ലോകത്തെ മികച്ച 200 സർവകലാശാലകളുടെ ക്ലബ്ബിൽ കയറിയതിനു പിന്നാലെ അടുത്ത നാഴികക്കല്ലും പിന്നിട്ട് ഐ.ഐ.ടി.-ബോംബെ. ക്യു.എസ്. ലോക സർവകലാശാലാ റാങ്കിങ്ങിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലയായി ഇടംപിടിച്ചു.

ഇതുവരെ ലോക സർവകലാശാലാ റാങ്കിങ്ങിൽ ഇന്ത്യയിൽനിന്ന് ഏറ്റവും മുൻപന്തിയിൽ ഐ.ഐ.ടി.-ഡൽഹിയായിരുന്നു. പുതിയ റാങ്കിങ്ങിൽ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 162-ാം സ്ഥാനത്തെത്തിയ ഐ.ഐ.ടി.-ബോംബെ നേട്ടം പിടിച്ചെടുത്തു. കഴിഞ്ഞവർഷമാണ് അവർ 40 സ്ഥാനം മെച്ചപ്പെടുത്തി 179-ലെത്തിയത്.

ഒന്നാംസ്ഥാനത്തു നിന്ന ഡൽഹി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ. കഴിഞ്ഞവർഷം 172-ാം സ്ഥാനത്തായിരുന്ന ഡൽഹിക്ക് നില മെച്ചപ്പെടുത്താനായില്ല. അതേസമയം 20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 170-ാം സ്ഥാനത്തെത്തിയ ഐ.ഐ.എസ്. -ബെംഗളൂരുവാണിപ്പോൾ രണ്ടാംസ്ഥാനത്ത്. രണ്ടുവർഷംമുൻപ് 150 ക്ലബ്ബിൽ അംഗമായിരുന്നു ബെംഗളൂരു. നാലാംസ്ഥാനത്തുള്ള ഐ.ഐ.ടി. മദ്രാസിനും നില മെച്ചപ്പെടുത്താനായില്ല.

റാങ്കിങ്ങിലുള്ള രാജ്യത്തെ 24 സർവകലാശാലകളിൽ ഏഴെണ്ണം നില മെച്ചപ്പെടുത്തി. ഒമ്പതെണ്ണം അതേനില തുടർന്നപ്പോൾ അഞ്ചെണ്ണം പുതുതായി ഇടംപിടിച്ചു. മൂന്നു സർവകലാശാലകൾ റാങ്കിങ്ങിൽനിന്നു പുറത്തായി.

അമൃത സർവകലാശാല, അമിറ്റി സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ഥാപ്പർ സർവകലാശാല, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണു പുതുതായി ഇടംപിടിച്ചത്. അതിൽ ജാമിയ മിലിയ ഇസ്ലാമിയ ഒഴിച്ചുള്ളവർ 801-1000 ക്ലബ്ബിലാണെത്തിയത്. ജാമിയ മിലിയ ഇസ്ലാമിയ 751-800 ക്ലബ്ബിലാണ്.

ലോകത്തെ ഏറ്റവും മികച്ച സർവകലാശാലയായി മസാച്യൂസെറ്റ്സ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി തുടരും. സ്റ്റാൻഫോഡ്, ഹാർവാഡ്, കാൾട്ടെക്, ഓക്സ്ഫഡ് സർവകലാശാലകളാണു തുടർസ്ഥാനങ്ങളിൽ.

ക്യു.എസ്. റാങ്കിങ്

സ്ഥാപനം 2019 2018

ഐ.ഐ.ടി. ബോംബെ 162 179

ഐ.ഐ.എസ്.സി.-ബാംഗളൂർ 170 190

ഐ.ഐ.ടി.-ഡൽഹി 172 172

ഐ.ഐ.ടി. മദ്രാസ് 264 264

ഐ.ഐ.ടി. കാൻപുർ 283 293

ഐ.ഐ.ടി. ഖരഗ്പുർ 295 308

ഐ.ഐ.ടി. റൂർക്കി 381 431-440

ഐ.ഐ.ടി. ഗുവാഹാട്ടി 472 501-550

ഡൽഹി സർവകലാശാല 487 481-490

ഹൈദരാബാദ് സർവകലാശാല 591-600 601-650

ജാധവ്പുർ സർവകലാശാല 601-650 601-650

അണ്ണാ സർവകലാശാല 751-800 651-700

ജാമിയ മിലിയ ഇസ്ലാമിയ 751-800 -

മണിപ്പാൽ സർവകലാശാല 751-800 701-750

എ.എം.യു., അലിഗഢ് 801-1000 801-1000

അമിറ്റി സർവകലാശാല 801-1000 -

അമൃത സർവകലാശാല 801-1000 -

ബനാറസ് ഹിന്ദു സർവകലാശാല 801-1000 801-1000

ബി.ഐ.ടി.എസ്. 801-1000 801-1000

സാവിത്രിഭായി ഫുലെ പുണെ സർവകലാശാല 801-1000 801-1000

ഥാപ്പർ സർവകലാശാല 801-1000 -

കൽക്കട്ട സർവകലാശാല 801-1000 751-800

മുംബൈ സർവകലാശാല 801-1000 801-1000

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർവകലാശാല 801-1000 -

കടപ്പാട്:മാതൃഭൂമി