കുട്ടികളെ ഉത്സാഹശീലത്തോടെ നല്ല അറിവ് നേടാനും, മനസ്സില്‍ നന്മ വളര്‍ത്തി സമൂഹത്തിനു പ്രയോജനമുള്ള വ്യക്തികളാക്കി മാറ്റുവാനുമുള്ള പ്രക്രിയയിലെ പ്രധാന പങ്കാളിയാണ് ടീച്ചര്‍.

ടീച്ചര്‍ക്ക് ക്ളാസ്സില്‍ തന്റെ മുന്നിലിരിക്കുന്ന കുട്ടികളോട് നല്ല സ്നേഹവും താല്പര്യവും വേണം. ക്ളാസ്സിലെ ഓരോ കുട്ടിക്കും ടീച്ചര്‍ക്ക് തന്നോട് താല്പര്യം ഉണ്ടെന്ന് തോന്നിക്കണം.

ഇപ്പോള്‍ പഠിപ്പിക്കലല്ല, പഠിക്കലാണ് പ്രധാനം. ഒപ്പം വ്യക്തിത്വവികസനവും.

നല്ല ടീച്ചര്‍ കുട്ടികളുടെ പഠനപ്രക്രിയയെ പ്രചോദിപ്പിക്കും.

വേണ്ട വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാണ്.

ടീച്ചര്‍ക്ക് പ്രസന്നതയും കഴിവും സാമര്‍ത്ഥ്യവും ഉണ്ടാകണം. നല്ല ചിന്താശക്തി വേണം, വിശ്വസ്തത വേണം.

സ്ഫുടമായും വ്യക്തമായും തനിക്ക് ചുറ്റുമുള്ളവര്‍ നന്നായി കേള്‍ക്കുന്ന രീതിയില്‍ സംസാരിക്കാനും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനുമുള്ള കഴിവ് വേണം.

കാണാന്‍ ഭംഗിയുള്ള രീതിയില്‍ വ്രിത്തിയായി വസ്ത്രധാരണം ചെയ്തിരിക്കണം.

വിനയാന്വിതയായിരിക്കണം. മുഖത്ത് പുഞ്ചിരിയുണ്ടാവണം.

കുട്ടികളെ ശ്രദ്ധിക്കാനും സംരക്ഷിക്കാനും കഴിയണം. അവരുടെ സ്വഭാവരൂപീകരണത്തിന് മുന്‍ഗണന നല്‍കണം.

ശുചിത്വം വേണം. ക്ളാസ്സ് മുറിയില്‍ ശുചിത്വം നിഷ്ക്കര്‍ഷിക്കണം.

സത്യസന്ധത അനിവാര്യഗുണമാക്കണം. കുട്ടികളെയും അതു ശീലിപ്പിക്കണം.

മാന്യതയും ബഹുമാനവും സ്വയം വന്നു ചേരുന്ന രീതിയില്‍ തന്റെ സ്വഭാവം ക്രമപ്പെടുത്തണം.

ടീച്ചര്‍ നല്ല ധൈര്യശാലി ആയിരിക്കണം.

ആവശ്യമുള്ളപ്പോഴെല്ലാം മുഷിഞ്ഞ് ജോലി ചെയ്യാന്‍ മനസ്സുണ്ടാകണം.

കുട്ടികളെ അവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ക്ക് സദാ അഭിനന്ദിക്കണം.

തമാശ പറയുന്ന ടീച്ചറെ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടും.

ടീച്ചര്‍ക്ക് നല്ല വായനാശീലം ഉണ്ടായിരിക്കണം. കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കണം.

അച്ചടക്കത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. എന്നാല്‍ അനുവദിക്കാവുന്ന സ്വാതന്ത്ര്യം നല്‍കാം.

കുട്ടികളെ ഭയപ്പെടുത്തരുത്. കുട്ടികളെ ക്ളാസ്സ് റൂമിലോ അതിനു പുറത്തോ ആക്ഷേപിച്ചും തരം താഴ്ത്തിയും സംസാരിക്കരുത്. മറ്റു കുട്ടിളുമായി താരതമ്യം ചെയ്യരുത്.

കുട്ടികളെ ക്ഷമയോടെ കേള്‍ക്കണം.

പഠനത്തില്‍ പിന്നിലാകുന്ന കുട്ടിയെ കുറ്റപ്പെടുത്താതെ പ്രത്യേകമായി അരികില്‍ വിളിച്ച് ആത്മാര്‍ത്ഥതയോടെ താന്‍ സഹായിക്കാമെന്ന് പര്രഞ്ഞ് അടിക്കടി പ്രോത്സാഹിപ്പിക്കണം.

കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കണം. മറുപടി ഉടന്‍ പറയാനാവില്ലെങ്കില്‍ വേണ്ട രീതിയില്‍ ആലോചിച്ചും റഫര്‍ ചെയ്തും പിറ്റേ ദിവസം പറയണം.

സ്കൂളില്‍ കുട്ടികളെ തല്ലുകയോ നിയന്ത്രണം വിട്ട് ശാസിക്കുകയോ അരുത്.

തന്റെ സ്വകാര്യ പ്രശ്നങ്ങള്‍ ജോലിയെ ബാധിക്കാതെ നോക്കണം.

ക്ളാസ്സില്‍ പതിവായി വിഷാദവും അസന്തുഷ്ടിയും കാട്ടുന്ന കുട്ടികളെ പ്രത്യേകം
ശ്രദ്ധിക്കണം. അവരെ മനസ്സിലാക്കുകയും പ്രത്യേകസ്നേഹം നല്കി വേണ്ട സഹായം ചെയ്യുകയും വേണം.

ടീച്ചറുടെ സംസാരഭാഷ നന്നായിരിക്കണം. മടിയന്‍, വിഡ്ഢി, നാണമില്ലാത്തവന്, യൂസ്ലസ്, ശല്യക്കാരന്, കള്ളന് എന്നൊന്നും കുട്ടികളെ വിളിക്കാന്‍ പാടില്ല.

ക്രിത്യനിഷ്ഠ നിര്‍ബന്ധം. ബെല്‍ അടിച്ചാല്‍ ഉടന്‍ ക്ളാസ്സില്‍ എത്തണം.

ക്ളാസ്സ് മുറിയില്‍ ശുചിത്വവും അടുക്കും ചിട്ടയും നിഷ്കര്‍ഷിക്കണം.

തന്റേതും സ്കൂളിന്റേതുമായ സാധനങ്ങള്‍ ക്രിത്യതയോടെ സൂക്ഷിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം.

ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. കലാകായിക പ്രവര്‍ത്തനങ്ങളില്‍ കഴിവു് നോക്കി പ്രചോദനവും പ്രോത്സാഹനവും നല്‍കണം.

നല്ല സ്വഭാവമര്യാദകള്‍ ശീലിപ്പിക്കണം. പാളിച്ചകള്‍ അപ്പപ്പോള്‍ പറഞ്ഞ് തിരുത്തണം.

അധ്യാപകനോടും സ്കൂളിനോടും കുട്ടിക്ക് സ്ഥായിയായ സ്നേഹബന്ധം ഉണ്ടാക്കുകയും അത് നിലനിര്‍ത്തുകയും വേണം.

നല്ല പ്രവര്‍ത്തികള്‍ക്കുള്ള അഭിനന്ദനം മറന്നുകൂടാ.

താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തോട് കൂറും മേലധികാരികളോട് വിധേയത്വവും അനുസരണയും ഉണ്ടായിരിക്കണം.