ചിടിപ്പും നാഡിമിടിപ്പു വര്‍ധനയുമുണ്ടാകുന്നു. വൃക്കയിലെ സൂക്ഷ്മനാളികളില് എത്തിക്കൊണ്ടിരുന്ന പദാര്‍ഥങ്ങളുടെ സാന്ദ്രതയില്‍ വ്യതിയാനം സംഭവിക്കുന്നതിന്റെ ഫലമായി വരുന്ന അവസ്ഥാന്തരം (phase shift) മൂലം നേരിയ മൂത്രതടസ്സം അനുഭവപ്പെടാവുന്നതാണ്. വിയര്പ്പിന്റേതുപോലെ മൂത്രത്തിനും ദുര്‍ഗന്ധം വരാന്‍ സാധ്യതയുണ്ട്. വ്രതത്തിന്റെ തുടക്കത്തിലെ രണ്ടുമൂന്നു ദിവസങ്ങളില്‍ മാത്രമേ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരീരികാരോഗ്യം മെച്ചപ്പെടാന്‍ തുടങ്ങുന്നു. ശരീരത്തിലെ ദുര്‍മേദസ്സ് (ഗ്ലൈക്കോജന്‍, മാംസ്യം, കൊഴുപ്പ് തുടങ്ങിയവ) ഉപയോഗിച്ചു തീര്‍ന്നാല്‍ പിന്നീട് ശരീരം ഉപയോഗശൂന്യമായ കോശങ്ങളുടെ മേല്‍ കൈവെക്കുന്നു. ഇത് ഏകദേശം പത്ത് ദിവസത്തിനുള്ളിലായിരിക്കും. തുടര്‍ന്നും ഉപവസിച്ചാല്‍ ശരീരം ഗുരുതരമായി പ്രതികരിക്കും. ദീര്‍ഘകാലം ജലപാനം പോലുമില്ലാതെ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതിനെ ആത്മപീഡയായി മാത്രമേ കാണാനാകൂ. അതിനാലാണ് ഇസ് ലാമിലെ വ്രതരീതി പ്രഭാതം മുതല്‍ പ്രദോഷം വരെയെന്ന് ക്ലിപ്തപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിമതം ഒരിക്കലും പ്രകൃതിവിരുദ്ധമായ ആത്മപീഡക്കും സ്വയം നാശത്തിനും വഴിവെക്കില്ലല്ലോ. ഉപവാസവേളയില്‍ ഹൃദയമിടിപ്പ് അല്പം കുറയുന്നു. ശരീരത്തിന് പ്രാണവായു അല്പം മതിയെന്നത് ഹൃദയത്തിനുള്ള ഒരു താല്‍ക്കാലിക വിശ്രമവും ആശ്വാസവുമാണ്. അതേസമയം തന്നെ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുന്നു. കാരണം ഓക്സീകരണത്തിന്റെ കുറവ് ആകാം. ആര് ബി സിയുടെ എണ്ണം കൂടുന്നതിനാല്‍ പ്രാണവായുവിന്റെ കുറവ് അനുഭവപ്പെടുന്നില്ല. വെളുത്ത രക്താണുക്കളുടെ എണ്ണം കുറയുന്നതുമൂലം മജ്ജയ്ക്ക് വിശ്രമം ലഭിക്കുന്നു. മുപ്പത് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വ്രതം മൂലം തലച്ചോറിലെ മടക്കുകളിലെ കൊഴുപ്പുശേഖരം ഉപയോഗപ്പെടുത്താനും അത് ഒഴിവാക്കാനും സാധിക്കുന്നു. അതിനാല്‍ തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ ‘അഗാധ’ ങ്ങളിലേക്ക് സന്ദേശങ്ങള്‍ പ്രവഹിപ്പിക്കാനും സാധിക്കുന്നു. അതിനാല്‍ തന്നെയാണ് തെളിഞ്ഞ ബുദ്ധിയും വ്യക്തമായധിഷണയും ഉപവസിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതെന്ന് ആരോഗ്യരംഗത്തെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. രക്തം ശുദ്ധീകരിക്കപ്പെടുന്നത് മൂലവും ദുര്‍മേദസ്സ് ഒഴിവാകുന്നത് മൂലവും അധ്വാനഭാരം കുറയുന്നത് മൂലവും ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം ലഭിക്കുകയും പുതിയ ഓജസ്സും ഉണര്‍വും ശക്തിയും കൈവരികയും ചെയ്യുന്നു. കരളില്‍ ശുദ്ധീകരണവും മിനുക്കുപണികളും നടക്കുന്നു. അതുവഴി കരള്‍വീക്കം പോലുള്ള രോഗങ്ങളില്‍ നിന്ന് കരള്‍ മുക്തമാകുന്നു. മദ്യപാനവും അമിതാഹാരവുമാണ് സിറോസിസിനു (കരള്‍വീക്കം) കാരണം. മുസ്ലിം സമുദായത്തില്‍ സിറോസിസ് അളവ് കുറയാനുള്ള പ്രധാന കാരണം മദ്യപാനം നിഷിദ്ധമായതും വര്‍ഷത്തില്‍ ഒരു മാസം വ്രതാനുഷ്ഠാനം നടത്തുന്നതുമാണെന്ന് കണ്ടെത്താം! വൃക്കയിലെ നെഫ്രോണുകളും ട്യൂബുകളും നല്ലപോലെ ‘കഴുകി’ ശുദ്ധിയാക്കല്‍ വ്രതം മൂലം നടക്കുന്നു. എല്ലിന്റെ മജ്ജക്ക് ആശ്വാസവും പ്രവര്‍ത്തനക്ഷമതയും വീണ്ടെടുക്കാനാകുന്നു. ഹൃദയത്തിന് വേണ്ടത്ര ‘ആശ്വാസ’വും ജോലിഭാരവും കുറയുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതുകൊണ്ട് മാത്രമല്ല, വ്രതശുദ്ധി മൂലം തന്നെ ഹൃദയഭിത്തി, ഹൃദയധമനി എന്നിവക്ക് പുതിയ ഉണര്‍വ് ഉണ്ടാകുന്നുവെന്നും അനുമാനിക്കപ്പെടുന്നുണ്ട്. നാഡികളും തലച്ചോറും ശുദ്ധീകരിക്കുന്നത് മൂലം വ്രതകാലത്ത് മാനസികാസ്വാസ്ഥ്യങ്ങള്‍ കുറവാണ്. കാഴ്ചശക്തിയും സ്പര്ശശക്തിയും സ്വാദും ഘ്രാണശക്തിയും കേള്‍വിയും വര്‍ധിക്കുന്നു. ശാരീരികവും മാനസികവുമായ ഒട്ടുവളരെ ഗുണങ്ങള്‍ പ്രദാനം ചെയ്യുകയും ഒട്ടേറെ രോഗങ്ങള്‍ തടയുകയും ചെയ്യുന്ന വ്രതം പ്രവാചകന് മുഹമ്മദ് (സ) പറഞ്ഞപോലെ ഒരു പരിചതന്നെയാണ്, ആത്മീയവും ശാരീരികവുമായ പ്രതിരോധവും സുരക്ഷയും ഒരേസമയം പ്രദാനം ചെയ്യുന്ന പരിച! ദുര്‍മേദസ്സിനെ പറഞ്ഞുവിടുന്നു ദുര്‍മേദസ്സ് അനിയന്ത്രിതവും അമിതവും ക്രമരഹിതവുമായ ആഹാരരീതിയുടെ സന്തതിയാണ്. വിവിധതരം രക്ത-ഹൃദ്രോഗങ്ങള്‍, പ്രമേഹം, പിത്താശയ രോഗങ്ങള്‍ , രക്തസമ്മര്‍ദം മുതലായ ഒട്ടനവധി രോഗങ്ങള്‍ ദുര്‍മേദസ്സിന്റെ കൂടപ്പിറപ്പാണ്. ഒരു പുരുഷന്റെ തൂക്കത്തിന്റെ 20% ത്തിലധികം കൊഴുപ്പില്‍ നിന്നും സ്ത്രീയുടെ തൂക്കത്തിന്റെ 25% ത്തിലധികം കൊഴുപ്പില്‍ നിന്നുമാകുമ്പോള്‍ ദുര്‍മേദസ്സ് രൂപപ്പെടുന്നതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അമിതപോഷണം മൂലം ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, സന്ധിരോഗങ്ങള്‍, പിത്താശയരോഗങ്ങള്‍ തുടങ്ങിയ ഒട്ടനവധി രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. വിവിധ ശസ്ത്രക്രിയകള്‍ ഗുരുതരവ്യാധികള് എന്നിവയില്‍ നിന്ന് ശരീരം സുഖം പ്രാപിക്കുന്നതിന് ദുര്‍മേദസ്സ് തടസ്സം സൃഷ്ടിക്കുന്നു. ‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; അമിതമാവരുത്’ (വി.ഖു) എന്ന സന്ദേശം അമിതാഹാരവും ധൂര്ത്തുമുയര്ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍ മാത്രമല്ല; അവ ഉയര്‍ത്തുന്ന ആരോഗ്യപ്രതിസന്ധിയും കൂടി അനാവരണം ചെയ്യുന്നു. ‘ ആദമിന്റെ മകന് (മനുഷ്യന്) അവന്റെ ഉദരത്തെക്കാള്‍ ചീത്തയായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിന്റെ മകന് അവന്റെ മുതുകിനെ നേരെ നിര്‍ത്താന്‍ ഏതാനും ഉരുള ആഹാരം മാത്രം മതി. അനുപേഷ്യമാണെങ്കില് ഉദരത്തിന്റെ മൂന്നിലൊരു ഭാഗം അവന്റെ ആഹാരത്തിനും മൂന്നിലൊരു ഭാഗം കുടിനീരിനും മൂന്നിലൊരുഭാഗം സുഗമമായ ശ്വാസോച്ഛ്വാസത്തിനുമായി അവന് നീക്കിവെക്കട്ടെ’ (നസാഈ, തുര്‍മുദി, അഹ്മദ്). അമിതമായ ആഹാരവും ധൂര്‍ത്തും സങ്കീര്‍ണമായ രോഗങ്ങള്‍ക്ക് നിമിത്തമായി പരിണമിക്കുന്നു. ദുര്‍മേദസ്സ് ഇന്ന് സമ്പന്നരാജ്യങ്ങളുടെ മാത്രമല്ല, മൂന്നാം രാഷ്ട്രങ്ങളിലെപ്പോലും സാമൂഹിക പ്രതിസന്ധിയായി മാറുന്നു. ശരീരഭാഗം കുറയ്ക്കാനും കൊഴുപ്പിന്റെ അംശം കുറയ്ക്കാനും ചിലര്‍ ഭീമമായ തോതില്‍ പണം ചെലവഴിക്കുന്നു. മനുഷ്യനെ അധ്വാനശീലനും പ്രയാസങ്ങളോട് മല്ലിടേണ്ടവനുമായാണ് ദൈവം സൃഷ്ടിച്ചത്(വി.കു. 90: 4). അലസപൂര്ണവും ആഡംബരബന്ധിതവുമായ ഒരു ജീവിതമല്ല, മറിച്ച് ക്ലേശപൂര്‍ണവും അധ്വാനബന്ധിതവുമായ ജീവിതമാണ് ഇസ്ലാം വിഭാവനചെയ്യുന്നത്. കൊല്ലത്തില്‍ ഒരു മാസക്കാലം നിര്‍ബന്ധമായും ഉപവാസമനുഷ്ഠിക്കാനാവശ്യപ്പെടുന്ന ഇസ്ലാം മറ്റ് ഏത് ഉപവാസ പദ്ധതികളെക്കാളും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണോപാധിയാണ് കാഴ്ചവെക്കുന്നത്. ഇതിനേക്കാള്‍ ചുരുങ്ങിയ ഇടവേളയാണ് ഉപവാസത്തിന് നിശ്ചയിക്കുന്നതെങ്കില്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ‘മെറ്റബൊളൈസ്’ ചെയ്യപ്പെട്ട് ഊര്‍ജമാക്കി മാറ്റി ശരീരത്തിന് ലാഘവം നല്കാന് അത് മതിയാകുകയില്ല. കൊല്ലം മുഴുവന്‍ കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്ന (അമിതാഹാരി) ഒരാള്‍ക്കുപോലും ദുര്‍മേദസ്സ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഒരു മാസത്തെ വ്രതം പര്യാപ്തമായിരിക്കും. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരിക്കുന്ന പകല്‍ സമയമാണ് ഇസ്ലാം വ്രതത്തിന് നിശ്ചിയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഊര്‍ജവിനിയോഗം മന്ദഗതിയിലാകുന്ന രാത്രിയില്‍ വ്രതം പകലത്തെപ്പോലെ ഫലപ്രദമാകില്ല. പകല്‍സമയത്ത് ഉറങ്ങിയാലും ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതിനാല്‍ നോമ്പ് നോറ്റുകൊണ്ട് പകലുറങ്ങുന്നത് നോമ്പിന്റെ ആരോഗ്യപരമായ പ്രയോജനം കുറയാന്‍ കാരണമാകും. റമദാന് പുണ്യം ആണുങ്ങള്‍ക്ക് മതിയോ? “ആദം സന്തതികളേ, എല്ലാ ആരാധനാലയങ്ങളിലും (എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (വി.ഖു 7:31) ബ്രോസ്റ്റ്, ഷവര്‍മ, ബര്‍ഗര്‍, തന്തൂരി, സാന്റ്വിച്ച്, കട്ലറ്റ്…. പേര് കേള്‍ക്കുമ്പോഴേക്ക് മലയാളിക്ക് നാക്കില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍. എല്ലാം വറുത്തും പൊരിച്ചും പൊള്ളിച്ചും റെഡിയാക്കിയത്. ജാതിമത പ്രായഭേദമില്ലാതെ മലയാളിയുടെ മനസ്സ് ഈ വറവ് രുചിക്കൂട്ടില്‍ ഉടക്കിനില്ക്കുകയാണിന്ന്.റമദാനിലും അല്ലാത്തപ്പോഴുമായി മുസ്ലിം കുടുംബങ്ങളിലെ തീന്‍മേശകളിലാണ് ഇവന്മാര് കൂടുതലും കയറിപ്പറ്റുന്നത്. ഷവര്‍മയെ ചിലര്‍ കാലന്‍കോഴി എന്ന് കൂകി വിളിക്കാറുണ്ട്. അതൊഴിച്ച് മറ്റു ബഹിഷ്കരണങ്ങളൊന്നും തീന്മേശകളില് നിന്ന് ഇവരുണ്ടാക്കാറില്ല. മുമ്പ് മൊല്ലാക്കയുടെ കൂടിയ തിരക്ക് കാരണം കൂട്ടിലെ കോഴിയെ കെട്ടിയോനെങ്ങാനും പിടിച്ചറുത്താല് വീട്ടുകാരിക്ക് ഇശ്കാല് തീരില്ല. തോന്നുമ്പം സ്വല്ലിയാ, മൂപ്പര് അറുത്തതൊന്നും ഹലാലാകൂല. പക്ഷേ, ഇന്നത്തെ വറുപ്പ് പൊരിപ്പന്‍ ഉരുപ്പടികളിലെ ആട്മാട് കോഴികള്‍ അറുത്തതോ? ചത്തതോ? തച്ചുകൊന്നതോ? എന്നതിനെക്കുറിച്ചുള്ള ഇശ്കാലും ആര്‍ക്കുമില്ല. തീന് വിചാരത്തിലെന്ത് ദീന് വിചാരം!പണ്ടെങ്ങോ ഒരുത്തന് പെണ്ണുംപിള്ളയെ മൊഴി ചൊല്ലിയത് നോമ്പ് തുറക്ക് പത്തിരിയില്‍ നിന്ന് മുടികിട്ടിയതിനായിരുന്നുപോലും. അന്നിതിന്റെയൊക്കെ നിര്‍മാണച്ചുമതല വീട്ടിലെ പെണ്ണുങ്ങള്‍ക്കായിരുന്നല്ലോ. ശഅ്ബാനില്‍ തുടങ്ങും നോമ്പ് പത്തിരിക്കുള്ള അവളുടെ വേവും നോവും. നെല്ല് പുഴുങ്ങല്, കുത്തല്, അരി പൊടിക്കല്‍, തരം തിരിച്ച് പാത്രത്തിലാക്കി സൂക്ഷിക്കല്‍. ഇതൊക്കെയും ചെയ്യല്‍ കയ്യും മെയ്യും ഉരലും ഉലക്കയുമൊക്കെ ഉപയോഗിച്ച് തന്നെ വേണംതാനും.മാനത്ത് റമദാനിന്റെ അമ്പിളിക്കല കീറിക്കഴിഞ്ഞാല്‍ പിന്നെ നവയ്തു സൗമ ഗദിന്… എന്ന് നിയ്യത്ത് വെച്ച് നേരെ ഇറങ്ങുന്നത് അടുക്കളയിലേക്ക്. പുതിയാപ്ലക്ക് പലകയില്‍ പരത്തിയ നേരിയ പത്തിരി. വല്ലിക്കാക്ക് നെയ്പത്തിരി. മൂത്തുമ്മാക്ക് തേങ്ങാപ്പാലൊഴിച്ച് കട്ടിപ്പത്തിരി. ഇങ്ങനെ പത്തിരി തന്നെ പലവിധം. ഇതിലേക്കുള്ള മറ്റ് ഉരുപ്പടികള്‍ വേറെയും. അലീസ, സമൂസ, തരിക്കഞ്ഞി, ജീരകക്കഞ്ഞി. അതിനിടയില്‍ സുബ്ഹ്, ളുഹ്റ്, അസര്‍, മഗ്രിബ് വരെ നമസ്കാരം ഖളാഅ്. എന്നിട്ട് പത്തിരി ചുട്ട് നടുവൊടിഞ്ഞ അവള്‍ക്ക് കിട്ടുന്ന സമ്മാനം മുടി കിട്ടിയതിന് അടിയും. ഇതൊക്കെ ഇന്ന് വെറും പഴംപുരാണങ്ങള്‍. ശഅ്റേ മുബാറക് വന്നതോടു കൂടി തന്നെ തീറ്റ സാധനങ്ങളിലെ മുടികള്ക്കൊക്കെ ഡിമാന്റ് കൂടി. കൂടാതെ പത്തിരി, സമൂസകളില്‍ നിന്നെങ്ങാനും ഒരു മുടി കിട്ടിയാല്‍ പെണ്ണുംപിള്ള ഇന്ന് ഇങ്ങോട്ട് കണ്ണുരുട്ടും. “സാധനം വാങ്ങുമ്പോള്‍ എവിടെ നോക്കിയാ മനുഷ്യാ വായും പൊളിച്ച് നിന്നിരുന്നത്?” കാരണം അതിന്റെയൊക്കെ പാറ്റന്റ് ഊരും പേരുമില്ലാത്ത ആര്‍ക്കോ ആയിരിക്കും. ഏതോ ഒരു മില്ലില്‍ അരിപൊടിച്ച്, ഏതോ ഒരുത്തി പരത്തിച്ചുട്ട്, ആര്‍ക്കും വേണ്ടാത്ത ഒരു പാത്രത്തില്‍ വിളമ്പിവെച്ച പത്തിരി. അതില്‍ നിന്ന് കിട്ടിയ ഒരു മുടിയുടെ പേരില്‍ ആര് ആരെ മൊഴിചൊല്ലും?ഇങ്ങനെയൊക്കെയാണെങ്കിലും ആരാധനകളാല്‍ പൂത്തുലയേണ്ടതായ പുണ്യറമദാന് പെണ്ണുങ്ങള്‍ക്ക് അന്നും ഇന്നും കയ്യെത്താത്ത ദൂരത്തുതന്നെ. ആദ്യപത്തിലെ മൂന്നാല് ദിവസം പള്ളികളില്‍ തറാവീഹിന് സ്ത്രീകളുടെ ഭാഗം നിറഞ്ഞുകവിയും. സ്വഫ് ശരിയാക്കലും അതിനായി തൊട്ട് നില്‍ക്കുന്നവളുടെ ചെറുവിരലില്‍ ചവിട്ടലും ഇമാമിന് തജ്വീദ് പോരെന്നുള്ള കുറ്റങ്ങളും ഇങ്ങനെ തിരക്കോട് തിരക്ക്. പിന്നെ പിന്നെ സ്വഫിന് നീളം കുറയും. എണ്ണം കുറയും. ഏറ്റവും പുണ്യകരമായ അവസാനത്തെ പത്തുകളിലെത്തുമ്പോഴേക്ക് വിരലിലെണ്ണാവുന്നവര്‍ മാത്രം പള്ളിയില്‍. ബാക്കിയൊക്കെ അങ്ങാടിയിലേക്കും തുണിക്കടയിലേക്കും വഴിമാറും.“വരാനാഗ്രഹമില്ലാഞ്ഞിട്ടല്ല ക്ഷീണം കൊണ്ട് കഴിഞ്ഞില്ല” -ഇന്നലെ എന്തേ തറാവീഹിന് കണ്ടില്ല എന്ന് ചോദിച്ചാല്‍ പലര്‍ക്കും പറയാനുള്ള മറുപടിയാണിത്. തീറ്റ തന്നെയാണ് അവിടെയും വില്ലന്‍. അണുകുടുംബങ്ങളില്‍ മക്കളുടെ ബാക്കി കൂടി പലപ്പോഴായി എത്തിച്ചേരുന്നത് ഉമ്മയുടെ വയറ്റില്‍ തന്നെയായിരിക്കും. എല്ലാം കൂടി ആമാശയത്തില്‍ കിടന്നുണ്ടാക്കുന്ന അടിപിടി. അതാണ് മിക്കവാറും അവളുടെ തറാവീഹ് നമസ്കാരത്തിന് വഴിമുടക്കിയാകുന്നത്.സ്രഷ്ടാവായ അല്ലാഹുവിന്റെ നിയമങ്ങള്‍ അവന്റെ ഗുണങ്ങളുടെ ബഹിര്‍പ്രകടനങ്ങള്‍ കൂടിയാണ്. അതൊന്നും മനുഷ്യന് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അനുസരിക്കേണ്ടവയല്ല. പ്രത്യുത മനുഷ്യന് സ്വമേധയാ ചെയ്യേണ്ട കാര്യങ്ങളാണവ. ഓരോന്നും അവന്റെ ജീവിത ലക്ഷ്യത്തിലേക്കുള്ള കാല്വെപ്പുകളുമായിരിക്കും. “അതിനെ (ആത്മാവിനെ പരിശുദ്ധമാക്കിയവന് വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന് പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.” (വി.ഖു 91:9-10)ഒരര്‍ഥത്തില്‍ മനുഷ്യ പ്രകൃതിയുടെ താല്പര്യങ്ങളുടെ പൂരണമാണത്. ദാഹിക്കുന്നവനോട് വെള്ളം കുടിക്കാനും വിശക്കുന്നവനോട് ഭക്ഷണം കഴിക്കാനും അതിലൊന്നും അമിതവ്യയം പാടില്ലെന്നുമുള്ള ദൈവിക കല്പന ഒരാജ്ഞ എന്നതിലുപരി മനുഷ്യന്റെ ശാരീരികാവശ്യങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ്. മനുഷ്യശരീരമെന്നത് അനേകം അവയവഘടകങ്ങളുടെ ഒരത്ഭുത സങ്കേതമത്രെ. പഞ്ചേന്ദ്രിയങ്ങള്‍, തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങള്‍, ശ്വാസോച്ഛാസ വ്യവസ്ഥ, മൂത്രാശയ വ്യവസ്ഥ, അസ്ഥികൂടം, ധമനികള്‍ ഇങ്ങനെ ഒരുപാട് സംവിധാനങ്ങള്‍. ഈ സംവിധാനങ്ങളുടെയൊക്കെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ഭക്ഷണവും അതിന്റെ ദഹന വ്യവസ്ഥയുമാണ്. മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച് തന്റെ കുഞ്ഞിന് വളരാനാവശ്യമായ ഭക്ഷണം അമ്മയില്‍ നിന്ന് ലഭിച്ചുവരുന്നു. അതുകൊണ്ടായിരിക്കാം ഉപവാസ സമയത്തുപോലും ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും അതിന്റെ നിര്‍ബന്ധത്തില്‍ നിന്ന് ഇളവ് നല്കപ്പെട്ടവരില് ഇസ്ലാം ഉള്‍പ്പെടുത്തിയത്.“ഇബ്നുഉമര്‍(റ) പറയുന്നു: സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ ഭയപ്പെടുന്ന ഗര്‍ഭിണി റമദാനില്‍ നോമ്പ് ഉപേക്ഷിച്ചതിന് പ്രായശ്ചിത്തം നല്കിയാല് മതി, നോറ്റുവീട്ടല്‍ (ഖദ്വാഅ്) നിര്‍ബന്ധമില്ല.” (അബ്ദുര്‍റസാഖ്, ത്വബ്രി)പിഞ്ചുകുഞ്ഞിന് മുലയൂട്ടുന്ന മാതാവിനെയും ഈ ഗണത്തില്‍ തന്നെയാണ് നബി(സ) ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവിടുന്ന് പറഞ്ഞു: “അല്ലാഹു യാത്രക്കാരന് നമസ്കാരത്തിന്റെ പകുതിയും നോമ്പും ഇളവ് ചെയ്തിരിക്കുന്നു. അതുപോലെ ഗര്‍ഭിണിക്കും കുഞ്ഞിന് മുല കൊടുക്കുന്ന സ്ത്രീക്കും (നോമ്പ് ഉപേക്ഷിക്കാന്‍) ഇളവ് നല്കിയിരിക്കുന്നു.” (അന്നസാഈ)ഉപവാസവുമായി ബന്ധപ്പെട്ട ദൈവിക നിയമത്തിലെ കാരുണ്യത്തിന്റെ സമീപനമാണിത്. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് ലഭിക്കേണ്ട ഊര്‍ജത്തിന്റെ അളവാണ് കലോറി. ഒരാള്‍ക്ക് ആവശ്യമായ കലോറി അയാളുടെ പ്രായം, ലിംഗവ്യത്യാസം, ജോലി, കാലാവസ്ഥ മുതലായവയൊക്കെ അടിസ്ഥാനപ്പെടുത്തി മാറിക്കൊണ്ടിരിക്കും. ഒരു കുട്ടിക്ക് വളര്‍ച്ചയുടെ ഘട്ടത്തില്‍ കളിക്കുമ്പോള്‍, സ്വസ്ഥമായിരിക്കുമ്പോള്‍, കൂലിപ്പണിക്കാരന്, ഗര്‍ഭിണി, പ്രസവിച്ച സ്ത്രീ, രോഗി എന്നീ വിവിധ അവസ്ഥകളില്‍ വിവിധ അളവിലുള്ള കലോറി ആവശ്യമായിരിക്കും. അമിതമായാല്‍ അത് ശരീരത്തിന് ഉപദ്രവം വരുത്തും. അതുകൊണ്ടുതന്നെ ഉപവാസത്തിലെ അന്നപാനീയ നിഷേധ സമയത്തിനും ഒരു നിശ്ചിത സമയപാലനം ഖുര്‍ആന്‍ സ്വീകരിച്ചു. “നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് വ്യക്തമായി കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകുന്നത് വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക.” (വി.ഖു 2:187)ഇരുപത്തിനാല് മണിക്കൂറും അന്നപാനീയങ്ങളുപേക്ഷിച്ചുകൊണ്ട് നടത്തുന്ന ഒരു തരം നിരാഹാര വ്രതത്തിനും ഇസ്ലാമില്‍ പ്രോത്സാഹനമില്ല. ഒരു സത്യവിശ്വാസി അവന്റെ നോമ്പ് ആരംഭിക്കേണ്ടത് രാത്രി അത്താഴം കഴിച്ചുകൊണ്ടായിരിക്കണമെന്നതാണ് ഇസ്ലാമിക നിയമം. നബി(സ) പറഞ്ഞു: “അത്താഴം അല്ലാഹു നിങ്ങള്‍ക്ക് നല്കിയ നന്മയാണ്. അത് നിങ്ങള്‍ വര്‍ജിക്കരുത്.” (അന്നസാഇ). അത്താഴം രാത്രിയുടെ അവസാനത്തേക്ക് പിന്തിച്ചുകൊണ്ട് നബി(സ) മാതൃക കാണിച്ചു. “സൈദ്(റ) പറയുന്നു: നബി(സ)യുടെ കൂടെ ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നീട് അവിടുന്ന് നമസ്കരിക്കാന്‍ നിന്നു. ഞാന്‍ ചോദിച്ചു: ബാങ്കിന്റെയും അത്താഴത്തിന്റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അമ്പത് ആയത്തുകള്‍ ഓതുന്ന സമയം.” (ബുഖാരി)സമയമായിക്കഴിഞ്ഞാല്‍ നോമ്പ് മുറിക്കുന്നതില്‍ ധൃതി കാണിക്കുന്നതിലാണ് നബിചര്യയുള്ളത്. “നബി(സ) പറയുന്നു: ജനങ്ങള്‍ നോമ്പ് മുറിക്കാന്‍ ധൃതിപ്പെടുന്ന കാലമത്രയും അവര്‍ നന്മയിലായിരിക്കും.” (ബുഖാരി) ശരീര പ്രവര്‍ത്തനത്തിന് അതത് സമയത്ത് ആവശ്യമായ ഭക്ഷണം ലഭ്യമാകാതെ പോകരുതെന്നുള്ള ഇസ്ലാമിന്റെ ദീര്‍ഘവീക്ഷണമാണത്. അതേ ഭക്ഷണം ഒരിക്കലും അമിതമായിപ്പോകരുതെന്നുള്ള നിര്‍ദേശവും അതിലുണ്ട്. നബി(സ) പറയുന്നു: ആദമിന്റെ മകന് അവന്റെ ഉദരത്തേക്കാള് മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിന്റെ മകന് അവന്റെ മുതുകിനെ നേരെ നിര്‍ത്താന്‍ ഏതാനും ഉരുള ആഹാരം മതി. അത്യാവശ്യമെങ്കില്‍ ഉദരത്തിന്റെ മൂന്നിലൊരു ഭാഗം ആഹാരത്തിനും മൂന്നിലൊന്ന് കുടിനീരിനും മൂന്നിലൊന്ന് വായുവിനുമായി നീക്കിവെക്കട്ടെ.” (നസാഇ തിര്‍മിദി)മനുഷ്യജീവിതത്തിന് രണ്ട് മാനങ്ങളുണ്ട്. ഒന്ന് പ്രകൃതി നിയമാനുസൃതമായ വിധേയത്വം. മറ്റൊന്ന് സ്വാതന്ത്ര്യത്തിന്റേതായ ഭാവം. ഇതുപയോഗിച്ചുകൊണ്ട് ദൈവകല്പനകളെ തള്ളാനും കൊള്ളാനും അവനാവും. ഈ തിരസ്കരണ ഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെ ദൈവകല്പനക്ക് വിധേയനായി അന്നപാനീയങ്ങളില്‍ നിന്നും ഭോഗാസക്തി ദുഷിച്ച വിചാരവികാര പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനില്ക്കുക എന്നതാണ് ഇസ്ലാമിലെ വ്രതാനുഷ്ഠാനം. അതുകൊണ്ടാണ് അതിന്റെ അന്തസ്സത്ത നിലനിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ വചനങ്ങളായി നബി(സ) ഇപ്രകാരം പറഞ്ഞത്. “നോമ്പ് എനിക്കുള്ളതാണ്. അതിന്റെ പ്രതിഫലം ഞാനാണ് നല്‍കുന്നത്. കാരണം എനിക്കുവേണ്ടിയണവന് അവന്റെ ഭക്ഷണപാനീയങ്ങളുപേക്ഷിച്ചത്.” (ബുഖാരി)നോമ്പുകാരനായ സത്യവിശ്വാസിക്ക് സായൂജ്യമടയാന്‍ ഇതിലപ്പുറം എന്തു വേണം. മാനസികമായ ഈ നിര്‍വൃതിയുടെ പൂര്‍ത്തീകരണം നടക്കേണ്ടത് വ്രതാനുഷ്ഠാനത്തോടൊപ്പമുള്ള മറ്റു ആരാധനകളിലൂടെയാണ്. നമസ്കാരം, ദിക്റ്, ദുആ, ഖുര്‍ആന്‍ പാരായണം, പഠനം, പള്ളികളോടുള്ള ബന്ധം, രാത്രി നമസ്കാരം, ഇഅ്തികാഫ് ഇങ്ങനെ പലതും. ഇതില്‍ നിന്നൊന്നും സ്ത്രീകളെഅല്ലാഹു ഒരിക്കലും മാറ്റിനിര്‍ത്തിയിട്ടില്ല. ആഇശ(റ) പറയുന്നു: “നബി(സ) അവസാനത്തെ പത്തില്‍ പ്രവേശിച്ചാല്‍ തന്റെ തുണി മുറുക്കി ഉടുക്കുകയും ഭാര്യമാരെ വിളിച്ചുണര്‍ത്തി രാവ് ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു.” (ബുഖാരി, മുസ്ലിം)രാത്രിയിലെ നമസ്കാരത്തിലും അവസാനത്തെ പത്തിലെ ഇഅ്തികാഫിലുമെല്ലാം നബി(സ)യോടൊപ്പവും അതിന് ശേഷവും സ്ത്രീകളും ഭാഗഭാക്കായി. “ആഇശ(റ) പറയുന്നു: നബി(സ) റമദാനിന്റെ അവസാനത്തെ പത്തില്‍ മരണംവരെ ഇഅ്തികാഫ് ഇരുന്നിരുന്നു. നബി(സ)യുടെ കാലശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫ് ഇരുന്നിരുന്നു.” (ബുഖാരി)ഇത്തരം ആരാധനാ കര്‍മങ്ങള്‍ ആത്മാര്‍ഥതയോടെയും ഊര്‍ജസ്വലതയോടെയും നിര്‍വഹിക്കണമെങ്കില്‍ ആരോഗ്യം അത്യാവശ്യമാണ്. അബൂഹുറയ്റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അയാള്‍ രാത്രി എഴുന്നേറ്റ് നമസ്കരിച്ചശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി. അങ്ങനെ അവളും എഴുന്നേറ്റ് നമസ്കരിച്ചു. അവള് ഉണരാന്‍ വിസമ്മതിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത് വെള്ളം തളിക്കും. ഒരുവളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവള് രാത്രി എഴുന്നേറ്റ് നമസ്കരിച്ചു. പിന്നീട് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. അയാളും എഴുന്നേറ്റ് നമസ്കരിച്ചു. അയാള്‍ ഉണരാന്‍ മടിച്ചാല്‍ അവള് അയാളുടെ മുഖത്ത് വെള്ളം തളിക്കും.” (അഹ്മദ്, അബൂദാവൂദ്, ഇബ്നുമാജ)ഐച്ഛികമായ നമസ്കാരങ്ങളില്‍ ഏറ്റവും പ്രതിഫലാര്‍ഹമായത് രാത്രിയിലെ തഹജ്ജുദാണ്. സത്യവിശ്വാസിയുടെ ജീവിതരീതിയിലെ ഉല്‍കൃഷ്ടതയായി ഖുര്‍ആന്‍ ഈ നമസ്കാരത്തെ എടുത്തു പറയുന്നുണ്ട്. രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനത്തിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണവര്‍. (വി.ഖു 51:18)റമദാനിലാകുമ്പോള്‍ ഇതിന്റെ പ്രതിഫലം വര്‍ധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരം നമസ്കാരങ്ങളുടെ കൃത്യനിര്‍വഹണങ്ങളില്‍ സ്ത്രീകളുടെ വഴിമുടക്കിയാകുന്നത് പലപ്പോഴും അമിതാഹാരമായിരിക്കും. ഇവിടെയാണ് നോമ്പുതുറയിലെ സമൂസയും കട്ലറ്റുമൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത്. ഇവ നാരങ്ങാവെള്ളവും കൂട്ടായി അസമയത്ത് കാലിയായ വയറ്റിലെത്തിച്ചേരുന്ന ഇവയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ കൂടുതലും തറാവീഹ് നമസ്കാരത്തിനിടയിലായിരിക്കും. അതുകൊണ്ടായിരിക്കാം ലളിതമായ ഭക്ഷണം കൊണ്ട് ലഘുവായ ഒരു പ്രാര്ഥനയോടൊത്ത് നോമ്പ് തുറക്കാന്‍ നബി(സ) മാതൃക കാണിച്ചത്.നബി(സ) അരുളി: നിങ്ങള്‍ നോമ്പ് മുറിക്കുകയാണെങ്കില്‍ ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിക്കട്ടെ. അതു നന്മയാണ്. അത് ലഭിക്കാത്തവന് വെള്ളംകൊണ്ട് മുറിക്കട്ടെ. നിശ്ചയം അത് ശുദ്ധീകരണ ക്ഷമമാകുന്നു. (അബൂദാവൂദ്). “അല്ലാഹുവേ, നിനക്ക് വേണ്ടി ഞാന്‍ നോമ്പനുഷ്ഠിക്കുകയും നിന്റെ ഭക്ഷണത്തിന്മേലായി ഞാന്‍ നോമ്പ് മുറിക്കുകയും ചെയ്യുന്നു.” നോമ്പുതുറ സമയത്ത് നബി(സ)യുടെ പ്രാര്‍ഥനയില്‍ ഒന്നായിരുന്നു ഇത്. (അബൂദാവൂദ്)എല്ലാതരം ഭക്ഷണവും അത് കഴിക്കാനുള്ള സംവിധാനവുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം തന്നെ. ഇതില്‍ സത്യവിശ്വാസിക്ക് ഹലാലും ഹറാമും ഏതെന്നും വളരെ വ്യക്തമായി ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ഇവിടെയൊക്കെ ഇസ്ലാംമതം പൂര്‍ണമായും സസ്യഭുക്കുകളോട് സമവായം പ്രഖ്യാപിച്ച് മാംസാഹാരങ്ങളോട് പുറംതിരിഞ്ഞിരിക്കുകയാണെന്നൊന്നും ആര്‍ക്കും വായിച്ചെടുക്കാനാവില്ല.സീനാപ്രദേശത്ത് വെച്ച് ഇസ്റാഈല്യര്‍ക്ക് ജീവിത ചിട്ട പരിശീലിക്കേണ്ടതിനുവേണ്ടി അല്ലാഹു ഇറക്കിക്കൊടുത്ത ദിവ്യദാനമായ ഭക്ഷണം മന്നയും സല്‍വ (കാടപക്ഷി) യുമായിരുന്നു. നന്ദികെട്ട ഇസ്റാഈല്യര്‍ വിഭവ സമൃദ്ധമായ ഭക്ഷണമായി ഉള്ളി, പയര്‍, ഗോതമ്പ്, ചീര, പയര്‍ എന്നിവയെ ആവശ്യപ്പെട്ടു. തദവസരത്തില്‍ മൂസാ(അ) അവരോട് “നിങ്ങള്‍ ഉത്തമമായതിനെ വിട്ട് താണ തരത്തിലുള്ളതിനെ ആവശ്യപ്പെടുകയാണോ” എന്ന് ചോദിച്ചതായി ഖുര്‍ആനില്‍ കാണാം. (2:61)ഇബ്റാഹീം(അ)യുടെ വീട്ടില്‍ വിരുന്നുകാരായി വന്ന മലക്കുകള്‍ക്ക് അദ്ദേഹത്തിന്റെ ഭാര്യ ധൃതിയില്‍ വേവിച്ച തടിച്ച കാളക്കുട്ടിയെ ഭക്ഷണമായി നല്കിയതും ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടുണ്ട് (വി.ഖു 51:26). ഇതില്‍ നിന്നെല്ലാം സത്യവിശ്വാസിക്ക് മാംസഭക്ഷണം നിരുപാധികം ഹറാമാക്കപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിയാം. മാംസ ഭക്ഷണങ്ങളിലെ നിഷിദ്ധങ്ങളേതാണെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കുന്നുമുണ്ട്. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ മേല്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്, അടിച്ചുകൊന്നത്, വീണ് ചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗങ്ങള്‍ കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ജീവനോടെ നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്ക് മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു.”(വി.ഖു 5:3)ഇബ്റാഹീം(അ)യുടെ വീട്ടില്‍ വന്ന വിരുന്നുകാര്‍ക്ക് വേവിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ അന്ന് കാളക്കുട്ടിയുണ്ടായിരുന്നു. മുമ്പ് ഇതുപോലെ മലയാളി മുസ്ലിംകളും സ്വന്തം കൂട്ടില്‍ നിന്നും ആലയില്‍ നിന്നും പിടിച്ച് ബിസ്മി ചൊല്ലിയറുത്ത ഹലാലായ മാംസഭക്ഷണം കഴിച്ചു. ഇന്ന് മൂന്ന് സെന്റില്‍ സ്വന്തത്തിലേക്ക് മാത്രം ചുരുങ്ങിക്കഴിയുന്ന മലയാളി ആട്, മാട്, കോഴി മുതല്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ളതിനൊക്കെയും ചുരത്തിന് മുകളിലേക്ക് കണ്ണ് നട്ടിരിക്കണം.മുസ്ലിം പെണ്മനസ്സുകള് ഒരിത്തിരി വിശാലത കാണിച്ചാല്‍ റമദാനിലെങ്കിലും അവനവന്റെയും കുടുംബത്തിന്റെയും തടിയെ ഭക്ഷ്യവിഷാംശങ്ങളില് നിന്ന് കുറച്ചെങ്കിലും രക്ഷിക്കാം. അടുക്കള ബഹിഷ്കരിക്കാതെ തന്നെ തയ്യാറാക്കപ്പെട്ട ഒരു സമയവിവരപ്പട്ടിക മതി അതിന്. പാചകം, ശുചീകരണം, ഖുര്‍ആന്‍ പഠനം, സമയബന്ധിത ആരാധനകള്‍, ഉറക്കം എല്ലാറ്റിലും ഒരു ക്രമീകരണം. ഭക്ഷണങ്ങളില്‍ മിതവ്യയം ശീലിച്ചാല്‍ പുണ്യറമദാനിനെ അവള്‍ക്കും കൈപ്പിടിയിലൊതുക്കാം. മനുഷ്യവിമോചനത്തിന്റെ പരിച കാലം ചെല്ലുന്തോറും മനുഷ്യരാശി നൂതനമായ ഒട്ടേറെ പുതിയ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നു. ശാസ്ത്രവിജ്ഞാന മേഖലകളിലുള്ള വളര്‍ച്ചയും സാങ്കേതിക രംഗത്തെ മുന്നേറ്റവും മനുഷ്യന്റെ ഭൗതിക ജീവിതം ഉത്തുംഗതയില്‍ എത്തിച്ചിരിക്കുന്നു. വാര്‍ത്താവിനിമയ രംഗത്തെ വിപ്ലവം ലോകത്തിന്റെ അഷ്ടദിക്കുകളെ പരസ്പരം ചേര്‍ത്തു കെട്ടിയിരിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍, ജീവിതം ആയാസരഹിതമാക്കുന്ന നിരവധി പുത്തന്‍ ഉല്പന്നങ്ങള് സമ്മാനിച്ചിരിക്കുന്നു. ആരോഗ്യശാസ്ത്ര രംഗത്തെ വളര്‍ച്ചയുടെ ഫലമായി രോഗനിര്‍ണയ-ചികിത്സാ സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും ആയുര്‍ദൈര്‍ഘ്യ ശരാശരി ഉയരുകയും ചെയ്തിരിക്കുന്നു. ഭൗതിക ജീവിതത്തെ സമൃദ്ധമാക്കുന്ന ഇത്തരം നേട്ടങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുമ്പോഴും അഗാധമായ ആന്തരിക സംഘര്‍ഷങ്ങള്‍ മനുഷ്യനെ തകര്‍ത്തുകൊണ്ടിരിക്കുന്നു എന്നതാണ് അനുഭവ സത്യം.ശാസ്ത്രത്തിന് നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ ഭൗതിക പുരോഗതി നേടിത്തരാന്‍ മാത്രമേ സാധിക്കൂ. അത്തരം വിജ്ഞാനങ്ങളും അതിന്റെ നേട്ടങ്ങളായ ഉല്പന്നങ്ങളും അനുഭവ വേദ്യമാക്കുന്നത് മനുഷ്യരാണ്. അതിനാല്‍, സമ്പത്തും സമൃദ്ധിയും ഒരു ഭാഗത്തു കുന്നുകൂടി കിടക്കുന്നു. അത് സന്തുലിതമായി ഒഴുകി എല്ലാവരിലുമെത്തുന്നില്ല. മുമ്പത്തേക്കാളുപരി, സാമ്പത്തിക അസമത്വവും വിവേചനവും ഭൗതിക പുരോഗതിയുടെ ഇക്കാലത്താണ് കുതിച്ചുയരുന്നത്. സമ്പന്ന രാജ്യങ്ങളില്‍ പണക്കൊഴുപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണി കൊണ്ടും പോഷകാഹാരക്കമ്മി കൊണ്ടും മനുഷ്യര്‍ ചത്തൊടുങ്ങുന്നു. ഒരു വശത്ത് ആളോഹരി വരുമാനം കൂടുകയും സഹസ്ര കോടീശ്വരന്മാര് വര്‍ധിക്കുകയും ചെയ്യുമ്പോള്‍, നിത്യക്കൂലി കൊണ്ട് ജീവിതം തള്ളി നീക്കാന്‍ സാധിക്കാത്ത ദരിദ്രരുടെയും കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെയും സംഖ്യ ഭീകരമായി പെരുകുന്നു.ഇനി, സാമ്പത്തിക സമൃദ്ധിയില്‍ ആറാടുന്നവര്‍ തന്നെ സമ്പൂര്‍ണ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നുണ്ടോ? നഗരങ്ങളില്‍ ഉയര്ന്നുനില്ക്കുന്ന മാളുകളില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന ഉപഭോഗ ഉല്പന്നങ്ങള് കൊണ്ട് നിറഞ്ഞ, അംബരചുംബികളായ സൗധങ്ങളിലും അസംതൃപ്തി ബാക്കിയാവുന്നു. കമ്പോളങ്ങള്‍ മനുഷ്യരെ കീഴ്പ്പെടുത്തിയപ്പോള്‍, വീണ്ടും വീണ്ടും വാങ്ങാനുള്ള ത്വര അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഉള്ളതിലും അനുഭവിച്ചതിലുമപ്പുറം ഇനിയും വെട്ടിപ്പിടിക്കാനുള്ള ദുര മനസ്സില്‍ അസംതൃപ്തിയായി പുകഞ്ഞ് ജീവിതം ദുര്ഘടമായിത്തീരുന്നു. ആ ദുരയും ആസക്തിയും മനുഷ്യവര്‍ഗത്തിനു മാത്രമല്ല പരിസ്ഥിതിക്കും പ്രകൃതിക്കും പോലും ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.ഭൗതിക പുരോഗതിയും ശാസ്ത്ര വിജ്ഞാനങ്ങളും സാങ്കേതിക വിദ്യയും അതിന്റെ ഫലമായ കണ്ടുപിടുത്തങ്ങളുമൊക്കെ മനുഷ്യന്റെ ആഗ്രഹങ്ങളെയും ആസക്തിയെയും പൊലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മാര്‍ക്കറ്റുകളില്‍ കുന്നുകൂടുന്ന ഉല്പന്നങ്ങള് ഭോഗതൃഷ്ണയെയും ശരീര കാമനകളെയും മാത്രമേ തൃപ്തിപ്പെടുത്തുന്നുള്ളൂ. ആധുനിക ജീവിതത്തെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്യുന്ന മുതലാളിത്ത സംസ്കാരം മനുഷ്യനെ വെറുമൊരു ജന്തുവായി മാത്രമേ കാണുന്നുള്ളൂ. തിന്നുക, കുടിക്കുക, രമിക്കുക, ആസ്വദിക്കുക തുടങ്ങിയ ജന്തുസഹജമായ ശാരീരികാവശ്യങ്ങള്‍ ശമിപ്പിക്കുന്നതിനപ്പുറം മനുഷ്യന്റെ മൂല്യതലം ഉയര്‍ത്തുന്നതില്‍ അവയ്ക്കെന്തുണ്ട് സംഭാവന ചെയ്യാന്‍? മനുഷ്യന് മാത്രം സിദ്ധമായിട്ടുള്ള അപാരമായ ചിന്താശേഷിയും ധിഷണാ വൈഭവവും ഭാവനാപാടവവും, ഈ സിദ്ധികളില്ലാത്ത നാല്ക്കാലികള്ക്കു സമാനം വെറും `ജന്തു’വായി ജീവിക്കാനാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ഈ ജീവലോകത്ത് മനുഷ്യന് എന്താണ് സവിശേഷത?മനുഷ്യന് മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ പദാര്‍ഥ ലോകത്തിന്റെ ഭാഗമാണ്. പ്രത്യുല്പാദനം നടത്തുകയും ജനിച്ചുവളരുകയും തിന്നും കുടിച്ചും ഭോഗിച്ചും ഒടുങ്ങുകയും ചെയ്യുക എന്ന ജൈവ പ്രകൃതി പിന്തുടരുന്ന ജന്തുവര്‍ഗമാണ് മനുഷ്യന്. എന്നാല്‍ ജന്തുസഹജമായ പരിമിതികളെ ഭേദിച്ച്, ഉന്നതമായ ഒരു വിതാനത്തിലേക്ക് ഉയരാനുള്ള പ്രാപ്തി മനുഷ്യാസ്തിത്വത്തില്‍ അന്തര്ഹിതമാണെന്ന് ഖുര്‍ആന്‍ പറയുന്നു. “മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന് ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.” (91:7,8)ധര്മനിഷ്ഠതയുടെ ഈ സഹജ ബോധം ആര്‍ജിച്ചു വികസിപ്പിക്കുമ്പോഴാണ് പൂര്‍ണതയിലേക്ക് മനുഷ്യന് സഞ്ചരിക്കുന്നത്. അതാണ് ജന്തുസഹജഭാവങ്ങളില് നിന്ന് അതുല്യമായ മാനവികതയിലേക്ക് നയിക്കുന്നത്. എന്നാല്‍, ശരീരത്തിന്റെ ഇച്ഛകളില്‍ അമര്‍ന്ന് വെറും ജന്തുവായി തരം താഴുകയാണ് മഹാഭൂരിപക്ഷം മനുഷ്യരും. തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവരെ ഖുര്‍ആന്‍ നായയോടാണ് ഉപമിച്ചിരിക്കുന്നത്. “അവന് ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടേത് പോലെയാകുന്നു”(7:176). കണ്ണും കാതും മനസ്സും തുറന്നുവെച്ച് തന്റെ അസ്തിത്വത്തിന്റെ ലക്ഷ്യം തിരിച്ചറിയാതെ ജീവിക്കുന്ന മനുഷ്യര്‍ കാലികളെക്കാള്‍ പിഴച്ചവരാണെന്നും ഖുര്‍ആന്‍ തുടര്‍ന്നു വിശേഷിപ്പിക്കുന്നു. “അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധര്‍”(7:179). മനുഷ്യരില്‍ മഹാഭൂരിപക്ഷവും `മാനവിക’മായി ഉയരാതെ മൃഗീയതലത്തില് അധപ്പതിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഖുര്‍ആന്‍ അര്‍ഥശങ്കയ്ക്കിട നല്‍കാതെ പ്രസ്താവിക്കുന്നുണ്ട്.“തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? എന്നിരിക്കെ നീ അവന്റെ കാര്യത്തിന് ചുമതലപ്പെട്ടവനാണോ? അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെ പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍”(25:43,44). “സത്യനിഷേധികള്‍ സുഖിക്കുകയും നാല്‍ക്കാലികളെ പോലെ ഭുജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.” (57:12). ദുഷ്ട സാധ്യത കണ്ടറിഞ്ഞ് അതിനെ സംസ്കരിച്ച് അസ്തിത്വത്തെ വിമലമാക്കുന്നവനാണ് മനുഷ്യരില്‍ വിജയിക്കുന്നവന്. “തീര്‍ച്ചയായും അസ്തിത്വത്തെ സംസ്കരിച്ചവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.”(91:9,10)നടേ സൂചിപ്പിച്ച, ദുര, അഹന്ത, അനീതി, വിവേചനം, ധൂര്‍ത്ത്, തുടങ്ങി കടുത്ത മാനവിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന സകല ദുഷ്ടതകളും ശരീരത്തിന്റെ കുടുസ്സായ തടവറയില്‍ മനുഷ്യന് കുരുങ്ങിയതിന്റെ പ്രകടനമാണ്. `മൃഗങ്ങളെക്കാള്‍ അധപ്പതിച്ച’ ആധുനിക മനുഷ്യനെ ആകാശത്തേക്ക് പിടിച്ചുയര്‍ത്താന്‍ ധര്‍മ ബോധവും ആത്മസംസ്കരണവും മാത്രമേ പോംവഴിയുള്ളൂ. മനുഷ്യന്റെ അന്തശ്ചോദനകളെ മെരുക്കി സംസ്കരിക്കാന്‍ ഇച്ഛകളെ നിയന്ത്രണ വിധേയമാക്കുകയാണ് മുന്നുപാധി. സ്വന്തം ഇച്ഛകളുടെ ശമനത്തില്‍ സായൂജ്യമടയുന്ന മനുഷ്യനെ, എല്ലാ മനുഷ്യരുടെയും സഹ സൃഷ്ടികളുടെയും പ്രപഞ്ചത്തിലെ ചരാചരങ്ങളുടെയും സുസ്ഥിതി കൂടി കണക്കിലെടുത്ത് ഒരു സംസ്കൃത ഭോഗശീലത്തിലേക്ക് ആനയിക്കാന്‍ ആത്മനിയന്ത്രണസാധനകളിലൂടെ മാത്രമേ കഴിയൂ. ഒരു മാസക്കാലത്തെ കഠിന വ്രതം ഇക്കാലത്തും പ്രസക്തമായിത്തീരുന്നത് ഇക്കാരണം കൊണ്ടാണ്.സൂക്ഷ്മത, ജാഗ്രത“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്ന പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്” (2:183). റമദാന് വ്രതത്തിന്റെ മൗലികമായ ലക്ഷ്യം `തഖ്വ’ ആണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. `തഖ്വ’ ഭാഗികമായ ഭയഭക്തിയോ താല്ക്കാലികമായ ആത്മീയ നിര്‍വൃതിയോ അല്ല. പ്രത്യുത, അത് ജീവിതത്തെ സമ്പൂര്‍ണമായി ചൂഴ്ന്നുനില്ക്കുന്ന കഠിനജാഗ്രതയാണ്. മനുഷ്യനെ അധമനും നികൃഷ്ടനുമാക്കുന്ന സകല പൈശാചികതകളില്‍ നിന്നും ജീവിതത്തെ മുക്തമാക്കുകയും മനുഷ്യനെ ഉത്കൃഷ്ടമാക്കുന്ന ഉദാത്ത മൂല്യങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന നിതാന്ത ജാഗ്രതയെയാണ് `തഖ്വ’ എന്ന് സാങ്കേതികമായി പറയുന്നത്.`തഖ്വ’ വിശ്വാസിയുടെ ജീവിതത്തില്‍ സദാ പുലര്‍ത്തേണ്ട ജാഗ്രതയും സൂക്ഷ്മതയുമാണ്. എന്നാല്‍, ഭൗതിക ജീവിതത്തിന്റെ താല്പര്യ സംഘട്ടനങ്ങളില്‍ മനുഷ്യന് പരാജയപ്പെട്ടുപോകും. അതിനാല്‍, മനസ്സിന് കൂടുതല്‍ കരുത്തും ദാര്‍ഢ്യവും നല്കി പ്രതിരോധ സജ്ജമാക്കാന്‍ കഠിന പരിശ്രമം തന്നെ അനിവാര്യമായിത്തീരുന്നു. ഒരു വ്യക്തിമാത്രം കരുതിയാല്‍ `തഖ്വ’ നേടാന്‍ പലപ്പോഴും കഴിയില്ല. സാഹചര്യവും പ്രധാനമാണ്. അതിനാല്‍ `തഖ്വ’ സമാര്ജിക്കുന്നതിനുള്ള ആസൂത്രിതവും സംഘടിതവുമായ സാഹചര്യം സൃഷ്ടിക്കുകയാണ് റമദാന് മാസം. സമൂഹം മൊത്തത്തില്‍ ഒരു സവിശേഷ മാനസിക വ്രതനിഷ്ഠയിലാകുമ്പോള് പൈശാചിക പ്രേരണകള്‍ അസ്ത പ്രജ്ഞമാകും. പകരം നന്മയുടെ പൊതുവായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. റമദാനില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കുമെന്ന പ്രവാചക വചനത്തില്‍ ഈ വസ്തുതയാണ് ധ്വനിക്കുന്നത്.അബൂഹുറയ്റ(റ) നിവേദനം: നബി(സ) പറഞ്ഞു. റമദാനിലെ പ്രഥമ രാവ് വന്നണഞ്ഞാല്‍ പിശാചുക്കളും തിന്മ പ്രചരിപ്പിക്കുന്ന ജിന്നുകളും തടവിലാക്കപ്പെടും. നരകകവാടങ്ങള്‍ അടയ്ക്കപ്പെടും. പിന്നീട് അതില്‍നിന്ന് ഒരു കവാടവും തുറക്കപ്പെടുകയില്ല. അപ്രകാരം സ്വര്ഗകവാടങ്ങളും തുറക്കപ്പെടും. പിന്നീട് അതില്‍നിന്ന് ഒരു കവാടവും അടയ്ക്കപ്പെടുകയില്ല. അനന്തരം ഒരു വിളിയാളം ഉയരും. `നന്മ ആഗ്രഹിക്കുന്നവരേ, കടന്നുവരിക. തിന്മ ഇച്ഛിക്കുന്നവരേ, പിന്മാറുക. അല്ലാഹു നരകശിക്ഷയില്‍നിന്ന് മോചിപ്പിക്കുന്ന ചില ആളുകളുണ്ട്. എല്ലാ രാത്രിയിലും അതുണ്ടായിരിക്കും. (തിര്‍മിദി)`സൗമ്’ എന്ന അറബി പദത്തിന്റെ അര്‍ഥം ത്യജിക്കുക, ഉപേക്ഷിക്കുക എന്നൊക്കെയാണ്. നാശത്തിലേക്ക് നയിക്കുന്ന ശരീരകാമനകളെയും ജീവിതാസക്തികളെയും വെടിയുമ്പോള്‍ മാത്രമാണ് മനുഷ്യജീവിതത്തില്‍ ഭൗതികവും ആന്തരികവുമായ സമാധാനം ഉണ്ടായിത്തീരുക. ഭക്ഷണം, ഭാര്യാസംസര്‍ഗം, ഭാഷണം, തുടങ്ങി സാധാരണ ജീവിതത്തില്‍ അനുവദനീയമായ, പ്രാഥമിക ചോദനകളെ തന്നെ കഠിനനിയന്ത്രണത്തിലൂടെ വരുതിയില്‍ കൊണ്ടുവരാനുള്ള പരിശീലന പ്രക്രിയയാണ് നോമ്പ്. ശരീരത്തിന്റെ ഇച്ഛകള്‍ക്കു പകരം ദൈവത്തിന്റെ ഇച്ഛകള്‍ സ്വയം വരിക്കാനുള്ള തയ്യാറെടുപ്പാണിത്. “മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവന്റേതാണ്. അവന് ചെയ്യുന്ന ഓരോ സല്‍കര്‍മത്തിനും പത്തിരട്ടി മുതല്‍ എഴുന്നൂറിരട്ടി വരെ പ്രതിഫലം ലഭിക്കുന്നതുമാണ്. എന്നാല്‍ അല്ലാഹു പറയുന്നു: നോമ്പ് അങ്ങനെയല്ല, ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന് ഭക്ഷണമുപേക്ഷിക്കുന്നത് എനിക്കു വേണ്ടിയാണ്. സുഖഭോഗങ്ങള്‍ ത്യജിക്കുന്നത് എനിക്കു വേണ്ടിയാണ്. തന്റെ ഭാര്യയില്‍ നിന്നും അകന്നുനില്ക്കുന്നതും എനിക്കു വേണ്ടിയാണ്” (ബുഖാരി). ഈ വചനത്തില്‍ വ്രതനിഷ്ഠയുടെ ഹൃദയം, ഭൗതിക സൗകര്യങ്ങള്‍ ദൈവപ്രീതിക്കുവേണ്ടി ത്യജിക്കാനുള്ള നിശ്ചയത്തിലാണെന്ന് വ്യക്തമാക്കുന്നു.സംസ്കാരം, സംസ്കരണംശരീരത്തിന്റെ ആഗ്രഹങ്ങളെ മെരുക്കുന്നതോടൊപ്പംതന്നെ, സമൂഹവുമായുള്ള ബന്ധത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് മാനവികത സാക്ഷാത്കരിക്കപ്പെടുക. `തഖ്വ’ എന്നത് ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ജാഗ്രത മാത്രമല്ല, പൊതുജീവിതത്തിലെ വിശുദ്ധീകരണം സാധ്യമാക്കുന്ന ഒന്നുകൂടിയാണെന്നര്ഥം. ഈ ലക്ഷ്യം നേടാന്‍ മനുഷ്യര്‍ക്കിടയിലെ വിനിമയങ്ങളെ സംസ്കൃതമാക്കേണ്ടതുണ്ട്. ഇടപഴക്കങ്ങളുടെ പ്രധാന മാധ്യമമായ വാക്കുകള്‍ ഉദാത്തവും മൂല്യവത്തുമാക്കുക കൂടി നോമ്പിന്റെ പരിശീലന പദ്ധതിയില്‍ പ്രധാനമായിത്തീരുന്നത് അതുകൊണ്ടാണ്. ഭക്ഷണപാനം നിയന്ത്രിക്കുകയും വാക്കുകളെ അനിയന്ത്രിതമായി കെട്ടഴിച്ചുവിടുകയും ചെയ്യുന്ന ഒരാളുടെ വ്രതം നിഷ്ഫലമാണ്.നബി(സ) പറയുന്നു: `ഒരാള്‍ വ്യാജമായ വാക്കും അപ്രകാരമുള്ള പ്രവര്‍ത്തനവും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന് അന്നപാനം വര്‍ജിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല” (ബുഖാരി). നോമ്പിലൂടെ സമൂലമായ സംസ്കാര രൂപീകരണമാണ് ലക്ഷ്യമിടുന്നത് എന്ന് സൂചിപ്പിക്കുന്ന വേറെയും വചനങ്ങള്‍ കാണാം. നബി(സ) പറഞ്ഞു: കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതല്ല നോമ്പ്. മ്ലേച്ഛവും അനാവശ്യവുമായ മുഴുവന്‍ കാര്യത്തില്‍ നിന്നും അകന്നുനില്ക്കുക എന്നതാണ്. ഒരാള്‍ നിന്നെ ചീത്ത വിളിക്കുകയോ അവിവേകം കാണിക്കുകയോ ചെയ്താല്‍ നീ അയാളോട് ഞാന്‍ നോമ്പുകാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്നുമാത്രം പ്രതിവചിക്കുക (ഇബ്നുഖുസൈമ)ശരീരത്തിന്റെയും മനസ്സിന്റെയും സംയുക്തമായ ധ്യാനപൂര്ത്തിയാണ് നോമ്പില്‍ സംഭവിക്കുന്നത്. ശരീരത്തിന്റെ നിയന്ത്രണവും മനസ്സിന്റെ കടിഞ്ഞാണും ഒന്നിച്ചു സാധിക്കുന്ന വിധമാണ് നോമ്പിന്റെ ചിട്ടവട്ടങ്ങള്‍. ജാബിറിബ്നു അബ്ദില്ല(റ) പറയുന്നു: നീ നോമ്പെടുത്താല്‍ വ്യാജ ഭാഷണങ്ങളില്‍ നിന്നും പാപവൃത്തികളില് നിന്നും വിട്ടകന്ന് നിന്റെ കാതും കണ്ണും നാവും കൂടി നോമ്പെടുക്കട്ടെ. നിന്റെ വേലക്കാരനെ നീ ഉപദ്രവിക്കാതിരിക്കുക, മറ്റു ദിവസങ്ങളില്‍ നിന്ന് ഭിന്നമായി വ്രതനാളില്‍ ഒരു ഗാംഭീര്യവും ശാന്തതയും നിന്നിലുണ്ടായിത്തീരണം. നോമ്പെടുത്ത ദിവസവും നോമ്പെടുക്കാത്ത ദിവസവും ഒരേപോലെ ആയിരിക്കരുത്. (ബുഖാരി). വ്രതത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന മനുഷ്യ വിമോചനത്തിന്റെ ഉള്‍തലങ്ങള്‍ അനാവരണം ചെയ്യുന്നതാണ് ഈ വചനം. ഈ ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ സാധിക്കാത്ത തരത്തില്‍ യാന്ത്രികമായി നോമ്പെടുക്കുന്ന പ്രവണതയെ പ്രവാചകന് അപലപിക്കുകയും ചെയ്തിരിക്കുന്നു.“എത്രയെത്ര നോമ്പുകാരുണ്ട്! നോമ്പുമൂലം ദാഹമല്ലാതെ മറ്റൊന്നും അവര്‍ക്ക് ലഭിക്കുന്നില്ല. എത്രയെത്ര നിശാനമസ്കാരക്കാരുണ്ട്. ഉറക്കമിളക്കലല്ലാതെ അതുകൊണ്ടവര്‍ മറ്റൊന്നും നേടുന്നില്ല” (ഇബ്നുമാജ)പ്രതിരോധത്തിന്റെ പരിചഭൗതിക ആസക്തികളുമായുള്ള മല്‍പ്പിടുത്തമാണ് മനുഷ്യജീവിതം. ഈ യുദ്ധത്തില്‍ എപ്പോഴും കാത്തുവെക്കേണ്ട പരിചയാണ് തഖ്വ. നോമ്പിനെ `പരിച’ എന്നാണ് നബിതിരുമേനി വിശേഷിപ്പിച്ചത് എന്നതില്‍ അതിന്റെ ലക്ഷ്യസാരം വ്യക്തമാണ്. നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതില്‍ വിള്ളല്‍ വീഴുന്നില്ലെങ്കില്‍. അപ്പോള്‍ ഒരാള്‍ തിരിച്ചുചോദിച്ചു: എങ്ങനെയാണ് അതില്‍ വിള്ളലുണ്ടാവുക? നബി(സ) പറഞ്ഞു: വ്യാജഭാഷണങ്ങളിലൂടെയും പരദൂഷണങ്ങളിലൂടെയും. (ത്വബ്റാനി)പരിച എന്ന രൂപകത്തിലൂടെ റമദാന് വ്രതത്തിന്റെ നിത്യപ്രസക്തി ബോധ്യമാകും. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച, ആധുനിക ലോകം അനുഭവിച്ചുവരുന്ന സകല മാനസിക പ്രതിസന്ധികളുടെയും ഒരേഒരു പരിഹാരം ആത്മീയ തലത്തില്‍ മാത്രമാണ്. മനുഷ്യനെ ജന്തുത്വത്തില് നിന്ന് മാലാഖമാരുടെ വിതാനത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുന്ന ആന്തരിക ജാഗ്രത ദൈവവിശ്വാസത്തിന്റെ മാത്രം ഫലമാണ്. ഭൗതിക മാപിനികള്‍ക്ക് അപ്രാപ്യമായ `ആത്മീയ ഭാവ’ത്തിലൂടെ മാത്രമേ മനുഷ്യന്റെ അസ്തിത്വം ഉത്കൃഷ്ടവും മാനവകവുമാക്കി വളര്‍ത്താന്‍ കഴിയൂ. ആത്മ ജ്ഞാനത്തിലൂടെ കൈവരുന്ന ജാഗ്രത മനുഷ്യജീവിതത്തില്‍ സാധിക്കുന്ന കാവലും കരുതലും ഭൗതികമായ യാതൊരു നിരീക്ഷണസംവിധാനത്തിനോ നിയമങ്ങള്‍ക്കോ ശിക്ഷാ നടപടികള്‍ക്കോ സാധ്യമല്ല. ഈ ആത്മജ്ഞാനത്തെ ഉണര്‍ത്തി നിര്‍ത്തുകയാണ്, പ്രവര്‍ത്തനക്ഷമമാക്കുകയാണ് റമദാന് വ്രതം ചെയ്യുന്നത്. വ്രതത്തിന്റെ സ്വാധീന തലങ്ങള്‍ അതിവേഗതയാണ് പുതിയ കാലത്തിന്റെയും ലോകത്തിന്റെയും പ്രത്യേകത. ജീവിത നിലവാരവും സാങ്കേതികവിദ്യയും കുതിച്ചു മുന്നേറുന്നു. മനുഷ്യന് ലോകത്തിന്റെ കുതിപ്പിനൊപ്പമെത്താനുള്ളധൃതിപിടിച്ച ഓട്ടത്തിലാണ്. സ്വാസ്ഥ്യം നഷ്ടപ്പെട്ട മനുഷ്യന്റെ ഈ വെപ്രാളപ്പാച്ചില് കരിമ്പിന് തോട്ടത്തില്‍ കയറിയ കാട്ടാനയുടേതിനു തുല്യമാണ്. അവ പലപ്പോഴും നിയതമായ നിയമാവലികളെ പൊളിച്ചിടുന്നു. മഹിത മൂല്യങ്ങളെ ചവിട്ടി മെതിച്ചു കടന്നുപോകുന്നു. അപരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവകാശ നിഷേധം ആഘോഷമാക്കുന്നു. ഈ ജീവിത മത്സരപ്പേമാരിയില് അവന്റെ നിലപാട് വളരെ ലളിതമാണ്. ‘ജീവിച്ചു പോകണ്ടേ’ എന്ന്! ഇത് കാണുമ്പോള്‍ ഭൗതിക സുഖ സമൃദ്ധിയില്‍ ആറാടി ജീവിക്കണമെന്ന ഏകമുഖ അജണ്ടയേ മനുഷ്യനുള്ളൂവെന്ന് ആര്‍ക്കും തോന്നും. ആ ജീവിതം എങ്ങനെ എന്നതിന് ‘എങ്ങനെയും’ എന്നതാണ് അവന്റെ പക്കലുള്ള ഒരേയൊരു ഉത്തരം. ‘നാണം കെട്ടും പണം നേടിയാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും’ എന്ന് അവന്റെ ശരീരഭാഷ പറയാതെ പറയുന്നു. ദൈവ വിരുദ്ധത മാത്രമല്ല, പ്രകൃതി വിരുദ്ധതയും ജനവിരുദ്ധതയും എല്ലാം ഉള്‍ചേര്‍ന്ന മറുപടിയാണത്. മൂല്യ നിരപേക്ഷമായ ഈ മുരത്ത ഭൗതികപ്രമത്തത ഭൂമിയില്‍ സര്‍വത്ര നാശം വിതച്ചതിന് ചരിത്രം സാക്ഷി. അതിന്റെ വര്‍ത്തമാന സാക്ഷ്യമാകട്ടെ കൂടുതല്‍ ദുരന്തപൂര്ണമായിക്കൊണ്ടിരിക്കുന്നു. ശരീര കേന്ദ്രീകൃത ജീവിത വീക്ഷണത്തിന്റെ സ്വാഭാവിക പരിണതി. അങ്ങനെ മനുഷ്യമനസ്സ് മരുഭൂസമാനമായി. തദ്ഫലമായി ഭൗതികാസക്തി പകര്‍ച്ചവ്യാധി പോലെ സമൂഹഗാത്രത്തെ കടന്നാക്രമിച്ചു. അതിന്റെ ദുഃസ്വാധീനം സമൂഹത്തിലങ്ങോളമിങ്ങോളം പരന്നൊഴുകി. ദുഷിച്ചു നാറിയ സംസ്കാരങ്ങളുടെ ദംശനങ്ങളില്‍ നിന്നും പെരുത്ത ജീവിതാസക്തിയില് നിന്നും വിശ്വാസിയുടെ മനസ്സും ജീവിതവും സുരക്ഷിതമാക്കാനുതകുന്ന വ്യവസ്ഥാപിത സംവിധാനം പ്രപഞ്ച നാഥന് തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. അവയാണ് ആരാധനാനുഷ്ഠാനങ്ങള്‍. ശരീരത്തിനും മനസ്സിനും തുല്യ പങ്കാളിത്തമുള്ള നിര്ബന്ധാരാധനകളിലൂടെ വിശ്വാസി സമൂഹം തിന്മകളുടെ അധിനിവേശങ്ങളെ അതിജയിച്ചു വിശുദ്ധിയുടെ ഔന്നത്യം പുല്കുന്നു. ഈ ആരാധനകളുടെ കൂട്ടത്തില്‍ രൂപഭാവങ്ങളിലും ത്യാഗോജ്ജ്വലതയിലും പ്രതിഫലാധിക്യത്തിലും ഒട്ടേറെ സവിശേഷതകള്‍ ഉള്‍വഹിക്കുന്നതാണ്, റമദാന് വ്രതം. തിന്മകള്ക്കും അപചയങ്ങള്ക്കുമെതിരില് വിശ്വാസി എടുത്തണിയുന്ന വാളും പരിചയുമാണത്. ഒളിഞ്ഞതും തെളിഞ്ഞതുമായ ശത്രുവിനെതിരില്‍ വ്രതവീര്യത്തിന്റെ പടച്ചട്ടയണിഞ്ഞു, പോരാട്ട വീഥിയില്‍ നിറസാന്നിധ്യമാണ്, റമദാനിലെ വിശ്വാസി. വ്രതം ഒരു ആഹ്വാനമാണ്; ജീവിതത്തിന്റെ അഴിച്ചുപണിക്കും തിരുത്തിനുമുള്ള ഉണര്‍ത്തുപാട്ട്. ഭൗതിക ജാഹിലിയ്യത്ത് വിശ്വാസി സമൂഹത്തില്‍ പോലും ഒരുതരം അടിമത്തവും ആരാധനയും വളര്‍ത്തുന്നതാണ് നിലവിലെ സാഹചര്യം. ‘ആരെങ്കിലും ഐഹിക ജീവിതത്തെ അത്യധികമായി സ്നേഹിക്കുകയും അതില്‍ ആനന്ദം അനുഭവിക്കുകയുമാണെങ്കില്, പരലോക ഭയം അവന്റെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകും’ എന്നാണ് പ്രവാചക മൊഴി. ലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി ദുന്‍യാവിനെ പൂജിക്കുന്നവര്‍ക്ക് പ്രവാചകന് ശക്തമായ താക്കീത് നല്കി. ‘വിറകു തീ തിന്നുന്നത് പോലെ നിങ്ങളുടെ ഈമാന്‍ തിന്നപ്പെടുന്ന ഒരു കാലഘട്ടം എനിക്ക് ശേഷം നിങ്ങള്‍ക്ക് വരിക തന്നെ ചെയ്യും.’ ഈ പ്രവചനങ്ങളുടെ പുലര്‍ച്ചയെന്നോണം ഭൗതികപൂജ മുസ്ലിം ഉമ്മത്തിലും പിടിമുറുക്കി. കുറ്റകൃത്യങ്ങളിലും അസാന്മാര്‍ഗികതകളിലും സമുദായ പ്രാതിനിധ്യം ഗണ്യമായി പെരുകി. അനന്തര സ്വത്ത് തട്ടിയെടുക്കാന്‍ സ്വന്തം പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഒഴുക്കി മാന്യന്മാരായി വിലസുന്ന മക്കള്‍. രണ്ടാമതൊരു വിവാഹം കഴിക്കാന്‍ കുരുന്നു മക്കളെയും ഭാര്യയെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി സ്വാഭാവിക അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ നോക്കുന്ന ചെറുപ്പക്കാരന്…. ഈ പട്ടിക നീണ്ടതാണ്. ഇങ്ങനെ പലതരം ഇരുട്ടുകളുടെ മരുഭൂമിയില്‍ ഗതികിട്ടാ പ്രേതമായി അലയുന്ന മനുഷ്യന് മുമ്പില്‍ മോചനത്തിന്റെ ഏക വഴിയേയുള്ളൂ. സ്വന്തത്തെയും ദൈവത്തെയും ജീവിത യാഥാര്‍ഥ്യങ്ങളെയും തിരിച്ചറിയുന്ന ആത്മീയതയുടെ വഴി. പരലോകോന്മുഖ ജീവിതത്തിന്റെ അഥവാ സന്തുലിതമായ വിരക്തിയുടെ മാര്‍ഗേണ ഭക്തി നേടി ശക്തരാവുമ്പോഴേ മനുഷ്യന് വിമോചിതനാവൂ. വ്രതം അതിലേക്കുള്ള രാജരഥ്യയാണ്. വിരക്തി ശരീരത്തിന്റെ അഥവാ ദുന്യാവിന്റെ തടവറ ഭേദിക്കാന്‍ മാത്രമുള്ള ആത്മീയ, ധാര്‍മിക കരുത്താര്‍ജിക്കുന്ന വിതാനത്തിലേക്ക് സ്വന്തം ഈമാനിനെ വളര്‍ത്തി ഉയര്‍ത്തിയെടുക്കുന്നതില്‍ മുസ്ലിം ഉമ്മത്തിലെ ബഹു ഭൂരിപക്ഷവും പരാജയമാണ്. അത്തരമൊരു ഉമ്മത്തിന് നോമ്പ് സാക്ഷാല്‍ പരീക്ഷണമാണ്. അവര്‍ക്ക് മുമ്പില്‍ നോമ്പ് ജയിച്ചടക്കേണ്ട മേഖലകളും വിപുലമാണ്. പദാര്‍ഥ ലോകത്തിനും അതിലെ വിഭവങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്. യഥാര്‍ഥവും ശാശ്വതവുമായ പാരത്രിക ലോകത്ത് വിജയം വരിക്കാന്‍ അവ മാധ്യമമായിത്തീരണം എന്നതാണ് ഇസ്ലാമിക വീക്ഷണം. ‘ഇഹലോകം പരലോകത്തിന്റെ കൃഷിയിടമാണ്’ എന്ന പ്രവാചക മൊഴിയുടെ പൊരുളും മറ്റൊന്നല്ല. ”അല്ലാഹു നിനക്കേകിയ വിഭവങ്ങള്‍ മുഖേന പാരത്രിക ജീവിതമോക്ഷം കൊതിക്കുക. എന്നാല്‍ ഇഹലോകത്തെ നിന്റെ ഓഹരി നീ വിസ്മരിക്കാതിരിക്കുക” (അല്‍ഖസ്വസ്വ് 77). വിശ്വാസി ജീവിതത്തില്‍ പുലര്‍ത്തേണ്ട വിരക്തി (സുഹ്ദ്)യുടെ സവിശേഷ ദര്‍ശനം ഈ ദിവ്യ സൂക്തത്തിലുണ്ട്. വിരക്തിയുടെ ജീവിതമാര്ഗത്തെക്കുറിച്ച് ചിലര്‍ വെച്ച് പുലര്‍ത്തുന്ന അബദ്ധ ധാരണകള്‍ക്ക് കൃത്യമായ തിരുത്തും. ‘അനുവദനീയതകളെ ഉപേക്ഷിക്കലോ സമ്പത്ത് കൈവിട്ടുകളയലോ അല്ല യഥാര്‍ഥ ഭൗതിക വിരക്തി. നിന്റെ കൈവശമുള്ളതിനേക്കാള്‍ അല്ലാഹുവിങ്കലുള്ളതിന് വില കല്പിക്കുന്ന മാനസിക ഔന്നത്യമാണത്’ എന്നാണ് പ്രവാചക പാഠം. ഭൗതിക വിഭവങ്ങളോടുള്ള ഒരാളുടെ വീക്ഷണത്തിലാണ് മാറ്റം വേണ്ടത്. ഇമാം അഹ്മദിനോട് ഒരാള്‍ ചോദിച്ചു: ”കൈയില്‍ ആയിരം ദീനാറുള്ളവര് ദുന്യാവിരക്തനാ(സാഹിദ്)വുമോ?” അദ്ദേഹം പറഞ്ഞു: ”അതെ. ആ പണത്തില്‍ വല്ല കുറവും വന്നാല്‍ ദുഃഖിക്കുകയോ വര്‍ധനവുണ്ടായാല്‍ സന്തോഷിക്കുകയോ ചെയ്യുന്നില്ലെങ്കില്‍.” ദുന്‍യാവിനെ പാടെ പരിത്യജിക്കാനും സുഖ സൗകര്യങ്ങളോട് മുച്ചൂടും മുഖം തിരിക്കാനും ഇസ്ലാം അതിന്റെ അനുയായികളോട് ആവശ്യപ്പെടുന്നില്ല. പ്രവാചകനും അനുചരന്മാരും സമ്പത്ത് അനുഭവിക്കുകയും കുടുംബം പുലര്‍ത്തുകയും ജീവിത സൗന്ദര്യം ആസ്വദിക്കുകയും ചെയ്തവര്‍ തന്നെയായിരുന്നു. പക്ഷേ ഭൗതിക ജീവിതത്തിലെ യാതൊന്നും അവരെ ദൈവവിസ്മൃതിയില്‍ അകപ്പെടുത്തിയില്ല. ഭൗതിക ജീവിതത്തെ അവര്‍ ഏകാവലംബമായി കണ്ടില്ല. സ്വന്തം മനസ്സിനെ വൈകാരികമായി ദുന്‍യാവിനോട് ബന്ധിച്ചില്ല. ഐഹിക ജീവിതത്തോടു അനര്‍ഹവും അമിതവുമായ തോതില്‍ അനുരാഗം തോന്നുന്നതിനെ അവര്‍ ജാഗ്രതയോടെ കണ്ടു. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതെയുള്ള വിരക്തിയുടെ ജീവിതപാഠം അവര്‍ സമൂഹത്തിന് പകര്‍ന്നു നല്കി.ഈ ജീവിത പാഠം സ്വായത്തമാക്കുമ്പോഴേ പുതു കാലത്തെ നോമ്പിനു അര്ഥഭംഗി കൈവരൂ. അല്ലാത്ത പക്ഷം ആത്മാവില്ലാത്ത ആചാരമായി വ്രതം മാറും. ലോകവും അതിലെ മനുഷ്യരും അത്രമാത്രം വശംകെട്ട് പോയിരിക്കുന്നു. ഇഹലോകത്തിന്റെ നശ്വരതയുടെ ഓര്‍മപ്പെടുത്തലും നിത്യ ശാശ്വത പരലോകം അനുഭവിപ്പിക്കലുമാണ് ആരാധനകളുടെ കാതല്‍. ഭൂമിയില്‍ നിന്ന് വിട പറയുന്നവന്റെ മനോഭാവത്തോടെ നമസ്കാരത്തില്‍ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുക നിര്‍ബന്ധ നമസ്കാര വേളകളില്‍ പ്രവാചകന്റെ പതിവായിരുന്നു. വ്രതാനുഷ്ഠാനത്തിലെ ശാരീരിക ഭൗതിക സുഖവര്ജനം ശരീരവും പദാര്ഥലോകവും അപ്രസക്തമാവുന്ന ഒരു ലോകത്തെയും അതിലെ ജീവിതാനുഭവത്തെയും ഒരു വിശിഷ്ട ലക്ഷ്യത്തിനു വേണ്ടി ആത്മാവില്‍ ഏറ്റുവാങ്ങുന്ന വിശുദ്ധ പ്രക്രിയയാണ്. സാക്ഷാല്‍ ജീവിതമാകുന്ന പരലോകം തന്നെയാണ് സുപ്രധാനമെന്ന സത്യവാങ്മൂലമാണത്. നോമ്പുകാരന്റെ ചിന്തകള്‍, വരാനുള്ള തന്റെ പരലോക ജീവിതത്തിലാണ് ഏറിയകൂറും ചുറ്റിത്തിരിയുന്നത്. പ്രാര്‍ഥനകള്‍ക്ക് വലിയ പ്രാധാന്യമുള്ള റമദാന് രാപ്പകലുകളിലെ നോമ്പുകാരുടെ പ്രാര്‍ഥനകളില്‍ നിറഞ്ഞുകവിയുന്നത് പരലോക മോക്ഷത്തിനും നരക വിമോചനത്തിനുമുള്ള ഉള്ളുരുകിയ, കണ്ണീരണിഞ്ഞ തേട്ടങ്ങളാണ്. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകവിമുക്തിയുടെയും മൂന്നു പത്തുകളായി റമദാന് ക്രമീകരിച്ചതിലും ഈ പരലോക പ്രാധാന്യം ദീക്ഷിച്ചത് ശ്രദ്ധേയമാണ്. അപ്പോള്‍ ഐഹിക ജീവിതത്തോടുള്ള മാനസികാടിമത്തം നിലനിര്‍ത്തിക്കൊണ്ട്, നോമ്പിന്റെ ലക്ഷ്യം നേടാന്‍ സാധ്യമല്ല. ഒരര്‍ഥത്തില്‍ ഈ മാനസിക അടിമത്തത്തിന്റെ കെട്ട് പൊട്ടിച്ചെറിയുമ്പോഴാണ് റമദാന്റെ ആത്മാവിനെ ഒരാള്‍ തൊട്ടറിയുന്നത്. സമ്പന്നനായ അബ്ദുര്‍റഹ്മാനു ഔഫ് (റ), തനിക്കു നോമ്പുതുറക്കാന്‍ കൊണ്ട് വെച്ച ഭക്ഷണ സാധനങ്ങളുടെ മുമ്പാകെ ഇരുന്ന് പൊട്ടിക്കരയുന്ന ഒരു രംഗമുണ്ട് ചരിത്രത്തില്‍. ഈ അനുഗ്രഹ നിറവില്‍, അദ്ദേഹത്തിന്റെ നിനവിലേക്ക് പൊടുന്നനവേ മിസ്അബു ബ്നു ഉമൈറി(റ)ന്റെ ത്യാഗോജ്ജല സ്മരണകള്‍ അലയടിച്ചു വന്നതാണ് ഇബ്നു ഔഫിനെ ഇത്രമേല്‍ വികാരാധീനനാക്കിയത്. സമ്പന്ന കുടുംബത്തില്‍ പിറന്നു ഇസ്ലാമിനു വേണ്ടി എല്ലാം വെടിഞ്ഞു, ഒടുവില്‍ ശഹീദാവുമ്പോള്‍ ശരീരം മൂടാന്‍ തക്ക ഒരു കഫന്‍പുടവ പോലും ലഭിക്കാതെ ഈ ലോകം വിട്ടുപോയ മിസ്അബിന്റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി അദ്ദേഹം പറഞ്ഞു: ”ഇപ്പോള്‍ അല്ലാഹു നമുക്ക് ധാരാളം ഭൗതിക വിഭവങ്ങള്‍ നല്കി. കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം ദുന്യാവില് വെച്ച് തന്നെ അവന് മുഴുവനായി നല്കുകയാണോ?” മുമ്പില്‍ കൊണ്ട് വെച്ച ഭക്ഷണം പോലും കഴിക്കാന്‍ അദ്ദേഹത്തിനു ആ മാനസികാവസ്ഥയില്‍ സാധിക്കുകയുണ്ടായില്ല. മഹാരഥന്മാര് ദുന്‍യാവിനെ വിലയിരുത്തിയതും വീക്ഷിച്ചതും ഈ വിധമായിരുന്നു. വൃക്ഷങ്ങളെയും പറവകളെയും കാണുമ്പോള്‍ മഹാനായ രണ്ടാം ഖലീഫ അബൂബക്ര് സിദ്ദീഖ്(റ), വിചാരണയോ രക്ഷാശിക്ഷകളോ ഇല്ലാത്ത അവറ്റകളുടെ സ്ഥിതി തന്റെതിനേക്കാള്‍ എത്ര ഭേദമാണെന്ന് പറയുമായിരുന്നു. പാരത്രിക ലോക ജീവിതത്തെ ഭയപാരവശ്യത്തോടെ വീക്ഷിച്ച മഹാരഥന്മാരുടെ ചിത്രമാണിത്. പരലോക സ്മരണയുടെ വര്‍ണത്തില്‍ സ്വന്തം ജീവിതത്തെ മുക്കിയെടുക്കാന്‍ അവര്‍ക്ക് സാധ്യമായി. വ്രതാനുഷ്ഠാനം ഉള്‍പ്പെടെയുള്ള ആരാധനാകര്‍മങ്ങള്‍ അതിനവരെ പ്രാപ്തരും യോഗ്യരുമാക്കി. ”എന്നാല്‍ നിങ്ങള്‍ ഈ ലോകജീവിതത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പരലോകമാണ് ഏറ്റം ഉത്തമവും ശാശ്വതവും. സംശയം വേണ്ട, ഇത് പൂര്‍വ ഗ്രന്ഥങ്ങളിലുണ്ട്; ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്” (അല്‍അഅ്ലാ 16-19). മനുഷ്യന്റെ ഐഹിക പ്രതിപത്തി ഖുര്‍ആന്‍ പലവുരു വിശകലനം ചെയ്തിട്ടുണ്ട്. പലപ്പോഴും വിസ്മൃതിയും പൈശാചിക പ്രലോഭനങ്ങളുമാണ്, പരലോകം അവഗണിക്കാന്‍ മനുഷ്യന് പ്രേരണയാവുന്നത്. അതിനാല്‍ ഖുര്‍ആന്‍, പരലോക സംബന്ധിയായ ഉണര്‍ത്തലുകള്‍ ആവര്‍ത്തിച്ചും അതിശക്തമായും നല്‍കിയതായി കാണാം. പാരത്രിക സ്മരണ അകതാരില്‍ നിറയുമ്പോഴാണ് മനുഷ്യനില്‍ ‘തഖ്വ’ അഥവാ ഭയഭക്തി ഉടലെടുക്കുന്നത്. നിരോധിത വഴികളില്‍ നിന്ന് വിട്ടകലാനും ദൈവ നിര്‍ദിഷ്ട മാര്‍ഗങ്ങളെ ആലിംഗനം ചെയ്യാനുമുള്ള വിശ്വാസിയുടെ ജാഗ്രത്തായ പരിശ്രമങ്ങള്‍ക്ക് പറയുന്ന പേരാണ് ‘തഖ്വ.’ വിശ്വാസം (ഈമാന്‍) ആകുന്ന ദീനീ അടിത്തറ, ഭദ്രത നേടിയെടുക്കേണ്ടത് ഈ പരിശ്രമങ്ങള്‍ വഴിയാണ്. അതുവഴി ഇഹപര ലോകങ്ങളില്‍ എണ്ണമറ്റ സദ്ഫലങ്ങളാണ് വിശ്വാസികളെ കാത്തിരിക്കുന്നത്. വിശ്വാസിയുടെ ജീവിതത്തെ നയിക്കേണ്ട ആത്മബോധമായി തഖ്വ മാറുന്നതങ്ങനെയാണ്. തഖ്വാ ബോധമാണ് മനുഷ്യന്റെ സ്വഭാവചര്യകളെ സംസ്കരിക്കുന്നത്. എന്താണ് ഐഹിക വിരക്തി (സുഹ്ദ്) എന്ന ചോദ്യത്തിന് ഇമാം മാലിക് (റ) ഒരിക്കല്‍ നല്കിയ മറുപടി ‘തഖ്വ’ എന്നായിരുന്നു. അനുവദനീയവും ശുദ്ധവുമായ സമ്പാദ്യങ്ങളും അമിതമാകാത്ത ആഗ്രഹങ്ങളും സുഹ്ദിന് വിരുദ്ധമാവില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു ഐഹിക ലോകത്ത് ഔദാര്യവും അനുഗ്രഹവുമായി നല്കിയ ജീവിതോപാധികള്‍ അഹന്തയേതുമില്ലാതെ നന്ദിബോധത്തോടെ വിനിയോഗിക്കുന്നതിനെ തഖ്വയെന്ന് വിശേഷിപ്പിച്ചത് അര്‍ഥപൂര്‍ണമാണ്. ഐഹിക പ്രേമത്തെ മനസ്സില്‍ നിന്ന് പടിയിറക്കി പരലോകബോധത്തെ തദ്സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോള്‍ വിശ്വാസി മുത്തഖിയാവുന്നു. സകാത്തിനെയും നമസ്കാരത്തെയും നോമ്പിനെയും ഹജ്ജിനെയും ഈമാനെയും ഇഹ്സാനെയും മാത്രമല്ല ഖുര്‍ആന്‍ തഖ്വയോടു ചേര്‍ത്ത് പറഞ്ഞത്. കരാര്‍ പാലനം, പാപവര്‍ജനം, പ്രതിക്രിയ, ഗ്രന്ഥാവതരണം, ഇബാദത്ത്, ഉപദേശം ചെവിക്കൊള്ളല്‍ തുടങ്ങി അനവധി കാര്യങ്ങളെ ഖുര്‍ആന്‍ തഖ്വയുമായി ബന്ധപ്പെടുത്തി കൈകാര്യം ചെയ്യുന്നത് കാണാം. ജീവിതത്തെ മൊത്തം ദിവ്യബോധനത്തിന്റെ വെള്ളിവെളിച്ചത്തില്‍ ക്രമീകരിക്കലാണ് തഖ്വയെന്ന് വ്യക്തം. ഇസ്ലാമിക ജീവിതത്തിന്റെ ശക്തിയും ചൈതന്യവും മഹനീയ മൂല്യവുമായി തഖ്വ വ്യവഹരിക്കപ്പെടുന്നത്, അതിന്റെ സംസ്കരണശേഷിയും സമഗ്രഭാവവും കണക്കിലെടുത്താണ്. റമദാന് വ്രതത്തിന്റെ സമുന്നത ലക്ഷ്യമായി സ്രഷ്ടാവ് തഖ്വയെ അടിവരയിട്ട് അടയാളപ്പെടുത്തുമ്പോള്‍ ആരാധനയും ലക്ഷ്യവും ഒരുപോലെ മഹത്വമാര്ജിക്കുന്നതായി നമുക്ക് അനുഭവേവദ്യമാവും. റമദാന് : ഇസ്ലാമിക ജീവിതത്തിന്റെ വസന്ത കാലം മനുഷ്യന്റെ ദ്വിമുഖത്തോടെയുള്ള ഈ സൃഷ്ടിപ്പ് സോദ്യേശത്തോടെയാണ്. കാരണം മനുഷ്യന് ആത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ജീവിക്കേണ്ടതുണ്ട്. അവന് ഭൂമിയില്‍ ഇടപഴകുകയും ആകാശത്തോട് സംവദിക്കുകയും ചെയ്യേണ്ടതുണ്ട്. ഭൂമിയില്‍ ഭക്ഷണം, വസ്ത്രം, ജീവിതം തുടങ്ങിയവയെല്ലാം നിര്‍വഹിക്കേണ്ടതുണ്ട്. ‘ദൈവദൂതന്മാര്ക്കു നാം അന്നം തിന്നാത്ത ശരീരം നല്‍കിയിട്ടില്ല. അവരിവിടെ സ്ഥിരവാസികളുമായിരുന്നില്ല.’ (അമ്പിയാഅ്.8). വിണ്ണില്‍ നിന്നും ദൈവികമായ സന്ദേശം അവനിലേക്ക് ഇറങ്ങേണ്ടതുണ്ട്. അല്ലാഹുവിനെ അറിയാനും സത്യം പ്രാപിക്കാനും നന്മയോട് സ്നേഹമുണ്ടാകാനും സൗന്ദര്യം ആസ്വദിക്കാനും സല്കര്മങ്ങളിലേര്പ്പെടാനുമെല്ലാം ഇത് അനിവാര്യമാണ്. ഭൂമി പരിപാലിക്കാനും അതിലെ വിഭവങ്ങള്‍ ആസ്വദിക്കാനും ഉള്ള ജന്മസിദ്ധമായ സിദ്ധി മനുഷ്യനില്‍ ഒരുക്കിയിട്ടുള്ളതും അവന് തന്നെ. മനുഷ്യനിലെ ഇത്തരം വികാരങ്ങളും ജന്മവാസനകളും മണ്ണുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ വികാരം അവനില്‍ സ്വാധീനം ചെലുത്തുമ്പോള്‍ നാല്‍ക്കാലികളെ പോലെയായിത്തീരും. അല്ലെങ്കില്‍ അവയെക്കാള്‍ അധപ്പതിക്കും. മനുഷ്യനിലെ ആത്മീയത ഉയരുമ്പോള്‍ അവന്റെ പദവി മാലാഖമാരിലോളം ഉയരുകയും ചെയ്യും. മനുഷ്യനിലെ ഭൗതികതയുടെ അംശത്തേക്കാളേറെ ആത്മീയതയുടെ വശത്തെ ഉയര്‍ത്തലാണ് ദീനിപരമായ ഉത്തരവാദിത്തം. ഇത് എളുപ്പമുള്ള കാര്യമല്ല. കാരണം മനുഷ്യമനസ്സ് താല്പര്യങ്ങളുടെയും വികാരങ്ങളുടെയും പൂര്‍ത്തീകരണത്തിലേക്ക് വശീകരിച്ചുകൊണ്ടിരിക്കും. സന്മാര്ഗത്തിന്റെയും സത്യത്തിന്റെയും പാത ഭാരമുള്ളതാക്കി തോന്നിപ്പിക്കും. അതിനാല്‍ തന്നെ വിശ്വാസ ദാര്‍ഢ്യത്തിന്റെയും സഹനത്തിന്റെയും ആയുധമുപയോഗിച്ച് ദീനില്‍ ഇമാമത്ത് പദവി ലഭ്യമാകുന്നത് വരെ ആത്മ സമരത്തില്‍ നിരന്തരമായി മനുഷ്യന് ഏര്‍പ്പെടേണ്ടതുണ്ട്. ‘അവര്‍ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നു നമ്മുടെ കല്പനയനുസരിച്ച് നേര്‍വഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി.'(സജദ:24). സഹനം വികാരങ്ങളെ പ്രതിരോധിക്കും. വിശ്വാസദാര്‍ഢ്യം സംശയങ്ങളെ അകറ്റും. തദനുസൃതമായി ദൈവിക സരണിയിലൂടെ ഒരു വിശ്വാസിക്ക് പുണ്യവാളന്മാരുടെ പദവിയിലെത്താന്‍ സാധിക്കും. ഭൗതികമായ വശത്തെ അതിജയിക്കാനുള്ള മാര്‍ഗങ്ങള്‍ ഇസ്ലാം നിയമമാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചസ്തംഭങ്ങളായ ആരാധനകള്മനുഷ്യന്റെ ആത്മീയ സാധന നേടിയെടുക്കാനുള്ള ഏറ്റവും പ്രധാന ആയുധമായാണ് നോമ്പിനെ ഇസ്ലാം ദര്‍ശിക്കുന്നത്. അതിലൂടെ മനുഷ്യന് ദൈവപ്രീതി കാംക്ഷിച്ച് അന്നപാനീയങ്ങളും വികാരങ്ങളും അടക്കിനിര്‍ത്തുന്നു. അടുത്ത് ഭക്ഷണമുണ്ടായിരിക്കെ അവന് അത് ആഹരിക്കുന്നില്ല, പാനീയം ലഭ്യമായിട്ടും അവനത് കുടിക്കുന്നില്ല. തന്റെ ജീവിത പങ്കാളി കൂടെയുണ്ടായിട്ടും അവന് ബന്ധപ്പെടുന്നില്ല, സിഗരറ്റ് ലഭ്യമായിട്ടും അവന് അത് കത്തിക്കുന്നില്ല. മനുഷ്യന്റെ വിശ്വാസവും ഉദ്ദേശ്യവും യഥാര്‍ഥത്തില്‍ പരീക്ഷിക്കുകയാണിവിടെ. വിശ്വാസി ഈ പരീക്ഷണത്തില്‍ വിജയിക്കുന്നു. മനുഷ്യന്റെ പൈശാചികതയുടെ മേല്‍ ആത്മീയത കരുത്ത് പ്രാപിക്കുകയും വിജയം നേടുകയും ചെയ്യുവാനുള്ള ഒരു പരിശീലനമാണിത്. മനുഷ്യനും മൃഗങ്ങളും തമ്മില്‍ അടിസ്ഥാന പരമായി തന്നെ വ്യത്യാസമുണ്ട്. മൃഗങ്ങള്‍ സ്ഥല കാല പരിതസ്ഥിതികള്‍ പരിഗണിക്കാതെ ആഗ്രഹിക്കുന്നതെല്ലാം ചെയ്യും. എന്നാല്‍ മനുഷ്യന് തന്റെ പ്രവര്‍ത്തനങ്ങളെല്ലാം ബുദ്ധിയുടെയോ ദീനിന്റെയോ അടിസ്ഥാനത്തിലായിരിക്കും ഏര്‍പ്പെടുക. അതിലൂടെ ദൈവിക പ്രീതി മാത്രമാണ് അവന് കാംക്ഷിക്കുക. എന്നാല്‍ ദേഹേഛകളുടെ പിന്നാലെ വികാരപൂര്‍ത്തീകരണത്തിനായി നടക്കുന്ന മനുഷ്യരെ നമുക്ക് കാണാം. അവരെ അഭിസംബോധന ചെയ്തു കൊണ്ട് അബുല്‍ ഫതഹ് അല്‍ബുസ്തി തന്റെ കവിതയില്‍ ചില ചോദ്യങ്ങളുന്നയിക്കുന്നുണ്ട്.തന്റെ ശരീരത്തിന്റെ സേവകാ! എത്ര അധ്വാനങ്ങളാണ് ശരീരത്തെ പുഷ്ടിപ്പെടുത്താനായി നീ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.നഷ്ടകരമായ കച്ചവടത്തില്‍ ലാഭമന്വേഷിക്കുകയാണോ നീ.നീ നിന്റെ ആത്മാവിന്റെ സദ്ഗുണങ്ങള്‍ സാക്ഷാല്കരിക്കാന് വേണ്ടി മുന്നിട്ടിറങ്ങുക..കാരണം താങ്കള്‍ ശരീരം കൊണ്ടല്ല, ആത്മാവ് കൊണ്ടാണ് മനുഷ്യനായത്!നോമ്പിനെ തന്നോട് ബന്ധപ്പെടുത്തി അല്ലാഹു വിവരിക്കുന്നത് അത് കൊണ്ടാണ്. ഖുദുസിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു. ‘മനുഷ്യ പുത്രന്റെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്. നോമ്പൊഴികെ. കാരണം അത് എനിക്കുള്ളതാണ്, അതിന്റെ പ്രതിഫലം ഞാനാണ് നല്‍കുന്നത്’. ശുദ്ധീകരണത്തിന്റെ മാസംഒരു മാസം മുഴുവന്‍ വികാരങ്ങളും ആനന്ദങ്ങളും അല്ലാഹുവിന് വേണ്ടി മാത്രം അടിമ കയ്യൊഴിയുന്നു. എല്ലാവിധ മ്ലേഛതകളില്‍ നിന്നും അവനെ ശുദ്ധീകരിക്കുന്നു. അതിന്റെ പ്രതിഫലനം വര്‍ഷം മുഴുവനോ, ജീവിതത്തിലുടനീളമോ നിഴലിച്ചു നില്ക്കുന്നു. അവന്റെ എല്ലാ പാപങ്ങളും കഴുകി പരിശുദ്ധനാക്കിത്തീര്ക്കുന്നു. പ്രവാചകന്(സ) പറഞ്ഞു.’ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ആരെങ്കിലും റമദാന് നോമ്പ് അനുഷ്ടിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും’. ദിനേന അഞ്ച് നേരം വിശ്വാസിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് നമസ്കാരമെങ്കില്‍ വര്‍ഷം മുഴുവനും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് നോമ്പ്. റമദാന് എന്നത് നോമ്പിന്റെ മാത്രം മാസമല്ല, പകലില്‍ നോമ്പനുഷ്ടിക്കുന്നു, രാത്രി നമസ്കരിക്കുന്നു. പള്ളികള്‍ നമസ്കാരക്കാരെ കൊണ്ട് നിറയുന്നു. വിശ്വാസിയുടെ ജീവിതത്തില്‍ ഇതിനേക്കാളേറെ നയനാനന്ദകരമായ സന്ദര്‍ഭങ്ങള്‍ വേറെയേതുണ്ട്! ഭൗതികതയുടെ തടവറയില്‍ കഴിയുന്ന മനുഷ്യന് ഇത് അനുഭവിക്കാന്‍ സാധ്യമല്ല. ഈ ആത്മീയമായ അനുഭൂതി അവരില്‍ നിന്നും തടയപ്പെട്ടിരിക്കുന്നു. ഇതിനെ കുറിച്ചാണ് പൂര്‍വസൂരികള്‍ പറഞ്ഞിട്ടുള്ളത്. ‘ഞങ്ങള്‍ക്ക് ലഭിക്കുന്ന ആത്മീയാനുഭൂതിയും സൗഭാഗ്യവും കൊട്ടാരങ്ങളില്‍ അഭിരമിക്കുന്ന രാജാക്കന്മാര് അറിഞ്ഞിരുന്നുവെങ്കില്‍ അത് നേടിയെടുക്കാന്‍ അവര്‍ യുദ്ധം ചെയ്തേനെ’. ദൈവികാനുഗ്രഹങ്ങളെ കുറിച്ച ഉല്ബോധനംവിശപ്പിലൂടെയും ദാഹിച്ചുകൊണ്ടും മനുഷ്യന് തങ്ങള്‍ക്ക് ലഭ്യമായ ദിവ്യാനുഗ്രഹങ്ങളെ കുറിച്ച് മനസ്സിലാക്കുന്നു. ഒരു വസ്തു നഷ്ടപ്പെട്ടു പോകുമ്പോഴാണല്ലോ അതിന്റെ മൂല്യം നാം അറിയുന്നത്. ആരോഗ്യം കിരീടമാണ്, രോഗിയായ ഒരാള്‍ക്കല്ലാതെ അതിന്റെ മൂല്യം അറിയുകയില്ല എന്ന് പറയാറുള്ളത് ഇതിനാലാണ്. അതിനാലാണ് നോമ്പ് തുറക്കുന്ന സമയത്തില്‍ ഈ പ്രാര്‍ഥന ഉരുവിടണമെന്ന് പ്രവാചകന് പഠിപ്പിച്ചത്. ‘ ദാഹം ശമിച്ചു; ഞരമ്പുകള്‍ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ പ്രകൃതിപരമായ സന്തോഷം പങ്കുവെക്കുന്നു. പ്രവാചകന് (സ) പഠിപ്പിച്ചു. നോമ്പ്കാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പ് മുറിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന സന്തോഷമാണ് ഒന്നാമത്തെത്. നോമ്പുമായി തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സന്തോഷമാണ് രണ്ടാമത്തെത്. ദയാനുകമ്പയുടെ മാസംനോമ്പിലൂടെ മറ്റുള്ളവരുടെ വേദനകള്‍, വിശപ്പ്, വിശപ്പിന്റെ കാഠിന്യം എന്നിവ മനുഷ്യന് അറിയുകയും മാനസികമായി അവരോട് അനുകമ്പ പുലര്‍ത്തുകയും സഹായ ഹസ്തം അവരിലേക്ക് നീട്ടുകയും ചെയ്യുന്നു. സദഖയുടെയും പുണ്യങ്ങളുടെയും സാഹോദര്യത്തിന്റെയും മാസമെന്ന് റമദാന് അറിയപ്പെടുന്നത് അതിനാലാണ്. അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ഉദാരവാനായിരുന്നു പ്രവാചകന് ഈ നാളുകളിലെന്ന് ഇബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈജിപ്തിലെ ഖജനാവിന്റെ ഉടമയായിരുന്നിട്ടും യൂസുഫ് നബി വയറ് നിറയെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല .എന്താണതിന് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ ‘ വയറ് നിറയെ ഭക്ഷണം കഴിച്ചാല്‍ ദരിദ്രരുടെ വിശപ്പിനെ ഞാന്‍ വിസ്മരിക്കും ‘എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്ലിമിന്റെ വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതത്തില്‍ അത്യപൂര്‍വമായ അനുഭൂതിയാണ് റമദാന് പകര്‍ന്നു നല്‍കുന്നത്. അതിനാല്‍ ഇസ്ലാമിക ജീവിതത്തിന്റെ വസന്തം എന്നാണ് ഞാനതിനെ വിശേഷിപ്പിക്കുന്നത്. അതില്‍ ജീവിതം മുഴുവനായി നവീകരിക്കുന്നു. വിജ്ഞാനത്താല്‍ ബുദ്ധി നവീകരിക്കുന്നു. വിശ്വാസത്താലും തഖവയാലും ഹൃദയം നവീകരിക്കുന്നു, പരസ്പര ബന്ധത്താലും സഹവര്തിത്വത്താലും സമൂഹം നവീകരിക്കപ്പെടുന്നു. നന്മയുടെ മുന്നേറ്റത്താല്‍ ദൃഢനിശ്ചയം നവീകരിക്കപ്പെടുന്നു, നന്മയുടെ പ്രേരകങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം തിന്മയുടെയും പ്രേരകങ്ങള്‍ കുറയുകയും ചെയ്യുന്നു. നന്മയുടെ മാലാഖമാര്‍ തിന്മയുടെ പിശാചുക്കളെ ആട്ടിയോടിക്കപ്പെടുന്നു. നബി(സ) പറഞ്ഞു. റമദാന് ആഗതമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നു, നരകവാതിലുകള്‍ കൊട്ടിയടക്കപ്പെടും, പിശാചുക്കളെ ബന്ധനസ്ഥരാക്കും, നന്മേഛുക്കളായ മനുഷ്യാ, മുന്നിട്ടു വരൂ, തിന്മയില് വിഹരിച്ച മനുഷ്യാ, നിര്‍ത്തൂ എന്ന് വിളിച്ചു പറയുകയും ചെയ്യും.റമദാന് ആഗതമാകുന്നതിനു മുമ്പും ശേഷവുമുള്ള മുസ്ലിങ്ങളുടെ ജീവിതം പരിശോധിക്കുന്നവര്‍ക്ക് സാമൂഹികമായ ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതാണ്. നന്മയില് മല്‍സരിച്ച് മുന്നേറുന്നതും തിന്മയിലേര്പ്പെടുന്നതില് നിന്ന് വിമുഖത കാണിക്കുന്നതുമായ പ്രവണ ഈ മാസത്തില്‍ എല്ലായിടത്തും കാണാം. റമദാനിന്റെ അവസാനത്തില്‍ ഇതിന്റെ നൈരന്തര്യം കാത്തു സൂക്ഷിക്കുവാന്‍ പ്രബോധകന്മാര് ഉല്‍ബോധനം ചെയ്യാറുള്ളത് ഇപ്രകാരമാണ്.’ ആരെങ്കിലും റമദാനിനെ ആരാധിച്ചെങ്കില്‍ റമദാന് ഇതാ മരിച്ചിരിക്കുന്നു. ആരെങ്കി അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ അല്ലാഹു എന്നെന്നും ജീവിക്കുന്നവനാണ്. റമദാനില്‍ മാത്രം അല്ലാഹുവിനെ മനസ്സിലാക്കുന്ന ജനത്തിന്റെ അവസ്ഥ എത്ര പരിതാപകരം! നിങ്ങള്‍ റബ്ബിന്റെ ആളുകളാകുക! റമദാന്റെ അടിമകളാവരുത്. സാമൂഹിക ജീവിതത്തില്‍ വലിയ പ്രതിഫലനം ഈ മാസത്തിനുള്ളതായി നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. കുടുംബ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ഒരുമിച്ച് നോമ്പ് മുറിക്കുകയും നോമ്പ് പിടിക്കുകയും ചെയ്യുന്നു. സമൂഹവുമായുള്ള ബന്ധം കൂടുതല്‍ ഹൃദ്യമാകുന്നു. ജനങ്ങള്‍ പരസ്പരം സന്ദര്‍ശിക്കുകയും നോമ്പ് തുറപ്പിക്കുകയും ചെയ്യുന്നു. ദരിദ്രര്‍ മറ്റു മാസങ്ങളേക്കാള്‍ നല്ല ഒരവസ്ഥയിലേക്ക് ഉയരുന്നു. സേവന, സദഖ, സകാത്ത് സംരംഭങ്ങള്‍ കൂടുതല്‍ സജീവമാകുന്നു. മുസ്ലിം സമൂഹം ഫലപ്രദമായി ഈ മാസത്തെ ഉപയോഗപ്പെടുത്തണം. കാരണം ഇത് മുത്തഖികളുടെ വസന്ത കാലമാണ്. സ്വാലിഹീങ്ങളുടെ അങ്ങാടിയാണ്. നന്മയില് മുന്നേറുന്നവരുടെ കളമാണ്. പാശ്ചാത്താപത്താല്‍ പാപം കഴുകുന്നവര്ക്കുള്ള നീര്‍ത്തടമാണ്. അതിനാല്‍ തന്നെ റമദാന് ആഗതമായാല്‍ മുന്‍ഗാമികള്‍ ഇപ്രകാരം പറഞ്ഞിരുന്നു. ‘ ശുദ്ധീകരിക്കുന്ന മാസമേ നിനക്ക് സ്വാഗതം! പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണിത്. പുണ്യങ്ങളാലും സല്‍കര്‍മങ്ങളാലും പാഥേയമൊരുക്കാനുള്ള അസുലഭ സന്ദര്‍ഭമാണിത്.’ റമദാനിനെ നാം വിശ്വാസപരമായ താവളമാക്കണം. അതിലൂടെ ശക്തി സംഭരിക്കണം, ഉദ്ദേശ്യങ്ങളെ കരുത്തുറ്റതാക്കണം. ദൃഢനിശ്ചയങ്ങളെ ബലവത്താക്കണം. ഉന്നതമായ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാനുള്ള പ്രേരകങ്ങളെ ഇളക്കിവിടണം. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവിടണം, മാതൃകകളെ സംഭവലോകത്തേക്ക് പറിച്ചുനടണം.അറബ് ഇസ്ലാമിക സാഹിത്യകാരനായ മുസ്തഫാ സ്വാദിഖ് അര്റാഫി റമദാനിനെ കുറിച്ച് പറഞ്ഞതെത്ര സത്യം!‘ഹേ റമദാന്! ജനങ്ങള്‍ നിന്നോട് നീതികാണിച്ചിരുന്നുവെങ്കില് അവര്‍ നിന്നെ മുപ്പത് ദിവസത്തെ പാഠശാല എന്നു വിളിക്കുമായിരുന്നു.’ വിവ. അബ്ദുല്‍ ബാരി കടിയങ്ങാട് കാരുണ്യത്തിന്റെ അപാരത കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ എന്നാണ് അല്ലാഹു ഖുര്ആനിന്നു നല്കിയ വിശേഷണങ്ങളിലൊന്ന്. അതു പാരായണം ചെയ്യല്‍, കേട്ടാല്‍ നിശ്ശബ്ദത പാലിക്കല്‍, അര്‍ഥം ഗ്രഹിക്കല്‍ എല്ലാം പ്രതിഫലാര്‍ഹമാണ് എന്ന് മുസ്ലിംകള്ക്കെല്ലാവര്ക്കുമറിയാം. അതിന്റെ അവതരണമാസമായ റമദാനില്‍ മനുഷ്യര്‍ ചെയ്യേണ്ട പ്രധാനകര്‍മം ആ വചനങ്ങളുടെ ഉടമയെ വ്യക്തമായി മനസ്സിലാക്കലാണ്. അല്ലാഹു സ്വര്‍ഗം സൃഷ്ടിച്ചപോലെ നരകവും സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, നരകത്തിലേക്ക് അവന് മനുഷ്യരെ ക്ഷണിക്കുന്നില്ല. ക്ഷണിക്കുന്നത് സ്വര്‍ഗത്തിലേക്കു മാത്രമാണ്. ‘അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു, അവന് ഉദ്ദേശിക്കുന്നവരെ അവന് നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു’ (10 : 25) സ്വര്‍ഗത്തിലെത്താനുള്ള എല്ലാ സൗകര്യങ്ങളും അല്ലാഹു മനുഷ്യര്‍ക്ക് ചെയ്തുകൊടുക്കുന്നു. ഒന്നാമതായി തെറ്റുകള്‍ മനുഷ്യസഹജമായി കണ്ട് അതിന്റെ ശിക്ഷ ഒന്നിന് ഒന്നുമാത്രം എന്ന്, പരിമിതമാക്കിയിരിക്കുന്നു. നന്മക്ക് ഒന്നിന് ചുരുങ്ങിയത് പത്ത് എന്ന നിലക്കാണ് പ്രതിഫലം നല്‍കുക. ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ തെറ്റുകള്‍ പൊറുത്തുകൊടുക്കുക; ഇതെല്ലാമാണ് വിശ്വാസികളെ സ്വര്‍ഗത്തിലെത്തിക്കാന്‍ അല്ലാഹു നല്കുന്ന ഇളവുകള്‍. ‘വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.'(6 :160) ശിക്ഷക്ക് ശിക്ഷയെന്നല്ല അല്ലാഹു പറഞ്ഞതെന്നത് ശ്രദ്ധേയമാണ്, തിന്മയുടെ പ്രതിഫലം എന്നാണ്. അതിനോട് ചേര്‍ത്തുപറഞ്ഞത് ആരോടും ഒട്ടും അനീതി ചെയ്യുകയില്ലെന്നും, അപ്പോള്‍ പാപി ശിക്ഷിക്കപ്പെടുന്നത് അവന് അല്ലാഹു വെച്ചുനീട്ടിയ കാരുണ്യം തള്ളിക്കളഞ്ഞ് തിന്മയുടെ പാത തെരഞ്ഞെടുത്തതുകൊണ്ടാണ്. അതിനാല്‍ അവനെ ശിക്ഷിക്കുക എന്നത് കാരുണ്യത്തിന് എതിരല്ല. എടുത്ത ജോലിക്കുള്ള കൂലി മാത്രമാണത്. അല്ലാഹുവെയും അവന്റെ തിരുദൂതനെയും അനുസരിക്കുന്നവര്‍ക്കുള്ള പ്രത്യേക കാരുണ്യവും പാരിതോഷികവുമാണ് മുകളില്‍ പറഞ്ഞ ഒന്നിന് പത്ത് എന്ന പ്രതിഫലം. സത്യവിശ്വാസത്തെ, ശുദ്ധമായ ഏകദൈവവിശ്വാസത്തെ, അതുപഠിപ്പിക്കാന് നിയോഗിക്കപ്പെട്ട പ്രവാചകന്മാരോടുള്ള അനുസരണത്തെ അല്ലാഹു പരമപ്രധാനമായി കാണുന്നു. അതുകൊണ്ടാണ് ചെയ്ത ജോലിക്ക് വര്‍ധിച്ച തോതില്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്, പ്രതിഫലം പത്തുമടങ്ങില്‍ ഒതുങ്ങുകയില്ല എന്ന് താഴെ പറയുന്ന സൂക്തത്തില്‍ നിന്നു ഗ്രഹിക്കാം. ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അതു ഏഴു കതിരുകകള് ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറു ധാന്യമണിയും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.(2 : 261)എഴുന്നൂറ് മടങ്ങാണ് ദാനത്തിന്നു പ്രതിഫലം. ലോകത്തുള്ള ഒരു മതവും ദാനധര്‍മത്തെ ഇത്രയധികം പ്രോല്സാഹിപ്പിച്ചിട്ടില്ല എന്നു പറയുമ്പോള്‍ അത് ഇതര മതങ്ങളെ ഇകഴ്ത്തലോ ഇസ്ലാമിനെക്കുറിച്ച് പൊള്ളയായ അവകാശവാദം ഉന്നയിക്കലോ അല്ല. ദാനധര്മത്തിനുള്ള കല്‍പ്പന ഏട്ടില്‍ നിന്ന് നാട്ടിലേക്കിറങ്ങിയതിന്റെ ഉദാഹരണങ്ങള്‍ റമദാന് മാസത്തില്‍ എവിടെയും കാണാം. ദരിദ്രര്‍ക്ക് ഒരു മാസം ഭക്ഷിക്കാനുള്ള കിറ്റുകള്‍ വരെ നല്കുന്നവരുണ്ട്. ലക്ഷങ്ങളുടെ കറന്‍സി സകാത്ത് കമ്മറ്റിയെ ഏല്‍പ്പിക്കുന്നവരുമുണ്ട്. അയല്‍വാസിക്ക് അവന്റെ മതം ഏതെന്ന് നോക്കാതെ ഭക്ഷണം നല്‍കാറുണ്ട്. അഗതികള്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കല്‍ നരക പ്രവേശനത്തിന് കാരണമാകുമെന്ന് ഖുര്‍ആന്‍ പറയുന്നു. ഇതൊന്നും ഗൗനിക്കാതെ പണം സ്വന്തം ആവശ്യത്തിന്നു വേണ്ടി ധൂര്‍ത്തടിക്കുകയും ദരിദ്രര്‍ക്ക് ഒന്നും കൊടുക്കാതിരിക്കുകയും ചെയ്യുന്നവനും, ദരിദ്രരെ തെരഞ്ഞുപിടിച്ച് അവരുടെ അഭിമാനത്തിന് ക്ഷതം പറ്റാത്ത വിധം രഹസ്യമായി ദാനം ചെയ്യുന്നവനും പരലോകത്ത് സമമാകുന്നത് നീതിയല്ലല്ലോ. അപ്പോള്‍ ശിക്ഷ അനീതിയല്ല എന്ന് ചുരുക്കം. നമ്മളില്‍ പലരെയും പോലെ സമ്പന്നനായിരുന്നില്ല നബി(സ). എന്നാല്‍ അദ്ദേഹത്തിന്റെ റമദാനിലെ ദാനപ്രക്രിയ കാറ്റിനോടാണ് ഉപമിക്കപ്പെട്ടത്. കാരുണ്യവാനായ അല്ലാഹു അവന്റെ ദാസന്മാരും കാരുണ്യ ശീലമുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് കുറ്റവാളികള്‍ വിഹരിക്കുന്ന ഈ ലോകം നശിക്കാതെ നില്‍ക്കുന്നത്. മനുഷ്യരുടെ കടുത്ത ധിക്കാരത്തിന് അപ്പപ്പോള്‍ ശിക്ഷ നല്കുകയാണെങ്കില് മനുഷ്യര്‍ പ്രയാസപ്പെടുമായിരുന്നു. അല്ലാഹുവിന് സന്താനമാരോപിക്കുന്നത് അവന്ന് കഠിന കോപമുള്ളതായിട്ടും അവര്‍ക്ക് ഭൗതിക സൗഖ്യം നല്കുന്നതില് അല്ലാഹു വിമുഖത കാണിക്കുന്നില്ലല്ലോ. പരിശുദ്ധ റമദാനില്‍ വിശ്വാസികളുടെ ബാധ്യത ഖുര്‍ആനില്‍ നിന്ന് അല്ലാഹുവെന്ന പരമകാരുണികനെ ശരിയാംവണ്ണം മനസിലാക്കുക എന്നതാണ്. രണ്ടാമത് അവന് നമുക്കായി അവതരിപ്പിച്ച ഖുര്‍ആന്‍ ഒരു വെളിച്ചമായി ഉപയോഗിക്കാന്‍ നമുക്കു കഴിഞ്ഞുവോ എന്ന പരിശോധനയാണ്. നമ്മുടെ ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിലാണ് ഇരുട്ടുള്ളത് എന്നും, ഉണ്ടെങ്കില്‍ അത് ഈ വെളിച്ചം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും. ഖുര്‍ആനിനെ കുറിച്ച് അല്ലാഹു വെളിച്ചം എന്നുപയോഗിച്ചിട്ടുണ്ട്. ‘അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം അവതരിപ്പിച്ചു തന്ന പ്രാകാശത്തിലും വിശ്വസിച്ചു കൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാണ്. (വി.ഖു. 64 : 6) ഒരു ടോര്‍ച്ച് കൈയ്യിലേന്തി ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടക്കുന്നവന് എത്രമാത്രം വിഡ്ഢിയാണ്. ആ വിഡ്ഢിത്തം തനിക്കുണ്ടോ എന്ന ആത്മ വിചാരണയുടെ മാസമാണ് റമാദാന്. വറ്റാത്ത കാരുണ്യത്തിന്റെ ഖജനാവിന്റെ ഉടമയായ അല്ലാഹു നോമ്പുകാരനോട് കാണിക്കുന്ന കാരുണ്യം മനുഷ്യര്‍ക്ക് അളക്കാന്‍ കഴിയില്ല. ജീവിത പ്രയാസം കൊണ്ടോ മറ്റ് സാഹചര്യങ്ങള്‍ കൊണ്ടോ ഖുര്‍ആന്‍ പഠിക്കാന്‍ സാധിക്കാത്തവന് പ്രയാസപ്പെട്ട് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അല്ലാഹു ഇരട്ടി പ്രതിഫലം നല്‍കുമെന്ന് നബി(സ) അരുളിയതായി ബുഖാരി, മുസ്ലിം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാം. ഏതു മാസത്തിലെ പാരായണത്തില്‍ നിന്നും ഈ പ്രതിഫലം കിട്ടും. റമദാനില്‍ എത്രയുണ്ട് എന്നു പറയേണ്ടതുമില്ല. സമ്പാദ്യങ്ങളില്‍ വെച്ചേറ്റവും ഉത്തമമാണീ ഗ്രന്ഥം എന്നും അതു നല്‍കുകയും അതിന്റെ അദ്ധ്യാപനത്തിനായി ഒരു നിരക്ഷരനെ നിയോഗിക്കുകയും ചെയ്തുതത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണെന്ന് ഖുര്‍ആന്‍ പറയുന്നു. ‘പറയുക, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത് നിങ്ങള്‍ക്ക് ലഭിച്ചത്. അതു കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത് ‘. (10 : 158) തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് ചെയ്തിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരുന്നു. (3 : 164) ഈ കാരുണ്യത്തിന്, ഉത്തമമായ സമ്പാദ്യം നമുക്കു തരുന്നതിന്, അതു വിവരിച്ചു തരാന്‍ കാരുണ്യത്തിന്റെ തിരുദൂതനെ നിയോഗിച്ചതിന്ന്, ജഗന്നിയന്താവിന് നന്ദിയര്‍പ്പിക്കാന്‍ ഈ ധന്യമുഹൂര്‍ത്തങ്ങള്‍ നമുക്കുപയോഗപ്പെടുത്താം. നോമ്പിന്റെ ലക്ഷ്യം കേവലം ഭക്ഷണപാനീയങ്ങളുപേക്ഷിക്കലല്ല നോമ്പ് . വ്രതാനുഷ്ഠാനത്തിന് ഉന്നതലക്ഷ്യങ്ങളുണ്ട്. നോമ്പ് നിര്‍ബന്ധമാണെന്നറിയിക്കുന്ന ഖുര്‍ആന്‍ വാക്യം അതുള്‍ക്കൊള്ളുന്നു.(വിശ്വസിച്ചവരേ, നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കു നിയമമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിയമമാക്കിയിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍.البقرة:183))വിശ്വാസികള്‍ ‘തഖ്വ’യുള്ളവരായിത്തീരുകയാണ് വ്രതത്തിന്റെ ലക്ഷ്യമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. നിരന്തരമായ ദൈവസ്മരണ, പരലോകബോധം, ജീവിതത്തില്‍ മുഴുവന്‍ ദൈവകല്പനകളനുസരിക്കുന്നതിലും അല്ലാഹു നിരോധിച്ചതോ, അവനിഷ്ടപ്പെടാത്തതോ ആയ പ്രവൃത്തികള്‍ വര്‍ജിക്കുന്നതിലും നിഷ്കര്‍ഷ എന്നിവ ‘തഖ്വ’യിലുള്പ്പെടുന്നു. തെറ്റു ചെയ്യാനുള്ള പ്രേരണകളെ തടുത്തുനിര്‍ത്തി നല്ലതുമാത്രം ചെയ്യുന്നവരായിത്തീ രുകയാണ് തഖ്വയുടെ ഫലം. വ്രതമനുഷ്ഠിക്കുന്നവര്‍ ജീവന് നിലനില്ക്കാനാവശ്യമായ ഭക്ഷണപാനീയങ്ങളും അനുവദനീയമായ ഭാര്യാഭര്‍തൃ സംസര്‍ഗവും ഒരു മാസക്കാലം പകല്‍സമയങ്ങളില്‍ സ്വമേധയാ ഉപേക്ഷി ക്കുന്നു. ചീത്തവാക്കും ദുഷ്പ്രവൃത്തിയും വെടിയുന്നതും, വഴക്കും കലഹവുമുപേക്ഷിക്കുന്നതും നോമ്പിന്റെ പൂര്‍ണതക്കനിവാര്യമാണ് . ഇങ്ങനെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംയമനവും മനസ്സിന്റെയും ശരീരാവയവ ങ്ങളുടെയും നിയന്ത്രണവും സാധിക്കുമ്പോഴാണ് യനോമ്പ് ചൈതന്യപൂര്‍ണമാകുന്നത്.(ആര് കള്ളവാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലയോ അവന് ഭക്ഷണവും പാനീയവുമുപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും താല്പര്യമില്ല.) എന്ന നബിവചനവും നോമ്പുമുഖേന ഉണ്ടായിത്തീരേണ്ട ജീവിതവിശു ദ്ധിയെ കുറിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടുന്ന ആത്മനിയന്ത്രണവും സംസ്കരണവും നോമ്പുകാലത്തുമാത്രമല്ല, ജീവിതത്തിലുടനീളം നിലനില്‍ക്കണം. നമസ്കാരം, സകാത്ത്, ഹജ്ജ് എന്നീ മറ്റു പ്രധാന ഇബാദത്തുകളും മനുഷ്യനെ തെറ്റുകളില്‍നിന്ന് തടയുകയും ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. നോമ്പില്‍ ഈ സംസ്കരണ വശം കൂടുതല്‍ പ്രകടമാണ്. വ്രതാനുഷ്ഠാനം ഇസ്ലാമിലെ പഞ്ച സ്തംബങ്ങളില് നാലാമത്തതാണ് റമദാന് വ്രതം. സ്വൌം എന്ന പദത്തിന് പിടിച്ചുനില്‍ക്കല്‍, നിയന്ത്രണമേര്‍പ്പെടുത്തല്‍ എന്നീ അര്ഥകല്പനകളുണ്ട്. വ്രതമാചരിക്കുന്നയാള്‍ മതം വിലക്കിയ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രിതനായിരിക്കണം. ഇമാം നവവി (റ) പറയുന്നു. “ശറഇന്റെ സാങ്കേതികത്തില്‍ വ്രതമെന്നാല്‍ നിശ്ചിത സമയത്ത് നിശ്ചിത വ്യക്തി നിശ്ചിത വസ്തുക്കളെ നിശ്ചിത രൂപത്തില്‍ വെടിയുക’‘ എന്നതാണ് (ശറഹുല്‍ മുഹദ്ദബ് 6/247). ബുദ്ധിയും ശുദ്ധിയുമുളള മുസ്ലിമായ വ്യക്തി മതം വിലക്കിയിട്ടില്ലാത്ത ദിവസങ്ങളില്‍ ഉണ്മപ്രഭാതം മു തല്‍ സൂര്യാസ്തമയം വരെ നേമ്പ് മുറിച്ചുകളയുന്ന കാര്യങ്ങളില്‍ നിന്ന് നിയമാനുസൃത നിയ്യത്തോടെ നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് സ്വൌം (വ്രതം) എന്ന് നിര്‍വ്വചിക്കാം (മബ്സൂത്വ് 3/54). പ്രായപൂര്‍ത്തിയും, ബുദ്ധിയുമുള്ള ശാരീരികമായി കഴിവുള്ള എല്ലാ മുസ്ലിമിനും വ്രതം വാജിബാണ്. (അനുഷ്ഠിച്ചാല്‍ പ്രതിഫലവും ഉപേക്ഷിച്ചാല്‍ ശിക്ഷയും ലഭിക്കുന്ന കാര്യം). ഹിജ്റ 2-ാം വര്‍ഷം ശഅ് ബാന്‍ മാസത്തിലാണ് വ്രതാചരണം നിര്‍ബന്ധമായത്. അല്ലാഹു പറയുന്നു:“സത്യവിശ്വാസികളേ നിങ്ങളുടെ പൂര്‍വ്വീകര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്വ (സൂക്ഷ്മത) പുലര്‍ത്തുന്നവരാകാന്‍ വേണ്ടി. നിര്‍ണ്ണിത ദിവസങ്ങളിലാണ് ഇത് നിര്‍ബന്ധമാകുന്നത്”(അല്‍ ബഖറഃ 183). നബി (സ്വ) പറഞ്ഞു. ഇസ്ലാം അഞ്ചുകാര്യങ്ങളുടെ മേലിലാണ് സ്ഥാപിക്കപ്പെട്ടിട്ടുളളത്:(1) അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സത്യ സാക്ഷ്യം. (2) കൃത്യമായ നിസ്കാര നിര്‍വ്വഹണം. (3) നിര്‍ബന്ധ ദാനം. (4) റമദാന് മാസം വ്രതമനുഷ്ഠിക്കുക. (5) ഹജ്ജ് ചെയ്യല്‍. നിരവധി നിവേദക പരമ്പരകളിലൂടെ ബുഖാരി (റ) യും മുസ്ലിമും (റ) വും നിവേദനം ചെയ്ത ഹദീസാണിത്. ഖുര്‍ആന്‍ അവതരണവും വ്രതാനുഷ്ഠാനവും കൂട്ടിയിണക്കിയതെന്തിന്? ഇമാം റാസി (റ) പറയുന്നു. “റമദാന് മാസത്തെ, വ്രതാചരണത്തിലൂടെ സവിശേഷമാക്കിയതിനു പിന്നില്‍ പല രഹസ്യങ്ങളുമുണ്ട്. റമദാന് മാസത്തെ അല്ലാഹു തന്റെ ദിവ്യവചനങ്ങള്‍ കൊണ്ട് ധന്യമാക്കി ഖുര്‍ആന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ആരാധനാ കര്‍മ്മങ്ങളില്‍ അത്യുത്തമമായ നോമ്പു കൊണ്ട് അതിനെ വിശിഷ്ടമാക്കി. ഇതു രണ്ടും ദൈവിക തേജസ്സ് മനുഷ്യന് സിദ്ധമാക്കാന്‍ പര്യാപ്തമാക്കുന്നു. ദൈവികാ ധ്യാപനങ്ങള്‍ ലഭിച്ചിട്ടും ഭൌതിക പ്രമത്തതയും ശരീരേച്ഛകളും ഇലാഹീ ബന്ധത്തില്‍ നിന്നവരെ അകറ്റിക്കളയുന്നു. അതിനെ പ്രതിരോധിക്കാന്‍ ഫലവത്തായ ആരാധനയത്രെ നോമ്പ്. ആത്മാവിന്റെ മാധുര്യം നുകരാന്‍ അത് മനുഷ്യരെ സഹായിക്കുന്നു” (റാസി 5-91). ത്വല്‍ഹത് (റ) വില്‍ നിന്ന് നിവേദനം. ഒരു അഅ്റാബി നബി (സ്വ) യോട്, ഇസ്ലാാം കാര്യങ്ങള്‍ ആരായുന്നു. അതിന്റെ മറുപടിയില്‍ നബി (സ്വ) റമദാനില്‍ വ്രതമെടുക്കണമെന്നു പറഞ്ഞു. അപ്പോള്‍ ഗ്രാമവാസി ചോദിച്ചു. റമദാാന് അല്ലാത്ത മറ്റു വല്ല നോമ്പും എന്റെമേല്‍ കടമയുണ്ടോ? നബി (സ്വ) പറഞ്ഞു. ‘ഇല്ല. നീ സുന്നത്തായി ചെയ്താലൊഴിച്ച് (ബുഖാരി,മുസ്ലിം). ഇതനുസരിച്ച് റമളാന്‍ വ്രതം മാത്രമേ അടിസ്ഥാന പരമായി നിര്‍ബന്ധമുളളൂ. ഇമാം നവവി (റ) എഴുതുന്നു.”റമദാനല്ലാത്തവ, മതത്തില്‍ അടിസ്ഥാനപരമായി നിര്‍ബന്ധമല്ലെന്ന് ഇജ് മാഅ് (പണ്ഢിത ഏകോപിതാഭിപ്രായം) മുഖേന സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേര്‍ച്ച, പ്രായശ്ചിത്തം, തുടങ്ങിയ കാരണങ്ങളാല്‍ ചിലപ്പോള്‍ മറ്റു നോമ്പുകളും നിര്‍ബന്ധമായിത്തീരും” (ശറഹുല്‍ മുഹദ്ദബ് 6/248). വ്രതം പൂര്‍വ്വികര്‍ക്ക് നിര്‍ബന്ധമോ? വ്രതാനുഷ്ഠാനം തത്വത്തില്‍ മുന്‍കാല സമൂഹത്തിലും നിലവിലുണ്ടായിരുന്നു. എന്നാല്‍ റമളാന്‍ വ്രതം മുഹമ്മദ് നബി (സ്വ്വ) യുടെ ജനതക്ക് മാത്രമുളള പ്രത്യേകതയാണ്. വ്രതം മുന്‍കാല സമൂഹത്തിലും നിര്‍ബന്ധമായിരുന്നുവെന്ന് ഖുര്‍ആന്‍ 2/183 ല്‍ പ്രസ്താവിക്കുന്നു. ഈ വസ്തുത ഇമാം റാസി (റ) വിവരിക്കുന്നതു കാണുക. “പൂര്‍വ്വികര്‍ക്ക് നോമ്പ് നിര്ബന്ധമാക്കപ്പെട്ടിരുന്നു എന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചതിന്റെ വിശദീകരണത്തില്‍ പണ്ഢിതര്‍ രണ്ടു പക്ഷമായി. (1) നോമ്പ് അടിസ്ഥാന പരമായി പൂര്‍വ്വികര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അഥവാ ഈ ആരാധന ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകരുടെ കാലം വരെയുളള സകല ജനതക്കും നിര്‍ബന്ധ ബാധ്യതയായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ഈ വിഷയത്തില്‍ ഒറ്റപ്പെട്ടവരല്ല. വ്രതം വിഷമങ്ങള്‍ നിറഞ്ഞതാണെങ്കിലും വിഷമകരമായ ഒരു കാര്യം മൊത്തം ബാധിതമാണെന്നറിയുമ്പോള് സഹിക്കാന്‍ പ്രയാസം കുറവായി അനുഭവപ്പെടുന്നു.” തഖ്വഃ അതുതന്നെ പരമലക്ഷ്യം: വ്രതം നിര്‍ബന്ധമാക്കിയതിന്റെ ഫലമായി ഖുര്‍ആന്‍ പ്രഖ്യാപിച്ചത്, നിങ്ങള്‍ ‘തഖ്വ’ ഉളളവരാകാന് വേണ്ടി എന്നാണ്. വിശ്വാസിയുടെ ജീവിതത്തിന്റെ സകല മേഖലകളും ഉള്‍ക്കൊളളിച്ച പ്രസ്താവനയാണത്. തഖ്വ സാക്ഷാത്ക്കരിക്കുന്ന നാനോന്മുഖ നന്മകള് വ്രതാനുഷ്ഠാന ഫലമായി മനുഷ്യന് സ്വായത്തമാകുമെന്ന് ഖുര്‍ആന്‍ വിളിച്ചോതുന്നു. തഖ്വ ദൈവേച്ഛയനുസരിച്ചുളള ജീവിതത്തിന് നല്കാവുന്ന പേരാണ്. ഈ സ്വഭാവം എത്ര കണ്ട് മനുഷ്യരിലുണ്ടോ അതിനനുസൃതമായി ഇലാഹീ പരിഗണനയില്‍ അവന്റെ മഹത്വം വര്‍ദ്ധിക്കുന്നു.”അല്ലാഹു വിന്റെ പരിഗണനയില്‍ ഏറ്റവും മാന്യര്‍, നിങ്ങളില്‍ ഏറ്റവും തഖ്വയുളളവരാണെന്ന ഖുര്‍ആന്‍ വാക്യം ഈ ന്യായത്തെ സാക്ഷീകരിക്കുന്നു. മഹത്വപൂര്‍ണ്ണമായ ഈ തഖ്വയെയാണ് നോമ്പാചരണത്തിന്റെ ലക്ഷ്യമായി ദൈവം പ്രഖ്യാപിച്ചത്. വിശ്വാസിയുടെ ആത്മീയ മഹത്വത്തിന് പൊന്തൂവലുകള് തുന്നിക്കൂട്ടാന്‍ വ്രതം സഹായകമാണെന്ന് ഇവിടെ നമുക്ക് ഗ്രഹിക്കാം. വ്രതമാസ വിചാരം: വ്രതാനുഷ്ഠാനത്തിന്നായി ഹിജ്റഃ വര്‍ഷത്തിലെ ഒമ്പതാം മാസത്തെ അല്ലാഹു തന്നെയാണ് തിരഞ്ഞെടുത്തത്. ‘ശഹ്റു റമദാന്’ എന്ന് നാമകരണം ചെയ്തതും അവന് തന്നെ. ‘റമദാന്’ എന്നത് ‘റമിളസ്സാഇമു’ എന്ന പ്രയോഗത്തില്‍ നിന്നു നിഷ്പന്നമായതാണെന്ന് ഭാഷാ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. നോമ്പുകാരന്റെ അകത്തളം ദാഹം നിമിത്തം ചൂട് പിടിച്ചാലാണ് ‘റമിളസ്സാഇമു’എന്ന് പറയാറുളളത്. “കരിച്ചുകളയുന്നത്” എന്ന അര്‍ഥ കല്പനയുമുണ്ട്. റമദാന് മനുഷ്യരുടെ പാപങ്ങള്‍ കരിച്ചുകളയാന്‍ കാരണമാകുന്നു. അനസ്(റ)വില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു : “റമദാന് മാസത്തിന് ആ പേര് വരാന്‍ കാരണം പാപങ്ങള്‍ കരിച്ചുകളയുന്നതിനാലാണ്.” ഒരിക്കല്‍ നബി(സ്വ)യോട് പ്രിയപത്നി ആയിഷാ(റ) ചോദിച്ചു. “നബിയേ, എന്താണ് ‘റമദാന്’ എന്ന നാമകരണത്തിലെ താത്പര്യം? നബി(സ്വ) പ്രതിവചിച്ചു. റംസാന് മാസത്തില്‍ അല്ലാഹു സത്യവിശ്വാസികളുടെ പാപങ്ങള്‍ പൊറുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു എന്നതിനാലാണ് ( ഇബ്നു മര്‍ദവൈഹി, ഇസ്വബഹാനി). മറ്റൊരനുമാനം ഇമാം റാസി(റ) രേഖപ്പെടുത്തുന്നു. “ഇമാം ഖലീല്‍(റ)പറയുന്നു. റംളാഅ് എന്നതില്‍ നിന്നാണ് റമദാന് എന്ന പദോല്്പത്തി. ‘റംളാഅ’ എന്നാല്‍ ഗ്രീഷ്മ കാലത്തിന് മുമ്പ് വര്‍ഷിക്കുന്ന മഴ എന്നര്‍ഥം. പ്രസ്തുത മഴ വര്‍ഷത്തോടെ ഭൌമോപരിതലത്തിലെ പൊടിപടലങ്ങളെല്ലാം കഴുകപ്പെടുന്നു. ഇതുപോലെ റമളാന്‍ മാസം മുസ്ലിമിന്റെ ശരീരവും മനസ്സും പാപങ്ങളില്‍ നിന്ന് ശുചീകരിക്കാന്‍ കളമൊരുക്കുന്നു.” റമദാന് എന്ന പദത്തെ വിലയിരുത്തി ആത്മീയലോകത്തെ സുവര്‍ണ്ണ താരം ശൈഖ് ജീലാനി(റ) പറയുന്നതിപ്രകാരമാണ് റമദാന് എന്ന പദത്തില്‍ 5 അക്ഷരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ഓ രോന്നും ഓരോ ആശയത്തെ പ്രതിനിധീകരിക്കുന്നു. വിശ്വാസിയുടെ വസന്തകാലമായ റമദാന് മാസത്തിന്റെ മഹത്വങ്ങള്‍ ഹദീസുകളില്‍ നിറഞ്ഞു നില്ക്കുന്നു. “അല്ലാഹുവിന്റെ ദാസന്മാര് വ്രതമാസത്തിന്റെ ശരിയായ മഹത്വം യഥാവിധി അറിയുകയാണെങ്കില്‍ കൊല്ലം മുഴുവന്‍ റമളാന്‍ ആയിരുന്നെങ്കില്‍ എന്നാശിക്കുമായിരുന്നു” എന്ന ഹദീസ് മാഹാത്മ്യങ്ങള്‍ മുഴുവന്‍ ആവാഹിച്ചു നില്ക്കുന്നു. അവയുടെ ചുരുളഴിക്കുന്ന വചന വിശേഷങ്ങള്‍ ഇവിടെ അണിനിരക്കുന്നു… സ്വര്‍ഗ്ഗീയാരാമത്തില്‍ ഉത്സവച്ഛായ; ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന വിശേഷ വൃത്താന്തങ്ങള്‍… റംളാനെ വരവേല്‍ക്കാന്‍ സ്വര്‍ഗം അലങ്കരിക്കപ്പെടും. സ്വര്‍ഗം കമനീയമായി സംവിധാനിക്കപ്പെടും. റമളാനിലെ ആദ്യരാവ് സമാഗതമായാല്‍ അര്ശിന് താഴ്വരയില് നിന്ന് ഒരു മന്ദമാരുതന് തഴുകിത്തലോടിയെത്തും. സ്വര്‍ഗീയ വൃക്ഷങ്ങളിലെ ഇലകള്‍ മര്‍മ്മരമുതിര്‍ക്കും. സ്വര്‍ഗ കവാടങ്ങളിലെ വട്ടക്കണ്ണികള്‍ നേര്‍ത്ത ആരവം മുഴക്കും. സ്വര്‍ഗീയ അപ്സരസ്സുകള്‍ ഈണത്തില്‍ വിളിച്ചു പറയും, ” അല്ലാഹവിലേക്ക് വിവാഹ അഭ്യര്‍ഥനയുമായി വരുന്നവരാരായാലും അവര്‍ക്ക് ഇണയെ സമ്മാനിക്കപ്പെടും തീര്‍ച്ച”- തുടര്‍ന്ന് ഹൂറികള്‍ സ്വര്ഗപാറാവുകാരനായ മലകിനോട് ആരായും, അല്ലയോ രിള്വാന്‍! ഏതാണ് ഈ സുന്ദര രാവ്? “ഇത് റമളാനിലെ ആദ്യരാവാണ്. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തില്‍ നിന്ന് വ്രതമനുഷ്ഠിക്കുന്നവര്‍ക്കായി സ്വര്‍ഗീയകവാടങ്ങള്‍ തുറക്കപ്പെടുകയായി ‘ (ബൈഹഖി, ഇബ്നു ഹിബ്ബാന്‍). അബൂഹുറൈറഃ(റ)യില്‍ നിന്ന് നിവേദിതമായ ഒരു ഹദീസില്‍ സ്വര്‍ഗലോകത്തിന്റെ അവസ്ഥ വര്‍ണ്ണിക്കുന്നതിങ്ങനെ. “എല്ലാ റമളാന്‍ സുദിനത്തിലും അല്ലാഹു സ്വര്‍ഗലോകത്തെ അണിയിച്ചൊരുക്കുന്നതാണ്.” നരകകവാടങ്ങള്‍ കൊട്ടിയടക്കും നാളേത്? റമദാന് മാസാഗമം ലോകത്ത് ആഹ്ളാദത്തിന്റെ പൂത്തിരി കത്തിക്കുമ്പോള്‍ നരകത്തിന്റെ സ്ഥിതി നോക്കൂ! അബൂഹുറൈറഃ(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു : “റമദാന് ആഗതമായാല്‍ നരക കവാടങ്ങള്‍ അടക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്യും”(ബുഖാരി, മുസ്ലിം). മറ്റൊരു തിരുവചനം: “റമദാന് മാസത്തിലെ പ്രഥമ രാത്രിയായാല്‍ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുന്നതാണ്. ഒരു വാതിലും അടക്കപ്പെടുന്നതല്ല. നരകകവാടങ്ങള്‍ അടക്കപ്പെടും. അതില്‍ നിന്നൊന്നുമേ പിന്നെ റമദാന് വിട പറയുന്നതുവരെ തുറക്കപ്പെടുന്നതല്ല” (ബൈഹഖി). വിവക്ഷ: ഖാളീ ഇയാള്‍ (റ) പറയുന്നു. “നരകകവാടങ്ങള്‍ അടക്കപ്പെടുക എന്നതിന്റെ താത്പര്യം നരകത്തിലേക്ക് നയിക്കുന്ന തെറ്റുകളില്‍ നിന്ന് മനുഷ്യമനസ്സുകളെ തിരിച്ചുവിടുക എന്നാകും. ബാഹ്യാര്‍ഥം തന്നെ ഉദ്ദേശിക്കുന്നതിനും വിരോധമില്ല’ (ശറഹ് മുസ്ലിം 5/50, ഫത്ഹുല്‍ ബാരി 249/8). സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുമെന്ന പരാമര്‍ശത്തെ ഖാളീ ഇയാള്‍ വിവക്ഷിക്കുന്നതിങ്ങനെ സംഗ്രഹിക്കാം. “അല്ലാഹുവിന്റെ ദാസന്മാര്ക്ക് മറ്റു മാസങ്ങളില്‍ നിന്നു ഭിന്നമായി റമദാന് മാസത്തില്‍ സുകൃതങ്ങള്‍ക്കും നോമ്പ്, നിസ്കാരാദികര്മ്മങ്ങള്ക്കും തെറ്റുകളില്‍ നിന്നുളള മുക്തിക്കും അവസരമൊരുങ്ങുന്നു. ഇതെല്ലാം സ്വര്‍ഗ പ്രവേശത്തിന് വഴിതെളിക്കുന്നു” (ശറഹ് മുസ്ലിം 5/50, ഫത്ഹുല്‍ ബാരി 249/8). വാനലോകവൃത്താന്തം നബി(സ്വ) പറയുന്നു. “റമളാനിലെ ആദ്യസുദിനം വന്നെത്തുന്നതോടെ വാനലോക വാതായനങ്ങള്‍ മുഴുവന്‍ തുറക്കപ്പെടുന്നതാണ്. റമളാനിലെ അവസാന ദിനം വരെ ഒരു വാതിലും അടക്കപ്പെടുന്നതല്ല. (ബൈഹഖി) ആകാശ കവാടങ്ങള്‍ തുറക്കപ്പെടും എന്നതിന് ദൈവിക കാരുണ്യ വര്‍ഷം അണമുറിയാതെ തുടരുന്നു എന്നര്‍ഥമാക്കാം. അടിമകളുടെ കര്‍മ്മങ്ങള്‍ അസ്വീകാര്യാവസ്ഥയില്‍ നിന്ന് സ്വീകാര്യാവസ്ഥയിലേക്ക് മാറ്റപ്പെടുമെന്നും വിവക്ഷിക്കപ്പെടുന്നു. നോമ്പുകാരന്റെ കര്‍മ്മങ്ങള്‍ക്ക് ആശംസ നേരാന്‍ മലകുകള്‍ക്ക് അല്ലാഹു അവസരം നല്കുന്നു എന്നും അര്‍ഥ കല്പനയുണ്ട്. ഹജ്ജ് കുട്ടികള്‍ക്കുള്ള ഹജ്ജ്പാഠങ്ങള്‍ എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഹജ്ജ് കര്‍മത്തിനായി മുസ്ലിംകള് പോകുന്നതായി നമ്മുടെ കുട്ടികള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഹജ്ജ് എന്താണെന്നും ഇസ് ലാമില്‍ അതിന്റെ പ്രാധാന്യമെന്തെന്നും കുട്ടികള്‍ക്ക് അറിയാന്‍ സാധിക്കാറില്ല. ചില കുട്ടികള്‍ അതിനെക്കുറിച്ച് ചോദിച്ചാല്‍ അതെങ്ങനെ വിശദീകരിച്ചുകൊടുക്കും എന്നതിനെ സംബന്ധിച്ച് അവരില്‍ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. എങ്ങനെ അതിനെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാം എന്നതാണ് ഇവിടെ കുറിക്കുന്നത്. ഹജ്ജിനെ ലളിതമായി വിവരിക്കുന്ന ബുക് ലെറ്റുകള്‍, പോസ്റ്ററുകള്‍, വെബ്സൈറ്റ് , മാപുകള്‍, വീഡിയോ ക്ലിപുകള്‍ എന്നിവ ആദ്യമേ തന്നെ സംഘടിപ്പിച്ചുവെക്കുക. ഹജ്ജിനെക്കുറിച്ച് പ്രാരംഭസംഗതികള് പറഞ്ഞുകൊടുക്കുക. ഇസ് ലാമിന്റെ അഞ്ച് അനുഷ്ഠാനകര്മങ്ങളെക്കുറിച്ചും അതില്‍ ഹജ്ജിന്റെ സ്ഥാനമെന്തെന്നും വിവരിക്കുക. സാമ്പത്തികമാനസികശാരീരികശേഷിയുള്ള എല്ലാ മുസ് ലിംകള്‍ക്കും നിര്‍ബന്ധമായ സംഗതിയാണെന്നും ഓരോ വ്യക്തിയും തന്റെ ചുറ്റുപാടുകളില്‍നിന്ന് തീര്‍ത്തും വിടചൊല്ലിക്കൊണ്ട് അനുഷ്ഠിക്കുന്ന ഏകകര്മമാണ് ഹജ്ജെന്നും പ്രത്യേകം ഓര്മപ്പെടുത്താം. ഇബ്റാഹീംനബിയുടെ ചരിത്രവും അദ്ദേഹത്തില്‍നിന്ന് അല്ലാഹു ആവശ്യപ്പെട്ട ത്യാഗങ്ങളും കുട്ടികള്‍ക്ക് വിശദീകരിക്കണം. ഹജ്ജിന്റെ കര്‍മങ്ങളുടെ പ്രതീകാത്മകത അവര്‍ അറിയേണ്ടതുണ്ട്. 1.ഹജ്ജ് എങ്ങനെയാണ് നിര്‍വഹിക്കേണ്ടതെന്ന് പറഞ്ഞുകൊടുക്കുക. കഅ്ബയുടെ മാതൃക ചെറിയ പെട്ടിയും കറുത്തമഷിയും സുവര്ണനൂലും ഉപയോഗിച്ച് ഉണ്ടാക്കി ഡെമോ നടത്തിയാല്‍ അത് വളരെ ഉപകാരപ്രദമായിരിക്കും. 2. ഹജ്ജിന് മുസ്ലിംകളുടെ വേഷമെന്തെന്നതിനെസംബന്ധിച്ച ചെറുവിവരണം നല്‍കുക. അതിനും ചെറിയ മാതൃക സമര്‍പിക്കാവുന്നതാണ്. 3. തല്ബിയത് അവര്‍ക്ക് ചൊല്ലിക്കേള്‍പ്പിക്കുക. 4. ഹജ്ജ് അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നതിനുപുറമെ കഅ്ബയുടെ നിര്‍മാണത്തെപ്പറ്റിയും അവയിലെ സൗകര്യങ്ങളെപ്പറ്റിയും പരാമര്‍ശിക്കാം. 5. വിശ്വാസികള്‍ കഅ്ബയില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ വിവരിക്കുക. ഹജ്ജ് വെറുമൊരു വിദേശട്രിപല്ലെന്ന് വേര്‍തിരിച്ചുമനസ്സിലാക്കാന്‍ അവസരം നല്‍കുക. അറഫയിലും മുസ്ദലിഫയിലും മിനയിലും ചെയ്യുന്ന കാര്യങ്ങള്‍ വിവരിക്കേണ്ടതാണ്. ഹജജ് വിശ്വാസിയുടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിര്ണായകകര്മമാണെന്ന് അവരെ ബോധ്യപ്പെടുത്തുക. ജീവിതം സദാ കര്‍മനിരതനാകുവാനും വിശ്വാസദാര്‍ഢ്യം കരുപ്പിടിപ്പിക്കാനും ഉള്ള പരിശ്രമങ്ങളുടേതാണ് എന്ന ചിന്ത പകര്‍ന്നുകൊടുക്കുക. മേല്‍ പ്രകാരമുള്ള വിവരണങ്ങളുടെയും വിശദീകരണങ്ങളുടെയും ഒടുവില്‍ ചെറിയ ഒരു പരിശീലനപ്രശ്നോത്തരി നടത്താവുന്നതാണ്. അതിന് ഉത്തരംകണ്ടെത്താന്‍ കുട്ടികള്‍ക്ക് ഫോട്ടോകളും ,കഥകളും വീഡിയോക്ലിപിങുകളും അവലംബിക്കാന്‍ അവസരം നല്‍കണം.അവയില്‍ ചില മാതൃകാചോദ്യങ്ങള്‍ ഉള്‍പ്പെടുത്താം. 1.മക്കയ്ക്കുചുറ്റും ഹജ്ജ്കര്മത്തില് ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ മാപില്‍ അടയാളപ്പെടുത്തുക?. 2.ആര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധമായിട്ടുള്ളത്? 3. ഹജ്ജിന് പ്രത്യേകമായുള്ള വസ്ത്രധാരണംഎന്ത്? എന്തുകൊണ്ട്? 4. കഅ്ബ എവിടെസ്ഥിതിചെയ്യുന്നു? അതിന് ആ രൂപംഎന്തുകൊണ്ട്? ആരാണത് പടുത്തുയര്‍ത്തിയത്? 5.കഅ്ബയില്‍ ആദ്യമായി സന്ദര്‍ശനംനടത്തുന്ന വിശ്വാസി അനുഷ്ഠിക്കുന്ന കര്‍മമെന്ത്? അതെന്തുകൊണ്ട്? 6. തീര്‍ഥാടകര്‍ അറഫയില്‍ പോയാല്‍ ചെയ്യുന്നതെന്ത്? എന്തുകൊണ്ട്? ഈ രീതിയില്‍ കുട്ടികളെ ഹജ്ജിനെക്കുറിച്ച പ്രാരംഭജ്ഞാനമുള്ളവരാക്കാന് സാധിക്കും. ഹജ്ജിന്റെ ചൈതന്യം ഹജ്ജ് എന്തിന് ? എല്ലാറ്റിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവം (അല്ലാഹു) ഏകനാണ്. അവന്റെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായാണ് സര്‍വ ചരാചരങ്ങളും ഉണ്ടാവുന്നതും പ്രവര്‍ത്തിക്കുന്നതും പരിവര്‍ത്തിക്കുന്നതുമെല്ലാം. അവന്റെ അസംഖ്യം സൃഷ്ടികളിലൊന്നാണ് മനുഷ്യന്. മനുഷ്യന് ചിന്താസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്കപ്പെട്ടിട്ടുണ്ട്. അവനറിഞ്ഞിരിക്കേണ്ട സത്യങ്ങളും അവന് ചെയ്യേണ്ടതും ചെയ്യാതിരിക്കേണ്ടതുമായ കാര്യങ്ങളും അവനെ ദൈവം അറിയിച്ചുകൊണ്ടേയിരുന്നു. ഈ മാര്‍ഗദര്‍ശനം മതം എന്ന പേരില്‍ അറിയപ്പെടുന്നു. മനുഷ്യന് മരണശേഷം ശാശ്വതമായ ഒരു ജീവിതത്തിനുള്ള സംവിധാനവും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൗതികജീവിതത്തിന്റെ സ്വാഭാവികമായ അനന്തരഫലമായിട്ടാണ് മരണാനന്തരജീവിതം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മരണാനന്തര ജീവിതം അവഗണിക്കാനുള്ള പ്രേരണകള്‍ ഭൗതികവിഭവങ്ങളിലുള്ളതിനാല്‍ അതേപ്പറ്റി സൂക്ഷ്മത പാലിക്കുകയും വേണ്ടത്ര വിരക്തിപൂണ്ടിരിക്കുകയും വേണം. ഏക സമൂഹമായി മനുഷ്യന് ജീവിക്കണം. സമത്വബോധവും പരസ്പര സ്നേഹവും സഹകരണവും മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും മനുഷ്യര്‍ക്കുണ്ടാവണം. മനുഷ്യനെ സംബന്ധിച്ചു മൗലിക പ്രാധാന്യമുള്ള ഈ കാര്യങ്ങളെല്ലാം ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. തുന്നാത്ത രണ്ടുകഷ്ണം വെള്ളത്തുണി മാത്രം വസ്ത്രമാക്കി ‘ഞങ്ങളിതാ നിന്റെ വിളിക്കുത്തരം ചെയ്തു വന്നിരിക്കുന്നു, ഞങ്ങളിതാ വന്നിരിക്കുന്നു… നിനക്ക് പങ്കുകാരേ ഇല്ല. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കുതന്നെ, രാജാധികാരവും നിനക്കുതന്നെ. നിനക്ക് പങ്കുകാരേ ഇല്ല’ എന്ന് അറബി ഭാഷയില്‍ എല്ലാവരും വിളിച്ചു പറയുമ്പോള്‍ വിവിധ നാട്ടുകാരും വ്യത്യസ്തതലങ്ങളിലുള്ളവരും എല്ലാം ഒരേ ഭാഷയില്‍ ഒരേകാര്യം ഏകദൈവത്തോട് വിധേയത്വം പ്രഖ്യാപിച്ചുകൊണ്ടുപറയുകയാണ്. തമ്മില്‍ എന്തെല്ലാം വ്യത്യാസങ്ങള്‍ കാണപ്പെട്ടാലും തങ്ങള്‍ ഏകദൈവത്തിന്റെ സൃഷ്ടികളും അവന്ന് വിധേയമായി ജീവിക്കുന്നവരുമാണ് എന്ന് സമത്വബോധത്തോടെ സമത്വം പ്രകടിപ്പിച്ചുകൊണ്ട് പ്രഖ്യാപിക്കുകയാണ്. ജീവിതത്തില്‍ മുഴുവന്‍ നിലനിര്‍ത്താന്‍ ഏകദൈവം ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ് ഈ പ്രഖ്യാപിക്കുന്നത്. ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ പെട്ടതാണ്, ത്വവാഫ്, അഥവാ കഅ്ബാ പ്രദക്ഷിണം, ഒരു വെളുത്ത തുണിയും വെളുത്ത ഒരു മേല്‍മുണ്ട് ഇടത്തേ ചുമലില്‍ നിന്നു പൂണൂല് കെട്ടുന്നതുപോലെ കെട്ടിക്കൊണ്ടാണ് കഅ്ബയെ വലവെക്കുന്നത്. പൂണൂല്‍ധരിച്ച ഹിന്ദുക്കള്‍ ക്ഷേത്രം വലംവെക്കുന്നത് പോലെയാണ് മേല്‍തട്ടം ധരിച്ച മുസ്ലിംകള് കഅ്ബയെ വലം വെക്കുന്നത്. മതത്തിന്റെ ഏകത്വവും അനുഷ്ഠാനങ്ങളും മതത്തിന്റെ പിന്നീടുണ്ടായ പകര്‍പ്പുകളില്‍ മാറ്റം വരാതെ നിലനില്‍ക്കാമെന്നാണ് ഇത് തെളിയിക്കുന്നത്. പ്രദക്ഷിണം കഅ്ബക്ക് ചുറ്റും മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ എന്നത് കഅ്ബയും ഹജ്ജും മുഹമ്മദ് നബിയുടെ കാലത്തിനും ആയിരക്കണക്കിന്നു കൊല്ലങ്ങള്‍ക്കുമുമ്പേ നിലവിലുള്ളതാണ് എന്നതിനും തെളിവാണ്. വ്യത്യസ്ത നാമങ്ങളില്‍ വിഭിന്നവിശ്വാസാനുഷ്ഠാനങ്ങളോടെ അറിയപ്പെടുന്ന മതങ്ങള്‍ പരസ്പരം അന്യമെന്ന് കരുതി അകറ്റിനിര്‍ത്തുന്നതിനേക്കാള്‍ നല്ലത് അവ ഒരേ വിശ്വാസവും പരസ്പരംപൊരുത്തപ്പെടുന്ന അനുഷ്ഠാനങ്ങളുമുള്ള ഏകമതത്തിന്റെ വിവിധ പതിപ്പുകളാണെന്നു വിചാരിക്കുന്നത്. കാലാന്തരത്തില്‍ അവ ഇത്തിക്കണ്ണി മൂടിയ മരക്കൊമ്പുപോലെ ആയിപ്പോയതാകാം. ഈ ചിന്തക്ക് ഹജ്ജിലെ ത്വവാഫ് കര്‍മ്മം വഴിമരുന്നിടുണ്ട്. ത്വവാഫ് ഏഴു പ്രാവശ്യമാണ്. ക്ഷേത്രപ്രദക്ഷിണവും ഒന്ന്, മൂന്ന്, ഏഴ് എന്നിങ്ങനെ ഒറ്റയായിട്ടാണ് നടത്തുക എന്നതും ശ്രദ്ധേയമാണ്. സഫാമര്‍വാ കുന്നുകള്‍ക്കിടയില്‍ ഏഴുപ്രാവശ്യം തിരക്കിനടക്കലും മൃഗത്തെ ബലിയറുക്കലും ഹജ്ജിലെ കര്‍മ്മങ്ങളില്‍ പെട്ടതാണ്. ഇതുരണ്ടും ഇബ്റാഹീം നബിയുടെ ജീവിതത്തിലെ രണ്ടു സംഭവങ്ങളുടെ അനുസ്മരണമാണ്. ഭാര്യ ഹാജറയെയും പിഞ്ചുപൈതല്‍ ഇസ്മാഈലിനെയും കഅ്ബയുടെ അടുത്തുള്ള സഫാ, മര്‍വാ എന്ന കുന്നുകള്‍ക്കിടയില്‍ കൊണ്ടാക്കി ഇബ്റാഹീം നബി അടുത്തദേശത്തേക്ക് പോകുകയുണ്ടായി. പരിഭ്രമിച്ച ഹാജറ ‘ഇതു അല്ലാഹു കല്പിച്ചതാണോ?’ എന്നു ചോദിച്ചതിന് ഇബ്റാഹീം(അ) ‘അതെ’ എന്നു മറുപടി പറഞ്ഞപ്പോള്‍ സമാധാനിച്ചു. കുടിക്കാന്‍ കരുതിവെച്ച വെള്ളം തീര്‍ന്നു പോയപ്പോള്‍ വിഷമിച്ച് ആ രണ്ടു കുന്നുകളില്‍ മാറിമാറിക്കയറിയെന്നും ഒരാളെപ്പോലും കാണാനാകാതെ വിഷമിച്ച്് അവസാനം കുഞ്ഞിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നപ്പോള്‍ കുഞ്ഞ് കാലിട്ടടിച്ച ഭാഗത്ത് ഒരു നീരുറവു പൊട്ടി ഒഴുകുന്നത് കണ്ടെന്നും അതാണ് ഇന്നും നിലക്കാത്ത ‘സംസം’ എന്നും ഹദീസുകളില്‍ വിവരണമുണ്ട്. ഇബ്റാഹീമിന്റെയും ഹാജറയുടെയും ദൈവാനുസരണത്തിന്റെ രീതിയാണ് ഇവിടെ പ്രസക്തം. ഈ അനുസ്മരണം ദൈവാനുസരണത്തിന്റെ അനുസ്മരണമാണ്. ഇതുപോലെത്തന്നെയാണ് ബലിയറുക്കലും. മകന് ഇസ്മാഈലിനെ ബലിയറുക്കണമെന്ന് സ്വപ്നത്തിലൂടെ കല്പിക്കപ്പെട്ട ഇബ്റാഹീമും മകന് ഇസ്മാഈലിനോട് പ്രസ്തുതസംഗതി വെളിപ്പെടുത്തിയപ്പോള്‍ യാതൊരു മടിയും കൂടാതെ അതിന്നൊരുങ്ങി. മകനെ ചരിച്ചുകിടത്തി ഇബ്റാഹീം കഴുത്തില്‍ കത്തി ആഴ്ത്താന്‍ പുറപ്പെട്ടപ്പോള്‍ അത് നിര്‍ത്താനും പകരം ഒരു മൃഗത്തെ ബലിയറുക്കാനും ദിവ്യകല്പന വന്നു. ആ കല്പനയാണ് ബലികര്‍മത്തിലൂടെ അനുസ്മരിച്ചു നടപ്പാക്കുന്നത്. ഇതില്‍ അനുസ്മരിക്കുന്നത്, ആ കര്‍മ്മത്തേക്കാളുപരി അതിന്റെ പശ്ചാത്തലമായ ദൈവാനുസരണത്തിന്റെ രീതിയാണ്. അല്ലാഹു എന്തുകല്‍പിച്ചാലും ചെയ്യുക എന്നതാണ് ‘ഇസ്ലാം’. ഞങ്ങള്‍ അതിന്ന് തയ്യാറുള്ളവരാണ് എന്ന് പ്രവൃത്തിയിലൂടെ പ്രഖ്യാപിക്കലാണ് ‘ബലികര്‍മ്മം’. ഹജ്ജിലെ ത്വവാഫ് (പ്രദക്ഷിണം) ഇബ്റാഹീം നബിക്കും മുമ്പേ ഉണ്ടായിട്ടുള്ളതാണെന്ന പോലെ, ഈ രണ്ടു കര്‍മ്മങ്ങള്‍ ഇബ്റാഹീം നബിക്ക് ശേഷമുണ്ടായതാണെന്നും മനസ്സിലാക്കാന്‍ ന്യായമുണ്ട്. ഹജ്ജിലെ പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ് അറഫാമൈതാനിയില്‍ സമ്മേളിക്കല്‍. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്ന മുസ്ലിംകള് -അല്ലാഹുവിന് കീഴൊതുങ്ങിയവര്‍- തുല്യത പ്രഖ്യാപിക്കുന്ന ലളിത വസ്ത്രത്തില്‍ അവിടെ സമ്മേളിച്ച് ഒരുമിച്ച് നമസ്കരിക്കുകയും ഒരു ഉല്‍ബോധന പ്രസംഗം കേള്‍ക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി(സ) അവിടെ വെച്ചു ചെയ്ത വിടവാങ്ങള്‍ പ്രസംഗം ലോകപ്രസിദ്ധമാണ്. അല്ലാഹുവിനെയും തങ്ങളെത്തന്നെയും സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുന്ന ആ മൈതാനത്തിന്റെ പേര് ‘അറഫാ’ (വിജ്ഞാനം) അന്വര്‍ത്ഥമാണ്. ഹജ്ജിലെ കര്‍മ്മങ്ങള്‍ മുഹമ്മദ്നബി ഉണ്ടാക്കിയതല്ല. നബിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതുമല്ല. ഇബ്റാഹീം നബിയുടെ കാലത്തിന്നുമുമ്പും പിമ്പുമായി ഉണ്ടായിട്ടള്ളതാണ്. ഏകദൈവത്തിങ്കല്‍നിന്ന് മനുഷ്യരാശിക്ക് കിട്ടിക്കൊണ്ടിരുന്നത് ഒരേ മതം തന്നെയാണെന്നും മതങ്ങളെ വ്യത്യസ്തങ്ങളായി ഗണിക്കാന്‍ പാടില്ലെന്നും ഹജ്ജിലെ കര്‍മ്മങ്ങള്‍ പ്രഖ്യാപിക്കുന്നു. മനുഷ്യരെല്ലാം അല്ലാഹുവിങ്കല്‍ സൃഷ്ടികളും അടിമകളും തുല്യരും ആണെന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഹജ്ജ്. പാപമോചനത്തിന്റെ അറഫാ ദിനം അല്ലാഹു തന്റെ ദീന് പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന് അറിയിച്ച് സൂറ മാഇദയിലെ മൂന്നാമത്തെ വചനം അവതരിപ്പിച്ചപ്പോള്‍ ഒരു യഹൂദി ഉമര്‍ ബിന്‍ ഖത്താബിനോട് പറഞ്ഞുവത്രെ ‘ഈ ആയത്ത് ഞങ്ങള്‍ക്ക് മേലായിരുന്നു അവതരിച്ചിരുന്നത് എങ്കില്‍ ആ ദിവസം ഞങ്ങള്‍ പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു ‘ഞങ്ങളുടെ ഒന്നല്ല, രണ്ട് പെരുന്നാള്‍ ദിനങ്ങളിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. അറഫാ ദിനത്തില്‍ വെള്ളിയാഴ്ചയായിരുന്നു അത് ഇറങ്ങിയത്’. അറഫാദിനവും, വെള്ളിയാഴ്ചയും വിശ്വാസികള്‍ക്ക് പെരുന്നാളാണ്. അല്ലാഹുവിന്റെ ഭവനത്തില്‍ ഹജ്ജ് നിര്വഹിക്കാനെത്തിയവര്ക്ക് പെരുന്നാളാണ് അറഫാദിനം. അല്ലാഹു അന്നേദിവസം പ്രഭാതത്തില്‍ താഴെ ആകാശത്തേക്ക് ഇറങ്ങി വരികയും തന്റെ അടിമകള്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തന്റെ മാലാഖമാരോട് കല്പിക്കുകയും ചെയ്യുന്നു. വിവിധങ്ങളായ ഉത്തരവാദിത്തങ്ങളുള്ള മാലാഖമാര്‍ അവയെല്ലാം മാറ്റിവെച്ച് അല്ലാഹുവോടൊപ്പം വിശ്വാസികളുടെ കര്‍മങ്ങള്‍ക്ക് സാക്ഷികളാകുന്നു. അല്ലാഹുവിന്റെ മുന്നില്‍ തലകുനിച്ച്, കൈ ഉയര്‍ത്തി, കണ്ണീരൊലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ കണ്ട് ആനന്ദിക്കുന്നു. ഇത് കാണുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു തന്റെ മാലാഖമാരോട് ഇപ്രകാരം പറയുന്നു: എന്റെ അടിമകളിലേക്ക് നോക്കൂ, അവര്‍ പൊടിപുരണ്ട്, മുടി ജഢപിടിച്ച്, മലമ്പാതകള്‍ താണ്ടി എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനവരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കിയിരിക്കുന്നുവെന്നതിന് നിങ്ങളെ സാക്ഷികളാക്കുന്നു. അവര്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കുന്നതാണ്.’അല്ലാഹു അവര്‍ക്ക് മേല്‍ വെളിപ്പെട്ട് അവരുടെ പാപങ്ങള്‍ പൊറുത്ത് നല്കുന്നു. അനുവദനീയമായ സമ്പത്തും, പാഥേയവുമായാണ് അവര്‍ അല്ലാഹുവിനെ സന്ദര്‍ശിച്ചത് എങ്കില്‍. അതിനാലാണ് തിരുദൂതര്‍(സ) ഇപ്രകാരം പറഞ്ഞത്: അറഫയില്‍ വന്ന് നിന്നതിന് ശേഷം അല്ലാഹു പൊറുത്ത് തന്നില്ലെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തെറ്റ്.’അല്ലാഹു അവര്‍ക്ക് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു.അബ്ബാസ് ബിന്‍ മിര്‍ദാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അറഫാ രാവില്‍ റസൂല്‍(സ) തന്റെ ഉമ്മത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ അവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നുവെന്ന് ഉത്തരം നല്കപ്പെട്ടു. പക്ഷെ, അക്രമിക്ക് ഒഴികെ, അവരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഞാന്‍ ശിക്ഷിക്കുന്നതാണ്. അപ്പോള്‍ തിരുദൂതര്‍(സ) പറഞ്ഞു. നാഥാ, നീ മര്ദിതന് സ്വര്‍ഗം നല്‍കുകയും, മര്ദകന് പൊറുത്ത് കൊടുക്കുകയും ചെയ്താലും. അന്ന് രാത്രി അതിന് ഉത്തരം ലഭിച്ചില്ല. പിറ്റേന്ന് മുസ്ദലിഫയില്‍ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) തന്റെ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. അപ്പോള്‍ അദ്ദേഹത്തിന് ഉത്തരം ലഭിച്ചു. അതുകണ്ട തിരുദൂതര്‍(സ) പുഞ്ചിരിച്ചു. അപ്പോള്‍ അബൂബക്റും ഉമറും(റ) ചോദിച്ചു. ‘അല്ലാഹുവാണ, ഇത് ചിരിക്കുവാനുള്ള സന്ദര്‍ഭമല്ലല്ലോ, താങ്കളെന്തിനാണ് ചിരിച്ചത്? റസൂല്‍(സ) പറഞ്ഞു ‘എന്റെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായും അല്ലാഹു എന്റെ ഉമ്മത്തിന് പൊറുത്ത് കൊടുത്തതായും അറിഞ്ഞ ഇബ്ലീസ് സ്വന്തം തലയിലേക്ക് മണ്ണെടുത്തിട്ടു. അവന് നാശത്തിനായി പ്രാര്‍ത്ഥിച്ചു. അവന്റെ പരിഭ്രമം കണ്ടതിനാലാണ് ഞാന്‍ ചിരിച്ചത്).അല്ലാഹു അറഫാവാസികള്ക്ക് പൊറുത്ത് കൊടുക്കുന്നതാണ് എന്ന് പറഞ്ഞപ്പോള്‍ തിരുമേനി(സ)യോട് അനുചരന്മാര് ചോദിച്ചു ‘ഇത് ഞങ്ങള്‍ക്ക് മാത്രമാണോ, അതല്ല ഞങ്ങള്‍ക്ക് ശേഷം ഇവിടെ വരുന്നവര്ക്കുമുണ്ടോ? തിരുമേനി(സ) പറഞ്ഞു ‘അന്ത്യനാള്‍ വരെ ഇവിടെ വരുന്നവര്‍ക്ക് ഇത് ബാധകമാണ്. ഇതുകേട്ട ഉമര്‍(റ) ആഹ്ലാദത്താല്‍ ന പാപമോചനത്തിന്റെയും ന്യൂനതകള്‍ മറച്ച് വെക്കപ്പെടുന്നതിന്റെയും ദിനമാണ് ഇത്. അല്ലാഹു ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമല്ല, അവര്‍ പാപമോചനത്തിന് വേണ്ടി അര്ത്ഥിക്കുന്നവര്ക്കും പൊറുത്ത് നല്‍കുമെന്ന് റസൂല്‍(സ) വ്യക്തമാക്കിയിരിക്കുന്നു.അല്ലാഹുവിന്റെ അടുത്തേക്ക് വന്നവരാണ് ഹജ്ജാജിമാര്‍. തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച്, കഫന്‍ പുടവ ധരിച്ച്, മഹ്ശറയെ അയവിറക്കി അല്ലാഹുവിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നവരാണ് അവര്‍. അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ്. അവിടെ നേതാവെന്നോ അനുയായിയെന്നോ, ശക്തനെന്നോ ദുര്‍ബലനെന്നോ, സമ്പന്നനെന്നോ ദരിദ്രനെനന്നോ ഇല്ല. സര്‍വവിധ പ്രൗഢിയില്‍ നിന്നും, ആഢംബരത്തില്‍ നിന്നും ദുരഭിമാനത്തില്‍ നിന്നും മുക്തരായി വിനയത്തോടെ, വിധേയത്വത്തോടെ വന്ന് നില്‍ക്കുകയാണ് അവര്‍. ഐഹിക ലോകത്ത് പെരുമ നടിക്കുന്ന എല്ലാറ്റിനെയും അവര്‍ അഴിച്ച് വെച്ചിരിക്കുന്നു. അല്ലാഹുവിന്റെ മുന്നില്‍ തങ്ങളുടെ പാപങ്ങളുടെ ഭാണ്ഡം അഴിച്ച് വെച്ചിരിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അല്ലാഹു നല്കുന്ന മഹത്തായ അവസരം തേടി വന്നവരാണ് അവര്‍.ശവകൂടീരങ്ങളില്‍ നിന്നും അല്ലാഹുവിന്റെ മുന്നിലേക്ക് പുറപ്പെടുന്ന അന്ത്യനാളിനെയാണ് അവര്‍ ഓര്‍മിക്കുന്നത്. നാം ശേഖരിച്ച് വെച്ചതൊന്നും അന്ന് നമ്മുടെ കയ്യിലുണ്ടാവുകയില്ല. എന്നല്ല നാണം മറക്കാനുള്ള തുണി പോലും നമുക്കില്ല. അല്ലാഹുവിനെ ഭയപ്പെട്ടത് മാത്രമാണ് നമുക്ക് ആകെയുള്ള തുണ. ‘നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തി തന്നതെല്ലാം നിങ്ങളുടെ പിന്നില്‍ വിട്ടേച്ചു പോന്നിരിക്കുന്നു.’ (അന്‍ആം 94)സന്താനങ്ങളെയും സഹോദരങ്ങളെയും കൊണ്ട് പെരുമ നടിക്കാന്‍ അന്ന് സാധിക്കുകയില്ല. താന്‍ സമ്പാദിച്ച സുകൃതങ്ങളല്ലാതെ മറ്റൊന്നും അവന് അന്ന് ഉപകരിക്കുകയില്ല. ഹജ്ജിന്റെ ആത്മീയത മാര്ട്ടിന് ലിംഗ്സ്1948-ല്‍ ഞാന്‍ നടത്തിയ ഹജ്ജ് 78 ലേതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഞാനന്ന് കയ്റോ സര്‍വകലാശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്നതിന്റെ പേര് ഫുആദ് സര്‍വകലാശാല എന്നായിരുന്നു. സര്‍വകലാശാലയില്‍നിന്ന് എല്ലാ വര്‍ഷവും ഒരുകൂട്ടം ആളുകള്‍ മക്കയില്‍ പോകാറുണ്ടെന്ന് 48-ല്‍ ഞാന്‍ മനസ്സിലാക്കി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാല ജീവനക്കാര്‍ തുടങ്ങിയവര്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നു.തുറമുഖം വരെയുള്ള യാത്ര ട്രെയ്നിലായിരുന്നു. അവിടെ നിന്ന് ബോട്ടില്‍ ചെങ്കടലിലൂടെ ജിദ്ദയിലെത്താന്‍ നാല് ദിവസമെടുത്തു. മധ്യകാലം മുതല്‍ ‘കിസ്വ’ തുന്നുന്നത് ഈജിപ്തില്‍ നിന്നായിരുന്നു. ആ വര്‍ഷത്തെ കിസ്വ ഞങ്ങളുടെ ബോട്ടിലായിരുന്നു.ഒരു രാത്രി ഞങ്ങളോട് പറഞ്ഞു, നിങ്ങള്‍ ഒരു നിര്‍ണയ സ്ഥാനത്തിലൂടെ കടന്ന് പോകാന്‍ പോവുകയാണ്. അതായത് നിങ്ങള്‍ ഹജ്ജിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്, ഇഹ്റാം കെട്ടുകയാണ്. നിങ്ങള്‍ പ്രാര്‍ഥനകള്‍ ചൊല്ലണം, ഹാജിയുടെ വസ്ത്രങ്ങള്‍ ധരിക്കണം. അതിനു ശേഷം ആളുകളുടെ സ്വഭാവ രീതികളില്‍ വലിയ മാറ്റം സംഭവിക്കുകയാണ്. വസ്ത്രധാരണം പോലെ ഹജ്ജിന് പോകുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളുണ്ട്. അതിലുപരി നമ്മിലുണ്ടായിത്തീരുന്ന മൂര്‍ത്തമല്ലാത്ത നിയമങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഉദാഹരണത്തിന് നാവിനുമേല് ഒരു കാവല്ക്കാരന്. സംസാരിക്കാം, പക്ഷേ, വാതോരാതെ സംസാരിക്കരുത്, ദേഷ്യം പിടിക്കരുത്. ആത്മീയകാര്യങ്ങള്‍, മരണം തുടങ്ങിയവയെക്കുറിച്ച് ചിന്തിക്കുക.ഞാനെന്റെ ഭാര്യയോട് പറഞ്ഞു: ‘ഇവര്‍ സൂഫികളെപ്പോലെ സംസാരിക്കുന്നു; ദൈവത്തെക്കുറിച്ച്, സ്വര്‍ഗത്തെക്കുറിച്ച്.’ഇങ്ങനെ പൂര്‍ണമായും പരിവര്ത്തിക്കപ്പെട്ടയാളുകളുടെ കൂടെ ബോട്ടില്‍ യാത്ര ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നു. ഞങ്ങള്‍ക്ക് ആത്മീയമായ സഹായം കൂടിയായിരുന്നു അത്. ജിദ്ദയിലെത്തുമ്പോള്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ മുന്‍പരിചയമില്ലാതിരുന്ന ബോട്ടിലുണ്ടായ സ്ത്രീകളെയാണ് കാര്യമായി ബാധിച്ചത്. കാലാവസ്ഥ മൂലം കരയിലേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. നങ്കൂരമിടാനുള്ള ശരിയായ സൗകര്യം തുറമുഖത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വലിയ ബോട്ടില്‍നിന്ന് ചെറിയ ചെറിയ ബോട്ടുകളില്‍ കയറ്റി തീരത്തെത്തിക്കാനായിരുന്നു പദ്ധതി. തിരകളില്‍ ആടിയുലയുന്ന ബോട്ടുകളിലേക്കിറങ്ങുക സ്ത്രീ യാത്രക്കാര്‍ക്ക് ജീവിതത്തിനും മരണത്തിനുമിടയിലെ ഞാണിന്മേല് കളിയായിരുന്നു. ഹജ്ജില്‍ ഇതുമൂലം നല്ല പ്രതിഫലം ലഭിക്കുമെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു.ഇംഗ്ലീഷുകാരായ വെളുത്ത നിറമുള്ള എനിക്കും ഭാര്യക്കും മുസ്ലിംകളാണെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. പത്ത് വര്‍ഷം മുമ്പേ ഇസ്ലാം സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങളുടെ കൈവശമുണ്ടായിരുന്നെങ്കിലും അവര്‍ക്കത് മതിയായിരുന്നില്ല. പ്രായമായ മൂന്ന് ആളുകള്‍ ഞങ്ങളുടെ ഇസ്ലാമിനെ അളന്നതിന് ശേഷമാണ് വന്നവരോടൊപ്പം ചേരാന്‍ അനുവദിച്ചത്. ലളിതമായ ചോദ്യങ്ങളായിരുന്നു ഞങ്ങളോടവര്‍ ചോദിച്ചത്;‘ഒരു ദിവസത്തില്‍ എത്ര നേരമാണ് നമസ്കരിക്കേണ്ടത്?’‘അസര്‍ നമസ്കാരം എത്ര റക്അത്തുണ്ട്.’ ‘സൂറത്തുല്‍ ഫാത്തിഹ ഒന്ന് ഓതാന്‍ കഴിയുമോ?’ തുടങ്ങിയ വളരെ ലളിതമായ ചോദ്യങ്ങള്‍.എല്ലാം കഴിഞ്ഞതിന് ശേഷം അവര്‍ എന്നോട് പറഞ്ഞു: ‘നിങ്ങളിലുള്ള ഇസ്ലാമിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.’അമര്‍ഷത്തോടെ ഞാന്‍ പ്രതികരിച്ചു:‘നിങ്ങളുടെ ഇസ്ലാമിനെ ഞാനും അഭിനന്ദിക്കുന്നു.’ ഞാന്‍ പ്രതിവചിച്ചു. പത്ത് വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമായ ഇസ്ലാമിന് എന്തായാലും അവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഞങ്ങള്‍ക്ക് വേണ്ടി കൂടെ വന്ന മുഴുവന്‍ ഈജിപ്തുകാരെയും കാത്തുനിര്ത്തേണ്ടി വന്നതില്‍ എനിക്ക് വല്ലാത്ത മനഃപ്രയാസം തോന്നി.മക്കയിലെ ഹറമില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ഞങ്ങളെത്തി. ഇന്നുമായി താരതമ്യം ചെയ്യുമ്പോള്‍ രാത്രി കഅ്ബ കാണുന്നത് വല്ലാത്ത അനുഭവമായിരുന്നു. രാവിലെ തെളിഞ്ഞ് കാണുന്നത് രാത്രി കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ഞങ്ങള്‍ കഅ്ബയെ വലം(ത്വവാഫ്) വെച്ചു. ആ വര്‍ഷമായിരുന്നു ആദ്യമായി മക്കയില്‍ വൈദ്യുതി എത്തിയത്. മക്കയിലും മദീനയിലും മാത്രമായിരുന്നു വൈദ്യുതി ഉണ്ടായിരുന്നത്. ഹറമിന് ചുറ്റും 19 ഗേറ്റുകളുള്ള ഉയരം കുറഞ്ഞ മതിലാണുണ്ടായിരുന്നത്. കഅ്ബയെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് ഉയരം കുറച്ചത്. ഏത് ഭാഗത്ത് നിന്ന് നോക്കിയാലും കഅ്ബ കാണാമായിരുന്നു.അബ്രഹാം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീര്‍ഥാടനത്തിനായി മക്കയെ തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നു, അതായത് ജൂതന്മാര് ആരാധനാലയം പണിയുന്നതിന് 1000 വര്‍ഷം മുമ്പ് ഏറ്റവും പുരാതനമായ തീര്‍ഥാടന കേന്ദ്രമായിരുന്നു മക്ക. പഴയ നിയമത്തില്‍ സാമിന്റെ പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അക്കാലത്ത് അത് അറിയപ്പെട്ടിരുന്നത് ‘ബക്ക’ എന്നായിരുന്നു. മക്കയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സാമിന്റെ പുസ്തകത്തില്‍ ദൈവത്തിന് ഏറ്റവും അനുയോജ്യമായ തീര്‍ഥാടന കേന്ദ്രമായി ബക്കയെ വിലയിരുത്തുന്നുണ്ട്. ജൂതന്മാരും തങ്ങളുടെ മഹാനായ പൂര്വികന് അബ്രഹാമിനോടുള്ള ആദരസൂചകമായി പതിവായി മക്ക സന്ദര്‍ശിക്കാറുണ്ടായിരുന്നു. അദ്ദേഹമായിരുന്നു കഅ്ബ സ്ഥാപിച്ചത്, മക്കയെ തീര്‍ഥാടന കേന്ദ്രമാക്കിയത്.എന്നാല്‍ കാലം ചെന്നതോടെ, അബ്രഹാമിന്റെ മതം ചില അപരിഷ്കൃത വിഗ്രഹാരാധകരാല്‍ മലിനീകരിക്കപ്പെട്ടു. മക്കയില്‍ അബ്രഹാമിന് അനുയായികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ സമൂഹത്തിലെ ന്യൂനപക്ഷം മാത്രമായിരുന്നു. മതത്തില്‍ വന്നു ചേര്‍ന്ന തിന്മകളെ ചെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ ലോകമായിരുന്നു അവര്‍ക്കെല്ലാം, മരണ ശേഷമുള്ള ജീവിതത്തെപ്പറ്റിയുള്ള ചിന്ത അവര്‍ക്കുണ്ടായിരുന്നില്ല. ഇതിനെല്ലാം പരിഹാരമാവുമെന്ന് കരുതിയാണ് ക്രിസ്തുമതം സ്വാഗതം ചെയ്യപ്പെട്ടത്, എന്നാല്‍ കന്യാമറിയത്തിന്റെയും പുത്രന്റെയും രണ്ട് വിഗ്രഹങ്ങള്‍ കൂടി മക്കയില്‍ സ്ഥാപിക്കപ്പെട്ടു എന്നല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല. ഇങ്ങനെ ജനങ്ങള്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് ഇസ്ലാമിന്റെ ആഗമനം. അബ്രഹാം പിന്തുടര്‍ന്ന മതത്തിന്റെ സത്ത ഇസ്ലാമില്‍ അവര്‍ ദര്‍ശിച്ചു. ജ്ഞാനവും ആത്മീയതയും ഇസ്ലാം മുഖേന അറേബ്യയില്‍ തിരിച്ചുവന്നു.സഫാ മര്‍വകള്‍ക്കിടയിലെ ഏഴ് പ്രാവശ്യമുള്ള നടത്തം, സഅ്യ് നിര്‍വഹിക്കാനായി മരുഭൂമിയിലേക്ക്. പാറക്കല്ലുകള്‍ കൂട്ടിയിട്ട ചെറിയ കുന്നായ സഫയില്‍ നിന്ന് ഒരിക്കല്‍ മഹാനായ മുഹമ്മദ്(സ) സഞ്ചരിച്ച മണല്‍പ്പരപ്പിലൂടെ മര്‍വയിലേക്ക്, ഏകദേശം 450 മീറ്റര്‍. ഏഴ് തവണയുള്ള നടത്തം മര്‍വയില്‍ അവസാനിക്കുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ആ നടത്തത്തിനിടയില്‍. എതിര് ദിശയില്‍ ചിലപ്പോള്‍ നേരത്തെ കണ്ടവര്‍. മറ്റു ചിലപ്പോള്‍ പകരം പുതിയ ആളുകള്‍; അബ്രഹാം ധരിച്ച വെള്ള വസ്ത്രത്തില്‍, പഴയ നിയമത്തിലെ താളുകളില്‍നിന്ന് ഇറങ്ങി വന്നതുപോലെ. മഹത്തായ ലയ-താള വാദ്യങ്ങളോടുകൂടിയ സംഗീതം. എട്ടാമത്തെ ദിവസമായിരുന്നു കുറച്ചകലെയുള്ള മിനയിലേക്ക് പോകേണ്ടിയിരുന്നത്, അന്നത് തരിശ് നിലം പോലെയായിരുന്നു. എന്നാല്‍ ഞങ്ങളെ കൊണ്ട് പോകാനുള്ള ബസ് വരാന്‍ വൈകിയതുകൊണ്ട് താമസ സ്ഥലത്തേക്ക് തന്നെ മടങ്ങി. മഗ്രിബ് ബാങ്ക് കൊടുത്തപ്പോള്‍ ഞങ്ങള്‍ മക്കയിലേക്ക് മടങ്ങി. മഗ്രിബും ഇശായും ഹറമില്‍വെച്ച് നിര്‍വഹിച്ചു. ഒന്നാലോചിച്ച് നോക്കൂ, കഅ്ബയുടെ പരിസരത്ത് നിങ്ങളെക്കൂടാതെ എട്ട് പേര് മാത്രം, പുതിയ കിസ്വ എല്ലാ മനോഹാരിതകളോടും കൂടി കഅ്ബയെ പുതപ്പിച്ചിരിക്കുന്നു. ഹജറുല്‍ അസ്വദ് സമാധാനത്തോടെ ചുംബിക്കാന്‍ അതുമൂലം എനിക്ക് കഴിഞ്ഞു. അവസാനം ബസ് എത്തി.രാത്രി ഞങ്ങള്‍ മിനയിലെത്തി. ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അന്ന് മിന; ഒന്നുമില്ലാത്ത, മരുമണല്‍ പരന്നുകിടക്കുന്ന തരിശായ താഴ്വര. അത് പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. ഉംറ നിര്‍വഹിക്കാനുള്ള സൗകര്യാര്‍ഥം മിനായില്‍ സ്ഥിരമായി തനിക്കൊരു കുടില്‍ കെട്ടിത്തരണമെന്നാവശ്യപ്പെട്ട ആഇശ(റ)യോട് നബി(സ) പറഞ്ഞത് മിന ഇതുപോലെ തന്നെ കെട്ടിടങ്ങളൊന്നുമില്ലാതെ തുറസ്സായി കിടക്കണമെന്നായിരുന്നു. 1948-ല്‍ ഞങ്ങള്‍ വരുമ്പോഴും അങ്ങനെ തന്നെയായിരുന്നു. രാത്രിയില്‍ ചിലര്‍ ആ മണല്‍പ്പരപ്പില്‍ കിടന്ന് ഉറങ്ങുന്നു പോലുമുണ്ടായിരുന്നു.അബ്രഹാമിന്റെ വിശുദ്ധ മണ്ണാണ് മക്കയെങ്കില് അറഫ ആദമിന്റേതാണ്. ആദമിന്റെ അനുസരണക്കേട് അല്ലാഹു പൊറുത്തുകൊടുത്തത് അറഫ പര്‍വതത്തില്‍ വെച്ചാണ്. ഖുര്‍ആന്‍ പരാമര്ശിക്കുന്നുണ്ടത്.ഒന്‍പതാം ദിവസം അറഫയിലേക്ക്. എന്റെ ഒരു സുഹൃത്ത് എനിക്ക് മുമ്പേ ഹജ്ജ് നിര്വഹിച്ചിച്ചിട്ടുണ്ടായിരുന്നു. അതിരാവിലെ അറഫയിലെ ഒത്തുകൂടലില്‍ എല്ലാവരും തൂവെള്ള വസ്ത്രം ധരിച്ച് കൈകള്‍ മേലോട്ടുയര്‍ത്തി പ്രാര്‍ഥിക്കുന്നതു കണ്ടപ്പോഴുണ്ടായ അനുഭൂതിയില്‍ അദ്ദേഹം വിചാരിച്ചു ഇത് ലോകത്തിന്റെ അവസാനമാണോ?അന്നത്തെ രാജാവ് അബ്ദുല്‍ അസീസ് അക്കൊല്ലം ഞങ്ങള്‍ക്കൊപ്പമായിരുന്നു ഹജ്ജ് നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ കൂടാരം ഞങ്ങളുടെ സമീപത്തായിരുന്നു. നീണ്ട താടിയും മുടിയുമുള്ള, വാളുകള്‍ കൈയിലേന്തിയ പാറാവുകാര്‍ എപ്പോഴും കൂടാരത്തിന് ചുറ്റുമുണ്ടായിരുന്നു.ഒരു തീര്‍ഥാടനത്തിന്റെ ദൈര്‍ഘ്യം വളരെ പ്രധാനപ്പെട്ടതാണ്. തീര്‍ത്തും വ്യത്യസ്തമായ ജീവിതാവസ്ഥകളില്‍നിന്ന് തീര്‍ഥാടകന്റെ മാനസികാവസ്ഥയിലെത്തിച്ചേരാനുള്ള ദൈര്‍ഘ്യം. ഹജ്ജിന് ശേഷം പലര്‍ക്കും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാന്‍ കഴിയാറില്ല. ഗുണപരമായ ഒന്നായിട്ടാണ് ഞാനിതിനെ മനസ്സിലാക്കുന്നത്.ഏതൊരു മതത്തിനും ഒഴിച്ചുകൂടാനാവാത്ത രണ്ട് സംഗതികളുണ്ട്. ദൈവത്തില്‍ നിന്നുള്ള ദിവ്യബോധനമാണ് ഒന്നാമത്തേത്, അത് ലംബ(vertical) രൂപത്തിലുള്ളതാണ്. രണ്ടാമത്തേത് ദൈവത്തില്‍ നിന്നുള്ള സത്യം ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്ക് അവിരാമമായി കൈമാറാന്‍ സഹായകരമായ തിരശ്ചീന(horizontal)മായ പാരമ്പര്യമാണ്. ഹജ്ജില്‍ കഅ്ബ ആദ്യത്തേതിനെ പ്രതിനിധീകരിക്കുന്നുണ്ടെങ്കില്‍ അറഫ ആദമില്നിന്നുള്ള പാരമ്പര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒന്ന് സ്വര്‍ഗത്തെയും മറ്റേത് ഭൂമിയെയും. അതിനാല്‍ ഹജ്ജില്‍ വിലയം പ്രാപിക്കുന്ന ഒരാളില്‍ സ്വര്‍ഗവും ഭൂമിയും തമ്മിലുള്ള വേര്‍തിരിവ് അപ്രത്യക്ഷമാകുന്നു.1976-ല്‍ ഹജ്ജില്‍ എത്തിച്ചേരുമ്പോള്‍ ഏതൊരു യൂറോപ്യന്‍ നഗരപ്രാന്തത്തെയും പോലെ മിനായും മാറിയിട്ടുണ്ടായിരുന്നു. അറഫയുടെ കാര്യവും അങ്ങനെത്തന്നെ, ആളുകളാല്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. 1948-ല്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് അറഫയെയും മിനയെയും വ്യതിരിക്തമാക്കുന്ന അനുഭൂതി 76-ല്‍ അനുഭവപ്പെട്ടില്ല. അന്ന് ചുറ്റും കുന്നുകള്‍ മാത്രം. എവിടെ നിന്ന് നോക്കിയാലും കഅ്ബ കാണാം. തികഞ്ഞ ഏകാന്തതയില്‍ ഹറമില്‍ ഇരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത സമാധാനം.ഇന്നാണെങ്കില്‍ പുറത്ത് നിന്ന് നോക്കിയാല്‍ അകത്തുള്ളതൊന്നും കാണാന്‍ സാധിക്കില്ല. പള്ളിയില്‍ പ്രവേശിച്ചാല്‍ മാത്രമേ കഅ്ബ കാണാന്‍ സാധിക്കുകയുള്ളൂ. അതുപോലെ സഅ്യ് നിര്‍വഹിക്കാന്‍ പള്ളിയില്‍നിന്ന് പുറത്തേക്ക് പോകേണ്ടതില്ല. സംസം കിണറിനടുത്ത് നിന്ന് സഫയുടെ അവശേഷിക്കുന്ന പാറകള്‍ക്ക് സമീപത്തേക്ക് എളുപ്പവഴിയുണ്ട്. അവ പള്ളിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയോട് എനിക്കൊരിക്കലും പൊരുത്തപ്പെടാനാവുന്നില്ല, ഹറമിന് വലുപ്പം കൂട്ടണമെങ്കില്‍ ഇതായിരുന്നില്ല വഴി. സഫയും മര്‍വയും എങ്ങനെയായിരുന്നോ അങ്ങനെ തന്നെ സംരക്ഷിക്കേണ്ടതായിരുന്നു. കാരണം ഖുര്‍ആനില്‍ പറയുന്നതുപോലെ ‘സഫയും മര്‍വയും അല്ലാഹുവിന്റെ സ്മാരകങ്ങളാണ്.’ എന്നാല്‍ ഇപ്പോഴതിന്റെ ഏറിയ ഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. പല കാരണങ്ങളും ന്യായീകരണങ്ങളും വിപുലീകരണത്തിന് പിന്നിലുണ്ടാകാം. എന്നിരുന്നാലും മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഒരാളുടെ ആത്മീയതയെ എങ്ങനെ ബാധിക്കുമെന്ന് കൂടി അന്വേഷിക്കേണ്ടതായിരുന്നു. പലര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത വൈകാരിക ബന്ധങ്ങള്‍ ഈ സ്ഥലങ്ങളുമായുണ്ടാവാം. (1909-ല്‍ മാഞ്ചസ്റ്ററില്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ജനിച്ച മാര്ട്ടിന് ലിംഗ്സ് ഓക്സ്ഫഡില്‍ അധ്യാത്മജ്ഞാന(metaphysics)ത്തിന്റെ ആചാര്യനായ Rene Guenon ന്റെയും Frithjof Schuon യും ശിഷ്യനായിരുന്നു. Rene Guenonന്റെ ഇസ്ലാമാശ്ലേഷണം ലിംഗ്സിനെയും സ്വാധീനിച്ചു. 20-ാം വയസ്സില്‍ ഇസ്ലാമെത്തിച്ചേര്ന്നതിന് ശേഷം ശൈഖ് അബൂബക്കര്‍ സിറാജുദ്ദീന് എന്ന പേര് സ്വീകരിച്ചെങ്കിലും മാര്ട്ടിന് ലിംഗ്സ് എന്നാണ് കൂടുതലും അറിയപ്പെട്ടിരുന്നത്.ഷേക്സപിയര്‍ പണ്ഡിതനായ ലിംഗ്സിന്റെ പഠനങ്ങള്‍ സൂഫിസത്തെ കേന്ദ്രീകരിച്ചായിരുന്നു. മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ Muhammad: His Life Based on the Earliest Sources ആണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. ജീവിതാവസാനം വരെ വിശ്രമമില്ലാത്ത യാത്രക്കാരനായ അദ്ദേഹം 96-ാം വയസ്സില്‍ മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ അവസാന ഹജ്ജ് യാത്ര നിര്‍വഹിച്ചത്.ബി.ബി.സി നിര്‍മിച്ച Circling the House of God ല്‍ അബ്രഹാം ചരിത്രത്തിന്റെ അകമ്പടിയോടെ പ്രിയപത്നിയോടൊപ്പം ’48-ല്‍ നിര്‍വഹിച്ച ഹജ്ജ് ഓര്‍ത്തെടുക്കുകയാണ് ലിംഗ്സ്. ആദ്യ ഹജ്ജ് നിര്‍വഹണത്തില്‍ ലഭിച്ച ആത്മീയാനുഭൂതിയുടെ തിളക്കം ബി.ബി.സി ചിത്രത്തില്‍ തെളിയുന്ന ആ കണ്ണുകളില്‍ കാണാം.ഡോ. മാര്ട്ടിന്ലിംഗ്സ്: 1909-2005. എഴുത്തുകാരന്, അറുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. പ്രൊട്ടസ്റ്റന്റ് ഫാമിലിയില്‍നിന്ന് ഇസ്ലാമിലേക്ക് പ്രവേശിച്ചു.) ഹജ്ജിന്റെ ആത്മാവ് ഹജ്ജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ ‘ഗ്രാമങ്ങളുടെ മാതാവ്’ (ഉമ്മുല്‍ ഖുറാ) എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇത് ഇസ്ലാം ലോകസമക്ഷം സമര്‍പ്പിക്കുന്ന മാതൃകാപട്ടണം (Model City) കൂടിയാണ്. ഹജ്ജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ ‘ഗ്രാമങ്ങളുടെ മാതാവ്’ (ഉമ്മുല്‍ ഖുറാ) എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇത് ഇസ്ലാം ലോകസമക്ഷം സമര്‍പ്പിക്കുന്ന മാതൃകാപട്ടണം (Model City) കൂടിയാണ്. ‘ഇസ്ലാം’ എന്ന പദത്തിന്റെ പൊരുളായ ശാന്തിയും സമാധാനവും എല്ലാ അര്‍ഥത്തിലും നിറഞ്ഞുനില്ക്കുന്ന കേന്ദ്രം. പണ്ടു മുതലേ അവിടെ ശാന്തിയുണ്ട്. സ്വന്തം പിതാവിന്റെ ഘാതകനെ കണ്ടുമുട്ടിയാല്‍ പോലും പ്രതികാരത്തിന് മുതിരാത്ത സുരക്ഷിത പ്രദേശം. അവിടെ ഹിംസയോ ധ്വംസനമോ ഇല്ല. അനിര്‍വചനീയമായ വിശുദ്ധിയും ശാന്തിയും അവിടം ചൂഴ്ന്നു നില്ക്കുന്നു. മക്കയിലെ കഅ്ബാലയത്തെ ‘ചിരപുരാതന ഗേഹം’ (അല്‍ബൈത്തുല്‍ അതീഖ്) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ‘മാനവര്‍ക്കാകെ ദൈവാരാധന നിര്‍വഹിക്കാനായി പണിതുയര്‍ത്തപ്പെട്ട, ഭൂമുഖത്തെ പ്രഥമ ദേവാലയം’ (3:96) എന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കഅ്ബാലയത്തെ പരിചയപ്പെടുത്തുമ്പോള്‍ ഖുര്‍ആന്‍ ദീക്ഷിച്ച മാനവികമായ വിശാല വിഭാവന (ലിന്നാസ്) ചിന്തനീയമാണ്. അല്ലാഹു ജനങ്ങളുടെ റബ്ബാണ് (റബ്ബിന്നാസ്); മുഹമ്മദ് നബി ലോകാനുഗ്രഹിയും (21:107) ജനതതികള്‍ക്കാകെ മുന്നറിയിപ്പുകാരനുമാണ്; ഖുര്‍ആന്‍ ‘മാനവതക്കാകെ മാര്‍ഗദര്‍ശനമാണ്’ (ഹുദന്‍ ലിന്നാസ്); മുസ്ലിംകള് ജനങ്ങള്‍ക്കുവേണ്ടി ഉയിര്ത്തെഴുന്നേല്പിക്കപ്പെട്ട ഉത്തമ സമുദായവുമാണ്. ഇതിനോടു തികച്ചും ചേര്‍ന്നു നില്ക്കുന്ന വിശേഷണമാണ് അല്ലാഹു കഅ്ബാലയത്തിന്ന് നല്‍കിയത്. മനുഷ്യശരീരത്തില്‍ ഹൃദയത്തിനുള്ള സ്ഥാനമാണ് മനുഷ്യസമൂഹത്തില്‍ കഅ്ബാലയത്തിനുള്ളത്. ഹൃദയം രക്തചംക്രമണ വ്യവസ്ഥയുടെ സിരാകേന്ദ്രമാണ്. ഉപയോഗത്തിലൂടെ ദുഷിച്ചു പോയ രക്തത്തെ വീണ്ടും വീണ്ടും ശുദ്ധീകരിച്ച് ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതില്‍ ഹൃദയം വഹിക്കുന്ന പങ്കാണ് കഅ്ബാലയം മനുഷ്യസമൂഹത്തില്‍ നിര്‍വഹിക്കുന്നത്. അല്ലാമ ഇഖ്ബാലിന്റെ ഭാഷയില്‍, ”നമ്മുടെ പ്രഥമ ഗേഹം നമ്മുടെ ഖിബ്ലയാണ്. നാം അതുമായുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിക്കുന്നു: അത് നമ്മെയും (നമ്മുടെ ഒരുമയെ) കാത്തുസൂക്ഷിക്കുന്നു..” ലോകാടിസ്ഥാനത്തില്‍ വിശ്വാസി സമൂഹത്തിന്റെ ഏകീകരണം സാധ്യമാക്കുന്ന കേന്ദ്രമാണ് കഅ്ബ. അവിടെ ഹജ്ജ്, ഉംറ എന്നീ കര്‍മ്മങ്ങളിലൂടെ സാധിക്കുന്നത്, സാധിക്കേണ്ടത് അതു തന്നെ. ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് ആത്മാവുണ്ട്. അത് ആവാഹിക്കാതെ അനുഷ്ഠിച്ചാല്‍ ഹജ്ജിലൂടെ കരഗതമാവേണ്ട ബഹുമുഖ നന്മകള് ലഭിക്കാതെ പോകും. വിശുദ്ധ ഖുര്‍ആന്‍ ഹജ്ജിന്റെ പ്രയോജനങ്ങള്‍ തിട്ടപ്പെടുത്തി പറയാതെ ‘ഹജ്ജിലെ ബഹുമുഖ നന്മകള് അവര്‍ നേരിട്ടനുഭവിച്ചറിയാന്‍’ (22:28) എന്നാണ് പറയുന്നത്. ഹജ്ജില്‍ എല്ലാവര്ക്കും ഒരേ അനുഭവമല്ല ഉണ്ടാവുക. ഓരോരുത്തരുടെയും ആത്മീയമായ – ആന്തരികമായ- ആഴത്തിനനുസരിച്ചായിരിക്കും ഹജ്ജിലൂടെ ലഭ്യമാവുന്ന അനുഭൂതികള്‍. അതിനാലാണ് ഹജ്ജിന് വേണ്ടി നന്നായി തയാറെടുക്കുകയും പാഥേയം സമാഹരിക്കുകയും ചെയ്യണമെന്ന് ഖുര്‍ആന്‍ പറഞ്ഞത്. ആത്മീയമായും ഭൗതികമായും ഹജ്ജിന് വേണ്ടി ശരിക്ക് ഒരുങ്ങണം. ഏറ്റവും വലിയ ഒരുക്കം-പാഥേയം- തഖ്വയാണ്. ഹജ്ജിന്റെ ചട്ടങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ‘തഖ്വ’യുടെ കാര്യം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുമുണ്ട് (2:196,197,203). ഹജ്ജിലെ ഓരോ കര്‍മത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂര്‍വം അനുഷ്ഠിച്ചാലേ നബി(സ) പറഞ്ഞത് പോലെ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാന്‍ സാധിക്കുകയുള്ളൂ. ഹജ്ജിലും ഉംറയിലും പ്രാരംഭം കുറിക്കുന്ന ‘ഇഹ്റാമും’ നിയ്യത്തും ഒരുപാട് അര്‍ഥതലങ്ങളുള്ളതാണ്. ഉദ്ദേശ്യശുദ്ധി ഉറപ്പുവരുത്തലാണ് നിയ്യത്ത്. ഹജ്ജിലൂടെ ലാക്കാക്കുന്നതെന്ത് എന്ന കൃത്യമായ ബോധമാണ് ഇത് ഹാജിയില്‍ അങ്കുരിപ്പിക്കുന്നത്. ഇഹ്റാമില്‍ പ്രവേശിക്കുന്നത് വരെ അനുവദനീയവും അഭിലഷണീയവും ഒരുവേള പുണ്യകരവുമായ ഒട്ടേറെ സംഗതികള്‍ പാടെ നിഷിദ്ധമാകുന്നുവെന്നതാണ് ഇഹ്റാമിന്റെ മര്‍മം. ഇതിന്റെ പൊരുളറിയാത്ത ഒരന്വേഷകന് ഒരുവേള ഇവ്വിധം ചോദിക്കാവുന്നതാണ്: ”ഇത്രയും നാള് അനുവദനീയവും അഭിലഷണീയവുമായ കാര്യങ്ങള്‍ ഇത്രപെട്ടെന്ന് പാടെ നിഷിദ്ധമാവുകയോ? ഇതെന്താണിങ്ങനെ? …..” ഇതിന്റെ മറുപടിയിലാണ് ഇഹ്റാമിന്റെ മര്‍മം. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെയാവാം, എന്തൊക്കെ പാടില്ല, എപ്പോള്‍ പറ്റും, എപ്പോള്‍ പറ്റില്ല ഇതൊക്കെ നാമോ നമ്മെ പോലുള്ള സൃഷ്ടികളോ തീരുമാനിക്കേണ്ടതല്ല. മറിച്ച് സൃഷ്ടികര്‍ത്താവും ഉടയോനും നിയന്താവുമായ ഏകമഹാശക്തിക്കാണ് അതെല്ലാം നിര്‍ണയിക്കാനുള്ള സമ്പൂര്‍ണാധികാരം. അവന് അനുവദിച്ചാല്‍ പറ്റും. ഇല്ലെങ്കില്‍ പറ്റില്ല. ഇതായിരിക്കണം ഒരു വിശ്വാസിയുടെ നിലപാട്. അതെ, അല്ലാഹുവിന്റെ ഉടമാധികാരവും പരമാധികാരവും ശാസനാധികാരവും അറിഞ്ഞംഗീകരിച്ച് ഹൃദയത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് ഇഹ്റാമിലൂടെ പുലരേണ്ടത്. നാം പലപ്പോഴും വിസ്മരിക്കുന്ന ഈ യാഥാര്‍ഥ്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാമെന്ന പ്രതിജ്ഞയും പ്രാര്‍ഥനയും കൂടിയാവണം ഇഹ്റാം. കഅ്ബാലയത്തിലേക്ക് നാം വരുന്നത് രാജാധിരാജനായ അല്ലാഹു, ജനനേതാവും (2:124) കഅ്ബയുടെ പുനരുദ്ധാരകനും മക്കയുടെ ശില്പ്പിയുമായ ഇബ്റാഹീം നബി(അ)യിലൂടെ നടത്തിയ വിളംബരത്തിന് (22:27) ഉത്തരമേകിക്കൊണ്ടാണ്. പടച്ചവന്റെ വിളിക്ക് അടിയാന്റെ ഉത്തരമെന്ന പൊരുളാണ് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…’ എന്ന തല്ബിയത്തിന്. സത്യശുദ്ധവും ദൃഢരൂഢവുമായ ഏകദൈവവിശ്വാസ(തൗഹീദ്)ത്തിന്റെ പ്രഘോഷണവും ആ വിശ്വാസത്തിന്റെ തേട്ടമനുസരിച്ച് ഉടയ തമ്പുരാനോടുള്ള വിനീത വിധേയത്വവും തുളുമ്പി നില്‍ക്കുന്നതാണത്. നമ്മുടെ പ്രയാണം അല്ലാഹുവിലേക്കാണ്; അവന്റെ രാജകീയ ദര്‍ബാറിലേക്കാണ്. സര്‍വശക്തനും സര്‍വജ്ഞനുമായ യജമാനന്റെ സന്നിധാനത്തിലേക്ക് അതീവ വിനയാന്വിതരായി, അങ്ങേയറ്റത്തെ ലാളിത്യത്തോടെ വരണം. ദാസന് തന്റെ യജമാനന്റെ അടിമത്തം ശരിക്കും അറിഞ്ഞംഗീകരിച്ചുകൊണ്ടുള്ള ഈ ലളിതവേഷം നമ്മുടെ അന്ത്യയാത്രയിലണിയിക്കുന്ന കഫന്‍ പുടവക്ക് തുല്യമാണ്. ഇഹ്റാമില്‍ പ്രവേശിച്ച് ഈ വേഷമണിയുമ്പോള്‍ സംഗതിയുടെ പൊരുളോര്‍ത്ത് പലരും മോഹാലസ്യപ്പെട്ടിട്ടുണ്ട്. ഇഹ്റാമിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാതെ നാടകത്തിന് വേഷമിടുന്നതുപോലെ ആയിപ്പോകുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. ഇഹ്റാമില്‍ യാതൊരുവിധ ഹിംസയോ ധ്വംസനമോ പാടില്ല; തികഞ്ഞ സമാധാനചിത്തരും വിനയാന്വിതരുമായിരിക്കണം. ഹാജി നേരത്തെ പല മേല്‍വിലാസങ്ങളും പേറിനടന്നിട്ടുണ്ടാവും. ഇനി ഒരൊറ്റ മേല്‍വിലാസമേ ഉള്ളൂ. ‘അബ്ദുല്ല’ (ദൈവദാസന്) എന്നതാണത്. യഥാര്‍ഥ മേല്‍വിലാസവും ഉത്തമവിലാസവും അതാണ്- മഹാന്മാരായ പ്രവാചകന്മാരെ ‘അബ്ദ്’ (അടിമ) എന്നാണല്ലോ അല്ലാഹു സ്നേഹാദരപൂര്‍വം വിശേഷിപ്പിച്ചത്. തന്റെ ഇഷ്ടദാസന്മാരെ ‘ഇബാദുര്‍റഹ്മാന്‍’ എന്നാണല്ലോ അല്ലാഹു വിളിച്ചത്. സകല പൊങ്ങച്ചങ്ങളും പൊള്ളയായ മേല്‍വിലാസങ്ങളും വെടിഞ്ഞ് പ്രാര്‍ഥനാപൂര്‍വം കഅ്ബാലയത്തിലേക്ക് കടന്നുവരുന്ന തീര്‍ഥാടകന്റെ ഉള്ളില്‍ വിവരണാതീതമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്; ഉണ്ടാവേണ്ടതും. ത്വവാഫാണ് കഅ്ബാലയത്തിലെത്തുന്ന തീര്‍ഥാടകന്റെ പ്രഥമ കര്‍മം. കഅ്ബയെ ഇടതുവശത്താക്കി ചുറ്റിക്കറങ്ങുന്ന നടത്തം പ്രദക്ഷിണമോ വലം വെക്കലോ അല്ല. നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂര്‍ണമായ അനുസരണയുടെയും പ്രാര്‍ഥനാനിര്‍ഭരമായ പ്രകടനമാണത്. എല്ലാ ഭിന്നതകള്‍ക്കുമതീതമായി വിശ്വാസികളുടെ ഒരുമ പുലരുന്ന മഹദ്കര്‍മം. ഇതിന്റെ പ്രാരംഭം ഹജറുല്‍ അസ്വദിന്റെ മുന്നില്‍ നിന്നാണ്. അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ചുകൊണ്ടുമാണ്. ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ കറുകറുത്ത അടയാളക്കല്ലിന്ന് പഴക്കവും ചരിത്രവും ഒട്ടേറെയുണ്ട്. ഒരുപാട് തലമുറകളുടെ ചുംബനവും സ്പര്‍ശവും ഏറ്റുവാങ്ങിയ ഈ അടയാളക്കല്ല് മാത്രമാണ് അവിടെയുള്ള ചരിത്രത്തിന്റെ ഏറ്റവും പഴയസാക്ഷി. ആര്, എപ്പോള്‍, എവിടെനിന്ന് വന്നാലും ത്വവാഫ് ആ ബിന്ദുവില്‍നിന്ന് തുടങ്ങണം. രാജാവായാലും പ്രജയായാലും കറുത്തവനായാലും വെളുത്തവനായാലും അറബിയായാലും അനറബിയായാലും എല്ലാവരും ഈ ബിന്ദുവില്‍ നിന്നാണ് തുടങ്ങുന്നത്. കഅ്ബാലയത്തിലെന്നപോലെ ഈ ബിന്ദുവിലും ലോകമുസ്ലിംകള്‍ ഒന്നിക്കുന്നു. ”തീര്‍ച്ചയായും നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആണ്; ഞാന്‍ നിങ്ങളുടെ റബ്ബും. ആകയാല്‍ എനിക്ക് വിധേയപ്പെടുവീന്‍” (21:92) എന്ന ഖുര്‍ആനിക പ്രസ്താവനയുടെ സുന്ദരരൂപമാണ് ഇവിടെ നാം ദര്‍ശിക്കുന്നത്. തൗഹീദ് എന്നാല്‍ ഉദ്ഗ്രഥനവും ഏകീകരണവും കൂടിയാണെന്ന തിരിച്ചറിവ് ലഭിക്കുന്ന ത്വവാഫ് മനസാ വാചാ കര്‍മണായുള്ള പ്രാര്‍ഥനയാണ്. ശാരീരികവും മാനസികവുമായ വിശുദ്ധിയോടുകൂടി നടത്തേണ്ട പ്രാര്‍ഥന. ഒരു ത്വവാഫ് ഏഴ് വട്ടമാണ്. ഈ എണ്ണവും (ഏഴ്) ചിന്തോദ്ദീപകമാണ്. ത്വവാഫ് മാത്രമല്ല സഅ്യും പിന്നീട് ജംറകളില്‍ എറിയുന്ന കല്ലും ഏഴാണ്. ആകാശവും ഏഴാണ്. ഒരാഴ്ച എന്നാല്‍ സപ്തദിനങ്ങളാണെന്നതിലും മനുഷ്യകുലം ഏക നിലപാട് പുലര്‍ത്തുന്നു. ഇങ്ങനെ പല സംഗതികളും ഏഴാണ്. ഇടത്തോട്ട് ചുറ്റിക്കറങ്ങുന്ന രീതി പ്രപഞ്ചത്തില്‍ നടക്കുന്ന ഭ്രമണങ്ങളോട് സദൃശമാണ്. സൗരയൂഥത്തിലും ഗാലക്സികളിലും ഇങ്ങേയറ്റം അണുവില്‍ വരെ ചലനം – ഭ്രമണം-ഇതേ ക്രമത്തിലാണ്. ഉപരിലോകത്ത് അല്ലാഹുവിന്റെ അര്ശിന് ചുറ്റും മലക്കുകള്‍ നിരന്തരം നിര്‍വഹിക്കുന്ന ത്വവാഫും ഇതേ ക്രമത്തില്‍ തന്നെ. അങ്ങനെ അങ്ങോളമിങ്ങോളം സൃഷ്ടികര്‍ത്താവിന്റെ കണിശമായ വ്യവസ്ഥയാണ് പുലരുന്നത്. വിശ്വാസി തനിക്ക് ലഭ്യമായ നിസ്സാര സ്വാതന്ത്ര്യം പടച്ചതമ്പുരാന്റെ പൊരുത്തത്തിന്ന് മുമ്പില്‍ അടിയറവെച്ച് ”റബ്ബേ, എനിക്ക് നിന്റെ വ്യവസ്ഥ മതി. ഞാന്‍ നിന്റെ വ്യവസ്ഥയോട് ചേര്‍ന്നു നില്ക്കാന് സദാ സന്നദ്ധനാണ്” എന്ന് ഏറ്റു പറയുന്ന പ്രതിജ്ഞയും പ്രാര്‍ഥനയുമാണ് ത്വവാഫ്. അല്ലാഹുവിന്റെ വ്യവസ്ഥയോട് വിഘടിച്ചും ഭിന്നിച്ചും നീങ്ങുന്നവര്‍ പ്രപഞ്ച താളത്തോട് പൊരുത്തപ്പെടാത്ത – താളപ്പൊരുത്തമില്ലാത്ത – അനര്‍ഥത്തിലേക്കാണ് അധഃപതിക്കുന്നതെന്ന അറിവ് ത്വവാഫ് നമുക്കേകുന്നുണ്ട്. അല്ലാഹുവിന്റെ ചിഹ്നം (2:158) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച രണ്ട് കുന്നുകളാണ് സ്വഫയും മര്‍വയും. ഇതിനിടയിലുള്ള നടത്തമാണ് സഅ്യ്. സഅ്യ് എന്നതിന്റെ അര്‍ഥം പ്രയത്നം എന്നാണ്. പ്രാര്‍ഥനക്കൊപ്പം അതു പുലരാനാവശ്യമായ പ്രയത്നങ്ങളും വേണമെന്നതാണതിന്റെ സന്ദേശം. ഹാജറ എന്ന മാതാവ് തന്റെ ഇളം പൈതലിന്ന് ദാഹജലം തേടി നെട്ടോട്ടം ഓടിയതിനെ അനുസ്മരിപ്പിക്കുന്നതാണീ നടത്തം. നിരാശപ്പെട്ട്, പ്രതീക്ഷയറ്റ് ഒന്നും ചെയ്യാതെ ആത്മഹത്യാപരമായ നിഷ്കര്‍മ നിലപാട് സ്വീകരിക്കരുത്. ഏത് ചുറ്റുപാടിലും നമ്മളാലാവുന്ന പ്രയത്നം പ്രാര്‍ഥനക്കൊപ്പം നാം നടത്തണം. അത്തരം പ്രയത്നങ്ങളെല്ലാം ദൈവാരാധനയുടെ ഭാഗംതന്നെ. ദുല്‍ഹജ്ജ് 8 മുതല്‍ 13 വരെ ആറുനാള്‍ മിന-അറഫ-മുസ്ദലിഫ-മിന എന്നിവിടങ്ങളില്‍ മൂന്ന് മൈതാനങ്ങളിലായി നടത്തിയും കിടത്തിയും ഉരുട്ടിയും നമ്മെ, ശരാശരി അനുകമ്പ (Sympathy) എന്ന കേവല അവസ്ഥയില്‍ നിന്ന് തന്മയീഭാവം (Empathy) എന്ന വലിയ അവസ്ഥയിലേക്ക് വളര്‍ത്തിക്കൊണ്ട് വരികയാണ്. തെരുവിന്റെ സന്തതിയുടെ, കിടപ്പാടമില്ലാത്തവന്റെ, അഭയാര്‍ത്ഥിയുടെ കഷ്ടജീവിതം അനുഭവിച്ചറിയുകയാണിവിടെ. അറഫാദിനം പകലുകളില്‍ വെച്ചേറ്റവും ശ്രേഷ്ഠമായ പകലാണ്. അവിടെ നമസ്കാരം ജംഉം ഖസ്റുമാണ്. അവിടെ അന്നത്തെ കര്‍മം സ്വയം വിചാരണയും പശ്ചാത്താപവുമാണ്. സ്വയം വിചാരണയിലൂടെ ഉണ്ടാവുന്ന തിരിച്ചറിവിന്റെയടിസ്ഥാനത്തില്‍ തിരുത്തിന്നും പരിഹാരക്രിയകള്‍ക്കും സന്നദ്ധനാവണം, പ്രതിജ്ഞയെടുക്കണം. എന്നിട്ട്, മനസ്സുരുകി പാപമോചനത്തിനര്‍ഥിക്കണം. അറഫ നാളില്‍ പിശാച് വിറളി പിടിച്ചോടുമെന്ന് നബി(സ) അറിയിച്ചിട്ടുണ്ട്. ‘അറഫ’ ദിനം പരലോകത്തെ വിചാരണാദിനത്തെ ഓര്‍മിപ്പിക്കുന്നതാണ്. അറഫയില്‍ ജനലക്ഷങ്ങള്‍ പൊരിവെയിലത്ത് ഏതാനും മണിക്കൂറുകളേ നില്‍ക്കുന്നുള്ളൂ. പരലോകത്ത് മാനവകുലത്തിന്റെ ആദ്യം മുതല്‍ അന്ത്യംവരെയുള്ള സകല മനുഷ്യരും അതിതീക്ഷ്ണമായ അന്തരീക്ഷത്തില്‍ യുഗങ്ങളോളം നില്‍ക്കണം. ഇവിടെ സ്വയം വിചാരണയാണെങ്കില്‍ നാളെ പരലോകത്ത് തീക്ഷ്ണമായി വിചാരണ ചെയ്യപ്പെടുകയാണ്. ഇന്നത്തെ സ്വയം വിചാരണ എത്രകണ്ട് ഫലപ്രദമാകുന്നുവോ അത്രകണ്ട് പരലോക വിചാരണയില്‍ ആശ്വാസം കിട്ടും. ‘അറഫ’ എന്നതിന്റെ സാരം തിരിച്ചറിവ് എന്നാണ്. കുറെ തിരിച്ചറിവുകള്‍ ആണ് നമുക്ക് അറഫയില്‍ നിന്ന് കിട്ടുക. തിരുത്താനും നന്നാവാനും തിരിച്ചറിവ് കൂടിയേ തീരൂ. പക്ഷെ ഒരു ദുഃഖസത്യമുണ്ട്, തിരിച്ചറിവുള്ളവരെല്ലാം നന്നായിത്തീരാറില്ല എന്നതാണത്. പലപ്പോഴും തിരിച്ചറിവുകള്‍ കൈമോശം വരാറുണ്ട്. അവിടെയാണ് മുസ്ദലിഫയുടെ പ്രസക്തി. മുസ്ദലിഫക്ക് ഖുര്‍ആന്‍ പ്രയോഗിച്ച പദം ‘മശ്അറുല്‍ ഹറാം’ എന്നാണ്. പവിത്രബോധം അങ്കുരിക്കുന്ന ഇടം എന്നര്‍ത്ഥം. ദുല്‍ഹജ്ജ് ഒമ്പതിന്റെ (അറഫ) പകലിലെ വിലപ്പെട്ട തിരിച്ചറിവുകള്‍ നമ്മുടെ അകതാരില്‍ കലാപമുണ്ടാക്കുന്ന തീവ്രമായ അവബോധമായി മാറുന്നു. ഈ അവബോധം ഹാജിയിലുണ്ടാക്കുന്ന മനോഗതമിതാണ്. ”എന്നെ വഞ്ചിച്ച ദുശ്ശക്തി ഇനി ആരെയും വഴി പിഴപ്പിക്കരുത്. എന്നെയും മറ്റു പലരെയും പിഴപ്പിച്ച സകല ദുശ്ശക്തികള്‍ക്കെതിരെയും ഇനി നിരന്തര പോരാട്ടം നടത്തും. ഞാന്‍ സ്വയം പിഴച്ചതിനും മറ്റുള്ളവരെ പിഴപ്പിച്ചതിനുമുള്ള, എന്നാലാവുന്ന പ്രായശ്ചിത്തം തിന്മക്കും ദുശ്ശക്തികള്‍ക്കുമെതിരെയുള്ള നിരന്തര പോരാട്ടമാണ്…” ഈ ദൃഢ തീരുമാനം വേഗം നടപ്പാക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രതീകാത്മക ആയുധമായി ഏഴ് ചെറുകല്ലുകള്‍ ശേഖരിച്ച് ദുല്‍ഹജ്ജ് 10-ന് രാവിലെ പ്രാര്‍ഥനാപൂര്‍വം ആവേശഭരിതനായി തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് മിനയിലെ ജംറയിലേക്ക് നീങ്ങുകയാണ്. അവിടെ സകല പൈശാചിക ദുശ്ശക്തികള്‍ക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏറ് പൂര്‍ത്തിയാക്കുന്നു. തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്പോയ ഹാജിമാര്‍ വിജയശ്രീലാളിതരായി സാഹ്ലാദം തക്ബീര്‍ ചൊല്ലിയാണ് മടങ്ങുന്നത്. ബലികര്‍മം കേവല ബലികര്‍മ്മമല്ല. ഇബ്റാഹീം(അ) ദൈവാജ്ഞ പ്രകാരം പ്രിയപുത്രന് ഇസ്മാഈല്‍ (അ)നെ ബലികൊടുക്കാന്‍ സന്നദ്ധനായതിന്റെ ഉജ്ജ്വല മാതൃകയെ പിന്‍പറ്റിക്കൊണ്ടുള്ള ത്യാഗസന്നദ്ധതയുടെ പ്രതിജ്ഞാപൂര്‍വമുള്ള ഒരു കര്‍മമാണത്. ഇബ്റാഹീം (അ) തനിക്കേറ്റവും പ്രിയപ്പെട്ടത്- വാര്‍ധക്യകാലത്ത് ആറ്റുനോറ്റുകിട്ടിയ പൊന്നോമന പുത്രനെ – റബ്ബിന്റെ കല്പന പ്രകാരം ബലികൊടുക്കാന്‍ തയാറായി. വേണ്ടി വന്നാല്‍ നാമും നമ്മുടെ വിലപ്പെട്ടതും പ്രിയപ്പെട്ടതും (അതെ, നമ്മുടെ ഇസ്മാഈലിനെ) ത്യജിക്കാന്‍, ബലി കൊടുക്കാന്‍ തയാറാവേണ്ടതുണ്ട്. എങ്കിലേ നമ്മുടെ ബലിക്ക് അര്‍ഥമുള്ളൂ. ”ബലി മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിങ്കലേക്കെത്തില്ല; മറിച്ച് നിങ്ങളുടെ തഖ്വയാണ് അല്ലാഹുവിലേക്കെത്തുക”(22:37). ”നിങ്ങള്‍ക്കേറ്റവും പ്രിയങ്കരമായത് വ്യയം ചെയ്യാതെ (ത്യജിക്കാതെ ) നിങ്ങള്‍ പുണ്യം പ്രാപിക്കുകയേ ഇല്ല” (3:92). പിശാചിനെതിരെ പോരാടി ജയിച്ച ശേഷം പോരാട്ട മാര്‍ഗത്തിലെ ത്യാഗസന്നദ്ധത ഒരിക്കല്‍കൂടി ഉറപ്പിക്കാന്‍ തലമുണ്ഡനം ചെയ്തിരിക്കവെ ഒരു ശങ്കയുദിക്കുന്നു; പിശാച് എന്നെന്നേക്കുമായി തോറ്റോടിയോ? ഇല്ല; ബദ്റില്‍ തോറ്റോടിയവര്‍ പുതിയ ആയുധങ്ങളും തന്ത്രങ്ങളുമായി ഉഹ്ദില്‍ വീണ്ടും വന്നത് ചരിത്രമാണ്. ആകയാല്‍ പോരാട്ടം നിറുത്തി വെച്ചുകൂടാ. അങ്ങനെ ദുല്‍ഹജ്ജ് 11-നും 12-നും 13-നും ഏറ് തുടരുന്നു. ഒടുവില്‍ കരുണാവാരിധിയായ റബ്ബ് ഇങ്ങനെ നമ്മോട് പറയുന്നതായി നമുക്ക് കരുതാം: ”പാവപ്പെട്ട ഹാജീ, നീ വിദൂര ദിക്കില്‍ നിന്ന് വന്ന് കുറെ നാളുകളിലായി കര്‍മ്മനിരതനാണ്; പരിക്ഷീണിതനാണ്; തല്ക്കാലം ഏറ് നിര്‍ത്താം. പക്ഷെ, ഒന്നുണ്ട്, നാട്ടില്‍ തിരിച്ചെത്തിയാല്‍ നീ ഇവിടെ തല്ക്കാലം നിറുത്തിവെച്ച പോരാട്ടം നിന്റെ ജീവിതാന്ത്യംവരെ അക്ഷീണം, അനവരതം തുടരണം…” അങ്ങനെ ഹാജി ഒരു സജീവ പോരാളിയായിക്കൊണ്ട് നവജാത ശിശുവിന്റെ നൈര്‍മല്യത്തോടെ ഒരു പുതിയ മനുഷ്യനായി നാട്ടിലേക്ക് മടങ്ങുന്നു. തിരിച്ചറിവും തീവ്രമായ അവബോധവും, തിന്മക്കെതിരായ പോരാട്ട വീര്യവുമായിട്ടാണ് മടക്കം. വര്‍ഷാ വര്‍ഷം ഇങ്ങനെ ദശലക്ഷ കണക്കിന് വിശുദ്ധ പോരാളികള്‍ ലോകത്തിന്റെ സകല മുക്കു മൂലകളിലേക്കും വന്നെത്തുമ്പോള്‍ ഉണ്ടാവേണ്ട, ഉണ്ടാകുന്ന മാറ്റം വിവരണാതീതമാണ്. ഹജ്ജിന്റെ സവിശേഷതകള്‍ ഇസ്ലാമിലെ അടിസ്ഥാന ആരാധനാ കര്‍മങ്ങളില്‍ നമസ്കാരവും നോമ്പും ശാരീരികമായി അനുഷ്ഠിക്കേണ്ട ബാധ്യതകളാണ്. സകാത്ത് സാമ്പത്തിക ബാധ്യതയും. ഹജ്ജാവട്ടെ ഒരേസമയത്ത് ശാരീരികവും സാമ്പ ത്തികവുമായ ബാധ്യതയാണ്. നമസ്കാരവും നോമ്പും സകാത്തുമെല്ലാം അവരവരുടെ നാടുകളില്വെച്ചു നിര്‍വഹിക്കുന്ന കര്‍മങ്ങളാണ്. ഹജ്ജാവട്ടെ, ലോകത്തിന്റെ ഏതുഭാഗത്ത് ജീവിക്കുന്നവരായാലും അറ്യേയിലെ മക്കയില്‍ വന്ന് നിര്‍വഹിക്കേണ്ടതാണ്.പ്രവാചകവര്യനായ ഇബ്രാഹിം നബി(അ), പത്നി ഹാജിറ(അ), പുത്രന് ഇസ്മാഇല് നബി(അ) എന്നിവരുടെ ത്യാഗപൂര്‍ണമായ ജീവിത സംഭവങ്ങളുടെ ഓര്‍മകളുണര്‍ത്തുന്നതാണ് ഹജ്ജിലെ ഓരോ കര്‍മവും. അപ്രകാരം തന്നെ അന്ത്യപ്രവാചകന് മുഹമ്മദുനബി (സ.അ)യും മഹാന്മാരായ സഹാബികളും ജീവിക്കുകയും ദൈവമാര്‍ഗത്തില്‍ സ്വദേഹങ്ങളെ അര്‍പ്പിക്കുകയും ചെയ്ത പുണ്യഭൂമിയിലാണ് ഹജ്ജ് നിര്‍വ്വഹിക്കപ്പെടുന്നത്.ലോകത്തെങ്ങുമുള്ള മുസ്ലിംകളുടെ പ്രതിനിധികള്‍ വര്‍ഷത്തി ലൊരിക്കല്‍ ഒത്തുകൂടുന്ന ആഗോള മുസ്ലിം സമ്മേളനമാണ് ഹജ്ജ്. ധനിക-ദരിദ്ര വ്യത്യാസം കൂടാതെ എല്ലാവരും ലളിതമായ ഒരേ വസ്ത്രമ ണിഞ്ഞ് അല്ലാഹുവിന്റെ ഭവനത്തില്‍ ഒത്തുചേരുന്നത് ഇസ്ലാമിലെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്.ലോകാവസാനം വരെ ഏതു കാലഘട്ടത്തിലും ഏതു നാട്ടിലും ജീവി ക്കുന്ന മുസ്ലിംകളെ ഇബ്രാഹിം നബി തൊട്ട് മുഹമ്മദുനബിവരെയും ശേഷവുമുള്ള ഇസ്ലാമിക പൈതൃകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയുമാണ് വര്ഷംതോറുംആവര്ത്തിക്കുന്ന ഹജ്ജ്. ഹജ്ജ്, ഉംറ: ശ്രേഷ്ഠതയും മഹത്വവും പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും കഴിവുള്ളവന് ഹജ്ജ് നിര്വ്വഹിച്ചില്ലെങ്കില് അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ല. അശ്റഫുല് ഖല്ഖായ നബി(സ്വ)യുടെ ശക്തമായ താക്കീത് ഇക്കാര്യത്തിന്റെ ഗൌരവം വ്യക്തമാക്കിത്തരുന്നു. അവിടുന്ന് പറഞ്ഞു: “ഒരാള്‍ ക്ക് കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം ആദിയായ സൌകര്യങ്ങള്‍ ലഭ്യമായിട്ടും ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവന് ജൂതനോ നസ്വ്റാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല” (തിര്‍മുദി). ഇസ്ലാമിലെ മറ്റ് ആരാധനകളെ അപേക്ഷിച്ച് കൂടുതല്‍ സാഹസം ആവശ്യമായതാണ് ഹജ്ജ്. നിസ്കാരത്തില്‍ ശാരീരികാധ്വാനവും മനസാന്നിധ്യവും വിനിയോഗിക്കുന്നു. വ്രതാനുഷ്ഠാനത്തിലാകട്ടെ ശാരീരികാധ്വാനമാണ് പ്രധാനം. സകാത് കര്‍മ്മത്തില്‍ ധനവ്യയം മാത്രമേയുള്ളൂ. എന്നാല്‍ ഹജ്ജ് കര്‍മ്മത്തില്‍ ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമര്‍പ്പണം എന്നീ മൂന്നു വിഷയങ്ങളും ഒരുമിച്ച് വിനിയോഗിക്കപ്പെടുന്നു. ഇതുപോലെ ഇവ മൂന്നും ഉപയോഗപ്പെടുത്തുന്ന മറ്റൊരു ആരാധനയും ഇസ്ലാമിലില്ല. മറ്റ് ആരാധനകള്ക്കൊന്നും പ്രഖ്യാപിക്കപ്പെടാത്ത മഹത്തായ പ്രതിഫലങ്ങളും നേട്ടങ്ങളും വിജയങ്ങളും ഹജ്ജ് കര്‍മ്മത്തിനു ലഭിക്കുമെന്ന് പ്രമാണങ്ങളില്‍ വന്നിരിക്കുന്നു. മഹാനായ നബി(സ്വ) പറഞ്ഞു: “മബ്റൂറായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല”. “അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിര്‍വ്വഹിച്ചാല്‍ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളില്‍ നിന്ന് വിമുക്തമാകുന്നതാണ്”. “ഹജ്ജ് കര്‍മ്മം അതിന് മുമ്പ് വന്നുപോയ സര്‍വ്വ പാപങ്ങളും തകര്‍ത്ത് കളയുന്നതാണ്”. സ്ത്രീകളുടെ ജിഹാദ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജിഹാദിന് സമാനമാണ്. ഹജ്ജ് കര്‍മ്മമെന്ന് പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്. ബീവി ആഇശ(റ)യുടെ ഒരു ചോദ്യത്തിനുത്തരമായി അവിടുന്ന് പറയുകയുണ്ടായി. “ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, സ്ത്രീകള്‍ക്ക് ജിഹാദ് ബാധ്യതയുണ്ടോ?” അവിടുന്ന് പറഞ്ഞു: “അവര്‍ക്ക് പോരാട്ടമില്ലാത്ത ജിഹാദാണുള്ളത്. ഹജ്ജും ഉംറയും.” “മുഴുവന്‍ ദുര്ബലര്ക്കുമുള്ള ജിഹാദാകുന്നു ഹജ്ജ്.” “മറ്റ് ആരാധനകളുടെയും ഹജ്ജിന്റെയും ശ്രേഷ്ഠതാവ്യത്യാസം ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും ഇടയിലുള്ള വ്യത്യാസം പോലെയാണ്”. “ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്റെ വിരുന്നുകാരാണ്. അവരെ അവന് വിളിച്ചുവരുത്തിയതാണ്. അവര്‍ വല്ലതും ചോദിച്ചാല്‍ അവന് സ്വീകരിക്കും. പശ്ചാതപിച്ചാല് പൊറുത്തുകൊടുക്കും”. “ഹാജിക്കും ഹാജി ആര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവോ അവര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കും”. ഹജ്ജ് ചെയ്യുന്നവന് തന്റെ കുടുംബത്തിലെ നാനൂറ് പേര്‍ക്ക് ശിപാര്‍ശ നടത്തിയാല്‍ സ്വീകരിക്കപ്പെടും. “ഏറ്റവും ശ്രേഷ്ഠമായ ആരാധന ഏതാണെന്ന് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: അല്ലാഹുവിലും തിരുദൂതരിലുമുള്ള വിശ്വാസം, പിന്നീട് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ്, പിന്നീട് മബ്റൂറായ ഹജ്ജ്”. പരിശുദ്ധ ഹജ്ജിന്റെ ശ്രേഷ്ഠതയും മഹത്വവും വിവരിക്കുന്ന നിരവധി നബിവചനങ്ങളില്‍ നിന്ന് ചിലതാണ് മുകളിലുദ്ധരിച്ചത്. ഹജ്ജ് സംബന്ധമായ വിവിധ കല്പ്പകളും നിയമങ്ങളും വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിരിക്കുന്നു. സൂറത്തുല്‍ ബഖറയില്‍ പറയുന്നു: “അല്ലാഹുവിനുവേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്ത്തീകരിക്കുവീന്”. സൂറഃ അല്ബഖറയില് അല്ലാഹു വീണ്ടും പറയുന്നു: “ഹജ്ജിന്റെ സമയം അറിയപ്പെട്ട ചില മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ഹജ്ജിനെ ആര് അനുഷ്ഠിക്കുന്നുവോ, സംയോഗമോ പാപങ്ങളോ തര്‍ക്കമോ ഹജ്ജില്‍ പാടുള്ളതല്ല. നിങ്ങള്‍ നിര്‍വ്വഹിക്കുന്ന ഏതൊരു പുണ്യവും അല്ലാഹു അറിയും. നിങ്ങള്‍ യാത്രക്കുള്ള ഭക്ഷണ സാധനങ്ങള്‍ സജ്ജമാക്കുവീന്. എന്തെന്നാല്‍ ഭക്ഷണ സാധനങ്ങളില്‍ ഏറ്റവും ഉത്തമമായത് ജനങ്ങളോട് യാചിക്കാതെ സ്വയം പര്യാപ്തത വരുത്തുന്ന ഒന്നാകുന്നു. ബുദ്ധിമാന്മാരെ നിങ്ങള്‍ എനിക്ക് തഖ്വ ചെയ്യുവിന്‍”. സൂറഃ ആലു ഇംറാനില് അല്ലാഹു പറയുന്നു: “കഅ്ബാ ശരീഫിലെത്തി ഹജ്ജ് ചെയ്യാന്‍ കഴിവു ലഭിച്ച ഏതൊരാള്‍ക്കും ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാകുന്നു. ആരെങ്കിലും കല്‍പ്പന ലംഘിച്ചാല്‍ അല്ലാഹു അവന്റെ സൃഷ്ടികളില്‍ നിന്നും നിരാശ്രയനാകുന്നു”. മഹാനായ തിരുനബി(സ്വ) ഹജ്ജ് കര്‍മ്മത്തിന്റെ മഹത്വം വാചാ പഠിപ്പിക്കുകയും അതിന്റെ പ്രവര്ത്ത ന രൂപം കര്‍മണാ മനസ്സിലാക്കിത്തരികയും ചെയ്തു. അവിടത്തെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ഹജ്ജ് വേളയില്‍ ഇപ്രകാരം പറഞ്ഞു: “ജനങ്ങളേ, നിങ്ങളുടെ ഹജ്ജ് കര്‍മ്മത്തിന്റെ വിധിവിലക്കുകള്‍ എന്നില്‍ നിന്നും നിങ്ങള്‍ സ്വീകരിക്കുവീന്”. മബ്റൂറായ ഹജ്ജ് ഹജ്ജിന്റെ പ്രതിഫലം വിവരിക്കുന്ന പല നബിവചനങ്ങളിലും ഹജ്ജും മബ്റൂര് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘സംശുദ്ധമായ ഹജ്ജ്’ എന്ന ഈ പ്രയോഗം കൊണ്ടുള്ള വിവക്ഷ കുറ്റങ്ങളും കുറവുകളും കലരാത്ത സ്വീകാര്യമായ ഹജ്ജ് എന്നാണ്. ഹജ്ജ് യാത്രയില്‍ വിശന്നവരെ ഭക്ഷിപ്പിക്കുക, സൌമ്യമായി സംസാരിക്കുക, എല്ലാ പ്രവൃത്തിയിലും അല്ലാഹുവിന് തൃപ്തിയില്ലാത്തതിനെ ഉപേക്ഷിക്കുക, പ്രശക്തിയെ ത്യജിക്കുക, അഹംഭാവം ഇല്ലാതിരിക്കുക, സ്ത്രീ ഭോഗം മുതലായ ശാരീരികേച്ഛകളെ വര്‍ജിക്കുക, ചെറുദോഷങ്ങളില് പോലും വ്യാപൃതരാവാതിരിക്കുക തുടങ്ങിയ സദ്ലക്ഷണങ്ങള് സ്വീകരിച്ച ഹജ്ജാണ് മബ്റൂറായിത്തീരുക. കൂടെയുള്ള ഹാജിമാരെ എല്ലാ വിധത്തിലും സഹായിക്കുക, ലുബ്ധത ഇല്ലാതിരിക്കുക തുടങ്ങിയ സദ്ഭാവങ്ങള് പ്രകടമാവുക. വിശിഷ്യാ ഹജ്ജിനു ശേഷം മുമ്പുണ്ടായതിനെക്കാള് നന്മകള് വര്‍ധിക്കുകയും സദ് പ്രവര്‍ത്തനങ്ങളോട് താത്പര്യം കൂടുകയും ദോഷങ്ങളില്‍ നിന്ന് അകന്നുനില്ക്കുകയുമായാല് ഹജ്ജ് മബ്റൂറായ ലക്ഷണങ്ങളാണെന്ന് ഇമാം നവവി(റ) പ്രസ്താവിച്ചിരിക്കുന്നു. ഉംറയുടെ മഹത്വം ഹജ്ജ് പോലെജീവിതത്തില് ഒരുതവണ നിര്‍ബന്ധമുള്ള പുണ്യകര്‍മ്മമാണ് ഉംറ. രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് നിര്‍വഹിക്കാവുന്ന പുണ്യകര്മ്മമാണത്. മീഖാത്തില്‍ നിന്ന് ഇഹ്റാം ചെയ്ത് കഅ്ബാ ശരീഫിലെത്തി ത്വവാഫും ശേഷം സ്വഫാ മര്‍വക്കിടയില്‍ സ’അ്യും പൂര്‍ത്തിയാക്കി മുടിയെടുത്താല് ഉംറ അവസാനിച്ചു. ജീവിതത്തില്‍ ഒരുതവണ നിര്‍ബന്ധമായ ഉംറ പലതവണ ആവര് ത്തിക്കല് ശക്തിയായ സുന്നത്തുണ്ട്. ഒരു ഹജ്ജ് യാത്രയില്‍ തന്നെ നിരവധി തവണ ഉംറ ചെയ്യാന്‍ സമയ സൌകര്യം ലഭിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ഉംറയുടെ മഹത്വം കൂടുതലായി വിവരിച്ചിട്ടുണ്ട്. ഹജ്ജിനെക്കുറിച്ച് പറയുന്ന പല പ്രസ്താവങ്ങളിലും ഉംറയെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ട്. അല്ലാഹു പറയുന്നു: “അല്ലാഹു തആലാക്കുവേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്ത്തീകരിക്കുവീന്”. നബികരീം (സ്വ) പറയുന്നു: “ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്”. റമള്വാന് ശരീഫില്‍ ഉംറ നിര്‍വഹിക്കുന്നതിന് കൂടുതല്‍ പുണ്യമുള്ളതായി ഹദീസില്‍ വന്നിരിക്കുന്നു. “റമള്വാനിലെ ഒരു ഉംറ ഹജ്ജ് കര്‍മ്മത്തോട് തുല്യമായതാണ്”. ഹജ്ജിന്റെ വിശേഷങ്ങള്‍ വിവരിച്ച മിക്ക ഹദീസുകളിലും ഉംറയും പരാര്ശ വിധേയമാണ്. വളരെ മഹത്വമേറിയ ഉംറ നിരവധി തവണ ചെയ്യാന്‍ ഹാജിമാര്‍ പരിശ്രമിക്കേണ്ടതാണ്. മഹാനായ ഇമാം ശാഫിഈ(റ) പറഞ്ഞു: “അനുകൂല സാഹചര്യമുള്ള ഓരോരുത്തരും എല്ലാ മാസത്തിലും രണ്ടോ മൂന്നോ തവണ ഉംറ ചെയ്യേണ്ടതാണ്. മാസത്തില്‍ ഒരു ഉംറയെങ്കിലും അനിവാര്യമായും ചെയ്തിരിക്കണം. വൻപാപങ്ങൾ പാപസങ്കല്പം: ഒരു താരതമ്യവീക്ഷണം പ്രഫ. ഷാഹുല്‍ ഹമീദ് പാപത്തെക്കുറിച്ചുള്ള ഇസ്ലാമികവീക്ഷണം മറ്റുമതങ്ങളുടേതില്‍നിന്ന് വ്യത്യസ്തമാ ണ്. ഇസ്ലാമികദൃഷ്ട്യാ പാപമെന്താണ് ? ദൈവകല്‍പനയുടെയോ മനുഷ്യന്റെ മൗലികമായ നന്മയുടെയോ ലംഘനമാണത്. അഥവാ ഒരു മനുഷ്യന് ദൈവാനുസരണത്തിന്റെ മാര്‍ഗത്തിനെതിരെ,അല്ലെങ്കില്‍ സഹജീവിയുടെ അവകാശത്തിനെതിരെ അറിഞ്ഞുകൊണ്ട് സ്വമേധയാ ചെയ്യുന്ന പ്രവൃത്തിയാണ് പാപം. അത് സ്വന്തം ആത്മാവിനെ കളങ്കപ്പെടുത്തുന്നതും, എന്നാല്‍ ഒഴിവാക്കാന്‍ കഴിയുന്നതുമായ ഒരു പ്രവൃത്തിയാണ്. ആദിപാപം -ജന്മപാപം (Original Sin) ഒരു ക്രൈസ്തവ സങ്കല്പമാണ്. ആദിപിതാവായ ആദാം (ആദംനബി) ഏദന്‍തോട്ടത്തില്‍വെച്ച് ദൈവകല്‍പനലംഘിച്ച് ‘വിലക്കപ്പെട്ട പഴം’ തിന്നതാണ് ആദ്യത്തെ പാപം. തലമുറതലമുറയായി ആ പാപം ആദമിന്റെ സന്തതികള്‍ അനന്തരമെടുക്കുന്നുവെന്ന വിശ്വാസമാണ് ജന്മപാപസങ്കല്പം(The Concept of Original Sin). ദൈവകല്പനക്കെതിരായി പ്രവര്‍ത്തിക്കാനുള്ള അന്തര്പ്രേരണ മനുഷ്യനില്‍ പ്രകൃതാഉള്ളതും ആദിപിതാവില്‍നിന്നും ജനിതകഘടകമെന്നോണം അനിവാര്യമായി സിദ്ധിക്കുന്നതുമാണെന്ന വീക്ഷണം ഇസ്ലാം നിരാകരിക്കുന്നു. നന്മചെയ്യാനുള്ള ചോദന, തെറ്റുചെയ്യാനുള്ള പ്രവണതയെക്കാള്‍ ശക്തമോ കുറഞ്ഞപക്ഷം അതേ അളവില്‍തന്നെയോ മനുഷ്യനിലുണ്ടെന്നും, അതുവഴി സ്വന്തം തീരുമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും മനുഷ്യന് ഉത്തരവാദിയാണെന്നതുമാണ് ഇസ്ലാമികകാഴ്ചപ്പാട്. അതിനാല്‍ ഒഴിവാക്കാനാകാത്തതും സ്വയം തടയാന്‍ കഴിയാത്തതുമായ ഒരു കാര്യത്തിന് മനുഷ്യന് ഉത്തരം പറയേണ്ടതില്ല: ‘ഒരാത്മാവിനും അതിന്റെ കഴിവനുസരിച്ചല്ലാതെ ദൈവം (ഭാരം) ചുമത്തുന്നില്ല'(വിശുദ്ധഖുര്ആന് അല്‍ബഖറ :286) ജന്മപാപമോ നിഷ്കളങ്കതയോ ? മേല്‍പ്രസ്താവിച്ചതുപോലെ ജന്മപാപമോ അതിന് സദൃശമായ മറ്റെന്തെങ്കിലുമൊരു ആശയമോ ഇസ്ലാമിലില്ല. ഇക്കാരണത്താല്‍ ആദിമാതാപിതാക്കള്‍ ചെയ്ത പാപം ഓരോമനുഷ്യനും ജന്മനാ ലഭിക്കുന്നു എന്ന ആശയം ഇസ്ലാമിന് അന്യമാണ്. മനുഷ്യന് ശുദ്ധപ്രകൃതിയോടെ ജനിക്കുന്നു എന്നത് ഖുര്‍ആന്‍ ഊന്നിപ്പറയുന്ന ഒരു ആശയമാണ്. ആദവും ഹവ്വയും ചെയ്ത പാപത്തെക്കുറിച്ച് ബോധം വന്നയുടനെ അവര്‍ ദൈവത്തോട് പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ദൈവം അവര്‍ക്കു പൊറുത്തുകൊടുക്കുകയും ചെയ്തു. എന്നാല്‍ ക്രൈസ്തവദൃഷ്ട്യാ ഓരോ മനുഷ്യശിശുവും പാപിയായി പിറക്കുന്നു. ജന്മപാപത്തില്നിന്നും ആ ശിശുകരകയറണമെങ്കില്‍ അതിനെ മാമോദീസ മുക്കി ക്രിസ്തുമതത്തില്‍ ചേര്‍ക്കണം. മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യനായി അവതരിച്ച ദൈവം കുരിശുമരണത്തിലൂടെയുള്ള പീഡാനുഭവം ‘മറുവില’യായി കൊടുത്തുകൊണ്ട് തങ്ങളെ ജന്‍മപാപത്തില്‍നിന്നുവീണ്ടെടുത്തുവെന്ന് വിശ്വസിക്കാന്‍ പ്രായപൂര്‍ത്തിയെത്തിയ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണ്. ഇതാണ് ക്രൈസ്തവവീക്ഷണത്തിലുള്ള ‘രക്ഷ'(Salvation). മനുഷ്യന് ജന്മനാ നിഷ്കളങ്കനും ദൈവം പൂര്‍ണാര്‍ഥത്തില്‍ നീതിമാനുമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അതിനാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് മനുഷ്യര്‍ കുറ്റക്കാരാവുന്നില്ല. പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്ക് സന്താനങ്ങള്‍ ശിക്ഷാര്‍ഹരാകുന്നുമില്ല. ദൈവകല്പനക്ക് നിരക്കാത്തത് എന്നറിഞ്ഞുകൊണ്ട് ഒരാള്‍ സ്വമനസ്സാലെ ചെയ്യുന്ന പ്രവൃത്തിയാണ് പാപം. അതിന് അയാള്‍ ഉത്തരവാദിയുമാണ്. ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക: ‘തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് സ്വര്‍ഗത്തോപുകള്‍ സല്ക്കാരമായി ലഭിക്കുന്നതാണ്.'(അല്‍കഹ്ഫ്: 107) (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ യഹൂദരോ, ക്രൈസ്തവരോ ‘സാബി’മതക്കാരോ ആരുമാകട്ടെ-ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട് . അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടിവരികയുമില്ല.(അല്‍ബഖറ: 62) ‘അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയുംചെയ്യുന്നവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്'(അല്‍ഹജ്ജ്:57) വിശ്വാസവും പ്രവൃത്തിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് . വിശ്വാസത്തിന്റെ പിന്‍ബലമില്ലാത്ത പ്രവൃത്തിയും പ്രവൃത്തിയിലൂടെ വെളിവാകാത്ത വിശ്വാസവും നിഷ്ഫലമാണ്. ഈ ഇസ്ലാമികാശയം ക്രിസ്തുവിന്റെ സഹോദരനും യരുശലേം സഭയുടെ ആദ്യനേതാവുമായിരുന്ന യാക്കോബ്(Jasmes)തന്റെ ലേഖനത്തില്‍ അടിവരയിട്ടുപറയുന്നുണ്ട്(യാക്കോബിന്റെ ലേഖനം 2: 14-26). എന്നാല്‍ ഇന്നത്തെ ക്രൈസ്തവസഭ വ്യത്യസ്തമായ ഒരു ആശയത്തിനാണ് ഊന്നല്‍ നല്‍കുന്നത് എന്നത് ഇവിടെ പ്രസക്തമാണ്: ‘അങ്ങനെ മനുഷ്യന് ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താല്‍ തന്നെ നീതികരിക്കപ്പെടുന്നു'(റോമര്‍ 3: 28) നാമറിയാത്ത പാപത്തിന്(ജന്മപാപം) നീതിമാനായ ദൈവം നമ്മെ ശിക്ഷിക്കുമോ? നമ്മുടെ പാപത്തിന്റെ ചതിക്കുഴിയില്‍ നിന്നും നമ്മെകരകയറ്റാന്‍ നിഷ്കളങ്കനായ മനുഷ്യപുത്രനെ(അതോ ദൈവപുത്രനോ?) പരമകാരുണികനായ ദൈവം ബലിയര്‍പിച്ചു എന്ന് വിശ്വസിക്കുക പ്രയാസമാണ്. അത്തരമൊരാശയം ക്രിസ്തുപഠിപ്പിച്ചതായി സുവിശേഷങ്ങളിലൊന്നിലും കാണുന്നുമില്ല. മറിച്ച്, ‘നിത്യജീവനി’ലേക്കുള്ള വഴി, കല്പനകള് പ്രമാണിച്ചുള്ള ജീവിതമാണെന്നേ്രത അദ്ദേഹം പഠിപ്പിച്ചത് (മത്തായി 19:16-22). ചുരുക്കത്തില്‍, ശരിയായ വിശ്വാസത്തിലധിഷ്ഠിതവും സല്‍ക്കര്‍മനിരതവുമായ ഒരു ജീവിതം നാം സ്വയംതെരഞ്ഞെടുക്കുകയാണ് ‘നിത്യജീവനെ’ പ്രാപിക്കാനുള്ള (അഥവാ സ്വര്‍ഗപ്രാപ്തിക്കുള്ള) വഴിയെന്ന് നാം തിരിച്ചറിയുക. എങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗം ഉറപ്പുനല്‍കാം’ എഴുതിയത് : അര്‍ഷദ് മുഹമ്മദ് നദ്വി കുറ്റവാളികള്പോലും കുറ്റകൃത്യങ്ങള്‍ നിര്‍ത്തിവച്ച് നോമ്പെടുത്തു പള്ളിയില്‍ കയറുന്ന മാസമാണല്ലോ റമദാന്. ഏതു പള്ളിയും നോമ്പുകാലമായാല്‍ ദൈവവിശ്വാസവും പരലോകചിന്തയും ഉയര്‍ന്ന സാംസ്കാരികവിചാരങ്ങളും കൊണ്ടു നിറയും. നന്മനിറഞ്ഞ ആ മാസത്തെ വിശ്വാസികള്‍ കണ്ണീരോടെയാണു യാത്രയാക്കാറ്.റമദാന് വിടപറയാന്‍ ഒന്നുരണ്ടു ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാട്ടിലെ ഇമാമുമായി സൗഹൃദവര്ത്തമാനങ്ങള് പറഞ്ഞിരിക്കുകയായിരുന്നു ചില ചെറുപ്പക്കാര്‍. അതിനിടയില്‍ അവരിലൊരാള്‍ പറഞ്ഞു: ”അല്ല ഉസ്താദേ, ഇസ്ലാമിത്ര മനോഹരമാണെന്ന് ഞങ്ങള്ക്കിപ്പോഴാണു മനസ്സിലായത്. തെറ്റിദ്ധാരണകള്‍ പലതും തിരുത്താനും നല്ല കാര്യങ്ങള്‍ പലതും പഠിക്കാനും കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആത്മാഭിമാനം തോന്നുന്നു. ഇനി പഴയ വഴിയില്നിന്നൊക്കെ മാറിനടക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്. എങ്കിലും പഴയ പരിസരത്തേക്കു തിരിച്ചുപോകുമ്പോള്‍ മേനിയഴകു കാട്ടിക്കൊണ്ടുള്ള പെണ്‍കുട്ടികളുടെ ഘോഷയാത്രകള്‍ ഞങ്ങളെ എത്രത്തോളം പ്രകോപിപ്പിക്കുമെന്നതാണ് പേടി…” മാന്യമായി ജീവിക്കണമെന്നാഗ്രഹിക്കുന്ന ആണിനും പെണ്ണിനും തങ്ങള്‍ ജീവിക്കുന്ന മലിനമായ സാമൂഹികപരിസരം കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ജീര്‍ണസംസ്കാരങ്ങളുടെ ഇരച്ചുകയറ്റത്തിനു മുമ്പില്‍ മനോബലമുള്ളവര്പോലും പതറിപ്പോവുകയാണ്. ആരെയാണു നമ്മള് കുറ്റപ്പെടുത്തേണ്ടത്? രോഗബീജത്തെയാണോ അവയെ പടച്ചുവിടുന്ന മാലിന്യത്തെയാണോ? അതുമല്ല, മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെയും അവര്‍ക്ക് ഒത്താശചെയ്യുന്നവരെയുമാണോ?ആര്‍ക്കും പരിചയമുള്ള ആരോഗ്യശാസ്ത്രതത്ത്വമാണല്ലോ, രോഗംവന്ന് ചികില്‍സയേക്കാള്‍ നല്ലത് രോഗപ്രതിരോധമാണെന്ന്. പക്ഷേ, നമ്മള് പലപ്പോഴും തലകീഴായാണു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പാരിസ്ഥിതികവും സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളോടൊക്കെയുള്ള നമ്മുടെ സമീപനം ആ നിലയ്ക്കുള്ളതാണ്.വായുവും വെള്ളവും മണ്ണും വിഷമയമാക്കാന്‍ കുത്തകക്കമ്പനികള്‍ക്കു സര്‍വവിധ ഒത്താശയും ചെയ്തുകൊടുത്തിട്ട് പൊതുജനാരോഗ്യത്തെക്കുറിച്ചും പരിസ്ഥിതിസംരക്ഷണത്തെ സംബന്ധിച്ചും സര്‍ക്കാര്‍വക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്? ചെറുതും വലുതുമായ ഞെളിയന്‍പറമ്പുകളും വിളപ്പില്‍ശാലകളും നിലനിര്‍ത്തിക്കൊണ്ട് കൊതുകുകളുടെ ഇനങ്ങളെപ്പറ്റിയും അവ പരത്തുന്ന വിവിധയിനം രോഗങ്ങളെപ്പറ്റിയും പ്രതിരോധകുത്തിവയ്പുകളെപ്പറ്റിയും പ്രചാരണം നടത്തുന്നത് എത്രമാത്രം പരിഹാസ്യമാണ്! മദ്യവും സിഗരറ്റും യഥേഷ്ടം ലഭ്യമാക്കി അവ ആരോഗ്യത്തിനു ഹാനികരമാണെന്ന് എഴുതിവയ്ക്കുന്നതിലെ അശ്ലീലത എത്ര വലുതാണ്! ലൈംഗികത്തൊഴിലാളികള്‍ക്കു ലൈസന്‍സ് നല്‍കുകയും സ്വതന്ത്ര ലൈംഗികതയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുകയും ചെയ്ത് എയിഡ്സിനെതിരേ ബോധവല്‍ക്കരണപരിപാടികള്‍ നടത്തുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്?സാമൂഹികരംഗത്തു കടുത്ത വിവേചനങ്ങളും നീതിനിഷേധവും വരുത്തിവച്ചിട്ട്, പ്രതിഷേധിക്കുന്നവരെ കരിനിയമങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതു ശാസ്ത്രീയമായ പരിഹാരരീതിയാണോ? ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്ന സ്ത്രീപീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത ശിക്ഷാനടപടികളാണു വേണ്ടതെന്നു പലരും വാദിക്കുന്നു. ശിക്ഷാനടപടികള്‍ ശിക്ഷണക്രമങ്ങളില് അവസാനമായി പരിഗണിക്കേണ്ട സംഗതിയാണ്. കുറ്റംചെയ്യാന്‍ സഹായകമായ പരിസരമാണ് ഒന്നാമതായി ഇല്ലായ്മചെയ്യേണ്ടത്. നാം കാലങ്ങളായി നിലനിര്‍ത്തിപ്പോന്നിരുന്ന ജീവിതസംസ്കാരത്തിനു കാതലായ പോറലേറ്റിരിക്കുകയാണ്. മാതാക്കളുടെ സൗഹൃദസംഭാഷണങ്ങളിലും ഈ ആശങ്കയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അവര്‍ ചോദിക്കുന്നു: ”നമ്മളെങ്ങനെയാണ് ഈ പെണ്മക്കളെ പഠിക്കാനയക്കുക. ഇപ്പോഴത്തെ പെണ്മക്കളുടെ കോലംകണ്ടിട്ട് തൊലിപൊളിയുന്നു. ആണ്മക്കളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല….” കലാലയങ്ങളിലും ഓഫിസുകളിലും തൊഴിലിടങ്ങളിലും പൊതുനിരത്തുകളിലും കാണുകയും ഇടപഴകുകയും ചെയ്യുന്ന സ്ത്രീകളുടെ വസ്ത്രധാരണരീതികള്‍ പുരുഷന്മാരില് ലൈംഗികോത്തേജനം സൃഷ്ടിക്കുന്ന തരത്തിലുള്ളവയാണ്.സ്ത്രീകള്‍ സമൂഹത്തിന്റെ അര്‍ധാംശമാണ്. അവര്‍ കഴുകക്കണ്ണുകള്‍ക്കു മുമ്പില്‍ ചമഞ്ഞൊരുങ്ങി നില്‍ക്കേണ്ടവരല്ല. തങ്ങള്‍ കമ്പോളത്തിലെ പരസ്യമോഡലുകളല്ലെന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കേണ്ടതുണ്ട്. ശരീരപ്രധാനമായ വസ്ത്രത്തേക്കാള്‍ അവരുടെ പദവിക്ക് അനുയോജ്യം വ്യക്തിത്വപ്രധാനമായ വസ്ത്രമാണ്.ഇവിടെ ഭരണകൂടത്തിന്റെ ശ്രദ്ധപതിയേണ്ടതുണ്ട്. നാണം മറയാത്ത വസ്ത്രധാരണരീതികള്‍ നിരോധിക്കാന്‍ രാജ്യത്തു നിയമങ്ങളുണ്ടാവേണ്ടതുണ്ട്. അതിനു ഭരണകൂടവും നീതിന്യായ കേന്ദ്രങ്ങളും മുന്‍കൈയെടുക്കേണ്ടതുമുണ്ട്.സാംസ്കാരികപരിസരത്തെ മലിനമാക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണു സാങ്കേതികവിദ്യകളുടെ ദുരുപയോഗം. മൊബൈല്‍ഫോണും ഇന്റര്‍നെറ്റും പുതുതലമുറയെ അതിരുവിട്ട ബന്ധങ്ങള്‍ക്കും അശ്ലീലചിത്രങ്ങളുടെ ആസ്വാദനത്തിനും പ്രേരിപ്പിക്കുന്നു. പക്വതയെത്താത്ത കുഞ്ഞുമനസ്സുകളെ ഇക്കിളിപ്പെടുത്തി അസ്വസ്ഥമാക്കാനും രതിവൈകൃതങ്ങള്‍ക്ക് അടിമപ്പെടുത്താനും അവ ദുരുപയോഗം ചെയ്യപ്പെടുകയാണ്. അശ്ലീലസൈറ്റുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടും വിദ്യാലയങ്ങളില്‍ കൗണ്‍സലിങ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടും ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാവും. ദമ്പതികള്‍ക്കിടയില്‍ അസംതൃപ്തി വര്‍ധിച്ചുവരുന്നുവെന്നതാണ് അവിഹിതബന്ധങ്ങള്‍ വര്‍ധിക്കാനുള്ള മറ്റൊരു കാരണം. ഒരിക്കല്‍ ഒരുമ്മ തന്റെ മകന്റെ ധാര്‍മിക വിശുദ്ധി നിലനിര്‍ത്താനായി അവരുടെ മരുമകളെ ഉപദേശിച്ചത് ഇങ്ങനെയാണ്: ”മോളേ, വീട്ടിലെ ഊണ് നന്നായിരിക്കണം, രുചികരമായിരിക്കണം. വീട്ടിലെ ഊണ് പറ്റാതെ വരുമ്പോഴാണ് പലരും ഹോട്ടലില്‍നിന്നു കഴിക്കുന്നത്…”ദാമ്പത്യജീവിതം ആസ്വാദ്യകരമാക്കാനുള്ള ബോധവല്‍ക്കരണപരിപാടികള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പ്രീമാരിറ്റല്‍, മാരിറ്റല്‍ കൗണ്‍സലിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മുഖേന നിരവധി സദാചാരപ്രശ്നങ്ങളുടെ മൂലകാരണങ്ങള്ക്കു പരിഹാരം കണെ്ടത്താം.ജീവിതമൂല്യങ്ങളെപ്പറ്റി ഇളംതലമുറയ്ക്ക് ബോധം നല്‍കാതിരിക്കുകയും അവരുടെ ധാര്‍മികച്യുതിയില്‍ വ്യാകുലപ്പെടുകയും ചെയ്യുന്നതിലര്‍ഥമില്ല. ധാര്മികചിന്തകളാല് വിദ്യാര്‍ഥികളെ ഉദ്ബുദ്ധരാക്കാന്‍ പാഠശാലകളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനുതകും വിധം പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും പരിഷ്കരിക്കണം. ഇരകളാവുന്ന സ്ത്രീകള്‍ പലപ്പോഴും ദുര്‍ബലരായതിനാല്‍ അക്രമികള്‍ക്കു ചൂഷണം ചെയ്യാന്‍ എളുപ്പമാണ്. പെണ്‍കുട്ടികളെ ആത്മബലമുള്ളവരാക്കാന് അനുയോജ്യമായ പദ്ധതികള്‍ ഏര്‍പ്പെടുത്തണം.വേലിതന്നെ വിളതിന്നുകയല്ലേ, പിന്നെ നമുക്കായാലെന്താ എന്നാണു പലര്‍ക്കും തോന്നുന്നത്. താന്തോന്നിത്തം പ്രവര്‍ത്തിക്കുന്ന മതാധ്യക്ഷന്മാരെയും നേതാക്കളെയും കര്‍ശനമായി വിചാരണചെയ്യാനും അനുയായികള്‍ ജാഗരൂകരാകേണ്ടതുണ്ട്. അതോടൊപ്പം മതസംഘടനകള്‍ ഇത്തരം ജനോപകാരപ്രദമായ അജണ്ടകളിലൂടെ രാജ്യത്തു ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ കൈകോര്‍ക്കേണ്ടതും അനിവാര്യമാണ്. കുറ്റവാളികളെ കണ്ടെത്തി പൊതുജനങ്ങള്‍ക്കു പാഠമാവുന്ന വിധത്തില്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും നമുക്കു കഴിയണം. ഇത്തരത്തില്‍ രാജ്യത്തെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരുടെ യോജിച്ചുള്ള നീക്കത്തിലൂടെ സാംസ്കാരികപരിസരം വിമലീകരിക്കാനും സംശുദ്ധമാക്കാനും സാധിക്കും. അപ്പോഴാണു ഭാവിതലമുറ പിറന്നുവീഴുന്നതു മാനവികത മലിനപ്പടാത്ത അന്തരീക്ഷത്തിലാണെന്നു നമുക്ക് ആശ്വസിക്കാനാവുക. പ്രവാചകന്(സ) ഇവിടെ മാലോകര്‍ക്കു വഴികാട്ടുകയാണ്. അദ്ദേഹം അനുചരന്മാര്ക്കു ചിന്തോദ്ദീപകമായൊരു സംഭവം വിവരിച്ചുകൊടുത്തു: 99 പേരെ കൊലപ്പെടുത്തിയ ഒരു മനുഷ്യന് പശ്ചാത്താപവിവശനായി വലിയൊരു ഭക്തന്റെ അടുക്കല്‍ ചെന്ന് ചോദിച്ചു. തനിക്ക് പശ്ചാത്തപിക്കാന്‍ അവസരമുണ്ടോയെന്ന്. അയാള്‍ പറഞ്ഞു: ”സാധ്യമേയല്ല.” ക്ഷുഭിതനായ കൊലപാതകി അയാളെക്കൂടി കൊന്ന് നൂറു തികച്ചു. തുടര്‍ന്ന് ഒരു ജ്ഞാനിയെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: ”നിന്റെ പശ്ചാത്താപം സ്വീകാര്യമാണ്. താങ്കളെ അതില്‍നിന്നു തടയാന്‍ ആര്‍ക്കുമാവില്ല. നീ തിന്മകള് നിറഞ്ഞ നിന്റെ നാടുപേക്ഷിക്കണം. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന നല്ല മനുഷ്യരുള്ള നാട്ടിലേക്കു പൊയ്ക്കൊള്ളുക.” അയാള്‍ തന്റെ നാടുപേക്ഷിച്ച് സച്ചരിതരുടെ നാട് തിരക്കി യാത്രയായി (മുസ്ലിം). നന്മനിറഞ്ഞ നാടിനെ രൂപപ്പെടുത്തുന്നതിലും അത്തരമൊരു നാട്ടില്‍ കുടുംബസമേതം താമസിക്കുന്നതിലും വലിയ പ്രാധാന്യം കാണുന്നവരാണ് മനുഷ്യരെല്ലാം. മദ്യപാനവും അവിഹിതവേഴ്ചകളും കളവും വഞ്ചനയും നാട്ടുനടപ്പാക്കിയ ഒരു പ്രദേശത്തു സ്വന്തം മക്കളുമായി ജീവിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ?വിദേശത്ത് ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന സദാചാരബോധമുള്ള മുസ്ലിംയുവാവ്. അയാള്‍ക്കൊപ്പം നിരവധി വിദേശവനിതകളും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാന്യമായി വസ്ത്രധാരണം ചെയ്യാത്ത അവര്‍ കാഴ്ചയില്‍ത്തന്നെ അയാളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. അതിലുപരി അവരുടെ ഇടപെടലുകള്‍ കൂടിയായപ്പോള്‍ അയാള്‍ക്കു തന്നെ നിയന്ത്രിക്കാനാവുമോ എന്ന സംശയം ബലപ്പെട്ടു. അതിനിടയില്‍ അയാളുടെ സുഹൃത്തുക്കള്‍ പലരും അവരുടെ ഇംഗിതങ്ങള്‍ക്കു കീഴടങ്ങിക്കഴിഞ്ഞിരുന്നു. യുവാവ് ആ പ്രതികൂലാവസ്ഥയെ മറികടക്കുന്നതിനെപ്പറ്റി തന്റെ ആദര്ശസഹോദരനുമായി ചര്‍ച്ചചെയ്തു. ആ ജോലി ഉപേക്ഷിച്ച് അനുയോജ്യമായ മറ്റൊരിടത്തു കയറാന്‍ അയാള്‍ സഹോദരനെ ഉപദേശിച്ചു. ജീവിക്കുന്ന പരിസരം മലിനമായിത്തീരുമ്പോള് അവിടെനിന്ന് അതു മാറ്റിയെടുക്കാന്‍ ബാധ്യതയുള്ളവരാണു സല്ക്കര്മകാരികള്. അതിനു കഴിയാതെ വരുമ്പോള്‍ തിന്മകളില് പെട്ടുപോകാതെ സാഹസികതയോടെ പിടിച്ചുനില്ക്കാന് അവര്‍ക്കു കഴിയണം. അതിനും കഴിയാത്തപ്പോള്‍ അവിടെവിട്ട് നല്ല സ്ഥലം തിരഞ്ഞെടുക്കുകയാണു വേണ്ടത്. ഇപ്പോള്‍ വരുന്ന ചില ആനുകാലികങ്ങളുടെ സര്‍വേ റിപോര്‍ട്ടുകളും പത്രവാര്‍ത്തകളും കണ്ടാല്‍ തോന്നുക, ലോകം മുഴുവന്‍ തിന്മയ്ക്കു കീഴടങ്ങിക്കഴിഞ്ഞിരിക്കുകയാണ്, തങ്ങളും ഇനി അങ്ങനെയാവാതിരിക്കാന്‍ തരമില്ലെന്നുമാണ്. ഇപ്പോഴും മഹദ്ജീവിതങ്ങളെ അനുസ്മരിപ്പിക്കുന്ന നൂറുകണക്കിനു സാധാരണക്കാരെ നമുക്കു കാണാന്‍ കഴിയുമെന്ന് ആരും മറക്കാതിരിക്കണം. പ്രവാചകന്(സ) പറയുന്നു: ”ആറു കാര്യങ്ങള്‍ നിങ്ങള്‍ ഉറപ്പുനല്‍കിയാല്‍ ഞാന്‍ നിങ്ങള്‍ക്കു സ്വര്‍ഗം ഉറപ്പുനല്‍കാം. സംസാരം സത്യസന്ധമാക്കുക, വാഗ്ദാനം പാലിക്കുക, ഉത്തരവാദിത്തം നിര്‍വഹിക്കുക, ലൈംഗികാവയവങ്ങള്‍ സൂക്ഷിക്കുക, കണ്ണുകള്‍ നിയന്ത്രിക്കുക, കൈകള്‍ തടയുക” (അഹ്മദ്) പാപങ്ങള്‍: പൈശാചികവും മാനുഷികവും മുഹമ്മദ് അൽഗസാലി നന്മയുടെയും ഔന്നത്യതിന്റെയും വഴിയിലേക്കുള്ള പ്രഥമ കാല്‍വെയ്പ് എന്തായിരിക്കണം?നിസ്സംശയം പറയാം, അല്ലാഹുവിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കുക തന്നെ.എന്നാല്‍ അത്രയുംകൊണ്ട് മതിയോ? ഒരിക്കലും പോരാ. അറിഞ്ഞതിനനുസരിച്ചുള്ളകര്മവും കൂടി അനിവാര്യമാണ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം ചേര്‍ത്തും പേര്ത്തുംപറയുന്നുണ്ട്. വിശ്വാസത്തോടൊപ്പം കേള്‍വിയും അനുസരണവും വേണ്ടാതുന്ടെന്നു അത്വ്യക്തമാക്കുന്നു:<!–more–> ” ദൈവദൂതന് തന്റെ നാഥനില്നിന് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു,അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലുംവേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. ‘ദൈവദൂതന്മാരില് ആരോടുംഞങ്ങള് വിവേചനം കല്‍പിക്കുന്നില്ലെ’ന്ന് അവര്‍ സമ്മതിക്കുന്നു. അവരിങ്ങനെപ്രാര്ഥിക്കുകയും ചെയ്യുന്നു:”ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ മാപ്പേകണമേ. നിന്നിലെക്കാനല്ലോ ഞങ്ങളുടെ മടക്കം.” ഇവിടെയാണ് മതവാദികള്‍ക്ക് അടി തെറ്റിയത്. അവര്‍ കേവലമായ വിശ്വാസംകൊണ്ട്മതിയാക്കി, കര്‍മമുഖത്ത് വിമുഖത കാട്ടുകയോ തിരിഞ്ഞു നില്ക്കുകയോചെയ്തു. മതകീയതയുടെ ഈ വികലവല്ക്കരണം ഒരു നൈരന്തര്യമായി കാലഘട്ടങ്ങളിലൂടെകടന്നു പോന്നിട്ടുണ്ട്. ദൈവത്തെ നന്നായറിഞ്ഞിട്ടും അവന്റെ ആജ്ഞകള്‍ കേള്ക്കാനോഅനുശാസനകള് അനുസരിക്കാനോ, കൂട്ടാക്കാതിരിക്കുകയോ വിമുഖത കാണിക്കുകയോചെയ്യുന്നത് – കാരണം ധിക്കാരമോ ദൌര്‍ബല്യമോ എന്തായാലും – ഒരു ദുരന്തമായി ഇന്നുംതുടര്‍ന്ന് പോരുന്നു. ആദ്യമായി അല്ലാഹുവിനോട് കയര്‍ത്തതും അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നതുംഇബലീസ് തന്നെ. ദൈവാസ്തിക്യത്തില്‍ അണുവളവു ശങ്കയില്ലാത്തവനാണ് ഇബലീസ്.എന്നിട്ടും ദൈവകല്പന അവന് തള്ളിക്കളഞ്ഞു. എത്ര നിന്ദ്യവും നിലവാരമില്ലാത്തതുമായനിലയിലാണ് ആ നീചന് തന്റെ ധിക്കാരത്തിന് ന്യായം ചമച്ചത്.”അവന് പറഞ്ഞു: ഞാനാണ് അവനെക്കാള്‍ മെച്ചം.നീയെന്നെ സൃഷ്ടിച്ചത് തീയില്‍നിന്നാണ്. അവനെ മണ്ണില്‍നിന്നും.” അവിടംകൊണ്ടും തീര്ന്നില്ലആ അധികപ്രസംഗം: വെല്ലുവിളിച്ചും വംബതരമിളക്കിയും ആദംമക്കളെ അവന് ഭീഷണിപ്പെടുത്തി.അവന് പുലമ്പി: “നീ എന്നെ വഴി പിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും. പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെപ്പേരെയും നന്ദിയുള്ളവരായി നിനക്ക് കാണാനാവില്ല.” ഇബലീസ് ചെയ്ത തെറ്റ് ശ്രദ്ധിച്ചു നോക്കൂ. കേവലം ഒരു പാപമെന്നതിനപ്പുറം അഹങ്കാരവും ധിക്കാരവുമാനത്തില് മുഴച്ചുനില്‍ക്കുന്നത്. അത് മാപ്പര്‍ഹിക്കാത്ത പാപമായതുംഅതുകൊണ്ടുതന്നെ. ഈ പാപികള്‍ നരകത്തിന്റെ ഇന്ധനമായിരിക്കുമെന്നത് തീര്‍ച്ച. ഇനി രണ്ടാമത്തെ തെറ്റിന്റെ കാര്യമെടുക്കുക. ആദമും ഇണയുമാണവിടെ. വിലക്കപ്പെട്ട കനി ഭുജിച്ചതാണവര് ചെയ്ത തെറ്റ്. അത് പക്ഷെ ധിക്കാരമായിരുന്നില്ല. പിശാചിന്റെ വന്ച്ചനാത്മകവും നിരന്തരവുമായ മധുരപ്രലോഭനങ്ങളില് ഒരു ദുര്‍ഭലനിമിഷത്തില്‍ അകപ്പെട്ടു പോയതിന്റെ പരിണ തിയായിരുന്നത്. പെട്ടെന്ന് തന്നെ നേര്ബോധത്തിലേക്ക് തിരിച്ചുന്ന അവര്‍ കേണു: “ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമാം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിതീരും.” രണ്ടു പാപങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്. ആദ്യത്തേത് കലര്‍പ്പറ്റ ധിക്കാരമായിരുന്നെന്കില്രണ്ടാമത്തേത് തീര്‍ത്തും സഹജമായ ദൌബര്ല്യത്തിന്റെ നൈമിഷികമായ വഴുക്കല്‍ മാത്രമായിരുന്നു. ഭൂമുഖത്ത് നടമാടിക്കൊണ്ടിരിക്കുന്ന തെറ്റ്കുറ്റങ്ങളെ അഭിവീക്ഷിച്ചാല് അവ ഈരണ്ടാലൊരു ഗണത്തില്‍ പെട്ടതാണെന്ന് കാണാം. അതായത് ഒന്നുകില്‍ പൈശാചികവും അല്ലെങ്കില്‍ മാനുഷികവും. ഒന്നുകില്‍ ആദമിന്റെ വീഴ്ച, അല്ലെങ്കില്‍ ഇബലീസിന്റെ ധിക്കാരം! രണ്ടും തീരുമാനിക്കപ്പെടുന്നത് പാപത്തിന്റെ ശൈലിയും പാപിയുടെ സമീപനവുമൊക്കെ നോക്കിയായിരിക്കും. ഒരു ദുര്‍ബലനിമിഷത്തില്‍ അടിപിഴക്കുകയും പിന്നെയതില്‍ ഖേടിക്കുകയും ചെയ്യുന്നവരുണ്ട്. ദൈവികവിധികളെ തട്ടിമാറ്റി കുറ്റങ്ങളെ നിയമമാക്കുന്നവരുണ്ട്. എല്ലാം നമുക്ക് സുപരിചിതം. ഇവടെപ്പക്ഷേ വിശ്വാസികളെ പറ്റിയാണ് പറയുന്നത്. തെറ്റിലകപ്പെടുകയും ചെയ്തത് തെറ്റായിപ്പോയെന്ന് ബോധ്യപ്പെടുകയും പിശാചിനൊപ്പം കൂടാതെ ദൈവസരണിയില്‍ നിലയുറപ്പിക്കാന്‍ വെംബുകയും ചെയ്യുന്നവര്‍. പാപസുരക്ഷിതത്വം പടച്ചതമ്പുരാന് കല്പിചിട്ടില്ലല്ലോ. വീണാല്‍ എഴുന്നേല്‍ക്കാനും അബദ്ധങ്ങള്‍ തിരുത്താനും പാപം ചെയ്താല്‍ പശ്ചാതപിക്കാനും ആണ് നമുക്ക് നല്കപ്പെട്ട നിര്‍ദ്ദേശം. തെറ്റ്കുറ്റങ്ങളില്‍ അഭിരമിക്കലും നിലകൊള്ളലുമാണ് അപകടകരം. അത് നിശ്ചയമായും നാശത്തിലാണ് കൊണ്ടെത്തിക്കുക. അല്ലാഹു പ്രവാചകനോട് പറഞ്ഞത് കേട്ടില്ലേ: “നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്നെ സമീപിച്ചാല്‍ നീ പറയണം: നിങ്ങള്‍ക്ക് സമാധാനം.നിങ്ങളുടെ നാഥന് കാരുണ്യത്തെ തന്റെ ബാധ്യതയാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങളിലാരെങ്കിലും അറിവില്ലായ്മകാരണം വല്ല തെറ്റും ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ചു കര്‍മങ്ങള്‍ നന്നാക്കുകയുമാനെന്കില് അറിയുക: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. ഇവ്വിധം നാം തെളിവുകള്‍ വിവരിച്ചു തരുന്നു. തെമ്മാടികളുടെ വഴി വ്യക്തമായി വേര്‍തിരിഞ്ഞു കാണാനാണിത്.” നന്മയില് വല്ലപ്പോഴും സംഭവിച്ചേക്കാവുന്ന ഉദ്ദേശ്യത്തലര്ച്ച തിന്മ ചെയ്യാനുള്ള തീരുമാനമായി മാറിക്കൂടാ ഒരിക്കലും. അല്ലാഹുവിലേക്കുള്ള മടക്കമാണ് വിവേകവും ഗുണപ്രദവും. തിരുനബിയുടെ ഈ ചിത്രീകരണം ശ്രദ്ധിക്കൂ.അല്ലാഹു പറഞ്ഞതായി അവിടന്നു ഉദ്ധരിക്കുന്നു: “മനുഷ്യാ! എഴുന്നേല്ക്കൂ, ഞാന്‍ നിന്റടുതെക്ക് നടന്നുവരാം. എന്നിലേക്ക് നടന്നടുക്കൂ, ഞാന്‍ ഓടിവരാം” പശ്ചാതപിക്കുന്നവര്‍ക്ക് ദൈവത്തിന്റെ സ്വാഗതമോത്തു കണ്ടില്ലേ? എത്ര ഹൃദ്യം! ഈയര്‍ഥത്തിലുള്ള തിരുമൊഴികള്‍ ഇനിയുമുണ്ട് വളരെ. കുറ്റങ്ങള്‍ ജീവിതച്ചര്യയാക്കുകയുംനൂറാളുകളെ വകവരുത്തുകയും ചെയ്തയാളുടെ പശ്ചാതാപകഥ പ്രവാചകന് പറഞ്ഞു തന്നത്പ്രസിദ്ധമാണല്ലോ. പുതുജീവിതത്തിനുള്ള ഒരുക്കതിനിടെ തന്നെ അയാള്‍ മരണമടഞ്ഞു. എന്നാല്‍ ആ മനംമാറ്റം വൃഥാവിലായില്ല. ദുന്യാവില് നിന്ന് അയാള്‍ തിരിഞ്ഞു നടന്നത് നേരെ സ്വര്ഗത്തിലെക്കായിരുന്നു. നോക്കൂ ദിവ്യകാരുണ്യത്തിന്റെ അപാരത! തന്നിലേക്ക് മുന്നിട്ടുവരുന്നവരെ അല്ലാഹു ഒരിക്കലും ആട്ടിയോടിക്കയില്ല. ഉദ്ദേശ്യശുദ്ധിയാണ് മുഖ്യം. അവന്റെ അരുളപ്പാടു കേള്‍ക്കൂ: “പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവൃത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക് നാം പാപങ്ങള്‍ പൂര്‍ണമായും പൊറുത്തു കൊടുക്കും.”ഇരുട്ടിലെ ജീവിതം ഇസ്ലാം പൂര്‍ണമായും തിരസ്കരിക്കുന്നു. രഹസ്യവും പരസ്യവും ഒരുപോലെ പവിത്രമായിരിക്കനമെന്നാണ് വിശ്വാസികളോട് അതിന്റെ നിഷ്കര്‍ഷ. ജനങ്ങളില്‍നിന്ന് മറച്ചുവെക്കുകയും അല്ലാഹുവിനെ വകവെക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് പരമമായ നാശം തന്നെയാണ് ഫലം. തിരുഷിശ്യനായ സൌബാനില്നിന്നും ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു:“തിരുനബി പറഞ്ഞു: എന്റെ സമുദായത്തിലെ ഒരു വിഭാഗം ജനങ്ങളെ എനിക്കറിയാം. അവര്‍ അന്ത്യനാളില്‍ പര്വതംകണക്കെ സല്‍കര്‍മങ്ങളുമായി വരും. എന്നാല്‍ അല്ലാഹു അവ ധൂളിയാക്കിക്കളയും. സൌബാന്‍ പറഞ്ഞു: പ്രവാചകരെ, അവരാരാനെന്നു വിവരിച്ചുതന്നാലും, അറിയാതെ ഞങ്ങള്‍ അക്കൂട്ടരില്‍ പെട്ടുപോകാതിരിക്കാന്‍! അവിടന്നരുളി: അറിഞ്ഞുകൊള്ളുക! അവര്‍ നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരും തന്നെ. നിങ്ങളെപ്പോലെ അവരും രാത്രിയില്‍ ഉപാസനകളര്പ്പിക്കും.പക്ഷെ ഒറ്റക്കായാല്‍ അക്കൂട്ടര്‍ ദൈവികപവിത്രതകളെ പറിച്ച്ചുചീന്തും.” അകം ദുഷിച്ച സാത്വികത കൊടും കുറ്റമാണ്. പുറം മിനുക്കുന്നവരും പുറം പൂച്ചുകളില്‍ അഭിരമിക്കുന്നവരുമാണ് പലരും. കൂടെക്കിടന്നവര്‍ക്കല്ലേ രാപ്പനിയറിയൂ!വിശ്വാസി തേനീച്ചയെപ്പോലെയാണ്. തോട്ടങ്ങളിലും പൂന്തോപ്പുകളിലും ചുറ്റിപ്പറന്നു മധു നുകര്‍ന്ന് അത് എല്ലാവര്ക്കും തേന്‍ തരുന്നു. പാപം ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ അല്ലാഹു പൊറുത്തു തരുമോ? ചോദ്യം: ഒരു പാപം ചെയ്ത് പശ്ചാത്തപിച്ച് മടങ്ങിയതിന് ശേഷം വീണ്ടും ആവര്‍ത്തിക്കുകയും പാപമോചനത്തിന് വേണ്ടി തേടുകയും ചെയതാല്‍ അല്ലാഹു പൊറുത്തു തരുമോ? ഈ ചോദ്യത്തിനു ഉത്തരം പറയുന്നതിന് മുമ്പ് ഒരു നബി വചനം സൂചിപ്പിക്കട്ടെ. അബൂദര്‍റി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു: മലക്ക് ജിബ് രീല്‍ എന്റെയടുക്കല്‍ വന്ന് ഒരു സന്തോഷവാര്‍ത്തയറിയിച്ചു. അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കാതെ ഒരുവന് മരിച്ചാല്‍ അവന് സ്വര്‍ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ ഞാന്‍ ജിബ് രീലിനോട് ചോദിച്ചു. അവന് മോഷണവും വ്യഭിചാരവും ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെത്തന്നെയാണോ? ജിബ് രീല്‍ (അ) പറഞ്ഞു: അവന് മോഷ്ടിച്ചാലും വ്യഭിചരിച്ചാലും ശരി. (ബുഖാരി 579)അബൂഹുറൈറ പറയുന്നു:നബി (സ) പറയുന്നതായി ഞാന്‍ കേട്ടു. ഒരാള്‍ ഒരു പാപം ചെയ്യുകയും എന്നിട്ട് ‘അല്ലാഹുവേ ഞാന്‍ ഒരു തെറ്റ് ചെയ്തു പോയി. എനിക്കു പൊറുത്തുതരണേ’ എന്നു പറയുകയും ചെയ്താല്‍ അല്ലാഹു പറയും: തനിക്ക് പൊറുത്തു കൊടുക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷകന് ഉണ്ട് എന്ന് എന്റെ അടിമ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ അടിമക്ക് പൊറുത്തു കൊടുക്കുന്നു. പിന്നീട് അവന് ഒരു തെറ്റും ചെയ്യാതെ കുറേകാലം കഴിയുന്നു. എന്നാല്‍ കുറെകഴിഞ്ഞ് അവന് മറ്റൊരു തെറ്റ് ചെയ്യുകയും ചെയ്തയുടന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു: അല്ലാഹുവേ, ഞാന്‍ മറ്റൊരു തെറ്റ് കൂടി ചെയ്തിരിക്കുന്നു. എനിക്കു പൊറുത്തു തന്നാലും. അപ്പോള്‍ അല്ലാഹു പറയും: തനിക്ക് പൊറുത്തു കൊടുക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷകന് ഉണ്ട് എന്ന് എന്റെ അടിമ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ അടിമക്ക് പൊറുത്തു കൊടുക്കുന്നു. പിന്നീട് കുറേകാലം പാപങ്ങളൊന്നും ചെയ്യാതെ ജീവിച്ചു. എന്നാല്‍ കുറെകാലം കഴിഞ്ഞ അവന് വീണ്ടും മറ്റൊരു തെറ്റ് ചെയ്തു. അപ്പോള്‍ അവന് പ്രാര്‍ത്ഥിക്കുന്നു: അല്ലാഹുവേ ഞാന്‍ ഒരു തെറ്റ് ചെയ്തു പോയി. എനിക്കു പൊറുത്തുതരണേ’ അപ്പോള്‍ അല്ലാഹു പറയും: തനിക്ക് പൊറുത്തു കൊടുക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷകന് ഉണ്ട് എന്ന് എന്റെ അടിമ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ അടിമക്ക് പൊറുത്തു കൊടുക്കുന്നു. അവന് ഇഷ്ടമുള്ളതെല്ലാം ചെയ്യാം.’ (ബുഖാരി 598)ഈ ഹദീസുകള്‍ ഒരു നിലക്കും പാപങ്ങള്‍ ചെയ്യാനുള്ള പ്രോത്സാഹനമല്ല. അല്ലാഹുവിന് അവന്റെ അടിമകളോടുള്ള കാരുണ്യവും സ്നേഹവും സൂചിപ്പിക്കുന്ന വചനങ്ങളാണിവ. അല്ലാഹുവിന്റെ കാരുണ്യത്തെയും പാപമോചനത്തെയും സൂചിപ്പിക്കുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളുമുണ്ട്.എന്നാല്‍ പാപമോചനം ലഭിക്കാന്‍ ഒരാള്‍ ശ്രദ്ധിക്കേണ്ട അവശ്യം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം. ആദ്യമായി പാപത്തിനുള്ള സാഹചര്യങ്ങള്‍ കുറയ്ക്കുകയും സദാ അല്ലാഹുവിനെ കുറിച്ച് ഓര്‍ക്കുകയും ചെയ്യുക. തെറ്റ് ചെയ്യുമ്പോള്‍ അല്ലാഹുവിലേക്ക് തിരിയുക. അവന് മാത്രമാണ് നമുക്ക് പൊറുത്തു തരുന്നത്.ഇവിടെ ചോദ്യകര്‍ത്താവ് ചോദിച്ചതു പോലെ, ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റും അല്ലാഹു പൊറുത്തുതരും; ആ തെറ്റിനു തൊട്ടുടന്‍ പശ്ചാത്തപിച്ചു മടങ്ങുകയും പാപമോചനം തേടുകയും ചെയ്താല്‍. എന്നാല്‍ ചെറിയ ചെറിയ പാപങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വന്‍ പാപങ്ങളില്‍ ചെന്ന് വീഴാന്‍ കാരണമാകും. ചെറിയ ചെറിയ തെറ്റുകളിലൂടെ വന്‍ പാപങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാന്‍ വിശ്വാസി അതിജാഗ്രത പുലര്‍ത്തണം.അല്ലാഹുവിലേക്ക് പരമാവധി അടുക്കണെമെന്നാണ് നാമൊക്കെ കല്പിക്കപ്പെട്ടിരിക്കുന്നത്. അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഖുദ്സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: എന്റെ അടിമ എന്നെ കുറിച്ച് എന്തു കരുതുന്നുവോ അങ്ങനെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ട്. അവന് ഏകനായി എന്നെ ഓര്‍ക്കുമ്പോള്‍ ഞാനും അവനെ ഓര്‍ക്കുന്നു. ഒരു കൂട്ടത്തിനിടയില്‍ എന്നെ ഓര്‍ക്കുമ്പോള്‍ അവരേക്കാള്‍ ഉത്തമരായ ഒരു കൂട്ടത്തോടൊപ്പം ഞാന്‍ അവരെ ഓര്‍ക്കുന്നു. അവന് എന്നിലേക്ക് ഒരു ചാണ് അടുക്കുമ്പോള്‍, ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കുന്നു. അവന് ഒരു മുഴം എന്നിലേക്കടുത്താല്‍ ഞാന്‍ അവനിലേക്ക് ഞാന്‍ ഒരടി അടുക്കുന്നു. അവന് എന്നിലേക്ക് നടന്നടുത്താല്‍ ഞാന്‍ അവനിലേക്ക് ഓടിയടുക്കും. (ബുഖാരി 502)അല്ലാഹുവിലേക്ക് വിശ്വാസി അടുക്കാന്‍ അവന് അവന്റെ നിര്ബന്ധബാധ്യതകളായ നമസ്കാരവും നോമ്പും സകാത്തും ഹജ്ജും പൂര്‍ത്തീകരിക്കുന്നതോടൊപ്പം എപ്പോഴും അവനെ ഓര്‍ത്തു കൊണ്ടിരിക്കുകയും സാധ്യമാകുന്ന മറ്റെല്ലാ നന്മകളും ചെയ്യുക. അത് നമ്മുടെ പാപങ്ങളെ മായ്ചു കളയും. ഇന്‍ശാ അല്ലാഹ്